വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഉല്‍ബോധനവും, ഉപദേശവുമായി കൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചത്.
ﻭَﺇِﻧَّﻪُۥ ﻟَﺬِﻛْﺮٌ ﻟَّﻚَ ﻭَﻟِﻘَﻮْﻣِﻚَ ۖ ﻭَﺳَﻮْﻑَ ﺗُﺴْـَٔﻠُﻮﻥَ
തീര്‍ച്ചയായും അത് (ഖു൪ആന്‍) നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉല്‍ബോധനം തന്നെയാകുന്നു. വഴിയെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖു൪ആന്‍:43/44)
ﺻٓ ۚ ﻭَٱﻟْﻘُﺮْءَاﻥِ ﺫِﻯ ٱﻟﺬِّﻛْﺮِ
സ്വാദ്. ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.(ഖു൪ആന്‍:38/1)
لَقَدْ أَنزَلْنَآ إِلَيْكُمْ كِتَٰبًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു൪ആന്‍:21/10)
മനുഷ്യരുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി അവരുടെ സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ആയത്തുകൾ മുഖേനെ ഉല്‍ബോധനം ചെയ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളയുന്നവന് ഇരുലോകത്തും ലഭിക്കാനുള്ളത് നഷ്ടം മാത്രമാണ്. അല്ലാഹുവിന്റെ ആയത്തുകളിൽ വിശ്വസിക്കാതെ തിരിഞ്ഞുകളഞ്ഞവനും, വിശ്വസിക്കുന്നുവെന്ന് പറയുകയും എന്നാൽ അതിനെ കുറിച്ച് ഗ്രഹിക്കുകയോ ഉൾക്കൊള്ളുകയോ ചിന്തിക്കുകയോ ചെയ്യാതെ അശ്രദ്ധമായി ജീവിക്കുന്നവനും ഇതിൽപ്പെടും.
1. ഏറ്റവും വലിയ അക്രമിയാണവൻ
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﻓَﺄَﻋْﺮَﺽَ ﻋَﻨْﻬَﺎ ﻭَﻧَﺴِﻰَ ﻣَﺎ ﻗَﺪَّﻣَﺖْ ﻳَﺪَاﻩُ ۚ
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? … (ഖു൪ആന്‍:18/57)
2. പിന്നീട് സത്യം ഗ്രഹിക്കുന്നതിൽ നിന്ന് തടയപ്പെടും
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﻓَﺄَﻋْﺮَﺽَ ﻋَﻨْﻬَﺎ ﻭَﻧَﺴِﻰَ ﻣَﺎ ﻗَﺪَّﻣَﺖْ ﻳَﺪَاﻩُ ۚ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻬِﻢْ ﺃَﻛِﻨَّﺔً ﺃَﻥ ﻳَﻔْﻘَﻬُﻮﻩُ ﻭَﻓِﻰٓ ءَاﺫَاﻧِﻬِﻢْ ﻭَﻗْﺮًا ۖ ﻭَﺇِﻥ ﺗَﺪْﻋُﻬُﻢْ ﺇِﻟَﻰ ٱﻟْﻬُﺪَﻯٰ ﻓَﻠَﻦ ﻳَﻬْﺘَﺪُﻭٓا۟ ﺇِﺫًا ﺃَﺑَﺪًا
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാരവും (അടപ്പ്) ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.(ഖു൪ആന്‍:18/57)
അല്ലാഹുവിന്റെ ആയത്തുകൾ മുഖേനെ ഉല്‍ബോധനം ചെയ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളഞ്ഞതിനാലാണ് അത് ഗ്രഹിക്കുന്നതിന് തടസ്സമായി അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ അടപ്പും ഏര്‍പെടുത്തിയിരിക്കുന്നത്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
മൂസാ തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:61/5)
3. അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയനായിത്തീരും
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﺫُﻛِّﺮَ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻪِۦ ﺛُﻢَّ ﺃَﻋْﺮَﺽَ ﻋَﻨْﻬَﺎٓ ۚ ﺇِﻧَّﺎ ﻣِﻦَ ٱﻟْﻤُﺠْﺮِﻣِﻴﻦَ ﻣُﻨﺘَﻘِﻤُﻮﻥَ
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്. (ഖു൪ആന്‍:32/22)
لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا
അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്. (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.) (ഖു൪ആന്‍:72/17)
4. അല്ലാഹു കഴുതകളോട് ഉപമിക്കുന്നു
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ ﴿٤٩﴾ كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ﴿٥٠﴾
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. (ഖു൪ആന്‍:74/49-50)
5. മുൻ സമുദായങ്ങൾക്ക് വന്ന് ഭവിച്ചതിന് സമാനമായ ശിക്ഷ ഇറങ്ങും
فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. (ഖു൪ആന്‍:41/13)
6. ഇഹലോകത്ത് ഇടുങ്ങിയ ജീവിതവും പരലോകത്ത് അന്ധതയും
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ﴿١٢٤﴾ قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ ﴿١٢٦﴾
എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. (ഖു൪ആന്‍:20/124-126)
7. പിശാചിന്റെ അനുയായിയായിത്തീരും
മനുഷ്യനെ വഴിപിഴപ്പിക്കുന്നതിന് വേണ്ടി കച്ചകെട്ടി നടക്കുന്നവനാണ് ശൈത്വാൻ.
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ – ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)
عن عبد الله – هو ابن مسعود ، رضي الله عنه – قال : خط رسول الله صلى الله عليه وسلم خطا بيده ، ثم قال : ” هذا سبيل الله مستقيما ” وخط على يمينه وشماله ، ثم قال : ”هذه السبل ليس منها سبيل إلا عليه شيطان يدعو إليه” ثم قرأ : ( وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ۚ ).
അബ്ദില്ലാഹ് ഇബ്‌നു മസ്‌ഊദ്(റ) പറയുന്നു: നബി ﷺ ഞങ്ങള്‍ക്ക് ഒരു നേ൪ വര വരച്ചു തന്നു. തുടര്‍ന്നു പറഞ്ഞു: “ഇതാണ് അല്ലാഹുവിന്റെ മാര്‍ഗം.” പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു:”ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന ഓരോ പിശാച് ഉണ്ട്.” തുടര്‍ന്ന് അവിടുന്ന് പാരായണം ചെയ്തു: ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (ഖു൪ആന്‍:6/153)
ലോകാരംഭം മുതൽ ധാരാളം മനുഷ്യൻമാരെ ശൈത്വാൻ നേർമാർഗത്തിൽ നിന്ന് തടഞ്ഞ് വഴികേടിലാക്കിയിട്ടുണ്ട്.
وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ
ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു. (ഖു൪ആന്‍:29/38)
അല്ലാഹുവിന്റെ ഉൽബോധനത്തെതൊട്ട് തിരിഞ്ഞു കളഞ്ഞവന്റെ മേൽ പിശാചിന് സ്വാധീനമുണ്ട്.
ﻭَﻣَﻦ ﻳَﻌْﺶُ ﻋَﻦ ﺫِﻛْﺮِ ٱﻟﺮَّﺣْﻤَٰﻦِ ﻧُﻘَﻴِّﺾْ ﻟَﻪُۥ ﺷَﻴْﻄَٰﻨًﺎ ﻓَﻬُﻮَ ﻟَﻪُۥ ﻗَﺮِﻳﻦٌ – ﻭَﺇِﻧَّﻬُﻢْ ﻟَﻴَﺼُﺪُّﻭﻧَﻬُﻢْ ﻋَﻦِ ٱﻟﺴَّﺒِﻴﻞِ ﻭَﻳَﺤْﺴَﺒُﻮﻥَ ﺃَﻧَّﻬُﻢ ﻣُّﻬْﺘَﺪُﻭﻥَ
പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍ :43/36-37)
ഖുർആൻ ഗ്രഹിക്കുന്നതിന്റെയും അത് ഉറ്റാലോചിക്കുന്നതിന്റെയും ആവശ്യകത ഇതിൽ നിനനും വ്യക്തമാണ്. ഇവിടെയെല്ലാം സ്വഹാബത്തിന്റെ മാതൃക നാം പിന്‍പറ്റേണ്ടതാണ്.
ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ (റ)പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി)