പ്രാർത്ഥന വിശാലമാക്കിയാൽ

THADHKIRAH

പ്രാർത്ഥന വിശാലമാക്കിയാൽ

അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:

مَنْ اسْتَغْفَرَ لِلْمُؤْمِنِينَ والْمُؤْمِنَاتِ كَتَبَ اللهُ لَهُ بِكُلِّ مُؤْمِنٍ وَمُؤْمِنَةٍ حَسَنَةً

ആരെങ്കിലും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി പാപമോചനം തേടിയാല്‍ ഓരോ സത്യവിശ്വാസിയെ കൊണ്ടും സത്യവിശ്വാസിനിയെ കൊണ്ടും അവന്  ഓരോ  നന്മ അല്ലാഹു അയാള്‍ക്ക് രേഖപ്പെടുത്തും. (ത്വബറാനി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)

നൂഹ് നബി عليه السلام ഇപ്രകാരം പ്രാർത്ഥിച്ചു:

رَّبِّ ٱغۡفِرۡ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيۡتِىَ مُؤۡمِنًا وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ

എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌ പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. (നൂഹ് 28)

ഇബ്രാഹീം നബി عليه السلام ഇപ്രകാരം പ്രാർത്ഥിച്ചു :

رَبَّنَا ٱغۡفِرۡ لِى وَلِوَٰلِدَىَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ. (ഇബ്രാഹീം 41)

സത്യവിശ്യാവാസികളെ പുകഴ്ത്തിക്കൊണ്ട് അള്ളാഹു പറഞ്ഞു:

وَٱلَّذِينَ جَآءُو مِنۢ بَعۡدِهِمۡ يَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു (അൽ ഹശ്ര്‍ : 10)

Leave a Reply

Your email address will not be published.

Similar Posts