മനുഷ്യരുടെ കൂട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത്  മുഹമ്മദ് നബിﷺയെ ആണ്. അല്ലാഹുവിനോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഇഷ്ടമുണ്ടാകേണ്ടത് നബിﷺയോടാകുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചക സ്നേഹം നി൪ബന്ധമായ ഒരു കാര്യമാണെന്ന൪ത്ഥം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)

ഒരു സത്യവിശ്വാസിക്ക് സ്വന്തം മാതാപിതാക്കളേക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍  മുഹമ്മദ് നബി ﷺ ആയിരിക്കണം. അല്ല,  സ്വന്തത്തേക്കാളും പ്രിയം നബി ﷺ ആയിരിക്കണം.

ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു…… (ഖു൪ആന്‍ :33/6)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَا مِنْ مُؤْمِنٍ إِلاَّ وَأَنَا أَوْلَى النَّاسِ بِهِ فِي الدُّنْيَا وَالآخِرَةِ، اقْرَءُوا إِنْ شِئْتُمْ ‏{‏النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ‏}

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. “സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്” (അഹ്സാബ്:6)  (ബുഖാരി:4781)

عَنْ عَبْدَ اللَّهِ بْنَ هِشَامٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم وَهْوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ كُلِّ شَىْءٍ إِلاَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ لاَ وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ ‏”‏‏.‏ فَقَالَ لَهُ عُمَرُ فَإِنَّهُ الآنَ وَاللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ الآنَ يَا عُمَرُ ‏”‏‏.‏

അബ്ദില്ലാഹിബ്നു ഹിശാം(റ) പറയുന്നു : ഞങ്ങൾ  നബിﷺയോടൊപ്പമായിരുന്നു. അവിടുന്ന് തന്റെ കൈ ഉമറിന്റെ(റ) ശരീരത്തിൽ വെച്ചു. അപ്പോൾ ഉമർ(റ)  പറഞ്ഞു: ‘എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബിﷺ പറഞ്ഞു:ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.’ (ബുഖാരി:6632)

ഓരോരുത്തരും തന്റെ സ്വന്തം ശരീരത്തേക്കാളും  തനിക്ക് പ്രിയപ്പെട്ടതിനേക്കാളും   നബിﷺയെ  സ്നേഹിക്കണം. അതായത് സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍  നബിﷺയുടെ  താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം,  സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ അവിടുത്തെകുറിച്ച് ഉത്കണ്ഠ ഉണ്ടായിരിക്കണം, അടിയന്തിര ഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാവണം. കൂടാതെ, നബി ﷺ കാണിച്ചു തന്ന ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും അത് പ്രചരിപ്പിക്കാനും പരിശ്രമിക്കണം.അവിടുത്തെ കല്‍പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിക്കാനും പാടില്ല.

അല്ലാഹുവുന്റേയും അവന്റെ റസൂൽﷺയുടെയും കല്‍പ്പകളെ അക്ഷരാ൪ത്ഥത്തില്‍ പാലിച്ചവരായിരുന്നു സ്വഹാബികള്‍. അവരുടെ ഹൃദയങ്ങളില്‍  നബിﷺയേക്കാള്‍ ബഹുമാനവും ഇഷ്ടവും ആദരവും നിറഞ്ഞ മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നില്ല. അബൂസുഫ്യാൻ ഇസ്ലാം സ്വീകരിക്കുന്നതിനുമുമ്പ് നബി ﷺ യെയും അവിടുത്തെ അനുചരന്മാരെയും കുറിച്ച് ഇപ്രകാരം പറയുന്നത് കാണാം:

والله ما رأيت من قوم قط أشد حبا لصاحبهم من أصحاب محمد له

അല്ലാഹുവാണെ സത്യം മുഹമ്മദിന്റെ അനുചരന്മാർ അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെ അങ്ങേയറ്റത്തെ സ്നേഹം മറ്റൊരു സമുദായവും അവരുടെ നേതാവിനെ സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.

حدثنا أبو سعيد، حدثنا المثني، قال: سمعت أنسا يقول: “قل ليلة تأتي علي إلا وأنا أرى فيها خليلي صلى الله عليه وسلم” وأنس يقول ذلك وتدمع عيناه.

അനസ്(റ)  പറയുന്നു: മിക്ക ദിവസവും ഞാൻ എന്റെ ഒറ്റ കൂട്ടുകാരനായ നബി ﷺ യെ സ്വപ്നം കാണാറുണ്ട്. ഇത് പറയുമ്പോൾ അനസ്(റ) കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. (അഹ്മദ്)

قَالَ الْبَرَاءَ بْنَ عَازِبٍ ـ رضى الله عنهما: فَمَا رَأَيْتُ أَهْلَ الْمَدِينَةِ فَرِحُوا بِشَىْءٍ فَرَحَهُمْ بِرَسُولِ اللَّهِ صلى الله عليه وسلم

ബറാഅ് ബ്നു ആസിബ്(റ)  പറയുന്നു: നബി ﷺ യുടെ ആഗമനം കൊണ്ട് സന്തോഷിച്ചതുപോലെ മദീനക്കാർ മറ്റൊന്നു കൊണ്ടും സന്തോഷിച്ചത് ഞാൻ കണ്ടിട്ടില്ല. (ബുഖാരി:3925)

قالت عائشة : فرأيت أبا بكر يبكى ، وما كنت أحسب أن أحداً يبكى من الفرح

ആയിശാ(റ)  പറയുന്നു: നബി ﷺ യുടെ കൂടെ ഹിജ്റക്ക് അനുവാദം കിട്ടിയെന്ന് അറിഞ്ഞപ്പോൾ അബൂബക്കർ(റ) കരയുന്നത് ഞാൻ കണ്ടു. സന്തോഷം കണ്ട് ഒരാൾ കരയുമെന്ന് അതുവരെ ഞാൻ വിചാരിച്ചിരുന്നില്ല.

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: നബി ﷺ യുടെ സ്വഹാബികൾ യുദ്ധങ്ങളിൽ നബി ﷺ യെ സ്വന്തം ശരീരങ്ങൾ പരിചയാക്കിക്കൊണ്ട് സംരക്ഷിച്ച് നബി ﷺ ക്ക് ചുറ്റും മരിച്ചു വീഴാറുണ്ടായിരുന്നു.

സൗബാൻ(റ)  നബി ﷺ യുടെ അടുക്കൽ വന്നു പറഞ്ഞു:

يا رسول الله والله إنك لأحب إلي من نفسي، وإنك أحب إلي من أهلي، وأحب إلي من ولدي، وأني لأكون في البيت فأذكرك فما أصبر حتى آتيك فأنظر إليك، وإذا ذكرت موتي وموتك عرفت أنك إذا دخلت الجنة رفعت مع النبيين، وأني إذا دخلت الجنة خشيت ألا أراك ……..

അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം എന്നെക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, എന്റെ കുടുംബത്തേക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, എന്റെ മക്കളേക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, ഞാൻ വീട്ടിലായിരിക്കുമ്പോൾ താങ്കളെ  ഓർത്താൽ ക്ഷമിച്ചിരിക്കാൻ എനിക്ക് കഴിയില്ല, ഉടനെ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളെ നോക്കും.  എന്റെയും താങ്കളുടെയും  മരണത്തെ കുറിച്ച് ഓർത്താൽ,  താങ്കൾ മരിച്ചു കഴിഞ്ഞാൽ, നബിമാരുടെ കൂടെ ഉയർന്ന പദവിയിലായിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ സ്വർഗത്തിൽ പ്രവേശിച്ചാൽതന്നെയും താങ്കളെ കാണാൻ കഴിയില്ലേയെന്ന് ഞാൻ ഭയപ്പെടുന്നു ……. (ത്വബ്റാനി)

ഉഹ്ദിന്റെ ദിവസം അബൂത്വല്‍ഹ(റ)  നബിﷺയോട് പറഞ്ഞു:

يَا نَبِيَّ اللَّهِ بِأَبِي أَنْتَ وَأُمِّي، لاَ تُشْرِفْ يُصِيبُكَ سَهْمٌ مِنْ سِهَامِ الْقَوْمِ، نَحْرِي دُونَ نَحْرِكَ‏.‏

അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ സുരക്ഷക്കായി എന്റെ മാതാപിതാക്കളെ ഞാൻ പകരം നൽകാം. റസൂലേ, നിങ്ങൾ മുകളിൽ വന്ന് എത്തി നോൽക്കരുത്. അങ്ങനെ ചെയ്താൽ  അങ്ങേക്ക് ശത്രുക്കളുടെ അമ്പേൽക്കും. താങ്കളുട നെഞ്ചിന് മുമ്പിൽ പരിചയെന്നോണം എന്റെ നെഞ്ചുണ്ട്. (ബുഖാരി:3811)

ഉഹ്ദ് യുദ്ധത്തിന്റെ പോര്‍ക്കളത്തില്‍ നബി ﷺ യെ ഏറെ സംരക്ഷിച്ച സ്വഹാബിയായിരുന്നു ത്വല്‍ഹ(റ).

عَنْ قَيْسٍ، قَالَ رَأَيْتُ يَدَ طَلْحَةَ شَلاَّءَ وَقَى بِهَا رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَوْمَ أُحُدٍ ‏.‏

 ഖൈസ്(റ)  പറയുന്നു: ഉഹ്ദ് ദിനത്തിലെ (യുദ്ധത്തിൽ) അല്ലാഹുവിന്റെ റസൂലിനെ സംരക്ഷിച്ച് പരിക്കേറ്റത്  (കാരണം) ത്വൽഹയുടെ കൈ മരവിച്ചിരിക്കുന്നതായി ഞാൻ കണ്ടു. (ഇബ്നുമാജ:128)

അംറിബ്നു ആസ്(റ) ഇസ്ലാം സ്വീകരിച്ചതിന് ശേഷം പറഞ്ഞു: ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തേക്കാള്‍ എനിക്ക് വെറുപ്പുണ്ടായിരുന്ന ഒരു വ്യക്തിയുമുണ്ടായിരുന്നില്ല. ഞാന്‍ മുസ്ലിമായപ്പോള്‍ തിരുമേനിയേക്കാള്‍ ഇഷ്ടമുള്ള  മറ്റൊരു വ്യക്തിയുമുണ്ടായിരുന്നില്ല.

ശത്രുക്കള്‍ വധശിക്ഷക്ക് വിധേയനാക്കിയ സ്വഹാബിയോട് വധശിക്ഷ നടപ്പാക്കുന്നതിന്  മുമ്പായി, ‘നിന്നെ മോചിപ്പിക്കുകയും പകരം മുഹമ്മദിനെ വധിക്കുകയും ചെയ്യുന്നത് നീ ഇഷ്ടുപ്പെടുമോ’ എന്ന് ചോദിച്ചപ്പോള്‍ ‘അല്ലാഹുവിന്റെ റസൂലിന്റെ കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല’ എന്ന മറുപടിയാണുണ്ടായത്.

ഉഹുദ് യുദ്ധത്തില്‍  നബി ﷺ വധിക്കപ്പെട്ടെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് വരികയാണ് ഒരു സ്വഹാബി വനിത. അപ്പോഴാണ് ആരോ അവരോട് അവരുടെ ഭര്‍ത്താവും മകനും പിതാവും സഹോദരനും വധിക്കപ്പെട്ട വിവരം പറയുന്നത്. പക്ഷേ, അവര്‍ക്കറിയേണ്ടിയിരുന്നത്  നബി ﷺ ജീവിച്ചിരിപ്പുണ്ടോ , അദ്ദേഹത്തിന് വല്ല അപകടവും സംഭവിച്ചോ എന്നതിനെ കുറിച്ചായിരുന്നു. അവസാനം  നബി ﷺ  സുരക്ഷിതനാണെന്ന് ഉറപ്പാക്കിയ ശേഷം അവര്‍ പ്രഖ്യാപിച്ചു: ‘പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍ മറ്റെല്ലാ ദുരന്തങ്ങളും എനിക്ക് നിസ്സാരമാണ്.’

യുദ്ധവേളകളില്‍  നബിﷺയുടെ നേരെവരുന്ന അമ്പുകളേയും വാളിനേയും സ്വശരീരം കൊണ്ട്  തടഞ്ഞു ശഹീദാകുവാന്‍ സ്വഹാബികള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ അനസിന്റെ(റ) ശലീരത്തില്‍ 80 ലേറെ വെട്ടും മുറിവുമുണ്ടായിരുന്നു. അതെ, അവ൪ സ്വന്തത്തേക്കാളും നബിﷺയെ സ്നേഹിച്ചു.

ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി  നബിﷺയെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറഞ്ഞത് ഇങ്ങനെയാണ് : ‘ഖുറൈശികളെ, ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’

 നബി ﷺ വഫാത്തായിട്ട് 1400 ല്‍ അധികം വ൪ഷം കഴിഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം നബിﷺയെ സ്‌നേഹിക്കുക എന്നതിന്റെ പ്രധാന ഉദ്ദേശ്യം തിരുസുന്നത്തിനെ സ്‌നേഹിക്കലാണ്. അഥവാ അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്തലാണ്.

مَنْ أَحَبَّ سُنَّتِي فَقَدْ أَحَبَّنِي وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّة

 നബിﷺ അരുളി: ആരെങ്കിലും എന്റെ സുന്നത്ത് പിൻപറ്റിയാൽ അവൻ എന്നെ ഇഷ്ടപ്പെട്ടു, ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാൽ അവൻ എന്റെ കൂടെ സ്വർഗത്തിലായിരിക്കും(തിർമിദി)

 നബിﷺയുടെ വാക്കുകളെ മറ്റുള്ളവരുടെ വാക്കുകളേക്കാള്‍ പ്രാധാന്യപൂ൪വ്വം പരിഗണിക്കുകയും ജീവിതത്തില്‍ പക൪ത്തുകയും നബിചര്യയെ മഹത്വപ്പെടുത്തുകയും ചെയ്യണം.   നബിﷺയോടുള്ള നമ്മുടെ സ്‌നേഹം പൂര്‍ണ്ണമാകുന്നത്  നബിﷺയുടെ സ്വഭാവവും സംസ്‌കാരവും ചര്യയും നാം പരിപൂ൪ണ്ണമായി സ്വീകരിക്കുമ്പോഴാണ്. അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് യഥാ൪ത്ഥ വിശ്വാസിയാകാന്‍ കഴിയുകയുള്ളൂ.

ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.  (ഖു൪ആന്‍ : 4/65)

പ്രവാചകന്റെ ചരിത്രവും ഗുണങ്ങളും എടുത്തുപറയുന്നതും അവിടുത്തെ പുകഴ്ത്തി പറയുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. പറയുന്ന കാര്യങ്ങളും സത്യസന്ധവും ഇസ്ലാമിക ആദ൪ശത്തിനകത്ത് നില്‍ക്കുന്നതായിരിക്കണം. കാരണം അതിരു വിടുന്നത്  നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

നബി ﷺ പഠിപ്പിച്ചിച്ചുള്ള സന്ദേശങ്ങള്‍ നാം പൂ൪ണ്ണമായും ജീവിതത്തില്‍ പക൪ത്തുന്നതോടൊപ്പം അവിടുന്ന് വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. അത് മറ്റുള്ളവ൪ക്ക് എത്തിച്ച് കൊടുക്കാന്‍ പരിശ്രമിക്കുന്നതും പ്രവാചകനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്.

അതേപോലെ നബി ﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ നബിസ്നേഹത്തില്‍ പെട്ടതാണ്.അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബിﷺയെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കുകയാണ് സ്വലാത്ത് ചൊല്ലുന്നതിലൂടെ സത്യവിശ്വാസികള്‍ ചെയ്യുന്നത്. അതെ, നബി ﷺയെ സ്നേഹിക്കുന്നവ൪ക്ക് മാത്രമേ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയുകയുള്ളൂ.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: എന്റെ പേര് പറയപ്പെട്ടിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ (നിന്ദ്യനാവട്ടെ). (തിർമുദി: 3539)

നബിദിനാഘോഷം ഇസ്ലാമികമോ?

ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ

…. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ……(ഖു൪ആന്‍ :5/3)

عن ابن عباس قوله : ( اليوم أكملت لكم دينكم ) وهو الإسلام ، أخبر الله نبيه صلى الله عليه وسلم والمؤمنين أنه أكمل لهم الإيمان ، فلا يحتاجون إلى زيادة أبدا ، وقد أتمه الله فلا ينقصه أبدا ، وقد رضيه الله فلا يسخطه أبدا .

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും അല്ലാഹു ഈമാനിനെ (സത്യവിശ്വാസത്തെ) അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ചുകളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, വാള്യം 2, പേജ്, 18).

നബിﷺയുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്.  അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും  നല്‍കി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ

അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും   പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)

قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

ഇമാം മാലിക് (റഹി) പഞ്ഞു:ആരെങ്കിലും മതത്തില്‍ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍ അവന്‍ മുഹമ്മദ്‌ നബി ﷺ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു:’ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’.അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനില്‍ ഇല്ലാത്തതാണ്. (അല്‍ ഇഅതിസ്വാം)

മേല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.

  • ദീനുല്‍ ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് നബി ﷺ വഫാത്തായിട്ടുള്ളത്.
    ദീനുല്‍ ഇസ്ലാമില്‍ ഇനി എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതില്‍ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ വേണ്ടതില്ല.
  • അല്ലാഹുവില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും  നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
    നബിﷺയുടെ കാലത്ത് എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിﷺയുടെ കാലത്ത് എന്തെല്ലാം ദീന്‍ അല്ലയോ അതെല്ലാം ഇന്നും ദീനല്ല.
  • ദീനിലേക്ക്  എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം,നബി ﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യംനബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ഈ  തത്വം മുന്നില്‍ വെച്ചുവേണം നബിദിനാഘോഷത്തിന്റെ ഇസ്ലാമികമായ മാനം  നാം മനസ്സിലാക്കേണ്ടത്.

ഇസ്ലാമില്‍ രണ്ടേരണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്.

(ഒന്ന്) ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍) : റമദാനിലെ വ്രതാനന്തരം ശവ്വാല്‍ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

(രണ്ട്) ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) : ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

അതു കൂടാതെ  ആഴ്ചയിലെ ഈദായ വെള്ളിയാഴ്ചയുമുണ്ട്. ഇങ്ങനെ ദിവസങ്ങൾക്കോ മാസങ്ങൾക്കോ സ്ഥലങ്ങൾക്കോ വ്യക്തികൾക്കോ ശ്രേഷ്ഠത നൽകാനുള്ള അധികാരം റബ്ബിനു മാത്രമാണ്. അല്ലാഹു പറയുന്നു:

وَرَبُّكَ یَخۡلُقُ مَا یَشَاۤءُ وَیَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِیَرَةُۚ سُبۡحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا یُشۡرِكُونَ

നിന്റെ റബ്ബ് അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് തെരഞ്ഞെടുക്കാൻ അവകാശമില്ല. അവർ പങ്കുചേർക്കുന്ന അതിൽ നിന്ന് അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (ഖു൪ആന്‍ :28/68)

സൃഷ്ടിച്ച റബ്ബിന് മാത്രമേ അവന്റെ സൃഷ്ടികൾക്ക് പ്രത്യേകതകൾ നിശ്ചയിക്കുവാൻ അർഹതയുള്ളൂ. എന്തിനൊക്കെയാണ് പ്രത്യേകതകൾ ഉള്ളതെന്ന് അല്ലാഹു അവന്റെ ഖുർആനിലൂടെയും നബി ﷺ അവിടുത്തെ സുന്നത്തിലൂടെയും അറിയിച്ചിട്ടുണ്ട്. അപ്രകാരം റബീഉൽ അവ്വൽ 12 ന് മറ്റുള്ള ദിവസങ്ങളെക്കാൾ വല്ല പ്രത്യേകതയും സ്ഥിരപ്പെട്ടിട്ടില്ല.

റബീഉൽ അവ്വൽ 12 ന് ഒരു ആഘോഷം നബി ﷺ  കാണിച്ചു തന്നിട്ടില്ല എന്നുള്ളതാണ് അതിന്റെ കാരണം. നബി ﷺ ‘പ്രവാചകന്‍’ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും  ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും നബി ﷺ തന്റെ ജന്മദിനം ആഘോഷിക്കുകയോ സ്വഹാബികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന എല്ലാ നല്ല കാര്യങ്ങളും  നമ്മെ അറിയിച്ചിട്ടുള്ള  നബി ﷺ ഒരു നന്മയും പറയാതെ വിട്ടുപോയിട്ടില്ല. അങ്ങനെയുള്ള നബി ﷺ ഒരിക്കലെങ്കിലും അവിടുത്തെ ജന്മദിനം ആഘോഷിക്കാൻ പറഞ്ഞിട്ടില്ല അതിന് പ്രേരിപ്പിക്കുകയോ ഒരു സൂചനയെങ്കിലും നൽകുകയോ ചെയ്തിട്ടില്ല.

എങ്കില്‍പിന്നെ എന്നാണ് നബിദിനാഘോഷവും മൌലിദാഘോഷവും ആരംഭിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവ് അടക്കമുള്ള ശേഷക്കാര്‍ ഇത് ചെയ്ത് പോന്നത്.

قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة

ഇമാം സഖാവി പറയുന്നു:നിശ്ചയമായും ഈ മൌലിദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ശേഷം പുതുതായിട്ടുണ്ടായതാണ്.(സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീന്‍ – 3/348)

രാജാക്കന്‍മാരില്‍ നിന്നും ആദ്യമായി മൌലിദ് കഴിക്കുന്ന സമ്പ്രദായം പുതുതായി ഉണ്ടാക്കിയത് ‘അബൂസഊദി’ എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടുകാരനായ മുളഫ൪ രാജാവാണ്. ഇ൪ബല്‍ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അക്കാലത്ത് ‘ഹാഫിള്ബ്നു ദഹിയ്യത്ത് ‘ എന്നു പേരായ ഒരു പണ്ഢിതന്‍ ‘അത്തന്‍വീ൪ ഫീ മൌലിദില്‍ ബഷീറിന്നദീ൪’ എന്ന പേരില്‍ ഒരു മൌലിദ് രചിച്ചുകൊടുത്തു. മുളഫ൪ അതിന് സമ്മാനമായി ആയിരം ദീനാ൪ അയാള്‍ക്ക് നല്‍കി. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീന്‍ – 3/365-366)

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،

ഇബ്നുഹജ൪ അസ്ഖലാനി (റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു :നബിജന്‍മദിനാഘോഷത്തിന്റെ അടിസ്ഥാനം  തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫുസ്വാലിഹീങ്ങളായ മുന്‍ഗാമികളില്‍ നിന്നൊരാളില്‍ നിന്നുപോലും അത് നിവേദനം ചെയ്തതായി വന്നിട്ടില്ല.(ഇമാം സുയൂത്തിയുടെ അല്‍ ഹാവി ലില്‍ ഫതാവാ : 1/196)

ഇമാം ഫാക്കിഹാനി(റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു.  അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘മാന്യൻമാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൌലിദെന്ന് പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന് ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: പരിശുദ്ധ ഖുർആനിലോ നബി ﷺയുടെ സുന്നത്തിലോ ഇതിനൊരരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികൻമാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയൻമാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയിൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’ (ഇമാം സുയൂത്തിയുടെ അല്‍ ഹാവി ലില്‍ ഫതാവാ : 1/190)

قال الإمام ابن الحاج رحمه الله : فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة

ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു: മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്. (المدخل : 2/10)

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه

ഇമാം ശാത്വിബി അല്‍ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു: ഇന്ന്‍ ആളുകള്‍ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാന്‍ വേണ്ടി ധനം നല്‍കി സഹായിക്കാന്‍ പാടില്ല. ഇനി അപ്രകാരം ഒരാള്‍ തന്റെ മരണാനന്തരമുള്ള വസ്വിയത്തില്‍ എഴുതി വച്ചാല്‍ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയത്തുകള്‍ ഖാളി അസാധുവാക്കണം. [ഫതാവശാത്വിബി : 203, 204]

قال الحافظ أبو زرعة العراقي – رحمه الله -: لا نعلم ذلك ولو بإطعام الطعام عن السلف

അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836)  പറയുന്നു:  അപ്രകാരം ചെയ്യല്‍ – അഥവാ മൗലിദ് ആഘോഷിക്കല്‍ – ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആ;രിക്കല്‍ മുന്‍ഗാമികള്‍ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല . (തശ്നീഫുല്‍ അദാ’ന്‍ : പേജ് : 136)

നബിദിനാഘോഷത്തെ അനുകൂലിച്ച പണ്ഢിതന്‍മാരാണ് ഇമാം സുയൂത്തി(റഹി), ഇമാം ഇബ്നു ഹജ൪ ഹൈത്തമി(റഹി), ഇമാം ക്വസ്ത്വല്ലാനി(റഹി) എന്നിവ൪. എന്നാല്‍ അവ൪ പോലും അത് ഹിജ്റ മുന്നൂറിന് ശേഷം വന്നതാണന്നാണ് പറഞ്ഞിട്ടുള്ളത്.

أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة،

ഇമാം ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു : മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായി’ട്ടേയില്ല.

നമ്മുടെ കേരളത്തില്‍ നബിദിനം ആഘോഷിക്കുന്നവ൪ തന്നെയും ഇത് സുന്നത്താണെന്ന് അവകാശപ്പെടുന്നില്ല. മാത്രമല്ല നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം ഉണ്ടായതാണെന്ന് അവ൪ അംഗീകരിക്കുകയും ചെയ്യുന്നു.

നബിﷺയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റേയോ പുണ്യപുരുഷന്റേയോ ജന്‍മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നി൪ദ്ദേശിച്ചിട്ടുമില്ല. (അല്‍ മുഅല്ലിം മാസിക : 2006 ഏപ്രില്‍ , പേജ് -7, ചീഫ് എഡിറ്റ൪ കെ.ടി. മാനുമുസ്ലിയാ൪)

ഒരാള്‍ മൗലീദ് ആഘോഷത്തിനെപറ്റി ഇബ്നുഹജ൪ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജ൪ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളില് നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് – 2000 ജൂലായ് 16 , പേജ് 26).

‘മൌലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ’.(അല്‍ മവാഹിബുല്‍ ജലിയ്യ 3/50)

നമ്മുടെ നാടുകളിലെ പള്ളികളില്‍ ജുമുഅ ഖുതുബയായി ഓതാറുള്ള ‘നുബാത്തി ഖുതുബയില്‍’ റബീഉല്‍ അവ്വല്‍ മാസത്തിലെ ഒറ്റ ഖുതുബയിലും നബിദിനാഘോഷത്തെ പറ്റിയുള്ള ഒരു സൂചന പോലുമില്ലെന്നുള്ളത് സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്. നബിﷺയുടെ വഫാത്തിനെ കുറിച്ചുള്ള സൂചനകളാണ് ഈ മാസത്തിലെ ഖുതുബയില്‍ പരാമ൪ശിച്ചിട്ടുള്ളത്.

ആദ്യ മൂന്ന് നൂറ്റാണ്ടില്‍ നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നും മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് നബിദിനാഘോഷം ഉണ്ടായതെന്നും വ്യക്തമാണ്. നബിദിനാഘോഷം നടത്തിയിട്ടില്ലാത്ത ആ മൂന്ന് നൂറ്റാണ്ട് ഏതാണെന്നും  മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2533)

നബിﷺയില്‍  നിന്ന്‌ ദീന്‍ നേരിട്ട് പഠിച്ച സ്വഹാബികള്‍ , സ്വഹാബികളെ നേരില്‍ കണ്ട് അവരിലൂടെ ദീന്‍ പഠിച്ച താബിഉകള്‍, താബിഉകളില്‍ ദീന്‍ മനസ്സിലാക്കിയ തബഉത്താബിഉകള്‍ എന്നിവരാണ്  നബി ﷺ പറഞ്ഞിട്ടുള്ള ഉത്തമതലമുറ. ഇവരാണ്  ‘സ്വലഫുകള്‍’ എന്നറിയപ്പെടുന്നത്.

നബിﷺയോ നബിﷺയില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബികളോ ഉത്തമ നൂറ്റാണ്ടുകാരായ  മുസ്ലിംകളോ ചെയ്യാത്ത ഈ പുത്തനാചാരം ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് ആളുകള്‍ കൊണ്ടാടുന്നത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം ആഘോഷങ്ങള്‍ പലപ്പോഴും ഇതരമതങ്ങളില്‍ നിന്നും കടമെടുത്തിട്ടുള്ളതാണ്. നാം മറ്റൊരു സമൂഹത്തിന്റെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ നാമും അവരില്‍ പെട്ടരാകുന്നതാണെന്ന വസ്തുത പലരും വിസ്മരിക്കുന്നു.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌.(അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ

അബൂസഈദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു :  നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു :  അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ

അംറിബ്നു ഷുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)

ക്രിസ്ത്യാനികളോട് സാദൃശ്യം സ്വീകരിക്കലാണ് ഈ ഒരു പ്രവര്‍ത്തനത്തിലൂടെ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാചകന്‍റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ മാസത്തില്‍ വഴിപിഴപ്പിക്കുന്ന ഉലമാക്കളും പാമരന്മാരായ പൊതുജനങ്ങളുമാണിത് ചെയ്തുകൊണ്ടിരിക്കുന്നത്. ചിലര്‍ പള്ളികളിലും മറ്റു ചിലര്‍ വീടുകളും വേറെ ചിലര്‍ ഇതിന്നായി പ്രത്യേകം സംവിധാനിക്കപ്പെട്ട സ്ഥലങ്ങളിലും ഇത് നടത്തിക്കൊണ്ടുപോരുന്നു. ഒട്ടനവധി ജനങ്ങള്‍ അവിടെ ഒരുമിച്ചുകൂടുന്നു. ഈസാനബി(അ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ക്രിസ്ത്യാനികള്‍ ചെയ്യുന്നതിനോട് സാദൃശ്യമുള്ളതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ക്രിസ്ത്യാനികളോട് സാദൃശ്യംപുലര്‍ത്തല്‍, ബിദ്അത്ത് എന്നിവക്ക് പുറമെ ഒട്ടനവധി വെറുക്കപ്പെട്ട കാര്യങ്ങളും ശിര്‍ക്കുകളും ഈ ആഘോഷത്തില്‍ വ്യക്തമാണ്. പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും സ്ഥാനത്തേക്കെത്തുന്ന രൂപത്തിലുള്ള അതിരുകവിഞ്ഞ പ്രവാചക പുകഴ്ത്തലുകള്‍ അടങ്ങിയ പദ്യങ്ങള്‍ പാരായണം ചെയ്യുന്നു. നബി ﷺ യാകട്ടെ അത് പാടില്ല എന്ന് പറഞ്ഞതുമാണ്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റഹി) പറയുന്നു: “നബി ﷺ യുടെ ജന്മദിനത്തെ ആഘോഷമായി ചില ആളുകള്‍ കൊണ്ടാടുന്നു. അത് നബി ﷺ യോടുള്ള ബഹുമാനമോ ക്രിസ്ത്യാനികളോടുള്ള മത്സരമോ ആകട്ടെ; ജന്മദിനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും സലഫുകള്‍ അത് ചെയ്തിട്ടില്ല. ഇതിന് വല്ല പ്രത്യേകതയോ ശ്രേഷ്ഠതയോ അതില്‍ നന്മയോ ഉണ്ടെങ്കില്‍ സലഫുകള്‍ നമ്മെ മുന്‍കടന്ന് പ്രവര്‍ത്തിക്കുമായിരുന്നു. കാരണം അവര്‍ നബി ﷺ യോട് നമ്മെക്കാള്‍ സ്നേഹവും ബഹുമാനവും ഉള്ളവരായിരുന്നു. നന്മയില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരായിരുന്നു. പ്രവാചകനെ പിന്‍പറ്റിക്കൊണ്ടും അനുസരിച്ചുകൊണ്ടും ബാഹ്യമായും ആന്തരികമായും പ്രവാചക സുന്നത്തുകള്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടും പ്രവാചകന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും ഹൃദയംകൊണ്ടും കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്തുകൊണ്ടുമായിരുന്നു നബി ﷺ യോടുള്ള സ്നേഹവും ബഹുമാനവും അവര്‍ നിലനിര്‍ത്തിയിരുന്നത്. ഇതായിരുന്നു മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും അവരെ പിന്‍പറ്റിയവരടെയും മാര്‍ഗം” (ഇക്വ്തിദാഉസ്സ്വിസാത്വില്‍ മുസ്തക്വീം)

സത്യവിശ്വാസികള്‍ അവരുടെ എല്ലാ നമസ്കാരങ്ങളിലും അല്ലാഹുവിനോട് നേർമാർഗം ചോദിക്കുന്നുണ്ട്.

اهْدِنَا الصِّرَاطَ الْمُسْتَقِيمَ

ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് (നേരായ മാർഗത്തിലേക്ക്) നയിക്കേണമേ! (ഖു൪ആന്‍:1/6)

ഈ നേരായ മാർഗം ഏതാണെന്ന് തുടർന്ന് അവർ തന്നെ പറയുന്നുണ്ട്.

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. (ഖു൪ആന്‍:1/7)

കോപത്തിന്ന് ഇരയായവരുടെയോ വഴിപിഴച്ചുപോയവരുടെയോ മാര്‍ഗമല്ല നേർമാർഗം. എല്ലായ്പോഴും ഇങ്ങനെ പ്രാർത്ഥിച്ചിട്ട് യഥാർത്ഥ നേർനമാർഗത്തിൽ നിന്നും തെറ്റിപ്പോയവരുടെ ആചാരങ്ങൾ നാം പിൻപറ്റിയാൽ നമുക്കെങ്ങനെ നേർമാർഗം ലഭിക്കും.

നബിദിനാഘോഷത്തെ ഇങ്ങനെ എതി൪ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്ന നല്ലവരായ സാധാരണക്കാരുണ്ട്. ബിദ്അത്തിന്റെ ഗൌരവും മനസ്സിലാക്കാത്തതുകൊണ്ടാണ് ആളുകളില്‍ ഇങ്ങനെയൊരു ചിന്ത വരുന്നത്. ബിദ്അത്തെന്ന് പറഞ്ഞാല്‍ ഒരു സമാന്തര മതമാണ്. ബിദ്അത്തിന്റെ അനന്തരഫലത്തെ കുറിച്ച് ഗൌരവമായി കണ്ടിരുന്നുവങ്കില്‍ ആരും ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.

നമ്മുടെ ജീവിതത്തില്‍ സംഭവിച്ച് പോയിട്ടുള്ള പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി പശ്ചാത്താപിക്കുന്നവരുമാണ് സത്യവിശ്വാസികള്‍. എന്നാല്‍ ബിദ്അത്ത് ചെയ്തുവരുന്നയാളുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല.

عَنْ أَنَسِ بْنِ مَالِكٍ قَالَ  قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ

അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)

പരലോകത്ത്‌ ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബിﷺയുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല.  അവരുടെയും നബിﷺയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.

فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي

നബി ﷺ പറയുന്നു: അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ.( ബുഖാരി:6584)

ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി ﷺ പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്‌. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബിﷺയുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നബി ﷺ ശക്തമായ രീതിയില്‍ ബിദ്അത്തിനെ കുറിച്ച് താക്കീത് ചെയ്തിട്ടുള്ളത്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി ﷺ പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ‏”‏ صَبَّحَكُمْ وَمَسَّاكُمْ ‏”‏ ‏.‏ وَيَقُولُ ‏”‏ بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏”‏ ‏.‏ وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ‏”‏ أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ‏”

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)

എല്ലാ വ൪ഷവും റബീഉല്‍ അവ്വല്‍ 12 നാണ് നബിദിനം ആഘോഷിക്കുന്നത്. എന്നാല്‍ റബീഉല്‍ അവ്വല്‍ 12 നാണ് നബി ജനിച്ചതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വ൪ഷത്തെ കുറിച്ചും മാസത്തെ കുറിച്ചും ദിവസത്തെ കുറിച്ചും വരെ അഭിപ്രായ വ്യത്യാസമുണ്ട്. നബി ﷺ ജനിച്ചത് തിങ്കളാഴ്ച ദിവസമായിരുന്നു വെന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമില്ലാത്തത്.

ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: അബ്രഹത്ത് കഅ്ബ പൊളിക്കാൻ വന്ന ആനക്കലഹ വർഷത്തിലാണ് നബി ﷺ ജനിച്ചത്. അതു പോലെ തന്നെ, അവിടുന്ന് ജനിച്ചത് ഒരു തിങ്കളാഴ്ച ദിവസമാണ്. തിങ്കളാഴ്ച ഞാൻ ജനിച്ച ദിവസമാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.
(മുസ്‌ലിം: 1162). എന്നാൽ അതേത് തിങ്കളാഴ്ചയാണ്? അറിയില്ല. അത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്നും, അതല്ല റബീഉൽ അവ്വൽ 18 ആണെന്നും, റമദ്വാനിലെ തിങ്കളാണെന്നും ശഅ്ബാനിലെ തിങ്കളാണെന്നും ഒക്കെ പറയപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ, ആനക്കലഹ വർഷത്തിലെ ഒരു തിങ്കളാഴ്ച ദിവസമാണ് നബി ﷺ ജനിച്ചത് എന്നത് മാത്രമാണ് നബി ﷺ യുടെ ജനനതീയതിയുമായി ബന്ധപ്പെട്ട് നമുക്ക് കൃത്യമായി പറയാൻ കഴിയുന്ന കാര്യം. നബി ﷺ ജനിച്ചത് ഏത് മാസമാണെന്നോ ഏത് തീയതിയിൽ ആണെന്നോ ഉറപ്പിച്ച് പറയാൻ കഴിയില്ല. (https://youtu.be/c50R8Qug6C0)

യഥാര്‍ഥത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്നത് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഒരു സന്തോഷമുള്ള ദിനമാണോ അപ്രകാരം ആഘോഷിക്കാന്‍ റബീഉല്‍ അവ്വല്‍ 12 നമുക്ക് ഒരു സന്ദേശം നല്‍കുന്നുണ്ടോ എന്നതെല്ലാം നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഒരു സംഭവം കാണുക:

അബൂദുഐബ്(റ) പറഞ്ഞു: ”ഞാന്‍ മദീനയില്‍ ചെന്നു. ഹാജിമാര്‍ ഇഹ്‌റാമില്‍ ആയിരിക്കുമ്പോള്‍ (എല്ലാവരും) ഒരുമിച്ച് തല്‍ബിയത്ത് ചൊല്ലിയാല്‍ ഉണ്ടാകുന്ന ഒരു വലിയ ശബ്ദം പോലെ മദീനക്കാര്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എന്തു പറ്റി?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ മരണപ്പെട്ടിരിക്കുന്നു.”

നബി ﷺ വഫാത്തായത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ചയാണ്. ഹിജ്‌റ വര്‍ഷം 11, റബീഉല്‍ അവ്വല്‍ 12ന് രാവിലെ പൂര്‍വാഹ്നം പിന്നിടുമ്പോഴായിരുന്നു അവിടുത്തെ വിയോഗം സംഭവിച്ചത് എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്. നബിദിനാഘോഷം നടത്തുന്നവ൪  നബി ﷺ ജനിച്ചതും നബി ﷺ വഫാത്തായതും റബീഉല്‍ അവ്വല്‍ 12 നാണെന്ന അഭിപ്രായക്കാരനാണ്. അവിടെയാണ് ഇമാം അബൂ അംറ് ഇബ്നുല്‍ അലാഇന്റെ(റ) വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്.

ഇമാം അബൂ അംറ് ഇബ്നുല്‍ അലാഅ്(റ)പറഞ്ഞു: നബി ﷺ ജനിച്ച അതേ റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അവിടുന്ന് വഫാത്തായത്. എങ്കില്‍ ആ മാസത്തില്‍ ദുഖിക്കുന്നതിനേക്കാള്‍ യോജിച്ചതല്ല സന്തോഷം.

عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب

അത്വാഅ് ബ്നു അബീറബാഹില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും ബാധിച്ചാല്‍ അവന്‍ എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളില്‍ ഏറ്റവും വലുത് അതാണ്‌. (സുനന്‍ അദ്ദാരിമി :1/40).

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ ـ رضى الله عنه ـ فَقَالَ فِي كَمْ كَفَّنْتُمُ النَّبِيَّ صلى الله عليه وسلم قَالَتْ فِي ثَلاَثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ، لَيْسَ فِيهَا قَمِيصٌ وَلاَ عِمَامَةٌ‏.‏ وَقَالَ لَهَا فِي أَىِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ يَوْمَ الاِثْنَيْنِ‏.‏ قَالَ فَأَىُّ يَوْمٍ هَذَا قَالَتْ يَوْمُ الاِثْنَيْنِ‏.‏ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ

ആയിശയില്‍(റ) നിന്ന് നിവേദനം: അബൂബക്കര്‍(റ) രോഗിയായി കിടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ ചോദിച്ചു: നബി ﷺ യെ നിങ്ങള്‍ എത്ര വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനില്‍ നിര്‍മ്മിച്ച മൂന്ന് വെളുത്ത വസ്ത്രത്തില്‍ . അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി ﷺ മരിച്ചത്? ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കര്‍ (റ) ചോദിച്ചു: ഇന്ന് ഏത് ദിവസമാണ്. ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയില്‍ ഞാന്‍ (മരിക്കുവാന്‍) ആഗ്രഹിക്കുന്നു. (ബുഖാരി :1387)

ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: നിങ്ങൾ ചരിത്രഗ്രന്ഥങ്ങൾ പരതി നോക്കുക, നബി ﷺ യുടെ ജനനതീയതി എന്നാണെന്ന് കൃത്യമായി ഉറപ്പിച്ചുപറയാൻ നിങ്ങൾക്ക് കഴിയില്ല. ജനിക്കുന്ന സമയത്ത് അവിടുന്ന് നബിയായിട്ടല്ലല്ലോ ജനിച്ചത്. അതിനാൽ, നബി ﷺ യുടെ ജനനതീയതിക്ക് ആളുകൾ അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. നബി ﷺ യുടെ നാല്പതാമത്തെ വയസ്സിന് ശേഷമാണ് അവിടുന്ന് നബിയാണെന്ന കാര്യം ജനങ്ങൾ അറിയുന്നത്. അതുകൊണ്ടുതന്നെ, അതിനുശേഷമാണ് നബി ﷺ യുടെ വാക്കുകൾക്കും അവസ്ഥകൾക്കുമൊക്കെ പ്രാധാന്യം നൽകപ്പെട്ടത്. അവിടുന്ന് പിന്നീട് നബിയായിത്തീരും എന്ന് നബി ﷺ  ജനിക്കുന്ന സമയത്ത് തന്നെ ആളുകൾ അറിഞ്ഞിരുന്നുവെങ്കിൽ, അവർ അദ്ദേഹത്തിന്റെ ജനനതീയതിക്ക് പ്രാധാന്യം നൽകുമായിരുന്നു.

ഇന്നിവിടെ ഏറ്റവും കൗതുകകരമായ കാര്യം, ‘നബി ﷺ വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്’ എന്നതാണ്. അപ്പോൾ വാസ്തവത്തിൽ ജനങ്ങൾ ആഘോഷിക്കുന്നത് നബി ﷺ യുടെ ജനനമല്ല, മറിച്ച് മരണമാണ്. നബി ﷺ യുടെ വേർപാടിൽ സന്തോഷിക്കുന്നത് പോലെയാണത്. അല്ലാഹുവിൽ അഭയം! കാരണം, നബിﷺ വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് എന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. എന്നാൽ, നബി ﷺ ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണോ അല്ലേ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. (https://youtu.be/pzrmelEQfKc)

റബീഉൽ അവ്വൽ 12 ന് മറ്റുള്ള ദിവസങ്ങളെക്കാൾ എന്തെങ്കിലും ശ്രേഷ്ഠതയുണ്ടോ?

ദിവസങ്ങൾക്കോ മാസങ്ങൾക്കോ സ്ഥലങ്ങൾക്കോ വ്യക്തികൾക്കോ ശ്രേഷ്ഠത നൽകാനുള്ള അധികാരം അതിനെയൊക്കെ സൃഷ്ടിച്ച റബ്ബിന് മാത്രമാണ്. അല്ലാഹു പറയുന്നു:

وَرَبُّكَ یَخۡلُقُ مَا یَشَاۤءُ وَیَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِیَرَةُۚ سُبۡحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا یُشۡرِكُونَ

നിന്റെ റബ്ബ് അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് തെരഞ്ഞെടുക്കാൻ അവകാശമില്ല. അവർ പങ്കുചേർക്കുന്ന അതിൽ നിന്ന് അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (ഖു൪ആന്‍ : 28/68)

സൃഷ്ടിച്ച റബ്ബിന് മാത്രമേ അവന്റെ സൃഷ്ടികൾക്ക് പ്രത്യേകതകൾ നിശ്ചയിക്കുവാൻ അർഹതയുള്ളൂ. എന്തിനൊക്കെയാണ് പ്രത്യേകതകൾ ഉള്ളതെന്ന് അല്ലാഹു അവന്റെ ഖുർആനിലൂടെയും നബിﷺ അവിടുത്തെ സുന്നത്തിലൂടെയും അറിയിച്ചിട്ടുണ്ട്. റബീഉൽ അവ്വൽ 12 ന് മറ്റുള്ള ദിവസങ്ങളെക്കാൾ വല്ല പ്രത്യേകതയുമുണ്ടെന്നതിന് പ്രമാണങ്ങളിൽ തെളിവ് സ്ഥിരപ്പെട്ടിട്ടില്ല.

അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളില്‍ റബീഉല്‍ അവ്വല്‍ ഇല്ലെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആന്‍ : 9/36)

عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ

അബീ ബക്റയിൽ  (റ) നിന്ന്  നിവേദനം: നബി ﷺ പറഞ്ഞു: ” ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്.(ബുഖാരി:3197)

ഹിജ്‌റ 362ല്‍ ഫാത്വിമിയ്യ പ്രസ്ഥാനത്തിന്റെ വക്താക്കളായ ഫാത്വിമികള്‍ ഇസ്‌ലാമിന്റെ മേല്‍ക്കുപ്പായമണിഞ്ഞ് ഇസ്‌ലാമിലേക്ക് നുഴഞ്ഞുകയറുകയുണ്ടായി. ഹിജ്‌റ 362ല്‍ ഈജിപ്ത് ദേശത്തിന്റെ ഭരണത്തില്‍ ഇടംകണ്ട ഇവര്‍ തങ്ങളുടെ ശിര്‍ക്കും കുഫ്‌റും നിഷിദ്ധമായ ധാരാളം ചെയ്തികളുമെല്ലാം കാരണം ജനങ്ങള്‍ക്കിടയില്‍ തീരെ സ്വാധീനം ഇല്ലാത്തവരായിരുന്നു. അവരാണ് ഇത്തരം ആചാരങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലേക്ക് കൊണ്ടുവന്നത് എന്ന് കാണാന്‍ സാധിക്കും.

ഫാത്വിമിയ്യ ഭരണാധികാരികള്‍ക്ക് ചില ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടായിരുന്നു. പുതുവര്‍ഷോത്സവം, ആശൂറാഅ് ദിനം, നബിﷺ യുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ഹസന്‍(റ), ഹുൈസന്‍(റ) എന്നിവരുടെ ജന്മദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖലീഫ അല്‍ഹാദ്വിറിന്റെ ജന്മദിനം, റജബിലെ ആദ്യത്തെ രാത്രി, അതിലെ പകുതിയുടെ രാവ്, ശഅ്ബാന്‍ ആദ്യരാവ്…ഇങ്ങനെ ഒട്ടേറെ!

പൂര്‍വികരും സച്ചരിതരുമായ സ്വഹാബിമാര്‍ ആരുംതന്നെ റബീഉല്‍ അവ്വല്‍ 12നെ ആഘോഷിക്കാനുള്ള ഒരു ദിനമായി സ്വീകരിച്ചില്ല. നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും അത് ആഘോഷിക്കുന്നവ൪ക്കും വ്യക്തമായി അറിയാം. എന്നിട്ടും അവ൪ക്കാ൪ക്കും അതില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്ന് മാത്രമല്ല, നബിദിനാഘോഷം രണ്ട് പെരുന്നാളുകളേക്കാളും ലൈലത്തുല്‍ ഖദ്റിനേക്കാളും ശ്രേഷ്ടകരമെന്ന് വരെ പറയുന്ന അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്തു.

നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം. (രിസാല 1987 നവംബര്‍)

മുസ്ലിംകള്‍ക്ക് മുഹമ്മദ് നബിﷺയുടെ ജന്‍മ ദിനത്തേക്കാള്‍ ആനന്ദ ദായകമായ മറ്റൊരാഘോഷവുമില്ല.(സിറാജ് :1994 ആഗസ്റ്റ് 20)

ചെറിയ പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന് ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു. (ദി ഐലന്റ്  2009 ഏപ്രില്‍)

കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് നബി ﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമേറിയതാണ് എന്ന് ഖു൪ആന്‍ പ്രസ്താവിച്ച ലൈലത്തുല്‍ ഖദ്റിനേക്കാള്‍ മഹത്വം ഉള്ളത് നബി ﷺ ജനിച്ച രാത്രിക്കാണ്. (സുന്നി അഫ്ഗാ൪ വാരിക : 2002 മാ൪ച്ച് 20, പേജ് – 25)

അതെ, അല്ലാഹു പറഞ്ഞതെത്ര ശരി, പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി കാണിച്ച് കൊടുക്കുന്നു.

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍ (പിശാച്)പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും.തീര്‍ച്ച.(ഖു൪ആന്‍ : 15/39)

നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും മനസ്സിലാക്കിയ ചില നല്ലവരായ പണ്ഢിതന്‍മാരും ജനങ്ങള്‍ക്ക് സത്യം പറഞ്ഞുകൊടുക്കാതെ ഇതിന് കൂട്ടുനില്‍ക്കുന്നു. സത്യം തുറന്ന് പറഞ്ഞാല്‍ ആളുകള്‍ തങ്ങളെ തള്ളിപ്പറയുമോയെന്നാണ് അവ൪ ഭയക്കുന്നത്. അത്തരം പണ്ഢിതന്‍മാ൪ അല്ലാഹുവിന്റെ ഈ വചനത്തെ കുറിച്ച് ഓ൪ക്കേണ്ടതാണ്.

ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﻛَﺘَﻢَ ﺷَﻬَٰﺪَﺓً ﻋِﻨﺪَﻩُۥ ﻣِﻦَ ٱﻟﻠَّﻪِ ۗ ﻭَﻣَﺎ ٱﻟﻠَّﻪُ ﺑِﻐَٰﻔِﻞٍ ﻋَﻤَّﺎ ﺗَﻌْﻤَﻠُﻮﻥَ

….അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(ഖു൪ആന്‍:2 /140)

അല്ലാഹുവില്‍ നിന്ന് അവന്റെ പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ മറച്ചുവെക്കുകയും, അല്ലെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവനേക്കാള്‍  വലിയ അക്രമി വേറെ ആരുമില്ലെന്ന് അല്ലാഹു പറയുന്നു.അതോടൊപ്പം   അല്ലാഹു അവതരിപ്പിച്ചിട്ടുള്ള സത്യത്തെ മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കുന്നതാണ്‌.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻜْﺘُﻤُﻮﻥَ ﻣَﺎٓ ﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟْﺒَﻴِّﻨَٰﺖِ ﻭَٱﻟْﻬُﺪَﻯٰ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺑَﻴَّﻨَّٰﻪُ ﻟِﻠﻨَّﺎﺱِ ﻓِﻰ ٱﻟْﻜِﺘَٰﺐِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّﻪُ ﻭَﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّٰﻌِﻨُﻮﻥَ

നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌. (ഖു൪ആന്‍:2/159)

അബൂഹുറൈറ (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ കിതാബിലുള്ള ഒരു ആയത്ത് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു വിവരവും പറഞ്ഞുതരുമായിരുന്നില്ല. തുടര്‍ന്നുകൊണ്ട് അദ്ദേഹം ഖു൪ആന്‍ 2/159 വചനം ഓതുകയും ചെയ്തു.

സത്യവിശ്വാസികള്‍ ഓരോരുത്തരും സത്യം മനസ്സിലാക്കുകയും ഈ പുത്തനാചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതാണ്. ഒരുപക്ഷേ ബിദ്അത്തുകളില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ സുന്നത്ത് ഒഴിവാക്കിയെന്നുവരെ ആളുകള്‍ പറഞ്ഞേക്കാം.

ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്  കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ? അവര്‍ പറഞ്ഞു: അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണുന്നതുപോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും (അല്‍ ഇഅതിസ്വാം)

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് ക൪മ്മങ്ങള്‍ ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍. ഇവിടെ നബിദിനം ആഘോഷിക്കുന്നതാണോ അതല്ല, അത് ആഘോഷിക്കാതെ മാറിനില്‍ക്കുന്നതാണോ പുണ്യകരമെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരോട് നബിﷺയുടെ ഒരു ഹദീസ് ശ്രദ്ധയില്‍ പെടുത്തുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: تَفَرَّقَتِ الْيَهُودُ عَلَى إِحْدَى وَسَبْعِينَ أَوِ اثْنَتَيْنِ وَسَبْعِينَ فِرْقَةً وَالنَّصَارَى مِثْلَ ذَلِكَ وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ فِرْقَةً

അബുഹുറൈറയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജൂതൻമാർ എഴുപത്തി ഒന്നോ, എഴുപത്തി രണ്ടോ വിഭാഗമായി ഭിന്നിച്ചു. ക്രൈസ്തവരും അപ്രകാരം തന്നെ ( ഭിന്നിച്ചു). എന്റെ സമുദായം 73 വിഭാഗമായി ഭിന്നിക്കും. (തിർമിദി :2640)

عَنْ عَبْدِ اللَّهِ بنِ عَمْرٍ، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)

നബിദിനത്തിന് വിശുദ്ധ ഖു൪ആനില്‍ നിന്ന് തെളിവോ?

നബിദിനാഘോഷം നടത്തുന്നവ൪  ഇതിനായി  വിശുദ്ധ ഖു൪ആനിലെ ചില ആയത്തുകള്‍ ദു൪വ്യാഖ്യാനിക്കാറുണ്ട്.

ﻗُﻞْ ﺑِﻔَﻀْﻞِ ٱﻟﻠَّﻪِ ﻭَﺑِﺮَﺣْﻤَﺘِﻪِۦ ﻓَﺒِﺬَٰﻟِﻚَ ﻓَﻠْﻴَﻔْﺮَﺣُﻮا۟ ﻫُﻮَ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ

പറയുക: അല്ലാഹുവിന്റെ ഫള്ല്‍ (അനുഗ്രഹം) കൊണ്ടും റഹ്മത്ത് (കാരുണ്യം) കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.(ഖു൪ആന്‍ :10/58)

അല്ലാഹുവിന്റെ ഫള്ല്‍ കൊണ്ടും അവന്റെ റഹ്മത്ത് കൊണ്ടും നിങ്ങള്‍ സന്തോഷം പ്രകടിപ്പിക്കുക. (സൂറ യൂനുസ് :58) ഈ ആയത്തിലെ റഹ്മത്ത് കൊണ്ട് വിവക്ഷ മുഹമ്മദ് നബി ﷺ ആണെന്ന് ഖു൪ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ പ്രമുഖ സ്വഹാബി വര്യന്‍ ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (രിസാല വാരിക : 1995 ആഗസ്റ്റ് 11)

ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശ്യം മുഹമ്മദ് നബി ﷺ യാണെന്നും ‘അതുകൊണ്ട് അവ൪ സന്തോഷിച്ചു കൊള്ളട്ടേയെന്ന് ‘ അല്ലാഹു പറഞ്ഞിട്ടുള്ളതിനാല്‍  നബിﷺയുടെ ജന്‍മദിനം ആഘോഷിക്കാമെന്നുമാണ് ഇവ൪ പറയുന്നത്.

ഇതിന്റെ വസതുത അറിയണമെങ്കില്‍    വിശുദ്ധ ഖു൪ആന്‍ :10/57, 58 ആയത്തുകള്‍ ചേ൪ത്ത് മനസ്സിലാക്കേണ്ടതാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﻗَﺪْ ﺟَﺎٓءَﺗْﻜُﻢ ﻣَّﻮْﻋِﻈَﺔٌ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺷِﻔَﺎٓءٌ ﻟِّﻤَﺎ ﻓِﻰ ٱﻟﺼُّﺪُﻭﺭِ ﻭَﻫُﺪًﻯ ﻭَﺭَﺣْﻤَﺔٌ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും(വന്നുകിട്ടിയിരിക്കുന്നു)(ഖു൪ആന്‍ :10/57)

ﻗُﻞْ ﺑِﻔَﻀْﻞِ ٱﻟﻠَّﻪِ ﻭَﺑِﺮَﺣْﻤَﺘِﻪِۦ ﻓَﺒِﺬَٰﻟِﻚَ ﻓَﻠْﻴَﻔْﺮَﺣُﻮا۟ ﻫُﻮَ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ

പറയുക: അല്ലാഹുവിന്റെ അനുഗ്രഹവും കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. (ഖു൪ആന്‍ :10/58)

ഖു൪ആന്‍ :10/57  ആയത്ത് ‘വിശുദ്ധ ഖു൪ആനിനെ’ കുറിച്ചാണ് പറയുന്നത്. ഖു൪ആന്‍ :10/58 ആയത്തിലെ അല്ലാഹുവിന്റെ അനുഗ്രഹം, കാരുണ്യം എന്നിവക്ക് ഇവ൪ നബി ﷺ യെന്ന് ദു൪വ്യാഖ്യാനിക്കുന്നു.

ഇബ്നു അബ്ബാസ് (റഹി) പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹമെന്നത് ഖു൪ആനും അവന്റെ കാരുണ്യമെന്നത് ഇസ്ലാമുമാണ്.(ബൈഹഖി)

ഹസന്‍, ള്വഹ്ഹാഖ്, മുജാഹിദ്, ഖത്താദാ എന്നിവ൪ പറഞ്ഞു.അല്ലാഹുവിന്റെ അനുഗ്രഹമെന്നത് ഈമാനും അവന്റെ കാരുണ്യമെന്നത് ഖു൪ആനുമാണ്.(ഫത്ഹുല്‍ ഖദീ൪ 2/453, 454)

ഇബ്നു കസീ൪(റഹി) പറഞ്ഞു: അല്ലാഹുവിങ്കല്‍ നിന്ന് അവ൪ക്ക് വന്ന സന്‍മാ൪ഗ്ഗവും സത്യമതവുമാണത്. (തഫ്സീ൪ ഇബ്നു കസീ൪ : 2/402)

അല്ലാഹുവിന്റെ അനുഗ്രഹമെന്നത് ഖു൪ആനാണ് (തഫ്സീ൪ ത്വബ്’രി)

അല്ലാഹുവിന്റെ ഫള്ല്‍ എന്നാല്‍ ഇസ്ലാമും അവന്റെ റഹ്മത്ത് എന്നാല്‍ ഖു൪ആനുമാണ്.(തഫ്സീ൪ ജലാലൈനി : പേജ് – 235)

അല്ലാഹുവിങ്കല്‍ നിന്ന് വന്നെത്തിയ മാ൪ഗ്ഗ ദ൪ശനവും സത്യദീനും കൊണ്ട് സന്തോഷിക്കുക എന്നാണ് ഈ ആയത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇബ്നുകസീ൪ വിശദീകരിക്കുന്നു.( തഫ്സീറുല്‍ ഖു൪ആന്‍ :2/553)

ഇനി ഇക്കൂട്ട൪ പറയുന്നതുപോലെ ഈ ആയത്തിലെ അല്ലാഹുവിന്റെ അനുഗ്രഹം, കാരുണ്യം എന്നിവ  നബിയാണെന്ന് വന്നാല്‍പോലും അത് നബിദിനാഘോഷത്തിന് തെളിവല്ല. കാരണം ഈ ആയത്ത് ഇറങ്ങിയിട്ടുള്ളത് നബി ﷺക്കാണ്. നബിയില്‍ നിന്ന് നേരിട്ടാണ് ഈ ആയത്ത് സ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത്. അവരാരും ഈ ആയത്ത് നബിദിനാഘോഷത്തിന് തെളിവാണെന്ന് മനസ്സിലാക്കുകയോ ഒരിക്കല്‍ പോലും നബിദിനം ആഘോഷിക്കുകയോ ചെയ്തിട്ടുമില്ല.

നബിദിനം നല്ല ബിദ്അത്തോ ?

ഇന്ന് ബിദ്അത്തിന്റെ ആളുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ് ഇസ്ലാമില്‍ ‘ബിദ്അതുൻ ഹസന’ അതായത് ‘നല്ല പുത്തനാചാരം’ ഉണ്ടെന്നുള്ളത്.

വ൪ഷംതോറും നബിﷺയുടെ ജന്‍മദിനത്തോടനുബന്ധിച്ച നടന്നുവരുന്ന ദാനധ൪മ്മങ്ങളും സല്‍ക൪മ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്.(സുന്നി അഫ്ഗാ൪ വാരിക 1999 ജൂണ്‍ 23)

മൌലിദ് പരിപാടി നല്ല ബിദ്അത്തില്‍ പെട്ടതും അങ്ങനെ ചെയ്യുന്നത് പ്രതിഫലാ൪ഹമായ കാര്യവുമാണ്.(സുന്നി അഫ്ഗാ൪ വാരിക 1999 ജൂണ്‍ 23)

ദീനിൽ നിർമ്മിച്ചുണ്ടാക്കുന്ന സകല ബിദ്അത്തുകളും അനാചാരങ്ങളാണെന്നാണ്‌ സ്വഹാബികൾ അടക്കമുള്ള സ്വലഫുകൾ മനസ്സിലാക്കിയത്‌. ഇബ്‌നു ഉമർ‌ؓ(റ) പറയുന്നു:

كُلُّ بِدْعَةٍ ضَلَالَةٌ ، وَإِنْ رَآهَا النَّاسُ حَسَنَةً

എല്ലാ അനാചാരങ്ങളും വഴി കേടാണ്‌. ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി. (ബൈഹഖി)

നല്ല ബിദ്അത്തുകള്‍ ഉണ്ടാക്കാം എന്നതിന് രേഖയായി അവ൪ കൊണ്ടുവരുന്ന പ്രധാന തെളിവ്, ഉമറിന്റെ(റ) കാലത്ത് തറാവീഹ് നമസ്കാരം ജമാഅത്തായി പുനസ്ഥാപിച്ചതിനെ കുറിച്ച് ഉമര്‍(റ) നടത്തിയ ‘ഇതെത്ര നല്ല ബിദ്അത്ത് ‘ എന്ന പരാമര്‍ശമാണ്. ഇത് ഒരിക്കലും പുത്തനാചാരങ്ങള്‍ നി൪മ്മിക്കുന്നതിന് തെളിവല്ല.

عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، أَنَّهُ قَالَ خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ لَيْلَةً فِي رَمَضَانَ، إِلَى الْمَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلاَتِهِ الرَّهْطُ فَقَالَ عُمَرُ إِنِّي أَرَى لَوْ جَمَعْتُ هَؤُلاَءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ‏.‏ ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَىِّ بْنِ كَعْبٍ، ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى، وَالنَّاسُ يُصَلُّونَ بِصَلاَةِ قَارِئِهِمْ، قَالَ عُمَرُ نِعْمَ الْبِدْعَةُ هَذِهِ

അബ്ദുറഹ്മാന്‍ ബ്നു അബ്ദില്‍ ഖാരിയ്യില്‍(റ) നിന്ന് നിവേദനം:ഉമര്‍(റ) ഒരു ദിവസം റമളാനില്‍ പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഒറ്റയായും വിവിധ സംഘങ്ങളായും നമസ്കരിക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇവരെയെല്ലാവരെയും ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ഒരുമിച്ചു കൂട്ടുക. അങ്ങനെ ഉബയ്യുബ്നു കഅബിന്റെ(റ) നേതൃത്വത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചു. പിന്നീട് മറ്റൊരു ദിവസം അദ്ദേഹം പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങളെല്ലാം ഒരു ഇമാമിന്റെ കീഴില്‍ നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് എത്ര നല്ല ബിദ്അത്ത് (ബുഖാരി:2010)

നബിﷺയുടെ കാലത്ത് ഏതാനും ദിവസങ്ങളില്‍ മാത്രണാണ് ഒരൊറ്റ ജമാഅത്തായി തറാവീഹ് നമസ്കാരം നടന്നത്. ജനങ്ങളുടെ ആവേശം കണ്ടപ്പോള്‍ അല്ലാഹു ഇത് നി൪ബന്ധമാക്കുമോയെന്ന് ഭയന്ന്, അതിനുശേഷം നബി ﷺ തറാവീഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചില്ല. പില്‍ക്കാലത്ത്‌ തറാവീഹ് നമസ്കാരം വിവിധ സംഘങ്ങളായി ഒരൊറ്റ പള്ളിയില്‍ വെച്ചുതന്നെ നടത്തുന്നത് കണ്ടപ്പോള്‍ ഉമര്‍(റ) അത് ഒരു ഇമാമിന്റെ കീഴില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. അല്ലാതെ പുതുതായൊന്നും നിര്‍മ്മിക്കുകയുണ്ടായില്ല. ഇതിനെ കുറിച്ച് ഭാഷാപരമായ അര്‍ത്ഥത്തില്‍ മാത്രമാണ് അദ്ദേഹം ‘നല്ല ബിദ്അത്ത് ‘ എന്ന് പ്രയോഗിച്ചത്. ഉമറിന്റെ(റ) പ്രസ്താവന കേവലം ഭാഷപരമായിരുന്നുവെന്നാണ് പണ്ഢിതന്‍മാ൪ പറയുന്നത്.

ഇബ്‌നു ഹജറുൽ ഹൈത്തമി(റഹി) പറയുന്നു:

وَقَول عمر رَضِي الله عَنهُ فِي التَّرَاوِيح نعمت الْبِدْعَة هِيَ أَرَادَ الْبِدْعَة اللُّغَوِيَّة وَهُوَ مَا فعل على غير مِثَال كَمَا قَالَ تَعَالَى {قل مَا كنت بدعا من الرُّسُل} وَلَيْسَت بِدعَة شرعا فَإِن الْبِدْعَة الشَّرْعِيَّة ضَلَالَة كَمَا قَالَ – صلى الله عليه وسلم – وَمن قسمهَا من الْعلمَاء إِلَى حسن وَغير حسن فَإِنَّمَا قسم الْبِدْعَة اللُّغَوِيَّة وَمن قَالَ كل بِدعَة ضَلَالَة فَمَعْنَاه الْبِدْعَة الشَّرْعِيَّة

തറാവീഹ് നമസ്കാരത്തെ സംബന്ധിച്ച് അത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പറഞ്ഞത്‌ അതിന്റെ ഭാഷാപരമായ അര്‍ത്ഥത്തിലാണ്. മുൻ മാതൃകയില്ലാതെ ചെയ്തത് (എന്നർത്ഥം). അല്ലാഹു പറഞ്ഞതുപോലെ (നബിയേ) പറയുക: ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. (ഉമർ(റ) ഉദ്ദേശിച്ചത്) മതപരമായ ബിദ്അത്തല്ല. കാരണം, മതപരമായ ബിദ്അത്ത്‌ ദുർമാർഗമാണ്‌.നബി ﷺ അങ്ങനെ പറഞ്ഞിട്ടുണ്ട്‌. (എല്ലാ ബിദ്അത്തും  എന്ന ദുർമാർഗമാണ്‌ എന്ന നബിവാചകമാണ്‌ ഇബ്‌നു ഹജർ‌ؒ ഉദ്ദേശിച്ചത്‌.) നല്ലതെന്നും അല്ലാത്തതെന്നും ബിദ്അത്തിനെ വിഭജിച്ച പണ്ഢിതന്മാർ ഭാഷാപരമായ ബിദ്അത്തിനെയാണ്‌ ഉദ്ദേശിച്ചത്‌. ‘എല്ലാ ബിദ്അത്തും ദുർമാർഗമാണ്’ എന്ന്‌ പറഞ്ഞവർ ഉദ്ദേശിച്ചത്‌ മതപരമായ ബിദ്അത്തിനെയാണ്‌. (അൽ ഫതാവൽ ഹദീസിയ്യ: 240)

ഇമാം ശാത്വബി‌ؒ (റഹി) പറയുന്നു:

إِنَّمَا سَمَّاهَا بِدْعَةً بِاعْتِبَارِ ظَاهِرِ الْحَالِ، مِنْ حَيْثُ تَرَكَهَا رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ، وَاتَّفَقَ أَنْ لَمْ تَقَعْ فِي زَمَانِ أَبِي بَكْرٍ رَضِيَ اللهُ عَنْهُ، لَا أَنَّهَا بِدْعَةٌ فِي الْمَعْنَى، فَمَنْ سَمَّاهَا بِدْعَةً بِهَذَا الِاعْتِبَارِ فَلَا مُشَاحَةَ فِي الْأَسَامِي، وَعِنْدَ ذَلِكَ لا يَجُوزُ أَنْ يُسْتَدَلَّ بِهَا عَلَى جَوَازِ الِابْتِدَاعِ بِالْمَعْنَى الْمُتَكَلَّمِ فِيهِ، لِأَنَّهُ نَوْعٌ مِنْ تَحْرِيفِ الْكَلِمِ عَنْ مَوَاضِعِهِ. ( الاعْتِصَام)

പ്രത്യക്ഷം പരിഗണിച്ചുകൊണ്ട് മാത്രമാണ് ഉമർ‌ؓ അതിനെ ബിദ്‌അത്ത് എന്ന് പ്രയോഗിച്ചത്. അഥവാ നബി ﷺ ഉപേക്ഷിക്കുകയും അബൂബക്കറിന്റെ(റ) കാലത്ത് ഉണ്ടാകാതിരിക്കുകയും ചെയ്തത് എന്ന നിലക്ക്. അല്ലാതെ ആശയതലത്തിലുള്ള ബിദ്‌അത്ത് എന്ന അർത്ഥത്തിലല്ല. ഈ പരിഗണനയിൽ വല്ലവനും ബിദ്‌അത്ത് എന്ന് പ്രയോഗിച്ചാൽ ആ പദപ്രയോഗത്തെ ആക്ഷേപിക്കേണ്ടതില്ല. എന്നാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന ആശയത്തിലുള്ള ബിദ്‌അത്ത് അനുവദനീയമാണെന്നതിന് ഇത് തെളിവാക്കാവതല്ല. അങ്ങിനെ തെളിവാക്കുന്നുവെങ്കിൽ അത് വാചകങ്ങളെ ദുർവ്യാഖ്യാനിക്കലാകുന്നു. (അൽ ഇഅ്തിസാം :1/195)

തറാവീഹ് നമസ്കാരത്തെ സംബന്ധിച്ച് അത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പറഞ്ഞത്‌ അതിന്റെ ഭാഷാപരമായ അര്‍ത്ഥത്തിലാണെന്ന് വ്യക്തം. നല്ല ബിദ്അത്ത് എന്ന പേരില്‍ ഒരു ക൪മ്മം നടപ്പിലാക്കാന്‍ നബിﷺയുടെ വഫാത്തിന് ശേഷം ഒരാള്‍ക്കും അവകാശമില്ലെന്നും നബി ﷺ പഠിപ്പിച്ച ഒരു ചര്യ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ഉമ൪(റ) ചെയ്തിട്ടുള്ളതെന്നും  നാം മനസ്സിലാക്കേണ്ടതാണ്.

നബിﷺയുടെ മൗലിദാഘോഷത്തിന്റെ അടിസ്ഥാനമെന്താണ്? അത് നല്ല ബിദ്അത്താണെന്ന് കേൾക്കുന്നു. ഇത് ശരിയാണോ?

സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:

فالاحتفال بالموالد مما حدث في القرون المتأخرة بعد القرون المفضلة بعد القرن الأول والثاني والثالث وهو من البدع التي أحدثها بعض الناس استحساناً وظناً منهم أنها طيبة، والصحيح والحق الذي عليه المحققون من أهل العلم أنها بدعة، الاحتفالات بالموالد كلها بدعة ومن جملة ذلك الاحتفال بالمولد النبوي، ولماذا؟ لأن الرسول -صلى الله عليه وسلم- لم يفعله، ولا أصحابه ولا خلفاؤه الراشدون، ولا القرون المفضلة كلها لم تفعل هذا الشيء، فالخير في اتباعهم لا في ما أحدثه الناس بعدهم، وقد ثبت عنه -عليه الصلاة والسلام- أنه قال: إياكم ومحدثات الأمور، وقال -عليه الصلاة والسلام-: ((وشر الأمور محدثاتها وكل بدعة ضلالة)). وقال -عليه الصلاة والسلام-: ((من أحدث في أمرنا هذا ما ليس منه فهو رد، من عمل عملاً ليس عليه أمرنا فهو رد)) أي مردود. فالنبي – صلى الله عليه وسلم – وضح الأمر وبين أن الحوادث في الدين منكرة، وأنه ليس لأحد أن يحدث في الدين ما لم يأذن الله وذم الله -سبحانه- هذا بقوله -تعالى-: (أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ). والاحتفال أمر محدث لم يأذن به الله ولا رسوله -عليه الصلاة والسلام-، والصحابة أفضل الناس بعد الأنبياء، وأحب الناس للنبي -صلى الله عليه وسلم-، وأسرع الناس إلى كل خير، ولم يفعلوا هذا لا أبو بكر ولا عمر ولا عثمان ولا علي، ولا بقية العشرة ولا بقية الصحابة وهكذا التابعون ما فعلوا هذا، وإنما حدث من بعض الشيعة الفاطميين في مصر في المائة الرابعة كما ذكر هذا بعض المؤرخين، ثم حدث في المائة السادسة في آخرها وفي أول السابعة، على يد من ظن أن هذا طيب ففعل ذلك، والحق أنه بدعة؛ لأنها عبادة لم يشرعها الله -سبحانه وتعالى-، والرسول -صلى الله عليه وسلم- قد بلغ البلاغ المبين، ولم يكتم شيئاً مما شرعه الله؛ بل بلغ كل ما شرعه الله وما أمر به، وقال الله -سبحانه-: (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا). فالله قد أكمل الدين وأتمه وليس في ذلك الدين الذي أكمله الله الاحتفال بالموالد، فعلم بهذا أنه بدعة منكرة لا حسنة وليس في الدين بدعة حسنة، فكل البدع ضلالة كلها منكرة، النبي – عليه الصلاة والسلام – يقول: ((كل بدعة ضلالة)) فلا يجوز لأحد من المسلمين أن يقول: إن في البدع شيئاً حسناً، والرسول – صلى الله عليه وسلم – يقول: ((إن كل بدعة ضلالة)) لأن هذه مناقضة ومحادة للرسول – صلى الله عليه وسلم -، وقد ثبت عنه أنه قال: ((كل بدعة ضلالة)) فلا يجوز لنا أن نقول خلاف قوله – عليه الصلاة والسلام -، وما يظن الناس أنه بدعة وقد جاء به الشرع فهو ليس بدعة مثل كتابة المصاحف، مثل التراويح ليست بدعة كل هذه مشروعة، فتسميته بدعة لا أصل لذلك، وأما ما يروى عن عمر أنه قال في التراويح: نعمت البدعة فالمراد بهذا أنها بدعة في اللغة، ليست من جهة الدين، ثم قول عمر لا يناقض ما قاله الرسول – صلى الله عليه وسلم -، ولا يخالفه، وقول الرسول مقدم عليه، – عليه الصلاة والسلام -: ((كل بدعة ضلالة)) وقال: ((وإياكم ومحدثات الأمور)). وقال -عليه الصلاة والسلام- في خطبة الجمعة: ((أما بعد، فإن خير الحديث كتاب الله، وخير الهدي هدي محمد – صلى الله عليه وسلم -، وشر الأمور محدثاتها، وكل بدعة ضلالة))[رواه مسلم في الصحيح]. هذا حكمه -عليه الصلاة والسلام-، فلا يجوز لمسلم أن يخالف ما شرع الله، ولا أن يعاند ما جاء به رسول الله -عليه الصلاة والسلام-؛ بل يجب عليه الخضوع لشرع الله والكف عما نهى الله عنه من البدع والمعاصي، نسأل الله للجميع الهداية.

ഉത്തമമായ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പിൽക്കാലത്ത് പുതുതായി ഉണ്ടായതാണ് മൗലിദാഘോഷങ്ങൾ. നല്ലതാണെന്ന് കരുതി ചിലയാളുകൾ ഉണ്ടാക്കിയ ബിദ്അത്തുകളുടെ ഗണത്തിലാണ് അതും പെടുക. നബിﷺയുടേത് അടക്കം എല്ലാ മൗലിദാഘോഷങ്ങളും ബിദ്അത്ത് തന്നെയാണ്. കാരണം നബിﷺയോ സ്വഹാബിമാരോ ഖുലഫാഉർറാശിദീങ്ങളോ ഉത്തമ നൂറ്റാണ്ടുകാരോ ഒന്നും തന്നെ മൗലിദ് ആഘോഷിച്ചിട്ടില്ല. അവരെയൊക്കെ പിൻപറ്റുന്നതിലാണ് നന്മയുള്ളത്. അല്ലാതെ അവർക്ക് ശേഷം പുതിയത് ഉണ്ടാക്കുന്നതിലല്ല.

നബിﷺ പറഞ്ഞു: “ദീനിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കണം.” (അബൂദാവൂദ്: 4607)

അവിടുന്ന്ﷺ വീണ്ടും പറഞ്ഞു: “കാര്യങ്ങളിൽ ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്.” (മുസ്‌ലിം: 867)

‘ആരെങ്കിലും നമ്മുടെ മതത്തിൽ പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണെന്നും’ നബിﷺ പറഞ്ഞിട്ടുണ്ട്.
(ബുഖാരി: 2697)

ചുരുക്കത്തിൽ, മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങൾ തിന്മയാണെന്ന് നബിﷺ തന്നെ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുമതിയില്ലാതെ ദീനിൽ പുതിയൊരു കാര്യമുണ്ടാക്കാൻ ഒരാൾക്കും അവകാശമില്ല. അങ്ങനെ ഉണ്ടാക്കുന്നതിനെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: “അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?”(ഖുർആൻ- 42:21)

അല്ലാഹുവിന്റെയോ നബിﷺയുടെയോ അനുമതിയില്ലാത്ത പുതിയൊരു കാര്യമാണ് മൗലിദാഘോഷം. നബിമാർക്ക് ശേഷം ഏറ്റവും ശ്രേഷ്ഠരായവർ റസൂലിന്റെ സ്വഹാബിമാരാണ്. നബിﷺയെ ഏറ്റവും കൂടുതൽ സ്നേഹിച്ചവരും നന്മകളിലേക്ക് ഏറ്റവുമധികം ധൃതി കാണിച്ചവരുമാണവർ. എന്നാൽ അവരാരും തന്നെ മൗലിദ് ആഘോഷിച്ചിട്ടില്ല. അബൂബക്കർ(റ)വോ ഉമർ(റ)വോ ഉഥ്മാൻ(റ)വോ അലി(റ)വോ, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബിമാരോ അവരല്ലാത്തവരോ, താബിഉകളോ ഇങ്ങനെയൊരു മൗലിദാഘോഷം നടത്തിയിട്ടില്ല. ചില ചരിത്രകാരന്മാർ പ്രസ്താവിക്കുന്നത് പോലെ, ഹിജ്റ നാലാം നൂറ്റാണ്ടിൽ ശിയാക്കളിലെ ഫാത്തിമിയാക്കളിൽ പെട്ട ചില ആളുകൾ ഈജിപ്തിൽ പുതുതായി ഉണ്ടാക്കിയതാണ് ഈ ആഘോഷം. പിന്നീട് ഹിജ്റഃ ആറാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി, ഈ ആഘോഷത്തെ നല്ലതായി കണ്ട ചിലയാളുകൾ അത് ഏറ്റെടുത്തു. വാസ്തവത്തിൽ ഇത് ബിദ്അത്താണ്. കാരണം, അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത ഒരു ആരാധനയാണിത്. അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് കൃത്യമായി ദീൻ എത്തിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ ദീനിൽ നിന്ന് ഒന്നും അവിടുന്ന് മറച്ചുവെച്ചിട്ടില്ല.

അല്ലാഹു പറയുന്നു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.”
(ക്വുർആൻ – 5:3)

അങ്ങനെ അല്ലാഹു പൂർത്തിയാക്കിത്തന്ന ദീനിൽ മൗലിദാഘോഷമില്ല. മൗലിദാഘോഷം ബിദ്അത്താണ്, അത് നന്മയല്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മതത്തിൽ നല്ല ബിദ്അത്ത് എന്ന ഒന്നില്ല. എല്ലാ ബിദ്അത്തും തിന്മയും വഴി കേടുമാണ്. മതത്തിൽ നല്ല ബിദ്അത്ത് ഉണ്ടെന്ന് പറയാൻ പാടില്ല. കാരണം, ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്'(മുസ്‌ലിം: 867) എന്ന് പറഞ്ഞ നബിﷺയോട് എതിരാകലും കിടപിടിക്കലുമാണത്. നബിﷺ യുടെ വാക്കിനെതിരെ മറുത്തൊന്നും പറയാൻ നമുക്ക് അനുവാദമില്ല. (ലജ്നത്തുദ്ദാഇമ)

അബൂലഹബ് മാതൃകയോ ?

നബി ﷺ  ജനിച്ചതറിഞ്ഞ് നബിﷺയുടെ പിതൃവ്യനായ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചുകൊണ്ട് നബിദിനാഘോഷത്തിന് തുടക്കം കുറിച്ചുവെന്നുവരെ ഇവ൪ എഴുതിയിട്ടുണ്ട്.

നബിദിനാഘോഷത്തിന് നബിﷺയുടെ ജന്‍മദിനത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. അബ്ദുല്ലയുടെ വിധവ ആമിന ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന വാ൪ത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുല്‍ അസ്ലമി എന്ന അടിമയെ മോചിപ്പിച്ചുകൊണ്ട് തല്‍സമയം തന്നെ നബിﷺയുടെ പിതൃവ്യന്‍ ഇതിന് തുടക്കം കുറിച്ചു.(സുന്നത്ത് മാസിക :1985 ഡിസംബ൪ – 9, ചീഫ് എഡിറ്റ൪ വി.പി.എം. ഫൈസി വില്ല്യാപ്പള്ളി)

ഒരു മതസംഘടന ഇത്ര നിലവാരമില്ലാതാകരുതെന്ന് സുന്നത്ത് മാസികയിലെ ഈ പരാമ൪ശം വായിക്കുന്ന ഒരു സാധാരണക്കാരന്‍വരെ വിചാരിക്കും. നബി ﷺ  ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചാല്‍ അതെങ്ങനെ ഇസ്ലാമിലെ ഒരാചാരമാകും. അബൂലഹബ് കാഫിറായി ജീവിച്ച് മരിച്ച് പോയ ആളാണ്. അയാള്‍ ജീവിത കാലത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ നോക്കി ഇസ്ലാമില്‍ തെളിവ് പിടിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ നുബൂവത്തിന് ശേഷം, ഞാന്‍ ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചുവെന്നും അത് പുണ്യകരമായ കാര്യമായിരുന്നുവെന്നും നാമും അതിന്റെ സ്മരണ പുതുക്കണമെന്നുമുള്ള വ൪ത്തമാനം നബി ﷺ നമുക്ക് അറിയിച്ച് തന്നിരുന്നുവെങ്കില്‍ നമുക്ക് അത് സ്വീകരിക്കാമായിരുന്നു.

യഥാ൪ത്ഥത്തില്‍, നബി ﷺ  ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചെന്നത് ഒരു കള്ളക്കഥയാണ്. നബി ﷺ  മദീനയിലേക്ക് ഹിജ്റ പോയ സന്തോഷത്താലാണ് അബൂലഹബ് എന്ന ഇസ്ലാമിന്റെ ശത്രു അടിമയെ മോചിപ്പിച്ചത്. (അല്‍ഇസ്വാബ : 4/230)

Leave a Reply

Your email address will not be published.

Similar Posts