അല്ലാഹു പറഞ്ഞു:
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَٰمَةِ وَٱلسَّمَٰوَٰتُ مَطْوِيَّٰتُۢ بِيَمِينِهِۦ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവിനെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. (ഖുർആൻ:39/67)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ جَاءَ حَبْرٌ مِنَ الأَحْبَارِ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا مُحَمَّدُ، إِنَّا نَجِدُ أَنَّ اللَّهَ يَجْعَلُ السَّمَوَاتِ عَلَى إِصْبَعٍ وَالأَرَضِينَ عَلَى إِصْبَعٍ، وَالشَّجَرَ عَلَى إِصْبَعٍ، وَالْمَاءَ وَالثَّرَى عَلَى إِصْبَعٍ، وَسَائِرَ الْخَلاَئِقِ عَلَى إِصْبَعٍ، فَيَقُولُ أَنَا الْمَلِكُ. فَضَحِكَ النَّبِيُّ صلى الله عليه وسلم حَتَّى بَدَتْ نَوَاجِذُهُ تَصْدِيقًا لِقَوْلِ الْحَبْرِ ثُمَّ قَرَأَ رَسُولُ اللَّهِ صلى الله عليه وسلم {وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ}
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു ജൂദ പണ്ഡിതൻ നബി ﷺ യുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: മുഹമ്മദേ, അല്ലാഹു അകാശങ്ങളെ ഒരു വിരലിലും ഭൂലോകങ്ങളെ ഒരു വിരലിലും വൃക്ഷങ്ങളെ ഒരു വിരലിലും വെള്ളത്തെ ഒരു വിരലിലും മണ്ണിനെ ഒരു വിരലിലും ഇതര സൃഷ്ടികളെ മറ്റൊരു വിരലിലും വെച്ചുകൊണ്ട് ‘ ഞാനാണ് രാജാവ്’ എന്ന് പറയുമെന്ന് ഞങ്ങൾ (ഞങ്ങളുടെ വേദഗ്രന്ഥത്തിൽ) കാണുന്നു. ആ പണ്ഡിതന്റെ വാക്കു കേട്ട് അത് അംഗീകരിച്ച് കൊണ്ട് തന്റെ അണപ്പല്ല് കാണുന്ന വിധം നബി ﷺ ചിരിച്ചു. പിന്നെ നബി ﷺ പാരായണം ചെയ്തു: “അല്ലാഹുവിനെ കണക്കാക്കേണ്ട വിധം അവർ കണക്കാക്കിയിട്ടില്ല” (ഖുർആൻ:39/67) (ബുഖാരി,മുസ്ലിം)
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്:
وَالْجِبَالَ وَالشَّجَرَ عَلَى إِصْبَعٍ ثُمَّ يَهُزُّهُنَّ فَيَقُولُ أَنَا الْمَلِكُ أَنَا اللَّهَ
പർവ്വതങ്ങളും വൃക്ഷങ്ങളും ഒരു വിരലിൻമേൽ ആക്കും, പിന്നീട് അവൻ (അല്ലാഹു) അവ കുലുക്കും. അവൻ പറയും : ഞാൻ രാജാവാണ്, ഞാൻ അല്ലാഹുവാണ്. (മുസ്ലിം)
ഇമാം ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്:
يجعل السماوات على إصبع، والماء والثرى على إصبع، وسائر الخلق على إصبع
ആകാശങ്ങളെ ഒരു വിരലിലും വെള്ളവും മണ്ണും ഒരു വിരലിലും ഇതര സൃഷ്ടികളെ ഒരു വിരലിലും ആക്കും.
عَنْ عَبْدُ اللَّهِ بْنُ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَطْوِي اللَّهُ عَزَّ وَجَلَّ السَّمَوَاتِ يَوْمَ الْقِيَامَةِ ثُمَّ يَأْخُذُهُنَّ بِيَدِهِ الْيُمْنَى ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ ثُمَّ يَطْوِي الأَرَضِينَ بِشِمَالِهِ ثُمَّ يَقُولُ أَنَا الْمَلِكُ أَيْنَ الْجَبَّارُونَ أَيْنَ الْمُتَكَبِّرُونَ.
അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. ശേഷം തന്റെ വലതുകൈ കൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? ശേഷം ഏഴ് ഭൂമികളെയും ചുരുട്ടും. ശേഷം അവയെ തന്റെ ഇടത് കൈയിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്, സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? (മുസ്ലിം)
عن ابن عباس، قال: ما السماوات السبع والأرضون السبع في كف الرحمن إلا كخردلة في يد أحدكم
ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും റഹ്മാനായ അല്ലാഹുവിന്റെ ഉള്ളം കൈയിൽ നിങ്ങളിൽ ഒരാളുടെ കൈയ്യിലുള്ള കടുക് മണി പോലെ മാത്രമാണ്.(1)
قال ابن زيد: حدثني أبي، قال: قال رسول الله صلى الله عليه وسلم: ما السماوات السبع في الكرسي إلا كدراهم سبعة ألقيت في ترس
ഇബ്നു സൈദ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (അല്ലാഹുവിന്റെ മഹിത സിംഹാസനത്തിന്റെ) പാദസ്ഥാനവുമായി (കുർസിയ്യ്) ഏഴ് ആകാശങ്ങൾ (താരതമ്യം ചെയ്താൽ അവയുടെ വലിപ്പം) ഒരു പരിചയിൽ കൊണ്ടിടപ്പെട്ട ഏഴ് ദിർഹമുകളെ പോലെ മാത്രമാണ്.(2)
قال أبو ذر رضي الله عنه: سمعت رسول الله صلى الله عليه وسلم يقول:ما الكرسي في العرش إلا كحلقة من حديد ألقيت بين ظهري فلاة من الأرض
അബൂദർറ് رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ പറയുന്നത് ഞാൻ കേട്ടു: അർശുമായി (അല്ലാഹുവിന്റെ മഹിത സിംഹാസനം) (താരതമ്യം ചെയ്താൽ) കുർശിയ്യ് (പാദസ്ഥാനം) വിജനമായ ഒരു ഭൂമിയുടെ പരപ്പിൽ കൊണ്ടിടപ്പെട്ട ഒരു ഇരുമ്പിന്റെ വളയത്തെ പോലെ മാത്രമാണ്.(3)
عن ابن مسعود قال: بين السماء الدنيا والتي تليها خمسمائة عام، وبين كل سماء خمسمائة عام، وبين السماء السابعة والكرسي خمسمائة عام، وبين الكرسي والماء خمسمائة عام، والعرش فوق الماء، والله فوق العرش، لا يخفى عليه شيء من أعمالكم
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒഭൗമാന്തരീക്ഷത്തോട് അടുത്ത ആകാശത്തിനും അതിന് തൊട്ടടുത്ത (ആകാശത്തിനും) അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. ഓരോ ആകാശത്തിനുമിടയിൽ അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. ഏഴാം ആകാശത്തിനും കുർസിയ്യുമിടയിൽ അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. കുർസിയ്യിനും വെള്ളത്തിനും ഇടയിൽ അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. അർശ് വെള്ളത്തിന് മുകളിലാണ്. അല്ലാഹു അർശിന് മുകളിലാണ്. നിങ്ങളുടെ കർമ്മങ്ങളിൽ യാതൊന്നും അവന് ഗോപ്യമല്ല.(4)
عن العباس بن عبد المطلب رضي الله عنه قال: قال رسول الله صلى الله عليه وسلم: هل تدرون كم بين السماء والأرض؟ قلنا: الله ورسوله أعلم قال: بينهما مسيرة خمسمائة سنة، ومن كل سماء إلى سماء مسيرة خمسمائة سنة وكثف كل سماء خمسمائة سنة، وبين السماء السابعة والعرش بحر بين أسفله وأعلاه كما بين السماء والأرض، والله سبحانه وتعالى فوق ذلك، وليس يخفى عليه شيء من أعمال بني آدم
അബ്ബാസ് ഇബ്‌നു അബ്ദുൽ മുത്വലിബ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആകാശത്തിനും ഭൂമിക്കും ഇടയിൽ എത്ര (ദൂരം) ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനും നന്നായി അറിയാം. അദ്ദേഹം പറഞ്ഞു: അവ രണ്ടിനും ഇടയിൽ അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. ഓരോ ആകാശത്തിൽ നിന്നും അടുത്ത ആകാശത്തിലേക്ക് അഞ്ഞൂറ് വർഷത്തെ വഴിദൂരമുണ്ട്. ഏഴാം ആകാശത്തിനും അർശിനും ഇടയിൽ ഒരു സമുദ്രമുണ്ട്. അതിന്റെ മുകൾ ഭാഗത്തിനും അടിഭാഗത്തിനും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത് പോലുള്ള വഴിദൂരമുണ്ട്. അല്ലാഹു അതിന് മുകളിലാണ്. അല്ലാഹുവിന് ആദം സന്തതികളുടെ കർമ്മങ്ങൾ യാതൊന്നും ഗോപ്യമല്ല.(5)
(1) തഫ്സീർ ഇബ്നു ജരീർ (ഇമാം ഇബ്നു ജരീർ ഹദീഥിനെ ഹസനാക്കിയിട്ടണ്ട്
(2) തഫ്സീർ ഇബ്നു ജരീർ (ശൈഖ് അൽബാനി ഹദീഥിനെ അസ്സ്വഹീഹ കൊടുത്തിട്ടുണ്ട്)
(3) തഫ്സീർ ഇബ്നു ജരീർ (ശൈഖ് അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
(4) ഇബ്നു മഹ്ദി, അൽ മസ്ഊദി എന്നിവർ റിപ്പോർട്ട് ചെയ്തത്. (ഇമാം ദഹബി പറഞ്ഞു: ഈ അഥറിന് വേറെയും പരമ്പരകളുണ്ട്.
(5) സുനനു അബുദാവൂദ് (ഹദീസിന്റെ സനദി ളഈഫ് ആകുന്നു. അൽബാനിയുടെ ള്വിലാലുൽ ജന്ന :577 കാണുക)
ഈ അദ്ധ്യായം ഉൾകൊണ്ട വിഷയങ്ങൾ
- അല്ലാഹുവിനെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല എന്ന ആയത്തിന്റെ വ്യാഖ്യാനം
- ഈ വിജ്ഞാനങ്ങളും ഇതുപോലുള്ളതും നബി ﷺ യുടെ കാലത്തുള്ള യഹൂദൻമാരിൽ നിലനിന്നിരുന്നു. അവർ അതിനെ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടില്ല.
- വേദപുരോഹിതന്‍ അത് ഉണര്‍ത്തിയപ്പോള്‍ നബി ﷺ അതിനെ സത്യപ്പെടുത്തി. അത് സ്ഥിരീകരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാകുകയും ചെയ്തു.
- വേദപുരോഹിതന്‍ ഈ മഹത്തായ വിജ്ഞാനം പറഞ്ഞപ്പോള്‍ നബി ﷺ യില്‍ നിന്നും ചിരിഉണ്ടായി.
- അല്ലാഹുവിന്റെ ഇരു തിരുകരങ്ങളെക്കുറിച്ചും, വലതു കൈയ്യില്‍ ആകാശങ്ങളും ഇടതു കൈയ്യില്‍ ഭൂമിയും ആണെന്നുമുള്ള വ്യക്തമാക്കല്‍.
- ഇടതു കൈയ്യിന് ‘ശിമാല്‍’ എന്ന നാമകരണം വ്യക്തമാക്കിയത്.
- സ്വേച്ഛാധിപതികളെക്കുറിച്ചും അഹങ്കാരികളെക്കുറിച്ചും പരാമര്‍ശിച്ചത്.
- “നിങ്ങളില്‍ ഒരാളുടെ കയ്യിലെ കടുകുമണിപോലെ” എന്ന വാക്ക്.
- ആകാശത്തിലേക്ക് ചേര്‍ത്തുനോക്കിയാല്‍ കുര്‍സിയ്യിന്റെ വലിപ്പം.
- കുര്‍സിയ്യിലേക്ക് ചേര്‍ത്തുനോക്കിയാല്‍ അര്‍ശിന്റെ വലിപ്പം.
- “അര്‍ശ്’, കുര്‍സിയ്യോ വെള്ളമോ അല്ല.
- ഓരോ ആകാശത്തിനിടയിലും എത്ര(ദൂരം)?
- ഏഴാനാകാശത്തിന്റേയും കുര്‍സിയ്യിന്റേയും ഇടയില്‍ എത്ര ദൂരമുണ്ട്?
- കുര്‍സിയ്യിന്റേയും വെള്ളത്തിനും ഇടയില്‍ എത്ര ദൂരമുണ്ട്?
- അര്‍ശ് വെള്ളത്തിനു മുകളിലാണ്.
- അല്ലാഹു അര്‍ശിനുമുകളില്‍ (സിംഹാസനസ്ഥന്‍) ആണ്.
- ആകാശത്തിനും ഭൂമിക്കുമിടയില്‍ എത്ര (ദൂരം)?
- ഓരോ ആകാശത്തിന്റേയും വിസ്തൃതി അഞ്ഞൂറു വര്‍ഷമാണ്.
- ആകാശങ്ങള്‍ക്ക് മുകളിലുള്ള സമുദ്രത്തിന്റെ താഴ്ഭാഗത്തിനും മുകള്‍ ഭാഗത്തിനുമിടയില്‍ അഞ്ഞൂറ് വര്‍ഷ (ദൂര)മുണ്ട്.
ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും