ഏപ്രിൽ ഫൂൾ : ഇസ്ലാമിക വിധി

THADHKIRAH

قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏:‏ وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ ‏‏

നബി ﷺ പറഞ്ഞു: സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവ് പറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം. (അബൂദാവൂദ് : 4990 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ

അബൂ ഉമാമയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന്സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. (അബൂദാവൂദ്:4800 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: إِنَّ الرَّجُلَ لَيَتَكَلَّمُ بِالكَلِمَةِ يُضْحِكُ بِهَا جُلَسَاءَهُ، يَهْوِي بِهَا مِنْ أَبْعَدَ مِنَ الثُّرَيَّا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍ നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു. (അഹ്മദ്)

ഉമർ (റ) പറഞ്ഞു: തമാശയിൽ പോലും കളവ് പറയുന്നത് ഉപേക്ഷിക്കുന്നത് വരേയ്ക്കും നിനക്ക് വിശ്വാസത്തിന്റെ പൂർണ്ണത പ്രാപിക്കാൻ സാധിക്കുകയില്ല. (മുസ്വന്നഫ്: 5/236)

قال ابن عثيمين رحمه الله : الكذب لا يجوز مازحًا ولا جادًا، لأنه من الأخلاق الذميمة التي لا يتصف بها إلا أهل النفاق : نور على الدرب ١٧

ശൈഖ് ഉസൈമീന്‍ (റഹി) പറഞ്ഞു: അവകാശം നേടിയെടുക്കാനായാലും, തമാശക്കായാലും കളവ് പറയല്‍ അനുവദനീയമല്ല. കാരണം അത് ആക്ഷേപിക്കപ്പെട്ട സ്വഭാവത്തില്‍ പെട്ടതാകുന്നു.കാപട്യത്തിന്റെ ആളുകളിലല്ലാതെ അത്കൊണ്ട് അറിയപ്പെടുകയില്ല. (نور على الدرب )

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദ൪ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالُوا يَا رَسُولَ اللَّهِ إِنَّكَ تُدَاعِبُنَا ‏.‏ قَالَ ‏ : إِنِّي لاَ أَقُولُ إِلاَّ حَقًّا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ? നബി ﷺ പറഞ്ഞു: അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല. (തി൪മിദി:1990)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إني لأمزح ولا أقول إلا حقّا

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ സത്യമല്ലാതെ ഞാന്‍ പറയാറില്ല. (ത്വബ്റാനി:12/391 – സ്വഹീഹുൽ ജാമിഅ്:2494)

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، قَالَ حَدَّثَنَا أَصْحَابُ، مُحَمَّدٍ صلى الله عليه وسلم أَنَّهُمْ كَانُوا يَسِيرُونَ مَعَ النَّبِيِّ صلى الله عليه وسلم فَنَامَ رَجُلٌ مِنْهُمْ فَانْطَلَقَ بَعْضُهُمْ إِلَى حَبْلٍ مَعَهُ فَأَخَذَهُ فَفَزِعَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا ‏

അബ്ദുറഹ്മാനിബ്നു അബൂലൈലയില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഒരിക്കല്‍ നബിﷺയും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യേ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍(ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ്: 5004 – സ്വഹീഹ് അല്‍ബാനി)

ഏപ്രില്‍ ഒന്നിന് എന്ത് കളവ് പറഞ്ഞാലും പ്രവ൪ത്തിച്ചാലും കുഴപ്പമില്ലെന്നാണ് ചില൪ ധരിച്ചു വെച്ചിട്ടുള്ളത്. തമാശയൊക്കെ ഇസ്ലാം അനുവദിച്ചതാണല്ലോ എന്ന് കരുതി ഏപ്രില്‍ഫൂളില്‍ ഇടപെടുന്നവരുമുണ്ട്. ഭയപ്പെടുത്തുന്ന വാ൪ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്റെ പേടിയെ ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ഏപ്രില്‍ ഫൂള്‍ വിനോദത്തിലെ പ്രധാന ഇനം. എന്നാല്‍ തമാശയില്‍ സുന്നത്താക്കപ്പെട്ടതും വിരോധിക്കപ്പെട്ടതും ഉള്‍ക്കൊണ്ട ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ഏപ്രില്‍ഫൂളിന്റെ ആളാവാന്‍ കഴിയില്ല.

قال الشيخ صالح الفوزان حفظه الله: هذه مستوردة من جملة العادات الباطلة وليست من أعمال المسلمين. والكذب لا يجوز لا في إبريل ولا في غيره الكذب حرام الكذب على الله, الكذب على رسوله, الكذب على الناس حرام كبيرة من كبائر الذنوب. الله حرم الكذب ونهى عنه و توعد الكاذبين, فلا يجوز الكذب في أي وقت. – قناة التوحيد

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: (ഏപ്രിൽ ഫൂൾ) ഇത് തോന്നിവാസങ്ങളുടെ കൂട്ടത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.മുസ്ലീംകളുടെ ചെയ്തികളിൽ പെട്ടതല്ല. ഏപ്രിൽ ആയാലും അല്ലെങ്കിലും കളവ് അനുവദനീയമല്ല. കളവ് ഹറാമാണ്. അല്ലാഹു വിന്റെയോ, റസൂലിന്റെയോ, മറ്റാരുടെ പേരിലായിരുന്നാലും കളവ് നിശിദ്ധവും വൻപാപവുമാണ്. അല്ലാഹു കളവ് നിശിദ്ധമാക്കുകയും, വിലക്കുകയും ചെയ്തിട്ടുണ്ട്. കള്ളം പറയുന്നവർക്ക് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. അതിനാൽ ഏത് നേരത്തായിരുന്നാലും കളവ് അനുവദനീയമല്ല. (ഖനാത്തുത്തൗഹീദ്)

ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: കളവ് പറയുന്ന ഒരു ദിവസത്തിനെ ഏപ്രിൽ ഫൂൾ എന്ന് ആളുകൾ വിളിക്കുന്നു. ഒരു മുഅ്മിൻ ഒരിക്കലും കളവ് പറയുന്നവനല്ല. മറ്റുള്ളവർ ചെയ്യുന്നതിനെല്ലാം കൂടെക്കൂടുകയും അവരെ അന്ധമായി അനുകരിക്കുന്നവനുമാകരുത് ഒരു മുഅ്മിൻ. ഈ വൃത്തികെട്ട ഏർപ്പാടും സംസ്കാരവും ഒരു മുസ്‌ലിമിന് അനുകരിക്കാൻ പറ്റിയതാണോ? അല്ലാഹുവാണെ സത്യം! അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് അതൊന്നും യോജിക്കുകയില്ല. നിങ്ങളൊരു കളവുണ്ടാവുണ്ടാക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്താൽ, അതിന്റെ അനന്തരഫലം എല്ലായിടത്തുമെത്തും. അതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുള്ളത് നിങ്ങളുടെ ഹൃദയം കറുക്കുകയും കുറ്റവും പാപഭാരവും വർധിക്കുകയും ചെയ്യുമെന്നല്ലാതെ, വേറെന്ത് നേട്ടമാണുള്ളത്? (https://youtu.be/0ZpG-E144y8)

 

Leave a Reply

Your email address will not be published.

Similar Posts