മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നു മുശ്രിക്കുകളും, ഉസൈര്‍ عليه السلام അല്ലാഹുവിന്റെ പുത്രനാണെന്ന് ജൂതന്മാരും, ഈസാ عليه السلام അല്ലാഹുവിന്റെ പുത്രനാണെന്ന് ക്രൈസ്തവരും വിശ്വസിച്ചിരുന്നു. അല്ലാഹുവിന് സന്താനമുണ്ടെന്ന വിശ്വാസത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഈ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാടാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒന്നാമതായി, അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് ആരെയും മക്കളാക്കി വെക്കാൻ ഉദ്ദേശിച്ചിട്ടില്ല. അവൻ എല്ലാ വിധേനയും ഏകനാണ്. അവന് ഇണയോ തുണയോ ഇല്ല. അവനു സമമായി ഒരാളുമില്ല.
لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ
ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന് സൃഷ്ടിക്കുന്നതില്‍ നിന്ന് അവന് ഇഷ്ടപ്പെടുന്നത് അവന് തെരഞ്ഞെടുക്കുമായിരുന്നു. അവന് എത്ര പരിശുദ്ധന്! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്. (ഖുർആൻ :39/4)
{هُوَ اللَّهُ الْوَاحِدُ الْقَهَّارُ} أَيِ: الْوَاحِدُ فِي ذَاتِهِ، وَفِي أَسْمَائِهِ، وَفِي صِفَاتِهِ، وَفِي أَفْعَالِهِ، فَلَا شَبِيهَ لَهُ فِي شَيْءٍ مِنْ ذَلِكَ، وَلَا مُمَاثِلَ، فَلَوْ كَانَ لَهُ وَلَدٌ، لَاقْتَضَى أَنْ يَكُونَ شَبِيهًا لَهُ فِي وَحْدَتِهِ، لِأَنَّهُ بَعْضُهُ، وَجُزْءٌ مِنْهُ.
{ഏകനും സർവാധിപതിയുമായ അല്ലാഹുവത്രെ അവൻ} സത്തയിലും നാമത്തിലും വിശേഷണത്തിലുമെല്ലാം ഏകനായവൻ, അവന്റെ പ്രവർത്തനത്തിലും അവന് തുല്യരാരുമില്ല. സമന്മാരും ഇല്ല. അവന് മകനുണ്ടായിരുന്നെങ്കിൽ അവന് സാദൃശ്യമായി. അപ്പോൾ അവൻ ഏകനായിരിക്കില്ല. കാരണം അത് അവനിൽ നിന്നുതന്നെയുള്ള ഒരു ഭാഗമാണ്. അവൻ ലോകത്തിന്റെ മുഴുവൻ അധിപതിയാണ്; മുഴുവൻ ലോകങ്ങളുടെയും. അവന് സന്താനമുണ്ടെങ്കിൽ അവന്റെമേൽ പൂർണ ആധിപത്യം ഉണ്ടാവില്ല. അവന് പിതാവിന്റെമേൽ സ്വാധീനം ഉണ്ടായിരിക്കും. അല്ലാഹുവിന്റെ ഏകത്വവും ആധിപത്യവും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നു. ഏകനാകുമ്പോൾ എല്ലാം അടക്കിഭരിക്കുന്നവനായിരിക്കും. എല്ലാം അടക്കിഭരിക്കുന്നവൻ ഏകനാവാതിരിക്കില്ല. ഇത് അവനിൽ പങ്കുചേർക്കപ്പെടുന്നതിനെയെല്ലാം നിരാകരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
രണ്ടാമതായി. അല്ലാഹുവിന്റെ മഹിത മഹത്വത്തിനും, പരമ പരിശുദ്ധതക്കും നിരക്കാത്തതാണ് ഈ വാദം.
إِنَّمَا ٱللَّهُ إِلَٰهٌ وَٰحِدٌ ۖ سُبْحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا
അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ഖുർആൻ :4/171)
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന് എത്ര പരിശുദ്ധന്! അവന് ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖുർആൻ:19/35)
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَٰنِتُونَ ﴿١١٦﴾ بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿١١٧﴾
അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (ഖുർആൻ :2/116)
അല്ലാഹുവിന് സന്താനമുണ്ടെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന നാലഞ്ച് യാഥാര്‍ത്ഥ്യങ്ങള്‍ അല്ലാഹു മേൽ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(ഒന്ന്) سُبْحَانَهُ (അവന് മഹാപരിശുദ്ധന്‍!) : അല്ലാഹുവിന്റെ മഹിതമഹത്വത്തിനും, അത്യുല്‍കൃഷ്ട ഗുണമാഹാത്മ്യങ്ങള്ക്കും ഒട്ടും തന്നെ യോജിക്കാത്തതും, അവന്റെ പരിശുദ്ധിയെ ഇടിച്ചുതാഴ്ത്തി അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതുമായ ഒരു വാദമാണതെന്നാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ആക്ഷേപിക്കുന്ന മിക്ക സ്ഥലങ്ങളിലും ക്വുര്‍ആനില്‍ അല്ലാഹു ഇതേവാക്ക് പറഞ്ഞിരിക്കുന്നത് കാണാം. സൃഷ്ടിഗുണങ്ങളില് നിന്നെല്ലാം പരമ പരിശുദ്ധനും എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളിലും പരിപൂര്‍ണനും പരമോന്നതനുമാണ് അവന് എന്നിരിക്കെ, സൃഷ്ടികളെപ്പോലെ അവന്ന് മക്കളുണ്ടാകുന്നത് എങ്ങിനെയാണ് എന്ന് താല്പര്യം.
(രണ്ട്) له مُافِي السَّمَاوَاتِ وَالأرْضِ (ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്) എല്ലാം അവന് സൃഷ്ടിച്ചത്. അവന്റെ ഉടമയില്‍, അവന്റെ നിയന്ത്രണവും അധികാരവുമനുസരിച്ച് നിലകൊള്ളുന്നത്. അതിലൊന്നും അവന് ഇണയോ, തുണയോ, സഹായികളോ, പങ്കുകാരോ ഇല്ല. ഈസായോ, ഉസൈറോ, മലക്കുകളോ, എന്ന് വേണ്ട ഒരൊറ്റ വസ്തുവും – ഇതില്‍ നിന്ന് ഒഴിവല്ല. എന്നിരിക്കെ, അവന്റെ സൃഷ്ടികളില്‍ ചിലത് എങ്ങിനെ അവന്റെ സന്താനങ്ങളാകും? അല്ലാഹു പറഞ്ഞതുപോലെ:
أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ
അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന് സൃഷ്ടിച്ചതാണ്. അവന് എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. (ഖുർആൻ :6/101)
(മൂന്ന്) كُلٌّ لَّهُ قَانِتُونَ (എല്ലാവരും അവന് കീഴൊതുങ്ങിയവരാണ്) എല്ലാവരും അവന് നിശ്ചയിച്ച നിയമവ്യവസ്ഥകള്‍ക്കും, പ്രകൃതിചട്ടങ്ങള്ക്കും, അവന്റെ ഉദ്ദേശ്യങ്ങള്‍ക്കും വിധേയരാണ്. എന്നിരിക്കെ ചിലര്‍മാത്രം അതില്‍ നിന്ന് ഒഴിവായി അവന്റെ സന്തതിസ്ഥാനത്തേക്കും അവന്റെ തുല്യതയിലേക്കും എങ്ങിനെ എത്തിച്ചേരുന്നു? മക്കള്‍ മാതാപിതാക്കളുടെ വര്‍ഗസ്വഭാവത്തോട് കൂടിയവരായിരിക്കുമല്ലോ. ഇവിടെയാണങ്കില്‍ വര്ഗമെന്നൊന്നില്ലതാനും.
(നാല്) بَدِيعُ السَّمَاوَاتِ وَالْأَرْضِ (ആകാശ ഭൂമികളെ മാതൃകകൂടാതെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍) അതെ, മറ്റൊരു മാതൃകയില്ലാതെ, ശുദ്ധശൂന്യതയില് നിന്ന് അവന് സൃഷ്ടിച്ചുണ്ടാക്കി. എല്ലാം അവന് നിര്മിച്ചുണ്ടാക്കിയതല്ലാതെ അവനില്‍നിന്ന് ജനിച്ചതായി ഒന്നുമില്ല. അവന് മറ്റൊന്നില്‍ നിന്ന് ജനിച്ചതുമല്ല. അവന് തുല്യമായി വല്ലതുമുണ്ടോ ? അതുമില്ല.
لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ﴿٤﴾
അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഖുർആൻ :112/3-4)
(അഞ്ച്) وَإِذَا قَضَىٰ أَمْرًا (അവന് ഒരു കാര്യം തീരുമാനിച്ചാല്‍ ‘ഉണ്ടാകുക’ എന്ന് അതിനോട് പറയുകയേ വേണ്ടൂ. അതുണ്ടാകുന്നതാണ്) ചെറുതും വലുതും ജീവിയും നിര്ജ്ജീവിയുമെല്ലാം ഇതില്‍ സമമാണ്. എന്നിരിക്കെ ചിലരെ അതില്‍ നിന്നൊഴിവാക്കി അവര്‍ അവന്റെ സന്താനങ്ങളായി അസ്തിത്വം പൂണ്ടവരാണെന്ന് പറയുന്നതിന് ഒരു ന്യായവുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങളുടെ നേരെയെല്ലാം കണ്ണടച്ചുകൊണ്ട് അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്നത് അല്ലാഹുവിനെ പഴിക്കലും, അവന്റെ പരമോന്നതയും പരമപരിശുദ്ധതയും ഇടിച്ചുതാഴ്ത്തലുമല്ലാതെ മറ്റെന്താണ്?
മൂന്നാമതായി, അല്ലാഹുവിന് സന്താനമുണ്ടെന്ന വാദത്തിന് അല്ലാഹുവിന്റെ പക്കൽ നിന്നും യാതൊരു തെളിവുമില്ലാത്തതാകുന്നു. പിന്നെ വാദിക്കുന്നതാകട്ടെ, അറിവില്ലായ്മയുടെ അടിസ്ഥാനത്തിലാകുന്നു.
قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَٰنِۭ بِهَٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന് എത്ര പരിശുദ്ധന്! അവന് പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ? (ഖുർആൻ :10/68)
നാലാമതായി, അല്ലാഹുവിന് സന്താനമുണ്ടെന്ന വാക്ക് ഏറെ ഗൗരവമുള്ളതും അല്ലാഹുവിന്റെ പേരിൽ അപരാധം പറയലുമാകുന്നു.
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ﴿٤﴾ مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾
അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്കുവാന് വേണ്ടിയുമാകുന്നു. അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല. (ഖുർആൻ:18/4-5)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : قَالَ اللَّهُ كَذَّبَنِي ابْنُ آدَمَ وَلَمْ يَكُنْ لَهُ ذَلِكَ، وَشَتَمَنِي وَلَمْ يَكُنْ لَهُ ذَلِكَ، فَأَمَّا تَكْذِيبُهُ إِيَّاىَ فَزَعَمَ أَنِّي لاَ أَقْدِرُ أَنْ أُعِيدَهُ كَمَا كَانَ، وَأَمَّا شَتْمُهُ إِيَّاىَ فَقَوْلُهُ لِي وَلَدٌ، فَسُبْحَانِي أَنْ أَتَّخِذَ صَاحِبَةً أَوْ وَلَدًا
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ പുത്രന് എന്നെ വ്യാജമാക്കി. അവന് അതു പാടില്ലായിരുന്നു. അവന് എന്നെക്കുറിച്ചു പഴി പറഞ്ഞു, അതും അവനു പാടില്ലായിരുന്നു. അവന് എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്റെ ഈ വാക്കാണ് : ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന് – അല്ലാഹു – എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്ന് ’ അവന് പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ. (ബുഖാരി:4482)
അഞ്ചാമതായി, വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ ഒരു പ്രധാന ഉദ്ദേശ്യംതന്നെ അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്നവർക്ക് താക്കീത് നൽകുന്നതിനാകുന്നു
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا
അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്കുവാന് വേണ്ടിയുമാകുന്നു. (ഖുർആൻ:18/4)
ആറാമതായി, അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദം കാരണം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകാറായിരിക്കുന്നു. ഇതാകട്ടെ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَٰنُ وَلَدًا ﴿٨٨﴾ لَّقَدْ جِئْتُمْ شَيْـًٔا إِدًّا ﴿٨٩﴾ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا۟ لِلرَّحْمَٰنِ وَلَدًا ﴿٩١﴾
പരമകാരുണികന് ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. (ഖുർആൻ:19/88-91)
قال ابن عباس رضي الله عنهما : فزعت السموات والأرض والجبال وجميع الخلائق إلا الثقلين وكادت أن تزول وغضبت الملائكة واستعرت جهنم حين قالوا : اتخذ الله ولدا .
ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ‘അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു’ എന്നവർ പറഞ്ഞപ്പോൾ മനുഷ്യരും ജിന്നുകളും ഒഴികെ ആകാശങ്ങളും ഭൂമിയും പർവ്വതങ്ങളും മറ്റു സർവ്വ സൃഷ്ടിജാലങ്ങളും അവ ഇല്ലാതായിപ്പോകുമാറ് ഭയന്നു വിറച്ചു. മലക്കുകൾ കോപാകുലരായി, നരകം കത്തിജ്ജ്വലിച്ചു. (തഫ്സീറു ബഗ്വി)
وَمَا يَنۢبَغِى لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَٰنِ عَبْدًا ﴿٩٣﴾
സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന് മാത്രമായിരിക്കും. (ഖുർആൻ:19/92-93)