സൽകർമങ്ങൾ നശിപ്പിച്ചു കളയരുത്
വിശ്വാസികള്‍ ചെയ്തു കൂട്ടുന്ന സൽകര്‍മ്മങ്ങളെ തകര്‍ക്കുകയും പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഏതാനും കാര്യങ്ങളെക്കുറിച്ചും നാം അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ സല്‍പ്രവൃത്തികള്‍ നാം തന്നെ നിഷ്ഫലമാക്കിക്കളയെരുതെന്ന് അള്ളാഹു നമ്മോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക. (മുഹമ്മദ് : 33) അല്ലാഹുവിൽ താങ്കൾ പങ്ക് ചേർത്താൽ, അള്ളാഹു പറയുന്നു:
وَلَقَدۡ أُوحِىَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: ‘( അല്ലാഹുവിന് ) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും’. (അസ്സുമർ : 65) അള്ളാഹു പറയുന്നു:
مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِى يَوۡمٍ عَاصِفٍۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَىۡءٍۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു (പാറിപ്പോയ) വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം. (ഇബ്റാഹീം : 18)
അള്ളാഹു നിഷിദ്ധമാക്കിയത് യഥേഷ്ടം പ്രവർത്തിക്കുന്നത്.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു :
لَأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا قَالَ ثَوْبَانُ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لَا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ قَالَ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِن اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا
‘എന്‍റെ ഉമ്മത്തികളില്‍ ഒരു വിഭാഗം ആളുകളെ ഞാന്‍ അറിയും തീര്‍ച്ച. അവര്‍ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപ്പോലുള്ള നന്മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൗബാന്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വര്‍ണ്ണിച്ചുതന്നാലും, വ്യക്തമാക്കി തന്നാലും; ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുവാനാണ്. അദ്ദേഹം പറഞ്ഞു: നിശ്ചയം, അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വര്‍ഗ്ഗത്തില്‍പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷെ, അല്ലാഹു ഹറാമാക്കിയതില്‍ അവര്‍ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവര്‍ യഥേഷ്ടം പ്രവര്‍ത്തിക്കും. (സുനൻ ഇബ്നു മാജ 4245 , അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിധിച്ചു.) റസൂൽ ﷺ പറഞ്ഞു:
أَتَدْرُونَ مَا الْمُفْلِسُ قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ فَقَالَ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ
‘നിങ്ങള്‍ക്കറിയുമോ അരാണ് മുഫ്ലിസ് എന്ന്? അവര്‍ പറഞ്ഞു: ഞങ്ങളില്‍ മുഫ്ലിസ് യാതൊരു ദിര്‍ഹവും വിഭവങ്ങളും ഇല്ലാത്തവരാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ ഉമ്മത്തികളിലെ മുഫ്ലിസ് അന്ത്യനാളില്‍ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവന്‍ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തിയിരിക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോള്‍ ഒരോരുത്തര്‍ക്കും ഇയാളുടെ നന്മകള്‍ എടുത്ത് നല്‍കപ്പെടും. തന്‍റെ മേല്‍ ബാധ്യതയുള്ളത് നല്‍കുന്നതിനുമുമ്പ് അയാളുടെ നന്മകള്‍ തിര്‍ന്നാല്‍ അവരുടെ തിന്മകള്‍ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാളും നരകത്തില്‍ എറിയപ്പെടും.’ (മുസ്ലിം) റസൂൽ ﷺ പറഞ്ഞു:
مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَنْ لَا يَكُونَ دِينَارٌ وَلَا دِرْهَمٌ إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ
‘ആര്‍ക്കെങ്കിലും തന്‍റെ സഹോദരനോട് അവന്‍റെ അഭിമാനത്തോടു ചെയ്ത വല്ല അക്രമമോ, അല്ലെങ്കില്‍ വല്ല ബാധ്യതകളോ ഉണ്ടെങ്കില്‍, ദീനാറുകളോ, ദിര്‍ഹമുകളോ ഇല്ലാത്ത (പരലോകം) വരുന്നതിന് മുമ്പ് ഇന്നു തന്നെ കുറ്റവിമുക്തനായികൊള്ളട്ടെ. (അന്ത്യനാളില്‍) അവന് വല്ല സല്‍പ്രവൃത്തികളുമുണ്ടെങ്കില്‍ താന്‍ ചെയ്ത അക്രമത്തിനനുസ്സരിച്ച് അതില്‍ നിന്ന് എടുക്കപ്പെടുന്നതാണ്. അവന് നന്മകള്‍ ഇല്ലായെങ്കില്‍ (താന്‍ ആരോടാണോ അക്രമം കാണിച്ചത്) അവന്‍റെ തിന്മകള്‍ എടുക്കപ്പെടുകയും തന്‍റെ മേല്‍ അവ വഹിപ്പിക്കപ്പെടുകയും ചെയ്യും. ‘(ബുഖാരി) വിശ്വാസം കളങ്കമറ്റതും കാപട്യ മുക്തവുമാക്കുക, ശിര്‍ക്കിനോടും കുഫ്ര്‍നോടും പൂര്‍ണ്ണമായും അകലുക, അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും കയ്യൊഴിക്കുക, തെറ്റുകുറ്റങ്ങള്‍ വെടിയുക, കൊടുത്തുതീര്‍ക്കുവാനുള്ള അന്യരുടെ അവകാശങ്ങള്‍ കൊടുത്തുതീര്‍ക്കുക, മാപ്പ് ലഭിക്കേണ്ടവരോട് മാപ്പു ചോദിക്കുക, ഇസ്തിഗ്ഫാറും ത്വൗബയും വര്‍ദ്ധിപ്പിക്കുക, ഈമാനോടുകൂടിയും പ്രതിഫലേച്ഛയോട് കൂടിയും പുണ്യകര്‍മ്മങ്ങളെ പെരുപ്പിക്കുക. അള്ളാഹു തുണയേകട്ടെ……….