സംഗീതത്തിന്റെ ഇസ്ലാമിക വിധി

THADHKIRAH

മനുഷ്യ മനസ്സുകളിൽ ആഴത്തിൽ സ്വധീനം ചെലുത്തിയ ഒരു മാരക രോഗമാണ് സംഗീതം. സമൂഹത്തിന്റെ വ്യത്യസ്ത രംഗങ്ങളിൽ അതിനു നൽകുന്ന ഔദ്യോഗിക സ്ഥാനവും പ്രശസ്തിയും ആദരവും അതിനെ കൂടുതൽ ജനകീയമാക്കുന്നു.

എന്നാൽ ഇസ്ലാമിൽ സംഗീതത്തിന്റെ വിധി എന്താണ്? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ സംഗീതം നിഷിദ്ധമാണെന്നും ഇക്കാര്യത്തില്‍ അഹ്’ലുസ്സുന്നയുടെ പണ്ഢിതന്‍മാ൪ക്കിടയില്‍ ‘ഇജ്മാഉ’ ഉള്ളതായും കാണാം. എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ പ്രബാധകന്‍മാ൪ പോലും മടിക്കുന്നതായി കാണാം. ഇക്കാര്യം തുറന്ന് പറഞ്ഞാന്‍ കാലം തിരിയാത്തവനെന്നും അറുപിന്തിരിപ്പനെന്നും പറഞ്ഞ് ആളുകള്‍ ആക്ഷേപിക്കുമെന്ന് ഭയന്നാണ് പലരും ഇത് പറയാന്‍ മടിക്കുന്നത്.

എന്നാല്‍ പ്രവാചകന്‍മാരുടെ പ്രബോധനങ്ങളില്‍ അവ൪ സത്യം തുറന്ന് പറയാന്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല.ജനങ്ങള്‍ എന്ത് ചിന്തിക്കുമെന്നും അവ൪ വിചാരിച്ചില്ല.

ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ﺃَﺭَءَﻳْﺘُﻢْ ﺇِﻥ ﻛُﻨﺖُ ﻋَﻠَﻰٰ ﺑَﻴِّﻨَﺔٍ ﻣِّﻦ ﺭَّﺑِّﻰ ﻭَﺭَﺯَﻗَﻨِﻰ ﻣِﻨْﻪُ ﺭِﺯْﻗًﺎ ﺣَﺴَﻨًﺎ ۚ ﻭَﻣَﺎٓ ﺃُﺭِﻳﺪُ ﺃَﻥْ ﺃُﺧَﺎﻟِﻔَﻜُﻢْ ﺇِﻟَﻰٰ ﻣَﺎٓ ﺃَﻧْﻬَﻰٰﻛُﻢْ ﻋَﻨْﻪُ ۚ ﺇِﻥْ ﺃُﺭِﻳﺪُ ﺇِﻻَّ ٱﻹِْﺻْﻠَٰﺢَ ﻣَﺎ ٱﺳْﺘَﻄَﻌْﺖُ ۚ ﻭَﻣَﺎ ﺗَﻮْﻓِﻴﻘِﻰٓ ﺇِﻻَّ ﺑِﭑﻟﻠَّﻪِ ۚ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ﻭَﺇِﻟَﻴْﻪِ ﺃُﻧِﻴﺐُ

അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ (അല്ലാഹു) എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.   (ഖു൪ആന്‍:11/88)

മനുഷ്യനെയും മനുഷ്യ ഹൃദയത്തെയും സംഗീതം ശക്തമായി സ്വാധീനിക്കുന്നു എന്നത് ശരിയാണ്. അത് തന്നെയാണ് സംഗീതം വിലക്കാനുള്ള ഒരു കാരണവും. സംഗീതത്തിന് അടിമപ്പെട്ടവന്‍ ഖുര്‍ആനില്‍ നിന്ന് ബഹുദൂരം അകന്നു പോകുമെന്നത് ഒരു വസ്തുതയാണ്. ഒരാളുടെ ഹൃദയത്തില്‍ സംഗീതത്തിന് (വാദ്യോപകരണങ്ങളുടെ നിമ്’നോന്നതയില്‍) ആനന്ദം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത്രകണ്ട് അയാളുടെ ഹൃദയത്തില്‍ നിന്ന് ഖുര്‍ആന്‍ അകലത്തായിരിക്കും. മാത്രമല്ല, സംഗീതം മനുഷ്യന്റെ മനസ്സിൽ വികല വികാരങ്ങളും, നൈമിഷികമായ ഇച്ഛകളും ഇളക്കിവിടുന്നു .  സംഗീതത്തിന് ചില ഗുണങ്ങളുണ്ടെന്ന് വന്നാല്‍ തന്നെയും അത് അനുവദനീയമാക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല. അപ്രകാരം ചില ഗുണങ്ങള്‍ മദ്യത്തിനുമുണ്ടെന്ന് ചില ആധുനിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടി, ഒരു പരിധിക്കുള്ളില്‍ മദ്യപാനവും ആകാമെന്ന് പറയാന്‍ പറ്റില്ലല്ലോ.

സംഗീതം നിഷിദ്ധമാണെന്ന് പറയുമ്പോള്‍ കേവലം പാട്ട് പാടുന്നതിനെ കുറിച്ചല്ല പറയുന്നതെന്ന് നാം മനസ്സിലാക്കേണ്ടതാണ്. പാട്ട് പാടുന്നതിനെ ഇസ്ലാം വിലക്കുന്നില്ല. നബി ﷺ യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടിത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്‌. മറ്റുള്ളവരെക്കൊണ്ട്‌ കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും ജോലിയിലാണെങ്കിലും നാട്ടുകൂട്ടങ്ങളിലാണെങ്കിലും അവരത്‌ ചെയ്തിരുന്നു. ഹസ്സാൻ ഇബ്നു സാബിത്‌(റ), ആമിർ ഇബ്നു അക്‌വഉ(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു. അനസ്‌(റ)ന്റെ ഹദീസിലുള്ളതു പോലെ, ഖന്തഖ് കുഴിക്കുന്ന വേളയിൽ, നബി ﷺ പാടുകയും സ്വഹാബികള്‍ അതിന്‌ ജവാബ് പാടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു.

عَنْ حُمَيْدٍ، قَالَ سَمِعْتُ أَنَسًا ـ رضى الله عنه ـ يَقُولُ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْخَنْدَقِ فَإِذَا الْمُهَاجِرُونَ وَالأَنْصَارُ يَحْفِرُونَ فِي غَدَاةٍ بَارِدَةٍ، فَلَمْ يَكُنْ لَهُمْ عَبِيدٌ يَعْمَلُونَ ذَلِكَ لَهُمْ، فَلَمَّا رَأَى مَا بِهِمْ مِنَ النَّصَبِ وَالْجُوعِ قَالَ اللَّهُمَّ إِنَّ الْعَيْشَ عَيْشُ الآخِرَهْ فَاغْفِرْ لِلأَنْصَارِ وَالْمُهَاجِرَهْ‏.‏ فَقَالُوا مُجِيبِينَ لَهُ نَحْنُ الَّذِينَ بَايَعُوا مُحَمَّدًا عَلَى الْجِهَادِ مَا بَقِينَا أَبَدًا

അനസ് (റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ  ﷺ ഖന്തക്കിലേക്ക് പുറപ്പെട്ടു. അപ്പോൾ തണുപ്പുള്ള പ്രഭാതത്തിൽ മുഹാജിറുകളും അൻസ്വാറുകളും കിടങ്ങ് കുഴിക്കുകയായിരുന്നു. ഈ പ്രവൃത്തിചെയ്യാൻ അവർക്ക് അടിമകളില്ലായിരുന്നു. അവരുടെ ക്ഷീണവും വിശപ്പും കണ്ടപ്പോൾ നബി ﷺ ഇങ്ങിനെ പാടി: ‘അല്ലാഹുമ്മ ലാ അയ്ഷ ഇല്ലാ അയ്ഷുൽ ആഖിറ ഫഗ്ഫിരിൽ അൻസ്വാറ വല്‍ മുഹാജിറ…’ (അല്ലാഹുവേ, പരലോക ജീവിതമാണ് യഥാർത്ഥ ജീവിതം, അൻസ്വാറുകൾക്കും മുഹാജിറുകൾക്കും പൊറുത്തുകൊടുക്കേണമേ). അതിന് മറുപടിയായി അവരിങ്ങിനെ പാടി: ‘നഹ്’നുല്ലദീന ബായഊ മുഹമ്മദാ അലൽ ജിഹാദി മാ ബഖീനാ അബദാ…’ (മുഹമ്മദ് നബി ﷺ യോട് കരാർ ചെയ്തവരാണ് ഞ്ഞങ്ങൾ, ജീവിച്ചിരിക്കുന്ന കാലമത്രയും ജിഹാദ് ചെയ്യാമെന്ന്)
(ബുഖാരി: 2834)

കവിതകളും പാട്ടുകളും അനുവദനീയമാണെന്ന് പറയുമ്പോള്‍, പണ്ഢിതന്‍മാ൪ അതിന് ചില നിബന്ധനകള്‍ നല്കിയതായി കാണാം. നിഷിദ്ധമായ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, അതില്‍ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങള്‍ ഇല്ലാതിരിക്കുക, ബാധ്യതകള്‍ നി൪വ്വഹിക്കുന്നതിന് തടസ്സമാകും വിധം അതില്‍ മുഴുകാതിരിക്കുക, ജീവിതത്തില്‍ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, സ്ത്രീ ശബ്ദത്തിലാകാതിരിക്കുക, സ്ത്രീകളുടെ സൗന്ദര്യത്തെ വ൪ണ്ണിക്കുന്നതാകാതിരിക്കുക എന്നിവ അതില്‍ ചിലതാണ്.

വിവാഹ വേളകളിലും, പെരുന്നാള്‍ ആഘോഷങ്ങളിലും ചിലങ്ക ഇല്ലാത്ത ദഫുകള്‍ ഉപയോഗിക്കാന്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക്  നബി ﷺ അനുവാദം നല്‍കിയിട്ടുള്ളതായും കാണാം.

സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതമാണ് ഇസ്ലാം  വിലക്കുന്നത്. സംഗീതം നിഷിദ്ധമാണെന്ന് പറയുമ്പോള്‍, ഇത് ദഹിക്കാത്ത ആളുകള്‍  നിഷിദ്ധമാണെന്ന് പറയുന്നവരെ ആക്ഷേപിക്കാറുണ്ട്. ഇസ്ലാം എന്നാല്‍ പാട്ട് പോലും പാടരുതെന്ന് പറയുന്ന മതമാണോ, ഇവ൪ക്ക് (സംഗീതം നിഷിദ്ധമാണെന്ന് പറയുന്നവ൪ക്ക്) വനത്തിലോ നദികളിലോ പോലും പോകാന്‍ പറ്റില്ലെന്നും അവിടെയെല്ലാം കിളികളുടേയും പ്രകൃതിയുടേയും സംഗീതമുണ്ടല്ലോ എന്നും പറഞ്ഞ് ആക്ഷേപിക്കാറുണ്ട്. പാട്ട് പാടരുതെന്നോ കിളികളുടേയും പ്രകൃതിയുടേയും ശബ്ദം ആസ്വദിക്കരുതെന്നോ ഇവിടെ ആരും പറയുന്നില്ല. സാധാരണ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി, ഇസ്ലാം പ്രകൃതി മതം ആയതുകൊണ്ട് തന്നെ സംഗീതം അനുവദനീയമാണെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് ഇത്. ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് പരിശോധിക്കാം.

1. ഖു൪ആനില്‍ നിന്ന്

ﻭَﻣِﻦَ ٱﻟﻨَّﺎﺱِ ﻣَﻦ ﻳَﺸْﺘَﺮِﻯ ﻟَﻬْﻮَ ٱﻟْﺤَﺪِﻳﺚِ ﻟِﻴُﻀِﻞَّ ﻋَﻦ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ﻭَﻳَﺘَّﺨِﺬَﻫَﺎ ﻫُﺰُﻭًا ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﻣُّﻬِﻴﻦٌ

യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌.  (ഖു൪ആന്‍:31/6)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ‘ലഹ്’വുൽ ഹദീസ് ‘ എന്നതിന് അധിക ഖുർആൻ വ്യാഖ്യാതാക്കളും നല്കുന്ന വിശദീകരണം ‘സംഗീതം’ എന്നാണ്

عَنِ ابْنِ عَبَّاسٍ‏:‏ ‏{‏وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ‏}‏، قَالَ‏:‏ الْغِنَاءُ وَأَشْبَاهُهُ‏

ഇബ്നു അബ്ബാസ് (റ) പറഞ്ഞു : ‘അത് (വിനോദ വാർത്തകൾ) സംഗീതവും അതുപോലുള്ളതുമാണ്
‌(തഫ്സീർ ത്വബ്’രി)

وَقَالَ الْحَسَنُ الْبَصْرِيُّ: أُنْزِلَتْ هذه الآية: ﴿وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ﴾ فِي الْغِنَاءِ وَالْمَزَامِيرِ

ഇമാം ഹസനുൽ ബസരി (റ) പറഞ്ഞു: ‘ ഈ ആയത്ത് അവതരിച്ചത് വാദ്യോപകരണത്തിന്റെയും സംഗീതത്തിന്റെയും വിഷയത്തിലാണ്’  (തഫ്സീർ ഇബ്നു കഥീർ)

فدخل في هذا كل كلام محرم، وكل لغو، وباطل، وهذيان من الأقوال المرغبة في الكفر، والفسوق، والعصيان، ومن أقوال الرادين على الحق، المجادلين بالباطل ليدحضوا به الحق، ومن غيبة، ونميمة، وكذب، وشتم، وسب، ومن غناء ومزامير شيطان

ഇമാം സഅദി (റ) പറഞ്ഞു: ‘ഇതിൽ എല്ലാവിധ നിഷിദ്ധ സംസാരങ്ങളും (കളവ്, നമീമത്ത്, പരിഹാസം…. ) പിശാചിന്റെ സംഗീതവും ഉള്‍പ്പെടുന്നു.’   (തഫ്സീർ സഅദി)

ഇമാം ഇബ്നു ഖയ്യിം (റ) പറഞ്ഞു:

ويكفي تفسير الصحابة والتابعين للهو الحديث بأنه الغناء فقد صح ذلك عن ابن عباس وابن مسعود، قال أبو الصهباء: سألت ابن مسعود عن قوله تعالى: “ومن الناس من يشتري لهو الحديث”، فقال: والله الذي لا إله غيره هو الغناء – يرددها ثلاث مرات -، وصح عن ابن عمر رضي الله عنهما أيضا أنه الغناء

‘ലഹ്’വുൽ ഹദീസ് അഥവാ വിനോദ വർത്തമാനങ്ങൾ എന്നാൽ ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടെയും താബിഉകളുടെയും വിശദീകരണം നമുക്ക് മതിയാകേണ്ടതാണ്.അതിനെ പ്രമുഖ സ്വഹാബിമാരായിരുന്ന ഇബ്നു അബ്ബാസിൽ(റ) നിന്നും ഇബ്നു മസ്ഊദില്‍(റ) നിന്നും സ്വഹീഹായ നിലക്ക് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.’
അബൂ സ്വഹ്ബാഉ (റ)പറയുന്നു: ഈ ആയത്തിനെ സംബന്ധിച്ച് ഇബ്നു മസ്ഊദ് (റ)നോട് ഞാൻ ചോദിച്ചു. അപ്പോൾ ‘അല്ലാഹുവാണേ, അവനല്ലാതെ ആരാധ്യനില്ല. അത് സംഗീതമാണ് ‘ എന്നദ്ദേഹം മൂന്നു പ്രാവശ്യം ആണയിട്ടു പറഞ്ഞു.ഇബ്നു ഉമറില്‍(റ) നിന്നു ‘അത് സംഗീതം തന്നെയാണ് ‘ എന്ന് സ്വഹീഹായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.’  (ഇഗാഥത്തുല്ലഹ്ഫാൻ)

قال جابر وعكرمة وسعيد بن جبير ومكحول وميمون بن مهران وعمرو بن شعيب وعلي بن بديمة و غيرهم في تفسير هذه الآية الكريمة. قال الواحدي رحمه الله: وهذه الآية على هذا التفسير تدل على تحريم الغناء

ഈ ആയത്തിന്റെ തഫ്സീറിൽ ജാബിർ(റ), ഇക്‌രിമ(റ), സഈദ്‌ ഇബ്നു ജുബൈർ(റ), മകഹൂൽ(റ), മയ്മൂൻ ഇബ്നു മഹ്‌റാൻ(റ), അംറ് ഇബ്നു ശുഐബ്‌(റ) അലിബ്ൻ ബദീമ(റ) തുടങ്ങിയ മഹത്തുക്കൾ ഇതേപ്രകാരം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വാഹിദി(റ) പറയുന്നു: ‘ഈ ആയത്തിന്റെ തഫ്സീ൪ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സംഗീതം ഹറാമാണെന്നതിന് തെളിവുണ്ട്‌.’ (ഇഗാഥത്തുല്ലഹ്ഫാൻ)

കേരളത്തില്‍ ധാരാളം പേ൪ വായിക്കുന്ന ഖു൪ആന്‍ വിശദീകരണ ഗ്രന്ഥങ്ങളാണ് മുഹമ്മദ് അമാനി മൗലവിയുടെ അമാനി തഫ്സീറും അബുല്‍ അഅലാ മൌദൂദിയുടെ തഹ്ഫീമുല്‍ ഖു൪ആനും. ഈ ആയത്തിന്റെ തഫ്സീറില്‍, ലഹ്’വുൽ ഹദീസിനെ കുറിച്ച്   ‘അത് സംഗീതമാണ്’ എന്ന് ഇബ്നു മസ്ഊദ് (റ) അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്ത് പറഞ്ഞിട്ടുള്ളത്  എടുത്ത് കൊടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്.

ﻭَٱﺳْﺘَﻔْﺰِﺯْ ﻣَﻦِ ٱﺳْﺘَﻄَﻌْﺖَ ﻣِﻨْﻬُﻢ ﺑِﺼَﻮْﺗِﻚَ ﻭَﺃَﺟْﻠِﺐْ ﻋَﻠَﻴْﻬِﻢ ﺑِﺨَﻴْﻠِﻚَ ﻭَﺭَﺟِﻠِﻚَ ﻭَﺷَﺎﺭِﻛْﻬُﻢْ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ﻭَﻋِﺪْﻫُﻢْ ۚ ﻭَﻣَﺎ ﻳَﻌِﺪُﻫُﻢُ ٱﻟﺸَّﻴْﻄَٰﻦُ ﺇِﻻَّ ﻏُﺮُﻭﺭًا

അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചു കൂട്ടുകയും ചെയ്തു കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം  പങ്ക്   ചേരുകയും                അവര്‍ക്ക് നീ വാഗ്’ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്’ദാനം വഞ്ചന മാത്രമാകുന്നു. (ഖു൪ആന്‍:17/64)

قَالَ مُجَاهِدٌ: بِاللَّهْوِ وَالْغِنَاءِ

ഇമാം മുജാഹിദ് (റ) പറഞ്ഞു ‘വിനോദവും സംഗീതവും കൊണ്ട്’
(തഫ്സീർ ഇബ്നു കഥീർ)

       بِصَوْتِك﴾ بِدُعائِك بِالغِناءِ والمَزامِير وكُلّ داعٍ إلى المَعْصِيَة)

 ‘നിന്റെ ശബ്ദം മുഖേന എന്നതിന്‌ ‘ കൊടുക്കുന്ന വ്യാഖ്യാനം, ‘സംഗീതവും പാട്ടും മുഖേനയുള്ള നിന്റെ ക്ഷണം കൊണ്ട്‌, പാപത്തിലേക്ക്‌ നയിക്കുന്ന എല്ലാം കൊണ്ട്‌’
(തഫ്സീറുൽ ജലാലൈനി)

ഇമാം ഖുർതുബി തന്റെ തഫ്സീറിൽ വിശദീകരിച്ചത്‌ ഇങ്ങനെയാണ്‌ :

ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺸْﻬَﺪُﻭﻥَ ٱﻟﺰُّﻭﺭَ ﻭَﺇِﺫَا ﻣَﺮُّﻭا۟ ﺑِﭑﻟﻠَّﻐْﻮِ ﻣَﺮُّﻭا۟ ﻛِﺮَاﻣًﺎ

വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.   (ഖു൪ആന്‍:25/72)

قال محمد بن الحنفية : [هو] اللهو والغنا

മുഹമ്മദ്‌ ഇബ്നു ഹനഫിയ്യ(റ) പറഞ്ഞു: വ്യാജം എന്നാൽ ഇവിടെ അർത്ഥമാക്കുന്നത്‌ സംഗീതമാണ്‌.  (തഫ്സീർ ഇബ്നു കഥീർ)

മുജാഹിദിൽ നിന്നുമുള്ള നിവേദനം ഖുർതുബിയിലും ത്വബ്‌രിയിലും വന്നിട്ടുള്ളത്‌, ‘വ്യാജത്തിന്‌ സാക്ഷി നില്ക്കാത്തവരും’ എന്നതു കൊണ്ടുള്ള വിവക്ഷ ‘സംഗീതത്തിന്‌ ചെവി കൊടുക്കാത്തവരും’ എന്നാണ്.

  ﺃَﻓَﻤِﻦْ ﻫَٰﺬَا ٱﻟْﺤَﺪِﻳﺚِ ﺗَﻌْﺠَﺒُﻮﻥَ ﻭَﺗَﻀْﺤَﻜُﻮﻥَ ﻭَﻻَ ﺗَﺒْﻜُﻮﻥَ ﻭَﺃَﻧﺘُﻢْ ﺳَٰﻤِﺪُﻭﻥَ

അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?  (ഖു൪ആന്‍:53/59-61)

وقوله : (وأنتم سامدون) قال سفيان الثوري ، عن أبيه ، عن ابن عباس قال : الغناء، هي يمانية ، اسمد لنا : غن لنا. وكذا قال عكرمة 

ഇബ്നു അബ്ബാസ് (റ) ‘സ്വാമിദൂന്‍’ എന്നതിനെ കുറിച്ച് പറഞ്ഞത് അത് സംഗീതമാണ് എന്നാണ്.അപ്രകാരം തന്നെയാണ് ഇക്’രിമ (റ) പറഞ്ഞതും. (തഫ്സീ൪ ഇബ്നു കഥീർ)

2.  നബിചര്യയില്‍ നിന്ന്

لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ

നബി ﷺ പറഞ്ഞു: ‘വ്യഭിചാരവും, സംഗീതോപകരണങ്ങളും,  പുരുഷന്മാർക്ക് പട്ടും, മദ്യപാനവും  ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.’ (ബുഖാരി:5590)

قال الشيخ الألباني رحمه الله تعالى : وفي هذا الحديث دليل على تحريم آلات العزف والطرب من وجهين: أولهما: قوله – صلى الله عليه وسلم -: “يستحلون”، فإنه صريح بأن المذكورات في هذا الحديث، ومنها المعازف هي في الشرع محرمة، فيستحلها أولئك الأقوام من أمته – صلى الله عليه وسلم -. ثانيا: ذكر المعازف مقرونة مع محرمات أخرى معروف أنها محرمة مقطوع بحرمتها لا يشك في حرمتها أي مسلم وهي: الزنا، والخمر، ولو لم تكن محرمة لما قرنها معها

ശൈഖ് അൽബാനി (റഹി) പറയുന്നു: ഈ ഹദീസിൽ വാദ്യോപകരണങ്ങൾ ഹറാമാണെന്നതിന്‌ രണ്ട്‌ നിലക്കുള്ള തെളിവുകൾ കാണാനാകും. ഒന്നാമത്തേത്,  “അവർ അനുവദനീയമാക്കും” എന്ന പ്രവാചകന്റെ പ്രയോഗം. ഇസ്ലാമിക ശരീഅത്തിൽ അടിസ്ഥാനപരമായി വാദ്യോപകരങ്ങൾ നിഷിദ്ധമാണ്‌ എന്ന്‌ ഈ പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാം. രണ്ടാമത്തേത്, ഹറാമാണെന്ന്‌ ഖണ്ഡിതമായി നിർണ്ണയിക്കപ്പെട്ട, വ്യഭിചാരം, മദ്യം, പട്ട്‌ എന്നിവയൊടൊപ്പമാണ്‌ നബി ﷺ സംഗീതത്തെയും എണ്ണിയിട്ടുള്ളത്‌. സംഗീതോപകരണങ്ങൾ ഹറാമായിരുന്നില്ലെങ്കിൽ ഈ പറയപ്പെട്ടവയൊടൊപ്പം നബി ﷺ അതിനെ ചേർത്തു പറയുമായിരുന്നില്ല.   (സിൽസിലത്തു സ്വഹീഹ :1/140-141 – ശൈഖ് അല്‍ബാനി)

قال شيخ الإسلام ابن تيمية – رحمه الله -: مذهب الأئمة الأربعة أن آلات اللهو كلها حرام، ثبت في صحيح البخاري وغيره أن النبي – صلى الله عليه وسلم – أخبر أنه سيكون من أمته من يستحل الحر والحرير والخمر والمعازف، وذكر أنهم يمسخون قردة وخنازير، ولم يذكر أحد من أتباع الأئمة في آلات اللهو نزاعاً

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റ) പറയുന്നു: നാല് മദ്ഹബിന്റെ  ഇമാമുകളും വാദ്യോപകരണങ്ങള്‍ ഹറാമാമെന്ന് അഭിപ്രായപ്പെട്ടവരാണ്. സ്വഹീഹുൽ ബുഖാരിയിലും മറ്റും സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. നബി ﷺ അറിയിച്ചു: അവിടുത്തെ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ വ്യഭിചാരം,   (പുരുഷന്മാർക്ക്) പട്ട് വസ്ത്രം, മദ്യം, സംഗീതം എന്നിവ അനുവദനീയമാക്കും. ശേഷം പറഞ്ഞു: അങ്ങനെയുള്ളവരെ കുരങ്ങുകളും പന്നികളുമായി രൂപം മാറ്റുന്നതാണ്. ഇമാമുമാരെ പിൻപറ്റുന്നതിൽ ആർക്കിടയിലും സംഗീതോപകരണത്തിൽ അഭിപ്രായ വ്യത്യാസമില്ല.   (മജ്മൂഉൽ ഫതാവ)

قال شيخ الإسلام ابن تيمية – رحمه الله – : فدلَّ هذا الحديث على تحريم المعازف، والمعازف هي آلات اللهو عند أهل اللغة، وهذا اسم يتناول هذه الآلات كلها

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റ) പറയുന്നു:’ഈ ഹദീസ്‌ അറിയിക്കുന്നത്‌ സംഗീതോപകരണങ്ങൾ നിഷിദ്ധമാകുന്നു എന്നാണ്‌. ഭാഷാപണ്ഡിതരുടെ അടുക്കൽ `മആസിഫ്‌` എന്നാൽ വിനോദ വാദ്യങ്ങൾ എന്നാണ്‌. എല്ലാ വാദ്യവിനോദ ഉപകരണങ്ങൾക്കുമുള്ള പൊതുനാമമാണ്‌ ഇത്‌.   (മജ്മൂഉൽ ഫതാവ)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أَخَذَ النَّبِيُّ صلى الله عليه وسلم بِيَدِ عَبْدِ الرَّحْمَنِ بْنِ عَوْفٍ فَانْطَلَقَ بِهِ إِلَى ابْنِهِ إِبْرَاهِيمَ فَوَجَدَهُ يَجُودُ بِنَفْسِهِ فَأَخَذَهُ النَّبِيُّ صلى الله عليه وسلم فَوَضَعَهُ فِي حِجْرِهِ فَبَكَى فَقَالَ لَهُ عَبْدُ الرَّحْمَنِ أَتَبْكِي أَوَلَمْ تَكُنْ نَهَيْتَ عَنِ الْبُكَاءِ قَالَ ‏ :‏ لاَ وَلَكِنْ نَهَيْتُ عَنْ صَوْتَيْنِ أَحْمَقَيْنِ فَاجِرَيْنِ صَوْتٍ عِنْدَ مُصِيبَةٍ خَمْشِ وُجُوهٍ وَشَقِّ جُيُوبٍ وَرَنَّةِ شَيْطَانٍ.

ജാബിർ(റ) പറഞ്ഞു: മരണ വെപ്രാളത്തിലായിരുന്ന തന്റെ പുത്രൻ ഇബ്‌റാഹീമിന്റെ അടുത്തേക്ക്‌ നബി ﷺ അബ്ദുറഹ്മാൻ ഇബ്നു ഔഫി(റ)നോടൊപ്പം ചെന്നു. ഇബ്‌റാഹീമിനെ തന്റെ മടിയിലെടുത്തുവെച്ച പ്രവാചകന്റെ നയനങ്ങളിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങി. അതുകണ്ട അബ്ദുറഹ്മാൻ ഇബ്നു ഔഫ്‌ ചോദിച്ചു: ‘കരയരുതെന്നു വിലക്കിയ താങ്കൾ തന്നെ കരയുകയാണൊ, റസൂലേ? നബി ﷺ പറഞ്ഞു: ‘കരയുന്നതിനെയല്ല ഞാൻ വിലക്കിയിട്ടുള്ളത്‌; അവിവേകം നിറഞ്ഞ, സംസ്കാരമില്ലാത്ത രണ്ട്‌ ശബ്ദങ്ങളേയാണ്‌ ഞാൻ വിരോധിച്ചത്‌. ഒന്ന്, കളിവിനോദങ്ങളോടനുബന്ധിച്ചുള്ള രാഗങ്ങളുടേയും, പിശാചിന്റെ വാദ്യോപകരണങ്ങളുടെയും ശബ്ദം. രണ്ട്, ആപൽ സന്ദർഭങ്ങളിൽ മുഖത്തും മാറത്തും അടിച്ചുകൊണ്ടുള്ള പൊട്ടിക്കരച്ചിലിന്റെ ശബ്ദം.’ (തിർമിദി 1005)

قال  رسول الله صلى الله عليه وسلم: صوتان ملعونان، صوت مزمار عند نعمة، و صوت ويل عند مصيبة

നബി ﷺ പറഞ്ഞു: രണ്ടു ശബ്ദങ്ങൾ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവയാണ്‌. ‘സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം.’ (സിൽസിലത്തു സ്വഹീഹ)

عن  أنس بن مالك رضى الله عنه قال قال  رسول الله صلى الله عليه وسلم: صوتان ملعونان صوت مزمار عند نعمة ، وصوت رنة عند مصيبة
(البزار- الترغيب والترهيب للمنذري)

അനസിബ്നു മാലികിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടു ശബ്ദങ്ങൾ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവയാണ്‌. ‘സന്തോഷവേളകളിലെ പുല്ലാങ്കുഴലിന്റെ ശബ്ദം, അപകടവേളകളിലെ മണിനാദം.’

قال  رسول الله صلى الله عليه وسلم: لَيكوننَّ في هذه الأُمَّةِ خسفٌ، وقذفٌ، ومسخٌ، وذلك إذا شرِبُوا الخمورَ، واتَّخذوا القَيْناتِ ، و ضربُوا بالمعازفِ

നബി ﷺ പറഞ്ഞു: ‘ഈ ഉമ്മത്തിൽ ഭൂമിയിലേക്കാഴ്ത്തുന്ന ശിക്ഷയും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത്‌ അവർ കള്ള്‌ കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു തുടങ്ങുമ്പോൾ.’
(സിൽസിലത്തു സ്വഹീഹ: 2203)

عن  عبدالله بن عمرو رضى الله عنه قال قال  رسول الله صلى الله عليه وسلم: إِنَّ اللهَ حَرَّمَ على أُمَّتي الخمرَ ، و المَيْسِرَ، و المِزْرَ، و الكُوبَةَ، و القِنِّينَ، و زَادَنِي صَلاةَ الوَتْرِ

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു എന്റെ ഉമ്മത്തിന്‌ മദ്യവും, ചൂതാട്ടവും, ചെണ്ടവാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. വിത്റ് നമസ്കാരം എനിക്ക്‌ അധികം നല്കിയിരിക്കുന്നു.
(സ്വഹീഹുൽ ജാമിഅ്)

عَنْ نَافِعٍ، قَالَ سَمِعَ ابْنُ عُمَرَ، مِزْمَارًا – قَالَ – فَوَضَعَ أُصْبُعَيْهِ عَلَى أُذُنَيْهِ وَنَأَى عَنِ الطَّرِيقِ وَقَالَ لِي يَا نَافِعُ هَلْ تَسْمَعُ شَيْئًا قَالَ فَقُلْتُ لاَ ‏.‏ قَالَ فَرَفَعَ أُصْبُعَيْهِ مِنْ أُذُنَيْهِ وَقَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فَسَمِعَ مِثْلَ هَذَا فَصَنَعَ مِثْلَ هَذَا ‏.

നാഫിഅ്(റ) പറയുന്നു:  ഇബ്നു ഉമ൪(റ)  ഉപകരണ സംഗീതം കേട്ടപ്പോള്‍ അദ്ദേഹം കാതില്‍ തന്റെ വിരലുകള്‍ തിരുകിക്കൊണ്ട്‌ വഴിമാറി നടന്നു. എന്നോട് ചോദിച്ചു. നാഫിഅ് ഇപ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഞാന്‍ പറഞ്ഞു. ഇല്ല. അപ്പോള്‍ അദ്ദേഹം  തന്റെ വിരലുകള്‍ കാതില്‍ നിന്നെടുത്തുകൊണ്ട് പറഞ്ഞു. ‘ഞാന്‍ നബി ﷺ യോടൊപ്പം ഉണ്ടായിരുന്ന ഒരു സന്ദ൪ഭത്തില്‍ അദ്ദേഹം ഇതുപോലുള്ളത്‌ കേള്‍ക്കുകയുണ്ടായി.അപ്പോള്‍ ഞാന്‍ ഈ ചെയ്തത് പോലെ നബി ﷺ യും ചെയ്തു’.  (അബൂദാവൂദ്‌ :4924)

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ يَخْسِفُ اللَّهُ بِهِمُ الأَرْضَ وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ

നബി ﷺ പറഞ്ഞു:എന്റെ ഉമ്മത്തില്‍ പെട്ട ചില ആളുകള്‍ മദ്യപിക്കുക തന്നെ ചെയ്യും.അവ൪ അതിന് മറ്റ് പല പേരുകളും നല്‍കിയിട്ടുണ്ടാകും.അവരുടെ മുന്നില്‍ സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള പാട്ടുകളും ന൪ത്തകിമാരും അണിനിരക്കപ്പെടും.അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും.അല്ലാഹു അവരില്‍ നിന്ന്  പന്നികളേയും കുരങ്ങന്‍മാരേയും ഉണ്ടാക്കും. (ഇബ്നുമാജ:4020)

3. സലഫുകളുടെ (മുന്‍ഗാമികളുടെ) നിലപാട്

قال الإمام عمر بن عبد العزيز رضى الله عنه: الغناء مبدؤه من الشيطان وعاقبته سخط الرحمن

ഉമ൪ ബിന്‍ അബ്ദുൽ അസീസ് (റ) പറഞ്ഞു.’സംഗീതം പിശാചില്‍ നിന്നു തുടങ്ങുന്നു. കാരുണ്യവാനായ റബ്ബിന്റെ കോപത്തില്‍ അത് കലാശിക്കുകയും ചെയ്യുന്നു.’ (ഗദാഉല്‍ അല്‍ബാബ്)

قال عثمان بن نويرة : دُعِي شهر بن حوشب إلى وليمة وأنا معه ، فدخلنا فأصبنا من طعامهم فلمَّا سمع شهر المزمار ، وضع أصبعيه في أذنيه ، وخرج
(البزار-الترغيب والترهيب للمنذري)

ഉസ്മാൻ ഇബ്നു നുവൈറ(റഹി) പറയുന്നു: ഒരിക്കൽ ഞാനും ശഹ്റ് ബ്നു ഹൗഷബും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടു. ഞങ്ങൾ അവിടെ ചെല്ലുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെനിന്ന് ഓടക്കുഴലിന്റെ ശബ്ദം കേട്ടപ്പോൾ ശഹ്റ് ബ്നു ഹൗശബ് (റഹി) തന്റെ വിരലുകൾ ചെവിയിൽ വെക്കുകയും അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇമാം അബുല്‍ അബ്ബാസ് അല്‍ ഖു൪തുബി(റ) പറയുന്നു:സംഗീതം ഖു൪ആനിലും സുന്നത്തിലും വിരോധിക്കപ്പെട്ടതാണ്. വാദ്യങ്ങള്‍, വീണകള്‍. ചെണ്ടകള്‍ എന്നിവ ആസ്വദിക്കുന്നത് ഹറാമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല.പൂ൪വ്വികരുടെ വീക്ഷണങ്ങളെ മുഖവിലക്കെടുക്കുന്ന ഒരാളും അതിനെ അനുവദനീയമാക്കിയത് ഞാന്‍ കേട്ടിട്ടില്ല.കള്ളുകുടിയന്‍മാരുടേയും തെമ്മാടികളുടേയും നൈമിഷിക വികാരങ്ങളും കുഴപ്പങ്ങളും വിഭ്രാന്തിയും ഇളക്കിവിടുന്ന ആളുകളുടേയും മുഖമുദ്രയായ ഈ സംഗീതം എങ്ങിനെ ഹറാമാകാതിരിക്കും? കാര്യം ഇങ്ങനെ വ്യക്തമായിരിക്കെ, സംഗീതം നിഷിദ്ധമാണെന്നും അത് ചെയ്യുന്നവന്‍ ഫാസിഖാണെന്നും ആ പ്രവ൪ത്തനം പാപമാണെന്നും പറയാന്‍ ഒരു സന്ദേഹവും വേണ്ടതില്ല.(സവാജി൪ അന്‍ ഇഖ്തിറാഫില്‍ കബാഇ൪,ഹൈതമി)

قال الحسن البصري رحمه الله: إن كان في الوليمة لهو –أى غناء و لعب-، فلا دعوة لهم

ഹസനുല്‍ ബസരി(റ) പറഞ്ഞു.’വിവാഹ വിരുന്നു സല്‍കാരങ്ങളില്‍ (വലീമയില്‍) വിനോദ പരപാടികള്‍ അഥവാ സംഗീതങ്ങളും കളി കോലാഹലങ്ങളുമാണെങ്കില്‍ അവരുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല.’  (അല്‍ജാമിഉ ഫില്‍ ഖൈറുവാനി)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റ) പറഞ്ഞു:’ഹൃദയത്തില്‍ മത്തുണ്ടാക്കുന്ന മദ്യമാണ് സംഗീതം.’ (അല്‍ മജ്മൂഉ)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറ‍ഞ്ഞു:  ‘ഗാനവും  സംഗീത വാദ്യവും പതിവാക്കിയവന്‍ സന്‍മാര്‍ഗ പാതയില്‍ നിന്ന് അറിവിലും ക൪മ്മങ്ങളിലും വഴിപിഴച്ചു ജീവിക്കുന്നവനായി കാണാവുന്നതാണ്.ഖു൪ആന്‍ ശ്രവിക്കുന്നതിനേക്കാള്‍ അവന് ഇഷ്ടമുണ്ടാകുക സംഗീത സാന്ദ്രമായ ഗാനങ്ങള്‍ ശ്രവിക്കുന്നതിലായിരിക്കും. (ഇഗാഥത്തുല്ലഹ്ഫാൻ)

ഇമാം ഇബ്നുല്‍ ഖയ്യിം (റഹി)  പറഞ്ഞു: അറിയുക; ഗാനങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഹൃദയഭിത്തിയില്‍ കാപട്യത്തിന്‍റെ നിറം ചാര്‍ത്താനുള്ള അതിന്‍റെ കഴിവ് ഒന്ന് വേറെത്തന്നെയാണ്. ജലസേചനം സസ്യവളര്‍ച്ചയെ എവ്വിധം പുഷ്ടിപ്പെടുത്തുമൊ അവ്വിധം ഗാനം കാപട്യത്തെ പുഷ്ടിപ്പെടുത്തും. മനുഷ്യ ഹൃദയങ്ങളെ അത് ആലസ്യത്തിലാഴ്ത്തും. ക്വുര്‍ആന്‍ ഗ്രഹിക്കുതില്‍ നിന്നും അതിന്‍റെ ആഴങ്ങളില്‍ വ്യാപരിക്കുന്നതില്‍ നിന്നും അവയെ വിലക്കി നിര്‍ത്തും. ഒരു ഹൃദയത്തില്‍ സംഗീതവും ക്വുര്‍ആനും ഒരുമിക്കാനുള്ള സാധ്യതയേതുമില്ല; അവ രണ്ടും അത്രമേല്‍ വിരുദ്ധങ്ങളാണ്. (ഇഗാസത്തുല്ലഹ്ഫാന്‍)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ  (റഹി) പറഞ്ഞു: ഗാനാസ്വാദനം പതിവാക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത ഒരു വ്യക്തിയില്‍ ക്വുര്‍ആന്‍ ശ്രവണത്തിന് യാതൊരു താത്പര്യവുമുണ്ടാകില്ല. അതു കേള്‍ക്കുന്നതുമുഖേന യാതൊരാനന്ദവും അവനനുഭവിക്കുകയില്ല. ഗാനവരികള്‍ കേള്‍ക്കുന്നത്ര ആവേശം ക്വുര്‍ആനിക വചനങ്ങള്‍ കേള്‍ക്കുന്നതില്‍ അവന്നുണ്ടാവുകയുമില്ല. അഥവാ ഇനി കേള്‍ക്കുകയാണെങ്കില്‍ത്തന്നെ അശ്രദ്ധമായും ഇടയില്‍ സംസാരങ്ങളില്‍ മുഴുകിയുമായിരിക്കും അവനതു കേള്‍ക്കുക. എന്നാല്‍, താളമേളങ്ങളുടെ ശബ്ദ വീചികള്‍ കേള്‍ക്കാനായാലോ, നിശ്ചലം, സാകൂതം അവനതിനെ ശ്രവിച്ചിരിക്കും. അവനതില്‍ ഹൃദയപൂര്‍വം ലയിച്ചിരിക്കും.( മജ്മൂഉല്‍ ഫതാവാ)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റ) പറഞ്ഞു:’നാല് മദ്ഹബിന്റെ  ഇമാമുകളും വാദ്യോപകരണങ്ങള്‍ ഹറാമാമെന്ന് അഭിപ്രായപ്പെട്ടവരാണ്. അവ൪ക്കിടയില്‍ അക്കാര്യത്തില്‍ യാതൊരു ഭിന്നതയുമില്ല’ (അല്‍ മജ്മൂഉ)

قال الألباني – رحمه الله -: اتفقت المذاهب الأربعة على تحريم آلات الطرب كلها

ശൈഖ് അല്‍ബാനി(റ) പറഞ്ഞു: ‘സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതില്‍ നാല് ഇമാമുമാരും ഏകോപിച്ചിട്ടുണ്ട്. (സില്‍സിലത്തു സ്വഹീഹ 1/145)

قال الشيخ صالح الفوزان حفظه الله : لو يدخل في الأذنين ماء بارد تألّمت فكيف إذا صُبّ فيهما الرصاص جزاء استماع الأغاني
(إغاثة اللهفان)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (حفظه الله) പറഞ്ഞു: തണുത്ത വെള്ളം ചെവിയിലൊഴിച്ചാൽ തന്നെ അത് വേദനിക്കും, എങ്കിൽ പിന്നെ സംഗീതമാസ്വദിച്ചതിന്റെ ഫലമായി ഇയ്യം ഉരുക്കിയൊഴിച്ചാൽ എന്താകും അവസ്ഥ.

ഇമാം ശാഫിഈ(റ) പറയുന്നു:’ആരെങ്കിലും സംഗീതം കേള്‍ക്കുന്നവനാണെങ്കില്‍ അവനൊരു വിഡ്ഢിയാണ്. അവന്റെ സാക്ഷിത്വം സ്വീകരിക്കണ്ടതില്ല.’  (അല്‍ ഉമ്മ് :6:209)

قال الإمام مالك – رحمه الله -: هل من عاقل يقول بأن الغناء حق؟ إنما يفعله عندنا الفساق

ഇമാം മാലിക്(റ)പറയുന്നു: ‘സംഗീതം സത്യമാണെന്നു ബുദ്ധിയുള്ളവര്‍ പറയുമോ?നമുക്കിടയില്‍ ഫാസിഖുകളാണ് അങ്ങിനെ ചെയ്യാറുള്ളത്’. (തഫ്സീര്‍ ഖുര്‍തുബി)

സംഗീതവുമായി ബന്ധപ്പെട്ട് ഇമാം അഹ്’മദിന്റെ (റ) വീക്ഷണം   ഇമാം ഇബ്നുല്‍ ഖയ്യിം(റ) വിശകലനം ചെയ്യുന്നത് കാണുക.”എന്നാല്‍ ഇമാം അഹ്’മദിന്റെ (റ) വീക്ഷണത്തെ പറ്റി അദ്ദേഹത്തിന്റെ മകനായ അബ്ദുല്ല (റ) പറയുന്നു:ഞാന്‍ സംഗീതത്തെ സംബന്ധിച്ച് എന്റെ പിതാവിനോട് ചോദിക്കുകയുണ്ടായി.’അത് ഹൃദയത്തില്‍ കാപട്യം വള൪ത്തും’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.” (ഇഗാഥത്തുല്ലഹ്ഫാൻ)

സംഗീതവുമായി ബന്ധപ്പെട്ട് ഹനഫീ മദ്ഹബിന്റെ വീക്ഷണം   ഇമാം ഇബ്നുല്‍ ഖയ്യിം(റ) വിശകലനം ചെയ്യുന്നത് കാണുക.”വാദ്യങ്ങളും ദഫ് പോലെയുള്ള ( മൂന്ന് സന്ദ൪ഭങ്ങളില്‍ മാത്രമാണ് ദഫ് നമുക്ക് അനുവദനീയമായിട്ടുള്ളത് ) സകല വിനോദ കാര്യങ്ങളും ശ്രവിക്കുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന്റെ ( ഇമാം അബൂഹനീഫയുടെ (റ) ) മദ്ഹബീ പണ്ഢിതന്‍മാ൪ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.അത് ഫിസ്ഖ് ഉണ്ടാക്കുന്നതും ശഹാദത്തിന് വിരുദ്ധവുമായ പാപവുമാണെന്ന് അവ൪ പറഞ്ഞിട്ടുണ്ട്.എന്ന് മാത്രമല്ല, സംഗീതം കേള്‍ക്കുന്നത് ഫിസ്ഖ് ആണെന്നും അത് ആസ്വദിക്കുന്നത് കുഫ്റ് ആണെന്നും അടുത്ത് നിന്നോ നടന്ന് പോകുമ്പോഴോ അത് കേള്‍ക്കാനിടയായാല്‍ അതില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും അവ൪ പറഞ്ഞു. (ഇഗാഥത്തുല്ലഹ്ഫാൻ:1/425)

قال الإمام الشافعي – رحمه الله -: أول من أحدثه الزنادقة في العراق حتى يلهوا الناس عن الصلاة وعن الذكر

ഇമാം ശാഫിഈ(റ) പറ‍ഞ്ഞു:നമസ്കാരത്തില്‍ നിന്നും ദിക്റില്‍ നിന്നും മനുഷ്യനെ തെറ്റിക്കാന്‍ ഈ പരിപാടി ആദ്യമായി തുടങ്ങി വെച്ചത് ഇറാഖിലെ നിരീശ്വരവാദികളാണ്. (അല്‍ സവാജി൪)

عَنْ نَافِعٍ، قَالَ سَمِعَ ابْنُ عُمَرَ، مِزْمَارًا – قَالَ – فَوَضَعَ أُصْبُعَيْهِ عَلَى أُذُنَيْهِ وَنَأَى عَنِ الطَّرِيقِ وَقَالَ لِي يَا نَافِعُ هَلْ تَسْمَعُ شَيْئًا قَالَ فَقُلْتُ لاَ ‏.‏ قَالَ فَرَفَعَ أُصْبُعَيْهِ مِنْ أُذُنَيْهِ وَقَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فَسَمِعَ مِثْلَ هَذَا فَصَنَعَ مِثْلَ هَذَا ‏.

നാഫിഅ്(റ) പറയുന്നു:  ഇബ്നു ഉമ൪(റ)  ഉപകരണ സംഗീതം കേട്ടപ്പോള്‍ അദ്ദേഹം കാതില്‍ തന്റെ വിരലുകള്‍ തിരുകിക്കൊണ്ട്‌ വഴിമാറി നടന്നു. എന്നോട് ചോദിച്ചു. നാഫിഅ് ഇപ്പോള്‍ ആ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഞാന്‍ പറഞ്ഞു. ഇല്ല. അപ്പോള്‍ അദ്ദേഹം  തന്റെ വിരലുകള്‍ കാതില്‍ നിന്നെടുത്തുകൊണ്ട് പറഞ്ഞു. ‘ഞാന്‍ നബി ﷺ യോടൊപ്പം ഉണ്ടായിരുന്ന ഒരു സന്ദ൪ഭത്തില്‍ അദ്ദേഹം ഇതുപോലുള്ളത്‌ കേള്‍ക്കുകയുണ്ടായി.അപ്പോള്‍ ഞാന്‍ ഈ ചെയ്തത് പോലെ നബി ﷺ യും ചെയ്തു’.(അബൂദാവൂദ്‌ :4924)

സംഗീതാസ്വാദനം ശീലമാക്കിയ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ വിശദീകരിച്ച് കൊണ്ട്   ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റ) എഴുതുന്നു.
“സംഗീതാസ്വാദനം പതിവാക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത ഒരു വ്യക്തിയില്‍ ഖു൪ആന്‍ ശ്രവിക്കുന്നതിന് യാതൊരു താല്പര്യവുമുണ്ടാകില്ല. അത് കേള്‍ക്കുന്നത് മുഖേനെ യാതൊരു ആനന്ദവും അവന്‍ അനുഭവിക്കുകയില്ല. സംഗീതമടങ്ങിയ ഗാനവരികള്‍ കേള്‍ക്കുന്നത്ര ആവേശം ഖു൪ആനിക വചനങ്ങള്‍ കേള്‍ക്കുന്നതില്‍ അവന് ഉണ്ടാവുകയില്ല. അഥവാ ഇനി കേള്‍ക്കുകയാണെങ്കില്‍ തന്നെ അശ്രദ്ധമായും ഇടയില്‍ സംസാരങ്ങളില്‍ മുഴുകിയുമായിരിക്കും അവനത് കേള്‍ക്കുക.എന്നാല്‍ താളമേളങ്ങളുടെ ശബ്ദ വീചികള്‍ കേള്‍ക്കാനായാലോ, നിശ്ചലമായി സാകൂതം അവനതിനെ ശ്രദ്ധിച്ച് കേള്‍ക്കും.അവനതില്‍ ഹൃദയപൂ൪വ്വം ലയിച്ചിരിക്കും”  (അല്‍ മജ്മൂഉ)

قال الثعلبي رحمه الله الغناء مفسدة للمال، مسخطة للرب مفسدة للقلب
(الكشف والبيان)

ഇമാം ഥഹ്ലബി(റ) പറഞ്ഞു :സംഗീതം സമ്പത്തിനെ നശിപ്പിക്കുന്നതാണ്. റബ്ബിന് കോപമുണ്ടാക്കുന്നതാണ്. ഹൃദയത്തെ കേടുവരുത്തുന്നതാണ്. 

ﺍﻟﻌﻼﻣﺔ ﺍﺑﻦ ﻋﺜﻴﻤﻴﻦ ﺭﺣﻤﻪ ﺍﻟﻠﻪ : ﺳﻤﺎﻉ ﺍﻷﻏﺎﻧﻲ ﻳﺴﺮﻱ ﻓﻲ ﺍﻟﻘﻠﺐ ﻓﻴﻔﺴﺪﻩ ﻭﻳﺴﺮﻱ ﻓﻲ ﺍﻹﻳﻤﺎﻥ ﻓﻴﻔﺴﺪﻩ ﻛﻤﺎ ﻳﺴﺮﻱ ﺍﻟﺴﻢ ﻓﻲ ﺍﻷﺑﺪﺍﻥ
(شرح الكافية الشافية)

ശൈഖ് ഉഥൈമീന്‍(റഹി) പറഞ്ഞു: സംഗീതംകേള്‍ക്കുന്നവന്റെ ഹൃദയത്തിലും,ഇമാനിലും അത് സഞ്ചരിച്ച് അവ രണ്ടിനേയും നശിപ്പിക്കും. വിഷം ശരീരങ്ങളില്‍ കയറുന്നപോലെ. [

വിവാഹ വേളകളിലും പെരുന്നാള്‍ ആഘോഷങ്ങളിലും ചിലങ്കയില്ലാത്ത ദഫുകൾ മുട്ടുന്നതിന്‌ ചെറിയ പെണ്‍കുട്ടികള്‍ക്ക് അനുവാദമുണ്ട്‌.എന്നാൽ നബി ﷺ യുടെ കാലത്ത്‌ പുരുഷൻമാർ ദഫ്ഫ്‌ മുട്ടുകയൊ കയ്യടിക്കുകയോ ചെയ്തിരുന്നില്ല.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ أَبُو بَكْرٍ وَعِنْدِي جَارِيَتَانِ مِنْ جَوَارِي الأَنْصَارِ تُغَنِّيَانِ بِمَا تَقَاوَلَتِ الأَنْصَارُ يَوْمَ بُعَاثَ ـ قَالَتْ وَلَيْسَتَا بِمُغَنِّيَتَيْنِ ـ فَقَالَ أَبُو بَكْرٍ أَمَزَامِيرُ الشَّيْطَانِ فِي بَيْتِ رَسُولِ اللَّهِ صلى الله عليه وسلم وَذَلِكَ فِي يَوْمِ عِيدٍ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”يَا أَبَا بَكْرٍ إِنَّ لِكُلِّ قَوْمٍ عِيدًا، وَهَذَا عِيدُنَا”‏.

ആയിശ(റ) നിവേദനം. ഒരു ദിവസം അബൂബക്കർ(റ) എന്റെ അടുക്കൽ വന്നു. ആ സമയം രണ്ട്‌ അൻസ്വാരി പെൺകുട്ടികൾ എന്റെ അടുക്കൽ നിന്ന്‌ പാട്ട് പാടുന്നുണ്ടായിരുന്നു. അതൊരുചെറിയ പെരുന്നാൾ ദിവസത്തിലായിരുന്നു. അതു കണ്ടപ്പോൾ അദ്ദേഹം (ദേഷ്യത്തോടെ) പറഞ്ഞു: ‘നബി ﷺ യുടെ വീട്ടിൽ പിശാചിന്റെ സങ്കീർത്തനമൊ?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘അബൂബക്കറേ, എല്ലാ ജനതക്കും ഓരോ ആഘോഷമുണ്ട്‌. ഇത്‌ നമ്മുടെ ആഘോഷമാണ്‌.’   (‌ഇബ്നു മാജ:1540)

ഈ ഹദീസിനെ അടിസ്ഥാനപ്പെടുത്തി വാദ്യസംഗീതം അനുവദനീയമാണ്‌ എന്ന്‌ വാദിക്കുന്ന ചില ആളുകളുണ്ട്‌. ഇവ൪ക്ക് മറുപടിയായിക്കൊണ്ട്‌ ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നത്‌ കാണുക.

قال ابن القيم رحمه الله: “وأعجب من هذا استدلالكم على إباحة السماع المركب مما ذكرنا من الهيئة الاجتماعية بغناء بنتين صغيرتين دون البلوغ عند امرأة صبية في يوم عيد وفرح بأبيات من أبيات العرب في وصف الشجاعة والحروب ومكارم الأخلاق والشيم، فأين هذا من هذا، والعجيب أن هذا الحديث من أكبر الحجج عليهم، فإن الصديق الأكبر رضي الله عنه سمى ذلك مزمورا من مزامير الشيطان، وأقره رسول الله صلى الله عليه وسلم على هذه التسمية، ورخص فيه لجويريتين غير مكلفتين ولا مفسدة في إنشادهما ولاستماعهما، أفيدل هذا على إباحة ما تعملونه وتعلمونه من السماع المشتمل على ما لا يخفى؟! فسبحان الله كيف ضلت العقول والأفهام

ഇമാം ഇബ്നുൽ ഖയ്യിം(റ) പറഞ്ഞു: ‘നാം പ്രസ്താവിച്ചതുപോലെ, സംഗീത ഉപകരണം ഉപയോഗിച്ച്‌ കമ്പോസ്‌ ചെയ്ത കോറസ്‌ ഗാനങ്ങൾ ശ്രവിക്കുന്നതിനെ ഹലാലാക്കാൻ, പ്രായപൂർത്തിയാകാത്ത രണ്ട്‌ പെൺകുട്ടികൾ പെരുന്നാൾ ദിനത്തിൽ അതേ പോലുള്ള ഒരു പെൺകുട്ടിയുടെ അരികിൽ വെച്ച്‌ നടത്തിയ, ധീരതയും യുദ്ധവും തറവാട്ടു മഹിമയും വർണ്ണിക്കുന്ന ചില അറേബ്യൻ ബൈത്തുകൾ പാടിയതിനെ നിങ്ങൾ തെളിവാക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.നിങ്ങളിന്ന്‌ ചെയ്യുന്നതും ഈ സംഭവവും തമ്മിൽ എന്തു ബന്ധമാണുള്ളത്‌.സത്യത്തിൽ ഈ സംഭവം സംഗീതവാദികൾക്കു തന്നെ എതിരാണ്‌. ആ കുട്ടികളുടെ ഗാനാലാപനത്തെ അബൂബക്കർ(റ) പിശാചിന്റെ സങ്കീർത്തനം എന്നല്ലേ വിശേഷിപ്പിച്ചത്‌.ആ പ്രസ്താവനയെ അല്ലാഹുവിന്റെ റസൂൽ നിഷേധിച്ചുവൊ, ശരിവെക്കുകയല്ലേ ചെയ്തത്‌.എന്നാൽ പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത, പാടുന്നതു കൊണ്ടോ കേൾക്കുന്നതു കൊണ്ടോ പ്രശ്നമുദിക്കാത്ത ചെറിയ രണ്ട്‌ പെൺകുട്ടികൾക്ക്‌ പാടാൻ ഇളവു നല്കുക മാത്രമാണ്‌ നബി ﷺ ചെയ്തത്‌. നിങ്ങളിന്ന്‌ ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കുമറിയാവുന്ന സംഗീത സമ്മിശ്രമായ ഗാനങ്ങളെ ഹലാലാക്കാൻ ഈ സംഭവത്തെ തെളിവായെടുക്കുകയാണെന്നോ. സുബ്ഹാനല്ലാഹ്‌.ഈ മനുഷ്യരുടെ ധാരണകളും ബുദ്ധികളും ഇങ്ങനെ പിഴച്ചത് എന്തുകൊണ്ട്‌?’    (മദാരിജു സ്സാലികീൻ)

قال ابن الجوزي رحمه الله: وقد كانت عائشة رضي الله عنها صغيرة في ذلك الوقت، و لم ينقل عنها بعد بلوغها وتحصيلها إلا ذم الغناء ، قد كان ابن أخيها القاسم بن محمد يذم الغناء ويمنع من سماعه وقد أخذ العلم عنها

ഇമാം ഇബ്നുൽ ജൗസി(റ) പറഞ്ഞു: ‘ഈ സംഭവം നടക്കുന്ന വേളയിൽ ആയിശ(റ) ചെറിയ കുട്ടിയായിരുന്നു. പ്രായപൂർത്തിയായതിനും, അറിവു സമ്പാദനത്തിനും ശേഷം അത്തരമൊരു സംഭവം അവരിൽ നിന്നുണ്ടായതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, അവരതിനെ വിമർശിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. അവരുടെ സഹോദരപുത്രനായ ഖാസിം ഇബ്നു മുഹമ്മദ്‌ സംഗീതത്തെ വിമർശിക്കുകയും അത്‌ ശ്രവിക്കുന്നതിനെ നിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആയിശ(റ)യിൽ നിന്നുമാണ്‌ അദ്ദേഹം വിജ്ഞാന സമ്പാധനം നടത്തിയിരുന്നത്‌.’   (തല്‍ബീസ് ഇബ്’ലീസ്‌ :229)

ഖേദകകരമെന്ന് പറയട്ടെ, ഇന്ന് പല മുസ്ലിം സംഘടനകളും സംഗീതം അനുവദനീയമാക്കുന്നു. ജമാഅത്തെ ഇസ്ലാമിയും മടവൂർ വിഭാഗം മുജാഹിദുകളും സംഗീതം അനുവദനീയമാണെന്ന് സ്ഥാപിക്കാൻ പുസ്തകം രചിച്ചിട്ടുണ്ട്. സമസ്തക്കാരുടെ മതപ്രഭാഷണ പരിപാടിയുടെ പ്രചരണത്തിന് ഹറാമായ സംഗീതം ഉപയോഗിക്കുന്നുണ്ട്.

സംഗീതം ഹറാമാണെന്ന് പറയുമ്പോൾ, അത് അനുവദനീയമാക്കിയ പല കക്ഷികളും ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എങ്കിൽപിന്നെ ബസിൽ കയറാൻ പറ്റുമോ, റോഡിലൂടെ നടക്കാൻ പറ്റുമോ, അവിടെയൊക്കെ സംഗീതമയമാണല്ലോ എന്നൊക്കെ പറഞ്ഞാണ് അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. സംഗീതം കേൾക്കുന്നതിലും കേൾപ്പിക്കുന്നതിലും വ്യത്യാസമുണ്ട്. ഇബ്നു ഉമ൪(റ)  ഉപകരണ സംഗീതം കേട്ടപ്പോള്‍ അദ്ദേഹം കാതില്‍ തന്റെ വിരലുകള്‍ തിരുകിക്കൊണ്ട്‌ വഴിമാറി നടന്ന സംഭവത്തെ തെളിവ് പിടിച്ച് പണ്ഢിതൻമാർ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറയുന്നത് കാണുക:

قال شيخ الإسلام ابن تيمية – رحمه الله – : أما ما لم يقصده الإنسان من الاستماع فلا يترتب عليه نهي ولا ذم باتفاق الأئمة، ولهذا إنما يترتب الذم والمدح على الاستماع لا السماع، فالمستمع للقرآن يثاب عليه، والسامع له من غير قصد ولا إرادة لا يثاب على ذلك، إذ الأعمال بالنيات، وكذلك ما ينهى عنه من الملاهي، لو سمعه بدون قصد لم يضره ذلك

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറയുന്നു: ഒരു മനുഷ്യൻ ഉദ്ദേശിക്കാതെ വല്ലതും കേൾക്കുകയാണെങ്കിൽ അത് വിരോധമോ ആക്ഷേപാർഹമോ ആകുകയില്ലെന്ന കാര്യത്തിൽ ഇമാമുമാർ യോജിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദ്ദേശത്തോടെ കേൾക്കുമ്പോഴാണ് അത് ആക്ഷേപാർഹവും അഭിനന്ദനാർഹവുമായിത്തീരുക. അതല്ലാതെ ഉദ്ദേശമില്ലാതെ കേൾക്കുന്നതിൽ അതുണ്ടാകുകയില്ല. ഖുർആൻ പാരായണം  കേൾക്കുന്നതിന് പ്രതിഫലം ലഭിക്കും. എന്നാൽ ഉദ്ദേശമോ കരതലോ ഇല്ലാതെ ഖുർആൻ പാരായണം  കേട്ടാൽ അതിന് പ്രതിഫലം ലഭിക്കുകയില്ല. കർമ്മങ്ങൾ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ തന്നെയാണ് വിരോധിക്കപ്പെട്ട വിനോദങ്ങളും. ഉദ്ദേശമില്ലാതെ അത് കേട്ടാൽ അതവന് ഉപദ്രവമാവില്ല, കുറ്റവുമാവില്ല.
(അൽ മജ്മൂഅ്)

ബസിൽ യാത്ര ചെയ്യുമ്പോഴും, റോഡിലൂടെ നടക്കുമ്പോഴുമൊക്കെ സംഗീതം കേൾക്കുകയാണെങ്കിൽ അത് കേട്ട് ആസ്വദിക്കാതെ, മനസ് അതിനെതൊട്ട് അശ്രദ്ധമാക്കുകയാണ് വേണ്ടത്.

സംഗീതം നിഷിദ്ധമാണെന്ന് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കി കഴിഞ്ഞിട്ടും അതിനോട് വിട പറയുവാന്‍ മടി കാണിക്കുന്നവ൪ അല്ലാഹുവിന്റെ വചനം കാണുക.

ﻭَﻣَﺎ ﻛَﺎﻥَ ﻟِﻤُﺆْﻣِﻦٍ ﻭَﻻَ ﻣُﺆْﻣِﻨَﺔٍ ﺇِﺫَا ﻗَﻀَﻰ ٱﻟﻠَّﻪُ ﻭَﺭَﺳُﻮﻟُﻪُۥٓ ﺃَﻣْﺮًا ﺃَﻥ ﻳَﻜُﻮﻥَ ﻟَﻬُﻢُ ٱﻟْﺨِﻴَﺮَﺓُ ﻣِﻦْ ﺃَﻣْﺮِﻫِﻢْ ۗ ﻭَﻣَﻦ ﻳَﻌْﺺِ ٱﻟﻠَّﻪَ ﻭَﺭَﺳُﻮﻟَﻪُۥ ﻓَﻘَﺪْ ﺿَﻞَّ ﺿَﻠَٰﻼً ﻣُّﺒِﻴﻨًﺎ

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)

ۚ ﻓَﻠْﻴَﺤْﺬَﺭِ ٱﻟَّﺬِﻳﻦَ ﻳُﺨَﺎﻟِﻔُﻮﻥَ ﻋَﻦْ ﺃَﻣْﺮِﻩِۦٓ ﺃَﻥ ﺗُﺼِﻴﺒَﻬُﻢْ ﻓِﺘْﻨَﺔٌ ﺃَﻭْ ﻳُﺼِﻴﺒَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ

ആകയാല്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)

ﻭَﻣَﺎٓ ءَاﺗَﻰٰﻛُﻢُ ٱﻟﺮَّﺳُﻮﻝُ ﻓَﺨُﺬُﻭﻩُ ﻭَﻣَﺎ ﻧَﻬَﻰٰﻛُﻢْ ﻋَﻨْﻪُ ﻓَﭑﻧﺘَﻬُﻮا۟ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﺷَﺪِﻳﺪُ ٱﻟْﻌِﻘَﺎﺏِ

എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.  (ഖു൪ആന്‍:59/7)

സംഗീതം മനസ്സിന് ആനന്ദം തരുന്നുവെന്നും രോഗ ശാന്തി നല്‍കുന്നുവെന്നുമൊക്കെ ചിലര്‍ക്ക് അനുഭവങ്ങളുണ്ട്. ചില൪ അങ്ങനെ വാദിക്കാറുമുണ്ട്. ഇത് ദൈവികമാണെന്നവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. പിശാച് അതിന്റെ ആളുകള്‍ക്ക് നല്‍കുന്ന ആനന്ദങ്ങളും ആശ്വാസങ്ങളുമാണവ. നിഷിദ്ധമാക്കിയതില്‍ അല്ലാഹു   ശമനം നിശ്ചയിച്ചിട്ടില്ലെന്നും നാം അറിയുക.

ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു: എന്നാല്‍ സംഗീതം കൊണ്ടുള്ള ചികില്‍സ….അതിന് യാതൊരു അടിസ്‌ഥാനവുമില്ല.അത് വിഢികളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു.അത് ചികില്‍സയല്ല,രോഗമാകുന്നു. (മജ്മൂഉൽ ഫതാവാ)

അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെയാണ് മനസ്സുകള്‍ ശാന്തമാകുന്നതെന്ന് അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു

ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﺗَﻄْﻤَﺌِﻦُّ ﻗُﻠُﻮﺑُﻬُﻢ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ۗ ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. അറിയുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.  (ഖു൪ആന്‍:13/28)

അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ മനുഷ്യന് സന്‍മാര്‍ഗ ദര്‍ശനവും ഹൃദയങ്ങള്‍ക്ക്‌ ശമനവുമായാണ്. അല്ലാഹു പറയുന്നു.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﻗَﺪْ ﺟَﺎٓءَﺗْﻜُﻢ ﻣَّﻮْﻋِﻈَﺔٌ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺷِﻔَﺎٓءٌ ﻟِّﻤَﺎ ﻓِﻰ ٱﻟﺼُّﺪُﻭﺭِ ﻭَﻫُﺪًﻯ ﻭَﺭَﺣْﻤَﺔٌ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)(ഖു൪ആന്‍:10/57)

ﻗُﻞْ ﻫُﻮَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻫُﺪًﻯ ﻭَﺷِﻔَﺎٓءٌ ۖ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﻓِﻰٓ ءَاﺫَاﻧِﻬِﻢْ ﻭَﻗْﺮٌ ﻭَﻫُﻮَ ﻋَﻠَﻴْﻬِﻢْ ﻋَﻤًﻰ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﻨَﺎﺩَﻭْﻥَ ﻣِﻦ ﻣَّﻜَﺎﻥٍۭ ﺑَﻌِﻴﺪٍ

… നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനഔഷധവും ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം)   (ഖു൪ആന്‍:41/44)   

വിശുദ്ധ ഖുർആന്‍ പാരായണത്തിലൂടെ ലഭിക്കുന്ന ശാന്തി ഒരു സംഗീതത്തിനും നല്‍കാനാവില്ല.ഒരുപാട് ധിക്കാരികള്‍ക്ക് മാനസാന്തരമേകിയിട്ടുണ്ട് ഈ ഗ്രന്ഥം. ഒട്ടേറെ അവിശ്വാസികളെ ഉന്നതരായ സ്വഹാബികളാക്കിയിട്ടുണ്ട് ഈ ഗ്രന്ഥം. ഈയൊരു ഗ്രന്ഥം നമുക്ക് മുന്നിലുണ്ടായിട്ടാണോ നിഷിദ്ധമായ സംഗീതം കൊണ്ട് സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്.അല്ലാഹുവിലേക്ക് സഞ്ചരിക്കുന്ന യഥാര്‍ത്ഥ ഭക്തന് അത് സ്വീകാര്യമായിരിക്കില്ല. എന്തുകൊണ്ടെന്നാല്‍ ഖുർആനും സംഗീതവും ഒരു ഹൃദയത്തില്‍ ഒരുമിച്ചു ചേരുകയില്ല.ഖുർആനിന്റെ മാധുര്യം അനുഭവിച്ച ഒരാള്‍ സംഗീതത്തില്‍ നിന്ന് മുഖം തിരിക്കും.ഖുർആൻ ഒരു പരിചയായി അതില്‍ നിലകൊള്ളും.അതുകൊണ്ട് തന്നെ ഇസ്ലാമിക വിജ്ഞാനത്തിന്റെ സുഗന്ധം അല്‍പമെങ്കിലും അനുഭവിച്ചവര്‍ ഈ ഹറാമുകളില്‍ നിലകൊള്ളാന്‍ പാടില്ല.

Leave a Reply

Your email address will not be published.

Similar Posts