ള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി നമ്മുടെ നാട്ടിലെ പള്ളികളില്‍ തിക്കും തിരക്കും കാണാറുണ്ട്. എന്നാല്‍ അതേ പള്ളിയില്‍ അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരത്തിന് ഏതാനും പേ൪ മാത്രമേ കാണുകയുള്ളൂ. ജുമുഅ നമസ്കരിച്ച എല്ലാവ൪ക്കും അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നി൪വ്വഹിക്കല്‍ നി൪ബന്ധവുമാണ്. അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നി൪വ്വഹിക്കുന്നവരില്‍ തന്നെയും ധാരാളം പേ൪ സുബ്ഹി നമസ്കാരം ജമാഅത്തായി നി൪വ്വഹിക്കാറില്ല. അവ൪ ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുമ്പോഴാണ് സുബ്ഹി നമസ്കരിക്കുന്നത്. ‘സുബ്ഹിയുടെ സമയം കഴിഞ്ഞില്ലല്ലോ’, ‘സൂര്യന്‍ ഉദിച്ചില്ലല്ലോ’ എന്നൊക്കെ കരുതി അവ൪ സ്വയം ആശ്വസിക്കുകയും ചെയ്യും.
ഒന്നാമതായി, ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ടത് അവന്‍ എപ്പോള്‍ ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുന്നുവോ അപ്പോഴല്ല സുബ്ഹി നമസ്കരിക്കേണ്ടതെന്നാണ്.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: ‘നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ’. (ബുഖാരി: 527)
‘നമസ്കാരം’ സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാണെന്നും അത് അതിന്റെ സമയത്ത് നിർവ്വഹിക്കൽ നമ്മുടെ ബാധ്യതയാണന്നും തിരിച്ചറിയേണ്ടതാണ്. നാം എപ്പോള്‍ ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുന്നുവോ അപ്പോഴല്ല സുബ്ഹി നമസ്കരിക്കേണ്ടതെന്ന് ഇതില്‍ നിന്ന് വ്യക്തവുമാണ്. പുരുഷനും സ്ത്രീക്കും ഇത് ഒരു പോലെ ബാധകമാണ്. സുബ്ഹി ബാങ്ക് കേള്‍ക്കുന്ന സമയത്തെങ്കിലും ഓരോരുത്തരും ഉണരാന്‍ പരിശ്രമിക്കണം. അതുകൊണ്ടാണ് മറ്റ് നേരത്തെ ബാങ്കിനെ അപേക്ഷിച്ച് സുബ്ഹിയുടെ ബാങ്കില്‍ ഇപ്രകാരം കൂടി വന്നിട്ടുള്ളത്.
الصلاة خير من النوم
അസ്വലാത്തി ഖയ്റും മിന ന്നൌം
ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്ക്കാരം.
മതിയായ കാരണങ്ങളില്ലാതെ നമസ്കാരം അതിന്റെ സമയത്തില്‍ നിന്ന് പിന്തിച്ച് നമസ്കരിക്കുന്നത് ശിക്ഷാ൪ഹമായ കാര്യമാണ്.
ﻓَﺨَﻠَﻒَ ﻣِﻦۢ ﺑَﻌْﺪِﻫِﻢْ ﺧَﻠْﻒٌ ﺃَﺿَﺎﻋُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَٱﺗَّﺒَﻌُﻮا۟ ٱﻟﺸَّﻬَﻮَٰﺕِ ۖ ﻓَﺴَﻮْﻑَ ﻳَﻠْﻘَﻮْﻥَ ﻏَﻴًّﺎ
എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.(ഖു൪ആന്‍ :19/59)
ഈ ആയത്തില്‍ പറഞ്ഞ ‘അവര്‍ നമസ്കാരം പാഴാക്കി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരം പാടെ ഒഴിവാക്കിയവരെയല്ല, നമസ്കാരം അതിന്റെ സമയത്തില്‍ നിന്ന് പിന്തിച്ച് നമസ്കരിക്കുന്നവരെയെന്നാണ്. (തഫ്സീ൪ ത്വബ്’രി)
ﻓَﻮَﻳْﻞٌ ﻟِّﻠْﻤُﺼَﻠِّﻴﻦَ
ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻦ ﺻَﻼَﺗِﻬِﻢْ ﺳَﺎﻫُﻮﻥَ
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാണ്.(ഖു൪ആന്‍ :107/4-5)
രണ്ടാമതായി മനസ്സിലാക്കേണ്ടത്, പുരുഷന്‍മാ൪ക്ക് സ്ത്രീകളെ പോലെ വീട്ടില്‍ നമസ്കരിക്കാന്‍ അനുവാദമില്ല. പുരുഷന്‍മാ൪ പള്ളിയില്‍ പോയി ജമാഅത്തായിട്ടാണ് നമസ്കരിക്കേണ്ടത്. സുബ്ഹി നമസ്കരാം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കുന്നവ൪ക്ക് അല്ലാഹു ധാരാളം പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
وَلَوْ يَعْلَمُونَ مَا فِي الْعَتَمَةِ وَالصُّبْحِ لأَتَوْهُمَا وَلَوْ حَبْوًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇശാഇന്റെയും സുബ്ഹിയുടെയും പ്രതിഫലം അവ൪ മനസ്സിലാക്കിയിരുന്നെങ്കില്‍ മുട്ടില്‍ ഇഴഞ്ഞിട്ടായാലും ശരി, അവ൪ അതിന് പങ്കെടുക്കാന്‍ (പള്ളിയിലേക്ക്) വരുമായിരുന്നു. (ബുഖാരി:615-മുസ്ലിം:437)
عَنْ بُرَيْدَةَ الأَسْلَمِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ
ബുറൈദത്തല്‍ അസ്ലമിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : പള്ളിയിലേക്ക് ഇരുട്ടില്‍ പോകുന്നവ൪ക്ക് പരലോകത്ത് സമ്പൂ൪ണ്ണ പ്രകാശം കൊണ്ട് സന്തോഷ വാ൪ത്ത അറിയിക്കുക. (തി൪മിദി:223)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ.(ബുഖാരി : 662 – മുസ്‌ലിം: 669)
مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ
ഉസ്മാനു ബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം : നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഇശാ നമസ്കാരം സംഘടിതമായി നമസ്കരിക്കുന്നവൻ അർദ്ധരാത്രി വരെ നമസ്കരിച്ചവനെ പോലെയാണ്. സുബ്ഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്.(മുസ്‌ലിം: 656)
നബി ﷺ യുടെ കാലത്ത് സ്വഹാബികളില്‍ ആരും സുബ്ഹിക്ക് പള്ളിയില്‍ വരാതിരുന്നിട്ടില്ല. സ്വീകരിക്കപ്പെടുന്ന കാരണങ്ങള്‍ കൊണ്ട് മാത്രമേ അവ൪ ജമാഅത്തിന് വരാതിരുന്നിട്ടുള്ളൂ. കപട വിശ്വാസികള്‍ മാത്രമാണ് സുബ്ഹിക്ക് ഇടക്കിടെ വരാതിരുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لَيْسَ صَلاَةٌ أَثْقَلَ عَلَى الْمُنَافِقِينَ مِنَ الْفَجْرِ وَالْعِشَاءِ، وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ഇശാ, സുബ്ഹ് എന്നീ നമസ്കാരത്തേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി നിരങ്ങിക്കൊണ്ടാണെങ്കിലും (പള്ളിയിലേക്ക്) എത്തുമായിരുന്നു. (ബുഖാരി: 657)
അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം എല്ലാ ദിവസവും സുബ്ഹി, അസ്൪ ജമാഅത്തുകളുടെ സമയത്ത് മലക്കുകള്‍ ഇറങ്ങുന്നുണ്ട്. സുബ്ഹി ജമാഅത്തിന്റെ സമയത്ത് മലക്കുകള്‍ ഇറങ്ങുമ്പോള്‍ അസ്റിന് ഇറങ്ങിയ മലക്കുകള്‍ കയറിപ്പോകുകയും സുബ്ഹിക്ക് ഇറങ്ങിയ മലക്കുകള്‍ നില്‍ക്കുകയും ചെയ്യും. അടുത്ത അസ്റിന് മലക്കുകള്‍ ഇറങ്ങുമ്പോള്‍ സുബ്ഹിക്ക് ഇറങ്ങിയ മലക്കുകള്‍ കയറിപ്പോകുകയും അസ്റിന് ഇറങ്ങിയ മലക്കുകള്‍ നില്‍ക്കുകയും ചെയ്യും. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസ്ർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുകയും ചെയ്യുന്നു. ഈ പ്രക്രിയ തുട൪ന്നുകൊണ്ടേയിരിക്കുന്നതാണ്. സുബ്ഹി നമസ്കാരത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ രാത്രിയിലുണ്ടായിരുന്ന മലക്കുകളും അസ്ർ നമസ്കാരത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പകലിലുണ്ടായിരുന്ന മലക്കുകളും ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍ മലക്കുകളുടെ റിക്കാ൪ഡില്‍ സുബ്ഹിയും, അസ്റും പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കാത്തവരുടെ വിവരങ്ങള്‍ ഉണ്ടായിരിക്കുകയില്ല.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ
അബൂഹുറൈറ(റ) നിവേദനം: നബി ﷺ അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസ്ര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‍പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി:555)
ഇമാം അഹ്മദിന്റെ(റഹി) റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടി വന്നിട്ടുണ്ട് : “അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ”.
‘ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു’ എന്ന് മലക്കുകള്‍ അല്ലാഹുവിനോട് പറയുമ്പോഴും ‘നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ’ എന്ന് മലക്കുകള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുമ്പോഴും ആ റിക്കാ൪ഡുകളില്‍ പള്ളിയില്‍ ജമാഅത്തായി നമസ്കരിക്കാതെ വീടുകളില്‍ നമസ്കരിക്കുന്നവ൪ ഉണ്ടാകില്ലെന്നുള്ളത് ഗൌരവപൂ൪വ്വം ഓ൪ക്കേണ്ടതാണ്. കാരണം മലക്കുകള്‍ എല്ലാ ദിവസവും അല്ലാവിന്റെ അടുത്ത് സാക്ഷി പറയുന്നതും ഇസ്തിഗ്ഫാറിന് അപേക്ഷിക്കുന്നതും സുബ്ഹി, അസർ ജമാഅത്തായി നമസ്‌കരിക്കുന്നവ൪ക്കാണ്.
സുബ്ഹി നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നുവെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാത നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. (ഖു൪ആന്‍:17/78)
عَنْ أَبِي بَرْزَةَ قَالَ قَالَ رَسُولَ اللَّهِ صلى الله عليه وسلم : وَتَجْتَمِعُ مَلاَئِكَةُ اللَّيْلِ وَمَلاَئِكَةُ النَّهَارِ فِي صَلاَةِ الْفَجْرِ. ثُمَّ يَقُولُ أَبُو هُرَيْرَةَ فَاقْرَءُوا إِنْ شِئْتُمْ : إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ……… രാത്രിയിലേയും പകലിലേയും മലക്കുകള്‍ സുബ്ഹി നമസ്കാരത്തില്‍ സമ്മേളിക്കും. എന്നിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്യുക: തീര്‍ച്ചയായും പ്രഭാത നമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. (ബുഖാരി: 648)
നബി ﷺ തന്റെ അന്ത്യനിമിഷത്തില്‍ വരെ സുബ്ഹി ജമാഅത്തിന്റെ കാര്യം ഓ൪മ്മിപ്പിച്ചിട്ടുള്ളത് കാണുക.
നിങ്ങളിലാ൪ക്കെങ്കിലും മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും ഇശാഇനും സുബ്ഹിക്കും പള്ളിയില്‍ പോകാന്‍ കഴിയുമെങ്കില്‍ അവനത് ചെയ്യട്ടെ (സില്‍സിലത്തു സ്വഹീഹ:2303)
عَنْ صَخْرٍ الْغَامِدِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا
നബി ﷺ പ്രാ൪ത്ഥിച്ചു: അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തില്‍ നീ അനുഗ്രഹം ചെയ്യേണമേ (തി൪മിദി:1212)
ഒരാളുടെ ഈമാനിന്റെ വിഷയത്തില്‍ നബി ﷺ ക്ക് സംശയം തോന്നിയാല്‍ അയാളെ സുബ്ഹി ജമാഅത്തില്‍ നബി ﷺ പരിശോധിക്കുമായിരുന്നു.
ഉബയ്യ് ബ്നു കഅബ്(റ) പറയുന്നു: ഒരു ദിവസം നബി ﷺ ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്ക്കരിക്കുകയും ശേഷം ഇന്ന വ്യക്തി നമസ്ക്കാരത്തിന് സന്നിഹിദനായിട്ടുണ്ടോ, ഇന്ന വ്യക്തി നമസ്ക്കാരത്തിന് സന്നിഹിദനായിട്ടുണ്ടോ എന്ന് ചോദിക്കുകയുമുണ്ടായി. സ്വഹാബികൾ പറഞ്ഞു: ‘ഇല്ല പ്രവാചകരെ’. അപ്പോൾ നബി ﷺ പറഞ്ഞു: ഈ രണ്ട് നമസ്കാരങ്ങളാണ് കപട വിശ്വാസികൾക്ക് ഭാരം കൂടിയത്, എന്നാൽ അവക്കുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവേങ്കിൽ അവർ അവരുടെ മുട്ടുകളിൽ ഇഴഞ്ഞ് കൊണ്ടെങ്കിലും അതിലേക്ക് എത്തിച്ചേരുമായിരുന്നു. (അഹ്മദ്:21226)
അബ്ദില്ലാഹിബ്നു ഉമ൪(റ) പറഞ്ഞു: സുബ്ഹിക്കും ഇശാഇനും ഒരാളെ കാണാതിരുന്നാല്‍ ഞങ്ങള്‍ അയാളെ കുറിച്ച് മോശം വിചാരിക്കുമായിരുന്നു. (ഇബ്നുഹിബ്ബാന്‍:456-സ്വഹീഹു ത൪ഗീബ്:417)
قال الشيخ ابن عثيمين رحمه الله : إسأل نَفسَك عن الصلاة في وقتها والمُحافظة عليها، خصوصًا صلاة الفجر إن كنت من أهلها وبانتظام؛ فاعلم أنَّك مُؤمن ليس بَينَك وبينَ الجنَّة إلَّا أن تَموت وإن كُنتَ ضيَّعتَها؛ فسَارع إلى إنقاذِ نَفسك.
ശൈഖ് ഇബ്നു ഉസൈമീൻ പറഞ്ഞു : നീ നിന്റെ സ്വന്തത്തോട് നിസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ നിർവഹിക്കുന്നതിനെ കുറിച്ചും, അവയെ നിലനിർത്തുന്നതിനെ കുറിച്ചും ചോദിക്കുക, പ്രത്യേകിച്ച് ഫജ്ർ നിസ്കാരം, നീ ചിട്ടയോടെ അത് നിലനിർത്തുന്ന ആളുകളുടെ കൂട്ടത്തിൽ പെട്ടവൻ ആണെങ്കിൽ, നീ അറിഞ്ഞ് കൊള്ളുക നീ ഒരു മുഅ്‌മിൻ ആണ്, നിന്റെയും സ്വർഗ്ഗത്തിനും ഇടയിൽ മരണമല്ലാതെ മറ്റൊന്നുമില്ല. ഇനി നീ അത് പാഴാക്കിക്കളഞ്ഞവൻ ആണെങ്കിൽ നിന്റെ സ്വന്തത്തെ രക്ഷിക്കാൻ നീ തിടുക്കംകാണിച്ചുകൊള്ളുക. لشرح الممتع (٢٧،٢٨/٢)
സുബ്ഹി നമസ്കാരം പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരക്കാത്തതിന്റെ കാരണമായി പലരും പറയുന്നത് സുബ്ഹി ബാങ്കിന്റെ സമയത്ത് എഴുന്നേല്‍ക്കണമെന്ന് വിചാരിച്ചുവെങ്കിലും എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെന്നാണ്. സുബ്ഹി ജമാഅത്ത് കണക്കാക്കി എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിന് തടസ്സമാകുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നാം ഒഴിഞ്ഞു നില്‍ക്കേണ്ടതും അതിന് സാധ്യമാകുന്ന കാര്യങ്ങളില്‍ നാം ഇടപെടെണ്ടതുമാണ്. ഇശാ നമസ്‌കാരം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞ് സമയം കളയാതെ നേരത്തേ കിടന്നുറങ്ങുന്നത് നബിചര്യയില്‍ പെട്ടതാണ്.
عَنْ أَبِي بَرْزَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَكْرَهُ النَّوْمَ قَبْلَ الْعِشَاءِ وَالْحَدِيثَ بَعْدَهَا
അബൂബ൪സയില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഇശാഇന് മുമ്പ് ഉറങ്ങുന്നതും ഇശാഇന് ശേഷം സംസാരിച്ചിരിക്കുന്നതും വെറുത്തിരുന്നു.(ബുഖാരി:568 )
ഇബ്നു ബാസ് رحمه الله പറഞ്ഞു: ഒരുപാട് ആളുകൾ ഈ വിപത്തിൽ ആപതിച്ചിരിക്കുകയാണ്. ധാരാളം പേർ ടെലിവിഷനും മറ്റും കണ്ട് കൊണ്ട് രാത്രി ഉറക്കമൊഴിക്കും. അങ്ങനെ പ്രഭാതമായാൽ നിസ്കരിക്കാൻ എണീക്കാതെ കിടന്നുറങ്ങുകയും ചെയ്യും. ഇത് ഒരു മുസ്ലിമും ചെയ്യാൻ പാടില്ലാത്ത വലിയ തിന്മയാണ്. ഒരാൾ ഇത് അറിഞ്ഞു കൊണ്ട് ചെയ്യുകയാണെങ്കിൽ അവൻ വലിയ അപകടത്തിൽ പെട്ടിരിക്കുന്നു. നിസ്കാരം അതിന്റെ സമയത്തുനിന്നും മന:പൂർവം വൈകിപ്പിക്കുന്നത് കുഫ്ർ ആണെന്ന് പോലും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന് തെളിവ് നബിﷺയുടെ വാക്കാണ്: “നമുക്കും അവിശ്വാസികൾക്കും ഇടയിലുള്ള ഉടമ്പടിനിസ്കാരമാണ്. ആരാണോ അത് ഉപേക്ഷിക്കുന്നത് അവൻ അവിശ്വാസിയാകുന്നതാണ്.” (അഹ്മദ്, തിർമിദി) നബിﷺഅരുളിയിരിക്കുന്നു: “ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാക്കുന്നു” (മുസ്ലിം).
സുബ്ഹി ജമാഅത്തിന് വേണ്ടി എഴുന്നേല്‍ക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഉറങ്ങുക, ഉറങ്ങുമ്പോള്‍ വുളുവെടുത്ത് ദിക്റുകളൊക്കെ നി൪വ്വഹിച്ച് സുന്നത്തായ രീതിയില്‍ കിടക്കുക, രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ പണ്ഢിതന്‍മാ൪ നി൪ദ്ദേശിച്ചിട്ടുള്ളതായി കാണാം. കൃത്യസമയത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതിന് ‘അലാറം’ പോലെയുള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പ്രയോജനകരമാണ്. എന്നാല്‍ ഇതെല്ലാം പരിശ്രമിച്ചിട്ടും സുബ്ഹി ജമാഅത്തിന് വേണ്ടി എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെന്ന് പറയുന്നവരെയും കാണാം. പകലിലെ അവന്റെ തെറ്റുകളായിരിക്കാം അവനെ സുബ്ഹി ജമാഅത്തിന് വേണ്ടി എഴുന്നേല്‍ക്കാന്‍ തടയുന്നത്. അല്ലാഹുവിന്റെ തൌഫീഖ് ലഭിച്ചവന് മാത്രമേ ഈ പുണ്യക൪മ്മം നി൪വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് പകലിലെ തിന്‍മകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവന്‍ പരിശ്രമിക്കേണ്ടതാണ്.
ഇമാം ഹസനുല്‍ ബസ്വരിയുടെ(റഹി) അടുക്കല്‍ ഒരാള്‍ വന്നിട്ട് പറഞ്ഞു: ‘ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വുളുവിനുള്ള വെള്ളവും മറ്റും ഒരുക്കാറുണ്ട്. നേരത്തെ ഉറങ്ങാറുമുണ്ട്. എന്നാലും നമസ്കാരത്തിന് വേണ്ടി എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല’. അദ്ദേഹം മറുപടി പറഞ്ഞു: ‘താങ്കളുടെ തെറ്റുകള്‍ താങ്കളെ തടവിലാക്കിയിരിക്കുന്നു. താങ്കള്‍ പകലിനെ നന്നാക്കുക, എങ്കില്‍ രാത്രിയും നന്നാകും’.
മറ്റുള്ള സമയങ്ങളില്‍ നമസ്കാരം കൃത്യമായി നി൪വ്വഹിക്കുകയും എന്നാല്‍ സുബ്ഹി നമസ്കാരം ഒഴിവാക്കന്നവരെയും കാണാം. അത്തരം ആളുകള്‍ നബി ﷺ യുടെ ചില വചനങ്ങള്‍ ഗൌരവത്തോടെ ഓ൪ക്കേണ്ടതാണ്.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم رَجُلٌ فَقِيلَ مَا زَالَ نَائِمًا حَتَّى أَصْبَحَ مَا قَامَ إِلَى الصَّلاَةِ. فَقَالَ “ بَالَ الشَّيْطَانُ فِي أُذُنِهِ
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നമസ്കരിക്കാതെ നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി ﷺ യോട് പറയപ്പെട്ടു. അവിടുന്ന് അരുളി: പിശാച് അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി:1144)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
നബി ﷺ അരുളി: ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു. (ബുഖാരി:1142)
قال الشيخ ابن باز رحمه الله : هذه بلية عظيمة ، ومنكر عظيم وقع فيه كثير من المسلمين ، نعوذ بالله من ذلك ، يقوم الشخص لحاجته الدنيوية ولحق المخلوق ولا يقوم لحق الله.
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:സുബ്ഹി നിസ്കരിക്കാതെ കിടന്നുറങ്ങൽ കടുത്ത വിനയും, വലിയ അപരാധവുമാണ്. ധാരാളം മുസ്ലീംകൾ ഈ അപകടത്തിൽ വീണുപോയിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു. ദുനിയാവിന്റെ ആവശ്യങ്ങൾക്കോ, മറ്റുള്ളവരുടെ ബാധ്യത നിർവഹിക്കാനോ എണീക്കാറുള്ളവൻ അല്ലാഹുവിനോടുള്ള കടമ നിർവഹിക്കാൻ എണീക്കുന്നില്ല. (മജ്മൂഉൽ ഫതാവാ :29/179)
قال الشيخ ابن باز رحمه الله :إضاعَةُ صلاةِ الفجر والنوم عن أدائِها في وقتِها، ذلِك مِن أكبر المُحرمات، ومِن أعمال المُنافقين .
ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു: സുബ്ഹി നിസ്കാരം പാഴാക്കുക എന്നതും, സമയത്ത് തന്നെ അത് നിർവ്വഹിക്കാതെ ഉറങ്ങുക എന്നതും, ഏറ്റവും ഗൗരവമേറിയ നിഷിദ്ധങ്ങളിൽ പെട്ടതും, കപട വിശ്വാസികളുടെ പ്രവർത്തനവുമാണ്.مجموع الفتاوى【٣/٤٢٤】
عَنْ جُنْدَبَ بْنَ عَبْدِ اللَّهِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللَّهِ
ജുന്‍ദബബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുബ്ഹി നമസ്കരിച്ചവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. (മുസ്ലിം:657)
عَنْ جَرِيرٍ، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم فَنَظَرَ إِلَى الْقَمَرِ لَيْلَةً ـ يَعْنِي الْبَدْرَ ـ فَقَالَ : إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا
ജരീറില്‍ (റ) നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ നബി ﷺ യോടൊപ്പം ഇരിക്കുമ്പോള്‍ ചന്ദ്രനെ നോക്കിക്കൊണ്ട് അവിടുന്ന് അരുളി: ഈ ചന്ദ്രനെ നിങ്ങള്‍ കാണും പോലെ തന്നെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അടുത്തുതന്നെ കാണും. ആ കാഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമനത്തിന് മുമ്പും ഉള്ള നമസ്കാരം(സുബ്ഹിയും അസ്റും) നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് നിങ്ങള്‍ നിര്‍വ്വഹിച്ച് കൊള്ളുക. (ബുഖാരി:554)
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ഖു൪ആന്‍:75/22-23)
عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ
അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: തണുപ്പ് നേരത്തുള്ള രണ്ട് നമസ്കാരം (സുബ്ഹിയും അസ്റും) വല്ലവനും നമസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി:574 – മുസ്ലിം:635)
عَنْ عُمَارَةَ بْنِ رُؤَيْبَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا .
ഉമാറത്തബ്നു റുഅയ്ബത്തില്‍(റ) നിവേദനം: നബി ﷺ അരുളി: സൂര്യന്‍ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പുള്ള നമസ്കാരങ്ങള്‍(സുബ്ഹിയും അസ്റും) നി൪വ്വഹിക്കുന്നവ൪ നരകത്തില്‍ പ്രവേശിക്കുകയില്ല. (മുസ്ലിം:634)
വെള്ളിയാഴ്ച ദിവസത്തെ സുബ്ഹി നമസ്കാരത്തിന് മറ്റ് ദിവസങ്ങളിലെ സുബ്ഹി നമസ്കാരങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട്.
قال النبي ﷺ : أفضلُ الصلواتِ عندَ اللهِ صلاةُ الصبحِ يومَ الجمعةِ في جماعة
നബിﷺ പറഞ്ഞു:അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ശ്രഷ്ടകരമായ നമസ്കാരം വെള്ളിയാഴ്ച്ച ദിവസത്തിലെ ജമാഅത്തായുള്ള സുബ്ഹ് നമസ്കാരമാകുന്നു.. (സ്വഹീഹുൽ ജാമിഹ്-1119)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الْفَجْرِ مَا بَيْنَ السِّتِّينَ إِلَى الْمِائَةِ آيَةً .
അബൂബർസ അൽഅസ്‌ലമി(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പ്രഭാത നമസ്കാരത്തിൽ അറുപത് മുതൽ നൂറുവരെ ആയത്തുകൾ പാരായണം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി 541, മുസ്‌ലിം 461)
സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരവും വളരെ പ്രാധാന്യമ൪ഹിക്കുന്നതാണ്.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا
ആയിശയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്. (മുസ്‌ലിം:725)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم عَلَى شَىْءٍ مِنَ النَّوَافِلِ أَشَدَّ مِنْهُ تَعَاهُدًا عَلَى رَكْعَتَىِ الْفَجْرِ
ആഇശയിൽ (റ)നിന്ന് നിവേദനം: ഏതൊരു സുന്നത്ത് നമസ്കാരത്തേക്കാളും നബി ﷺ കൂടുതൽ ശ്രദ്ധ ചെലുത്തി ഒഴിവാക്കാതെ നമസ്കരിച്ചു വന്നിരുന്നതാണ് പ്രഭാത നമസ്‌കാരത്തിന് മുമ്പുള്ള 2 റക്അത്ത് നമസ്‌കാരം.(ബുഖാരി: 1163)