അല്ലാഹുവിന്‍റെ കൽപ്പനകളെ ധിക്കരിക്കുകയും, പ്രവാചകൻമാരെ നിഷേധിക്കുകയും ചെയ്‌തവർക്ക് ഈ ലോകത്തുവെച്ച് അനുഭവിക്കേണ്ടി വന്ന നാല് തരം ശിക്ഷകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. (ഖുർആൻ:29/40)
ഈ നാല് തരം ശിക്ഷകളെ കുറിച്ചും അത് ബാധിച്ച സമൂഹത്തെ കുറിച്ചും താഴെ സൂചിപ്പിക്കുന്നു.
1) ചരല്‍ക്കാറ്റ്.
فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا
അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. (ഖുർആൻ:29/40)
ആദ് (ഹൂദ് നബി عليه السلام യുടെ സമുദായം)
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ ﴿٤١﴾ مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ ﴿٤٢﴾
ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം! ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല. (ഖുർആൻ:51/41-42)
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. (ഖുർആൻ:69/7)
ലൂത്ത്വ് നബി عليه السلام യുടെ സമുദായം
ലൂത്ത്വ് നബി عليه السلام യുടെ രാജ്യം കീഴ്മേലായി മറിക്കപ്പെടുന്നതിനുമുമ്പ് അവിടെ അതിഭയങ്കരമായ ചരല്‍ക്കാറ്റടിക്കുകയുണ്ടായി.
كَذَّبَتْ قَوْمُ لُوطِۭ بِٱلنُّذُرِ ﴿٣٣﴾ إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَٰهُم بِسَحَرٍ ﴿٣٤﴾
ലൂത്വിന്‍റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. (ഖുർആൻ:54/33-34)
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُجْرِمِينَ
നാം അവരുടെ മേല്‍ ഒരു തരം (ചരല്‍കല്ല് കൊണ്ടുള്ള) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. (ഖു൪ആന്‍:7/84)
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴿٨٢﴾ مُّسَوَّمَةً عِندَ رَبِّكَ ۖ ….. ﴿٨٣﴾
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). (ഖുർആൻ:11/82-83)
2) ഘോരശബ്ദം.
وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ
അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. (ഖുർആൻ:29/40)
ഥമൂദ് ഗോത്രം (സ്വാലിഹ് നബി عليه السلام യുടെ സമുദായം)
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ
നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു. (ഖുർആൻ:54/31)
فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ ﴿٦٦﴾ وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ ﴿٦٧﴾ كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ ﴿٦٨﴾
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും. അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു.) ശ്രദ്ധിക്കുക: തീര്‍ച്ചയായും ഥമൂദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ് ജനതയ്ക്ക് നാശം! (ഖുർആൻ:11/66-68)
മദ്‌യൻ നിവാസികള്‍ (ശുഐബ് നബി عليه السلام യുടെ സമുദായം)
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ ﴿٩٤﴾ كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ ﴿٩٥﴾
നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (സ്ഥലം ശൂന്യമായി) ശ്രദ്ധിക്കുക: ഥമൂദ് നശിച്ചത് പോലെതന്നെ മദ്‌യനിന്നും നാശം. (ഖുർആൻ:11/94-95)
فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَٰثِمِينَ
അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത് കമിഴ്ന്നു വീണു കിടക്കുകയായിരുന്നു. (ഖുർആൻ:7/91)
മദ്‌യന്‍കാര്‍ക്കു ബാധിച്ച ശിക്ഷയെപ്പറ്റി കഠിനമായ കമ്പനം الرَّجْفَةُ എന്നാണു ഇവിടെ പറഞ്ഞതു. സൂ: ഹൂദില്‍ അതിനെപ്പറ്റി ഘോരശബ്ദം الصَّيْحَةُ എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍ അതിശക്തമായ ഒരു തരം പൊട്ടിത്തെറിയോ, ഭൂകമ്പമോ ആയിരിക്കും അതെന്നു കരുതാം. الله أعلم (അമാനി തഫ്സീ൪:7/91ന്റെ വിശദീകരണം)
3) ഭൂമിയില്‍ ആഴ്ത്തുക.
وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ
അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. (ഖുർആൻ:29/40)
ഖാറൂൻ (മൂസാ നബി عليه السلام യുടെ സമൂഹത്തിൽ ജീവിച്ചയാൾ)
فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ
അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)
4) മുക്കി നശിപ്പിക്കല്‍.
وَمِنْهُم مَّنْ أَغْرَقْنَا
അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു. (ഖുർആൻ:29/40)
നൂഹ് നബി عليه السلام യുടെ സമുദായം
നൂഹ് നബി عليه السلام യുടെ ജനത ജലപ്രളയത്തിലാണ് മുക്കി നശിപ്പിക്കപ്പെട്ടത്.
فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ ﴿٢٧﴾
അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:23/27)
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ﴿١١﴾ وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ﴿١٢﴾
അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. (ഖു൪ആന്‍:54/11-12)
فَكَذَّبُوهُ فَأَنجَيْنَٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു. (ഖു൪ആന്‍:7/64)
وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَٰهُمْ وَجَعَلْنَٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّٰلِمِينَ عَذَابًا أَلِيمًا
നൂഹിന്‍റെ ജനതയേയും (നാം നശിപ്പിച്ചു.) അവര്‍ ദൂതന്‍മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക് (പരലോകത്ത്) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:25/37)
ഫിർഔനും സംഘവും
ഫിര്‍ഔനും സൈന്യവും ചെങ്കടലിലാണ് മുക്കി നശിപ്പിക്കപ്പെട്ടത്.
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٣﴾ وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٥﴾ ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ ﴿٦٦﴾
അപ്പോള്‍, ‘നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക’ എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു. അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു. മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു. (ഖു൪ആന്‍:26/63-66)
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَٰتِ رَبِّهِمْ فَأَهْلَكْنَٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَٰلِمِينَ
ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി നാം അവരെ നശിപ്പിക്കുകയും ചെയ്തു. ഫിര്‍ഔന്‍റെ ആളുകളെ നാം മുക്കിനശിപ്പിക്കുകയാണ് ചെയ്തത്. (അവര്‍) എല്ലാവരും അക്രമികളായിരുന്നു. (ഖു൪ആന്‍:8/54)
മുഹമ്മദ് നബി ﷺ യുടെ ഉമ്മത്ത് ഇപ്രകാരം നശിപ്പിക്കപ്പെടുമോ?
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَٰتِ لَعَلَّهُمْ يَفْقَهُونَ
പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്! (ഖു൪ആന്‍:6/64)
മുകള്‍ ഭാഗത്തിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണങ്ങളാണ് നൂഹ് നബി عليه السلام യുടെ കാലഘട്ടത്തിലെ മഴ, കാല്‍ച്ചുവട്ടിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണമാണ് ഭൂമികുലുക്കം, ഭൂമിയിലേക്ക് താഴുക മുതലായവ.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ {قُلْ هُوَ الْقَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ} قَالَ النَّبِيُّ صلى الله عليه وسلم ” أَعُوذُ بِوَجْهِكَ ”. فَقَالَ {أَوْ مِنْ تَحْتِ أَرْجُلِكُمْ} فَقَالَ النَّبِيُّ صلى الله عليه وسلم ” أَعُوذُ بِوَجْهِكَ ”. قَالَ {أَوْ يَلْبِسَكُمْ شِيَعًا} فَقَالَ النَّبِيُّ صلى الله عليه وسلم ” هَذَا أَيْسَرُ ”.
ജാബിറുബ്നു അബ്ദില്ലാഹ് رَضِيَ اللهُ تَعَالَى عَنْهُ വിൽ നിന്ന് നിവേദനം: قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ (നിങ്ങളുടെ മുകള്‍ ഭാഗത്തു നിന്നു നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാന്‍ അവന്‍ കഴിവുള്ളവനാണെന്നു പറയുക) എന്ന് അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’. أَوْ مِن تَحْتِ أَرْجُلِكُمْ (അല്ലെങ്കില്‍ നിങ്ങളുടെ കാലുകളുടെ താഴെ നിന്നു അയക്കുവാനും കഴിവുള്ളവനാണ്) എന്ന് അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘(അല്ലാഹുവേ) ഞാന്‍ നിന്നോട് ശരണം തേടുന്നു’. أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ (അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളായി കൂട്ടിക്കലര്‍ത്തി പരസ്പരം കാഠിന്യം അനുഭവിപ്പിക്കുവാനും കഴിവുള്ളവനാണു) എന്നു അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് (മറ്റുള്ളവയെക്കാള്‍) നിസ്സാരമാണ്. (ബുഖാരി:7406)
മുന്‍ സമുദായങ്ങള്‍ക്ക് – അവരുടെ ധിക്കാരം അതിരു കവിഞ്ഞപ്പോള്‍ – അവരെ ഉന്‍മൂലനം ചെയ്യുന്ന ശിക്ഷകള്‍ അനുഭവപ്പെട്ടതുപോലെ, ഈ സമുദായത്തെ അല്ലാഹു പൊതു ശിക്ഷ നല്‍കി ഉന്‍മൂലനം ചെയ്കയില്ലെന്നും, കാലവസാനം വരെ ഈ സമുദായം അവശേഷിക്കുമെന്നും, എന്നാല്‍, അഭ്യന്തര കക്ഷി വഴക്കുകളും സംഘട്ടനങ്ങളും അവര്‍ക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുമെന്നുമാണു പ്രസ്തുത ഹദീഥുകളിലടങ്ങിയ ആശയത്തിന്റെ രത്നച്ചുരുക്കം. (അമാനി തഫ്സീ൪:6/64ന്റെ വിശദീകരണം)
عن ابن عباس – رضي الله عنهما – : لما نزل جبريل – عليه السلام – بهذه الآية شق ذلك على الرسول – عليه الصلاة والسلام – وقال : ما بقاء أمتي إن عوملوا بذلك فقال له جبريل : إنما أنا عبد مثلك فادع ربك لأمتك ، فسأل ربه أن لا يفعل بهم ذلك ، فقال جبريل : إن الله قد أمنهم من خصلتين أن لا يبعث عليهم عذابا من فوقهم كما بعثه على قوم نوح ولوط ، ولا من تحت أرجلهم كما خسف بقارون ، ولم يجرهم من أن يلبسهم شيعا بالأهواء المختلفة ، ويذيق بعضهم بأس بعض بالسيف
ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: ജിബ്‌രീല്‍ عليه السلام ഈ സൂക്തവുമായി നബി ﷺ യുടെ അടുത്ത് വന്നപ്പോള്‍ അദ്ദേഹം തന്റെ സമുദായത്തെക്കുറിച്ച് ആശങ്കയിലായി. നബി ﷺ പറഞ്ഞു: അവരോട് അങ്ങനെ പെരുമാറിയാൽ എന്റെ സമുദായത്തിന്റെ നിലനിൽപ്പിനെന്ത്? ജിബ്‌രീല്‍ عليه السلام മറുപടിയായി പറഞ്ഞു: ‘ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻ മാത്രമാണ്, അതിനാൽ നിങ്ങളുടെ സമുദായത്തിനായി നിങ്ങളുടെ രക്ഷിതാവിനോട് അപേക്ഷിക്കുക’, എന്നിട്ട് അവരോട് അങ്ങനെ ചെയ്യരുതെന്ന് നബി ﷺ തന്റെ നാഥനോട് ആവശ്യപ്പെട്ടു. ജിബ്‌രീല്‍ عليه السلام പറഞ്ഞു: ‘തീര്‍ച്ചയായും താങ്കളുടെ രക്ഷിതാവ് രണ്ട് കാര്യങ്ങളില്‍ നിന്ന് താങ്കളുടെ സമുദായത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു. നൂഹ് നബി عليه السلام യുടെയും ലൂത്ത് നബി عليه السلام യുടെയും സമൂഹത്തിന് സംഭവിച്ചത് പോലെ മുകള്‍ ഭാഗത്തുനിന്നുള്ള ശിക്ഷയില്‍ നിന്നും ഖാറൂന് സംഭവിച്ചത് പോലെയുള്ള ഭൂമിയിലേക്കാഴ്ന്ന് പോകുന്നതില്‍നിന്നും അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു. വ്യത്യസ്ത ഇച്ഛകളോടെ അവരെ വിഭാഗങ്ങളായി ധരിക്കാൻ അവൻ അവരെ നിർബന്ധിച്ചില്ല, അവരിൽ ചിലർ മറ്റുള്ളവരുടെ അക്രമം വാളുകൊണ്ട് ആസ്വദിക്കുന്നു.