ശിർക്കിൽ നിന്നും രക്ഷപ്പെടാം
അല്ലാഹുവിന്റെ റസൂൽ ﷺ അബൂബക്കർ رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
والّذِي نَفْسِي بِيَدِهِ لَلشِّرْكُ أَخْفَى مِنْ دَبِيبِ النَّمْلِ، ألاَ أَدُلُّكَ عَلَى شَيْءٍ إذَا فَعَلْتَهُ ذَهَبَ عَنْكَ قَلِيلُهُ وَكَثِيرُهُ؟ قُلْ: اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأنا أعْلَمُ، وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ
“എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിശ്ചയം ശിര്‍ക്ക് ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ്; ശിര്‍ക്ക് കുറച്ചായാലും കൂടുതലായാലും പ്രാവര്‍ത്തികമാക്കിയാല്‍ നിശേഷം അത് പോയിടുന്ന ഒരു കാര്യം ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരട്ടേ? താങ്കള്‍ പ്രാര്‍ത്ഥിക്കുക:
اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأناَ أَعْلَمُ، وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ
‘അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതില്‍ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.’ (അദബുൽ മുഫ്രദ്, ബുഖാരി, അൽബാനി സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.)