കണ്ണ്, കാത്, ഹൃദയം: മൂന്ന് അനുഗ്രഹങ്ങള്‍
-മുഹമ്മദ് സിയാദ് കണ്ണൂർ
മൂന്ന് അനുഗ്രഹങ്ങളായ കണ്ണ്, കാത്, ഹൃദയം എന്നിവയെ കുറിച്ച് അല്‍പം ചിതറിയ ചിന്തകള്‍:
കാഴ്ച, കേള്‍വി, ഹൃദയം: അല്ലാഹുവിന്‍റെ വരദാനം
ക്വുര്‍ആന്‍ പറയുന്നു:
﴾وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴿
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (16: 78)
അറിവിന്‍റെ സ്രോതസ്സുകള്‍
﴾وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا﴿
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (17: 36) ഇതിനെ വിശദീകരിച്ച് കൊണ്ട് അമാനി മൗലവി പറയുന്നത് കാണാം: അറിവിനുള്ള മൂന്ന് സ്രോതസ്സുകള്‍
പ്രകൃതിപരമായ ചില പ്രത്യേകതകള്‍
കണ്ണ് (കാഴ്ച) |
കാത് (കേള്‍വി) |
ഹൃദയം |
|
| 1 | ഇരു കണ്ണുകളും മുന്‍ഭാഗത്ത്. അതു കൊണ്ട് തന്നെ മുന്‍ ഭാഗത്തുള്ളത് മാത്രം കാണുന്നു. ഇടതും വലതും മുകളിലും താഴെയും പിറകിലുമുള്ളത് കാണാന്‍ സാധ്യമല്ല | ഇടതും വലതുമായി ഇരുചെവികള്‍. എങ്കിലും ഇടതും വലതും മാത്രമല്ല, ചുറ്റുമുള്ളത് കേള്‍ക്കാം. മുന്നിലും പിന്നിലും ഇടതും വലതും മുകളിലും താഴെയുമുള്ളത് മുഴുവന്‍ കേള്‍ക്കാം. | |
| 2 | കാഴ്ചക്ക് വെളിച്ചം ആവശ്യം. ഇരുട്ടില്‍ കാണുക സാധ്യമല്ല. | കേള്‍വിക്ക് വെളിച്ചം ആവശ്യമില്ല. ഇരുട്ടിലും വെളിച്ചത്തിലും രാവിലും പകലിലും കേള്‍ക്കാം. | |
| 3 | ഒരു മറക്കപ്പുറമുള്ളത് കാണാന്‍ സാധ്യമല്ല. | ഒരു മറക്കപ്പുറമുള്ളത് പോലും കേള്‍ക്കാന്‍ സാധ്യമാണ്. | |
| 4 | എന്തു വലിയ കാഴ്ചയായാലും ഉറങ്ങുന്ന അവസരത്തില്‍ കാണുക സാധ്യമല്ല. | ശബ്ദങ്ങള്‍ കാരണമായി ഉറക്കമുണരും. അത് കൊണ്ടാണല്ലോ എഴുന്നേല്‍ക്കാന്‍ അലാറം വെക്കുന്നത്. ശബ്ദം കേള്‍ക്കുന്നതിന്‍റെ തോതനുസരിച്ചാണ് ഉറക്കിന്‍റെ കാഠിന്യം പോലും നിശ്ചയിക്കുന്നത്. ചെറിയ ശബ്ദം കേട്ടാല്‍ ഉണരുകയാണെങ്കില്‍, അത് ഗാഢനിദ്രയല്ല. അതാണ് സൂറ അല്‍ കഹ്ഫി: 11ല്‍ പറഞ്ഞത്:
﴾فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿ അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കാതുകള്‍ അടച്ചു (ഉറക്കിക്കളഞ്ഞു) കണ്ണുകള്‍ അടച്ചു എന്നല്ല, കാതുകള്‍ അടച്ചു. അപ്പോള്‍ വലിയ ശബ്ദങ്ങള്‍ പോലും കേള്‍ക്കാത്ത വിധമുള്ള ഗാഢനിദ്ര. |
|
| 5 | സ്വയം അടച്ചു വെക്കാം; എന്തെങ്കിലും ഒരു വസ്തു കാണേണ്ട എന്ന് തീരുമാനിച്ചാല്‍ മറ്റ് സഹായമില്ലാതെ കണ്ണ് താഴ്ത്തുകയോ അടക്കുകയോ ചെയ്യാം. | മറ്റൊരു അവയവമായ കൈ ഉപയോഗിച്ച് മൂടാം; എന്തെങ്കിലും ഒരു കാര്യം കേള്‍ക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍, വിരലുകള്‍ കൊണ്ട് ചെവി അടക്കാം. എങ്കില്‍ പോലും നേരിയ ശബ്ദം കേള്‍ക്കാം. | മൂടാന്‍ മനുഷ്യന് സാധ്യമല്ല; മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം എന്ന് മാത്രം. അതും പൂര്‍ണ്ണമായി വിജയിച്ചു കൊള്ളണമെന്നില്ല. എന്തെങ്കിലും ഒരു കാര്യം ചിന്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍, അത് കൂടുതല്‍ ചിന്തിക്കുമെന്നല്ലാതെ ഒഴിവാക്കാന്‍ സാധ്യമല്ല. നമസ്കാരം ഉദാഹരണം. തുടങ്ങുന്നതിന് മുമ്പ് മറ്റൊന്നും ചിന്തിക്കരുത് എന്ന് തീരുമാനിച്ചാല്‍, ചിന്തിക്കരുത് എന്ന് തീരുമാനിച്ച കാര്യം കൂടുതല്‍ ചിന്തിക്കും. |
| നിയന്ത്രണം പൂര്‍ണ്ണമായി അല്ലാഹുവില്‍. അതുകൊണ്ടാണ് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്:
﴾رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ ﴿ ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു (ആലു ഇമ്രാൻ : 8) اللهم مصرِّف القلوب، صرِّف قلوبنا على طاعتك؛مسلم |
ഇവ മൂന്നിനെ സംബന്ധിച്ച് ക്വുര്‍ആനും സുന്നത്തും
കാഴ്ച തടയാന്‍ കണ്ണ് താഴ്ത്തുക
കണ്ണിനെ കുറിച്ച് പറഞ്ഞിടത്ത് ക്വുര്‍ആന്‍:
﴾قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ- وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ﴿
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (30) സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും (24: 30, 31)
- ഹറാം കാണുന്നതില്‍ നിന്ന് കണ്ണ് താഴ്ത്താനാണ് ആവശ്യപ്പെട്ടത്. കാരണം അതിന് മറ്റു അവയവങ്ങളുടെ സഹായം ആവശ്യമില്ലാതെ അത് ചെയ്യാം. പൂര്‍ണ്ണമായി കാണാതിരിക്കാനും സാധ്യമാണ്.
കേള്‍വി തടയാന്‍ ആ സദസ്സ് തന്നെ ഒഴിവാക്കുക
وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും. (4: 140) ഇതേ ആശയം വരുന്ന മറ്റൊന്ന്:
﴾وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ﴿
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (6: 68) അല്ലാഹുവിന്‍റെ വചനങ്ങളെ പരിഹസിക്കുന്നതും നിഷേധിക്കപ്പെടുന്നതും കേള്‍ക്കേണ്ടി വന്നാല്‍ ചെവി സ്വയം മൂടാന്‍ സാധ്യമല്ലാത്തതിനാല്‍ കൈ കൊണ്ട് ചെവി മൂടുന്നതിനേക്കാള്‍ മാന്യമായ രൂപത്തില്‍ ആ സദസ്സ് ഒഴിവാക്കുക. തീരെ കേള്‍ക്കാതിരിക്കാനും അതു തന്നെയാണുത്തമം.
ഗ്രാഹ്യത തടയാന്‍ അല്ലാഹു ഹൃദയത്തിന് സീല്‍ വെക്കുന്നു
ഹൃദയം അല്ലാഹുവാണ് മൂടുന്നത്. മുദ്ര വെച്ചു കൊണ്ട്:
﴾خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ﴿
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്. (2: 7)
﴾أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ﴿
എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ? (45: 23)
﴾أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ ۖ وَأُولَٰئِكَ هُمُ الْغَافِلُونَ﴿
ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചകള്‍ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അക്കൂട്ടര്‍ തന്നെയാകുന്നു അശ്രദ്ധര്‍. (16: 108)
അല്ലാഹു മുദ്ര വെച്ചാല്‍ അത് മാറ്റുക സാധ്യമല്ല
﴾قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِهِ﴿
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? (6:46)
ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ചോദ്യം ചെയ്യപ്പെടും
1. ഹൃദയം അംഗീകരിച്ചത്
﴾لَّا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ﴿
(ബോധപൂര്‍വ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചതിന്റെപേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. (2:225)
2. ഹൃദയം ഇഷ്ടപ്പെട്ടത്
﴾إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ﴿
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. (24: 19)
3. ഹൃദയത്തിന്‍റെ രോഗം
അസൂയ, പക, വിദ്വേഷം തുടങ്ങിയവയാണ് ഹൃദയത്തിന്റെ രോഗമായി എണ്ണപ്പെടുന്നതിൽ പ്രധാനപ്പെട്ടത്.
രോഗം ബാധിക്കുന്നത് ഹൃദയത്തിന്
കണ്ണും കാതും ചെയ്യുന്നതിന്‍റെ ദൂഷ്യഫലം അനുഭവിക്കുന്നത് ഹൃദയമാണ്. കണ്ണ് കൊണ്ട് ഹറാം നോക്കിയാലും, കാത് കൊണ്ട് ഹറാം കേട്ടാലും രോഗം ബാധിക്കുന്നത് ഹൃദയത്തിന് മാത്രം. കണ്ണിനോ കാതിനോ അതു മുഖേന യാതൊരു രോഗവുമില്ല. ഹൃദയത്തിന് രോഗം ബാധിക്കുന്നതിനെ കുറിച്ച് കുർആൻ പറയുന്നു:
﴾وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِّمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِن بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ إِنَّنَا عَامِلُونَ﴿
അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു. (41: 5)
﴾فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ﴿
അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക. (2: 10)
ഈ മൂന്ന് അനുഗ്രഹങ്ങള്‍ ശരിയായ രൂപത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍
1. അവന് മാനുഷികസ്വഭാവം നഷ്ടമാകുന്നു; കന്നുകാലികളേക്കാള്‍ പിഴച്ചവന്‍:
وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (7: 179)
2. ക്വുര്‍ആന്‍ ഗ്രഹിക്കാന്‍ സാധിക്കുകയില്ല
وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ حِجَابًا مَّسْتُورًا – وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَىٰ أَدْبَارِهِمْ نُفُورًا
നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്. (17: 45, 46)
3. പരലോകത്ത് ഉപകാരപ്പെടുകയില്ല
﴾وَجَعَلْنَا لَهُمْ سَمْعًا وَأَبْصَارًا وَأَفْئِدَةً فَمَا أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَا أَبْصَارُهُمْ وَلَا أَفْئِدَتُهُم مِّن شَيْءٍ إِذْ كَانُوا يَجْحَدُونَ بِآيَاتِ اللَّهِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ﴿
നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു. (46: 26)
എന്തുകൊണ്ട് കേള്‍വി ആദ്യം?
ക്വുർആനിൽ 17 ഓളം സ്ഥലങ്ങളില്‍ കേള്‍വി ആദ്യമാക്കി:
﴾إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا﴿
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (76: 2) മറ്റു വചനങ്ങള്‍: 16:78; 17:36 മുതലായവ; ആദ്യം പറഞ്ഞ പ്രകൃതിപരമായ കാരണങ്ങള്‍ക്ക് പുറമെ മറ്റ് കാരണങ്ങൾ ഇവയാണ്: 1. മാതാവിന്‍റെ ഗര്‍ഭപാത്രത്തിലായിരിക്കെ കേള്‍വി തുടങ്ങും. കാഴ്ചയാകട്ടെ ജനനശേഷം മാത്രം 2. കാഴ്ചയേക്കാള്‍ കൂടുതല്‍ അറിവ് കൊണ്ടുവരുന്നത് കേള്‍വിയാണ്. 3. കേള്‍വി ഇല്ലാതായാല്‍, കാര്യങ്ങള്‍ ഗ്രഹിക്കുക പ്രയാസകരം. എന്നാല്‍ കണ്ണ് കാണാതെയായിട്ടും പണ്ഡിതന്മാരായ ആധുനകരും പൗരാണികരുമായ ധാരാളമാളുകളെ കാണാം.
കാഴ്ച ആദ്യം പറഞ്ഞ സ്ഥലങ്ങൾ
﴾رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا﴿
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. (32: 12)
- പരലോകത്ത് വെച്ച് ശിക്ഷയും മറ്റു കണ്ടും കേട്ടും മനസ്സിലാക്കിയതിനെപ്പറ്റിയാണിത്.
- ദൂരെയുള്ള ഒരു വസ്തു ആദ്യം കാണുന്നു, ശേഷമാണ് അവിടെ നിന്നുള്ള ശബ്ദത്തിന്‍റെ കേള്‍വി. ശബ്ദവേഗത്തേക്കാള്‍ കൂടുതലാണ് പ്രകാശവേഗം.
ശ്രദ്ധേയമായ മറ്റ് വിഷയങ്ങള്‍
- ഇവിടെ എടുത്ത് പറഞ്ഞ ഈ മൂന്ന് അവയവങ്ങള്‍, അതല്ലെങ്കില്‍ കണ്ണും കാതും ഹൃദയത്തിലേക്ക് വിഷയങ്ങളെ അയക്കുന്ന അവയവങ്ങളാണ്. (input)
- നാവ് വലിയൊരു അനുഗ്രഹമാണെങ്കിലും കൂടി ഹൃദയങ്ങളിലുള്ളത് പുറത്ത് കൊണ്ടു വരുന്ന (output) അവയവങ്ങളില്‍ പ്രധാനിയായ അതിനെ ക്വുര്‍ആനില്‍ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ പ്രത്യേകം എണ്ണിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. നാവിനെ പറ്റി പറഞ്ഞ വചനങ്ങളില്‍ പലതും ആക്ഷേപസ്വരത്തിലുള്ളതാണ് താനും
- കേട്ട കാര്യങ്ങള്‍ മനസ്സ് കൊണ്ട് ചിന്തിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ നാവ് കൊണ്ട് എടുത്ത് പറയുന്നവരെ കുറിച്ച് അല്ലാഹു പറഞ്ഞു:
﴾إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّهِ عَظِيمٌ﴿
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു. (24: 15)
- ഇവിടെ കാത് കൊണ്ടാണ് കേട്ടതെങ്കിലും കാത് കൊണ്ട് ഏറ്റെടുത്തു എന്നു പറയാതെ നാവുകള്‍ കൊണ്ട് ഏറ്റെടുത്തു എന്ന് പറഞ്ഞത് കേട്ടതിനെ പറ്റി ചിന്തിക്കാതെയും പരിശോധിച്ച് ഉറപ്പ് വരുത്താതെയും കേട്ടയുടന്‍ അതുപോലെ പറഞ്ഞു എന്നത് കാരണമാണെന്ന് തഫ്സീറുകളില്‍ കാണാം
- ഇതു പോലെത്തന്നെയാണ് മറ്റു അവയവങ്ങളായ കൈകാലുകള്‍
എല്ലാ അവയവങ്ങളുടെയും നേതാവാണ് ഹൃദയം
النُّعْمَانَ بْنَ بَشِيرٍ، يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ … أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ. أَلاَ وَهِيَ الْقَلْبُ ”. (متفق عليه)
അറിയുക! നിശ്ചയം, ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്; അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി; അത് കുഴപ്പത്തിലായാല്‍, ശരീരം മുഴുവന്‍ കുഴപ്പത്തിലായി; അറിയുക, അതത്രെ ഹൃദയം. (ബു;മു) അപ്പോള്‍ ഏതൊരവയവത്തെയും നന്നാക്കാന്‍ ആദ്യം ഹൃദയം നന്നാക്കണം.
ഹൃദയം നന്നാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം
അതാണ് സൂറ: അശ്ശംസില്‍ ആദ്യ 8 വചനങ്ങളിലായി 10 ലധികം സത്യം ചെയ്ത ശേഷം:
﴾قَدْ أَفْلَحَ مَن زَكَّاهَا- وَقَدْ خَابَ مَن دَسَّاهَا﴿
തീര്‍ച്ചയായും അതിനെ (രണ്ട് വചനങ്ങള്‍ക്ക് മുമ്പ് പറഞ്ഞ നഫ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. (9) അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (91: 9, 10) ഇത്രയധികം സത്യം ചെയ്ത് കൊണ്ട് പറഞ്ഞ മറ്റൊരു കാര്യം ക്വുര്‍ആനിലില്ല.
പ്രാര്‍ത്ഥന
അതിനായി പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കപ്പെട്ടു:
اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَن زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا