ആരാധന അല്ലാഹുവിന് മാത്രം
അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
دخلَ الجنةَ رجلٌ في ذُبابٍ ودخلَ النارَ رجلٌ في ذبابٍ قالُوا: وكيفَ ذلكَ يا رسولَ الله؟ قالَ: مَرَّ رجُلانِ علَى قومٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحدٌ حَتىَّ يُقَرِّبَ لَهُ شيئاً، فقالُوا لِأَحَدِهِمَا: قَرِّبْ. قالَ: لَيْسَ عِنْدِي شيءٌ أُقَرِّبُهُ. قالُوا لَهُ: قَرِّبْ وَلَوْ ذُباباً. فَقَرَّبَ ذُباباً، فَخَلُّوا سَبِيلَهُ فَدَخَلَ النَّارَ. فَقَالُوا لِلآخرِ: قَرِّبْ. فَقالَ: ما كنتُ لأُقَرِّبَ لأَحَدٍ شيئاً دُون اللهِ عزَّ وجلَّ. فَضَربُوا عُنُقَهُ فَدَخلَ الجنَّةَ
‘ഒരു ഈച്ചയുടെ വിഷയത്തില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തിലും മറ്റൊരാള്‍ നരകത്തിലും പ്രവേശിച്ചു. സ്വഹാബികള്‍ ചോദിച്ചു:
തിരുദൂതരേ, അതെങ്ങനെ? നബി ﷺ പറഞ്ഞു:
രണ്ടുപേര്‍ ഒരു ജനവിഭാഗത്തിലൂടെ നടന്നു. അവര്‍ക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു.
അതിന് എന്തെങ്കിലും ബലിയര്‍പ്പിക്കാതെ ആരും അതിനെ കടന്നുപോകാറില്ല.
അവര്‍ രണ്ടിലൊരാളോട് പറഞ്ഞു: ബലി നല്‍കൂ. അയാള്‍ പറഞ്ഞു; എന്‍റെയടുക്കല്‍ ബലിക്കായി യാതൊന്നുമില്ല.
അവര്‍ അയാളോട് പറഞ്ഞു: ഒരു ഈച്ചയെയെങ്കിലും ബലിയര്‍പ്പിക്കൂ. അയാള്‍ ഈച്ചയെ ബലിയര്‍പ്പിച്ചു.
അയാളെ അവര്‍ അയാളുടെ പാട്ടിനുവിടുകയും അയാളതിനാല്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു.
അവര്‍ അപരനോട് പറഞ്ഞു: വല്ലതും ബലിസമര്‍ പ്പിക്കൂ. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊന്നും ഞാന്‍ ബലിയര്‍പ്പിക്കുന്നവനല്ല.
അവരദ്ദേഹത്തിന്‍റെ പിരടി വെട്ടി. അതിനാല്‍ അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു.’
(ഇമാം അഹ്മദ്, കിതാബുസ്സുഹ്ദി്. ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ ഈ ഹദീഥ് ത്വാരിക്വ് ഇബ്നു ശിഹാബില്‍ നിന്നുള്ള മുര്‍സല്‍ ആണെന്നും മുര്‍സലുസ്സ്വഹാബികൊണ്ട് തെളിവ് എടുക്കാമെന്നും പറഞ്ഞിട്ടുണ്ട്. )