അല്ലാഹു പറഞ്ഞു:
يَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ
“ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (വി. ക്വു. അൽമാഇദഃ : 3)
قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ ﴿١٠٤﴾
“പറയുക: ജനങ്ങളേ, എന്റെ മതത്തെ സംബന്ധിച്ച് നിങ്ങൾ സംശയത്തിലാണെങ്കിൽ (നിങ്ങൾ മനസ്സിലാക്കുക) അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാൻ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്” (വി. ക്വു. യൂനുസ് : 104)
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢٨﴾
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനിൽ വിശ്വസിക്കുകയും ചെയ്യുക. എന്നാൽ അവന്റെ കാരുണ്യത്തിൽ നിന്നു രണ്ട് ഓഹരി അവൻ നിങ്ങൾക്ക് നൽകുന്നതാണ്. ഒരു പ്രകാശം അവൻ നിങ്ങൾക്ക് ഏർപെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങൾക്ക് (ശരിയായ പാതയിലൂടെ) നടന്നുപോകാം. നിങ്ങൾക്ക് അവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്” (വി. ക്വു. അൽ ഹദീദ്: 28)
ഇബ്ന് ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
“مَثَلُكُمْ وَمَثَلُ أَهْلِ الْكِتَابَيْنِ كَمَثَلِ رَجُلٍ اسْتَأْجَرَ أُجَرَاءَ فَقَالَ مَنْ يَعْمَلُ لِي مِنْ غُدْوَةَ إِلَى نِصْفِ النَّهَارِ عَلَى قِيرَاطٍ فَعَمِلَتْ الْيَهُودُ ثُمَّ قَالَ مَنْ يَعْمَلُ لِي مِنْ نِصْفِ النَّهَارِ إِلَى صَلَاةِ الْعَصْرِ عَلَى قِيرَاطٍ فَعَمِلَتْ النَّصَارَى ثُمَّ قَالَ مَنْ يَعْمَلُ لِي مِنْ الْعَصْرِ إِلَى أَنْ تَغِيبَ الشَّمْسُ عَلَى قِيرَاطَيْنِ فَأَنْتُمْ هُمْ فَغَضِبَتْ الْيَهُودُ وَالنَّصَارَى فَقَالُوا مَا لَنَا أَكْثَرَ عَمَلًا وَأَقَلَّ عَطَاءً قَالَ هَلْ نَقَصْتُكُمْ مِنْ حَقِّكُمْ قَالُوا لَا قَالَ فَذَلِكَ فَضْلِي أُوتِيهِ مَنْ أَشَاءُ”
“നിങ്ങളുടേയും വേദക്കാരുടെയും ഉപമ, ഒരു വ്യക്തിയുടെ ഉപമയാകുന്നു. അയാൾ കുറേ കൂലിക്കാരെ കൂലിവേലക്കെടുത്തു. ശേഷം പറഞ്ഞു: “ആരാണ് എനിക്ക് പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെ ഒരു ക്വീറാത്തിന് ജോലി ചെയ്യുക?’ അപ്പോൾ യഹൂദികൾ ജോലി ചെയ്തു. പിന്നീട് അയാൾ പറഞ്ഞു: “ആരാണ് എനിക്ക് മദ്ധ്യാഹ്നം മുതൽ അസ്വ്റ് നമസ്കാരം വരെ ഒരു ക്വീറാത്തിന് ജോലി ചെയ്യുക?’ അപ്പോൾ നസ്വാറാക്കൾ ജോലി ചെയ്തു. ശേഷം അയാൾ ചോദിച്ചു: ആരാണ് എനിക്ക് അസ്വ്റ് നമസ്കാരം മുതൽ സൂര്യാസ്തമയം വരെ രണ്ട് ക്വീറാത്തുകൾക്ക് ജോലി ചെയ്യുക? അപ്പോൾ (ആ ജോലി ചെയ്തത്) നിങ്ങൾ (മുസ്ലിംകൾ) ആയിരുന്നു. ഇതിൽ യഹൂദികളും നസ്വാറാക്കളും അരിശം കൊണ്ടു. അവർ പറഞ്ഞു: ഞങ്ങൾ കൂടുതൽ ജോലി ചെയ്തു. കുറച്ച് കൂലിയും പറ്റി? (മുതലാളി) പറഞ്ഞു: ഞാൻ നിങ്ങൾക്ക് നിങ്ങളുടെ വിഹിതം വല്ലതും കുറച്ചു നൽകിയിട്ടുണ്ടോ? അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: അത് എന്റെ ഔദാര്യമാണ്. ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഞാൻ അത് നൽകുന്നതാണ്”
അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا فَكَانَ لِلْيَهُودِ يَوْمُ السَّبْتِ وَكَانَ لِلنَّصَارَى يَوْمُ الْأَحَدِ فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ فَجَعَلَ الْجُمُعَةَ وَالسَّبْتَ وَالْأَحَدَ وَكَذَلِكَ هُمْ تَبَعٌ لَنَا يَوْمَ الْقِيَامَةِ نَحْنُ الْآخِرُونَ مِنْ أَهْلِ الدُّنْيَا وَالْأَوَّلُونَ يَوْمَ الْقِيَامَةِ
“അല്ലാഹു, വെള്ളിയാഴ്ച ദിനത്തിൽ നിന്ന് നമ്മുടെ പൂർവ്വികരെ തെറ്റിച്ചു. അങ്ങനെ യഹൂദികൾക്ക് ശനിയാഴ്ചയും നസ്വാറാക്കൾക്ക് ഞായറാഴ്ചയും ആക്കിതീർത്തു. അതിൽ പിന്നെയാണ് അല്ലാഹു നമ്മെ (മുസ്ലീംകളെ) കൊണ്ടു വന്നത്. അവൻ നമുക്ക് വെള്ളിയാഴ്ചയിലേക്ക് മാർഗ്ഗം കാണിച്ചു. ഇപ്രകാരം തന്നെ അവർ അന്ത്യനാളിൽ നമുക്ക് പിന്നാലെയായിരിക്കും. നമ്മൾ ഇഹലോക വാസികളിൽ അവസാനത്തെ ആളുകളാണ്. അന്ത്യനാളിൽ ഒന്നാമന്മാരുമാണ്” (ബുഖാരി)
അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَحَبُّ الدِّينِ إِلَى اللَّهِ الْحَنِيفِيَّةُ السَّمْحَةُ
“അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപെട്ട മതം ഋജുമാർഗ്ഗവും സരളവുമായ ഇസ്ലാം ആകുന്നു”
ഉബയ്യ് ഇബ്നു കഅ്ബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
عليكم بالسبيل والسنة فإنه ليس من عبد على سبيل وسنة ذكر الرحمن ففاضت عيناه من خشية الله فتمسه النار ، وليس من عبد على سبيل وسنة ذكر الرحمن فاقشعر جلده من خشية الله إلا كان مثله مثل شجرة يبس ورقها فبينما هي كذلك إذ أصابتها الريح فتحات عنها ورقها ، إلا تحاتت عنه ذنوبه كما تحات عن هذه الشجرة ورقها ، وإن اقتصاداً في سبيل وسنة خير من اجتهاد في خلاف سبيل وسنة
“നിങ്ങൾ ഇസ്ലാമിക മാർഗ്ഗവും സുന്നത്തും മുറുകെ പിടിക്കുക. കാരണം, ഇസ്ലാമിക സരണിയിലും സുന്നത്തിലും നിലകൊള്ളുന്ന ഒരാൾ അല്ലാഹുവെ ഓർക്കുകയും അവനെ ഭയന്നുകൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞൊലിക്കുകയും ചെയ്താൽ അയാളെ നരകം സ്പർശിക്കുകയില്ല. ഇസ്ലാമിക മാർഗ്ഗത്തിലും സുന്നത്തിലും ജീവിക്കുന്ന ഒരു വ്യക്തി പരമകാരുണികനെ ഓർക്കുകയും അവനെ ഭയന്നതു കാരണത്താൽ അയാളുടെ തൊലികൾ വിറക്കുകയും ചെയ്താൽ അയാളുടെ ഉപമ ഒരു വൃക്ഷത്തിന്റെ ഉപമയാകുന്നു. അതിന്റെ ഇലകൾ ഉണങ്ങുകയും ആ അവസ്ഥയിൽ അതിന് കാറ്റ് ഏൽക്കുകയും ഉണ്ടായി. അതോടെ ഇലകൾ അതിൽനിന്ന് പാറിവീണു. ഈ വൃക്ഷത്തിലെ ഇലകൾ പാറി വീണതുപോലെ ഈ മനുഷ്യന്റെ പാപങ്ങളും അയാളിൽ നിന്ന് പറന്നു പോകും. ഇസ്ലാമിക മാർഗ്ഗത്തിലും സുന്നത്തിലും പരിമിതമായി ജീവിക്കലാണ് ഇസ്ലാമിനെതിരിലും സുന്നത്തിനെതിരിലും അദ്ധ്വാനിക്കുന്നതിനേക്കാൾ ഉത്തമം.”
അബു ദ്ദർദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
يا حبذا نوم الأكياس وإفطارهم كيف يغبنون سهر الحمقى وصومهم ، ولمثقال ذرة من بر مع تقوى ويقين ، أعظم وأفضل وأرجح من أمثال الجبال من عبادة المغترين
“ജ്ഞാനികളായ ബുദ്ധിമാന്മാരുടെ രാത്രിയിലുള്ള ഉറക്കവും സുന്നത്ത് നോമ്പുകൾ വർദ്ധിപ്പിക്കാതെയുള്ള അവരുടെ ജീവിതവും എത്ര നല്ലതാണ്. വിഡ്ഢികളായ വിവരദോഷികളുടെ ഉറക്കമൊഴിച്ചുള്ള രാവുകളിലും പകലുകളിലെ നോമ്പു കളിലും അവർ എങ്ങിനെ ചതിയിലകപ്പെടുവാനാണ്. തക്വ്’വയോടും ദൃഢവിശ്വാസത്തോടും കൂടി ഒരു പരമാണുവിന്റെ തൂക്കമുള്ള പുണ്യകർമ്മമാണ് വഞ്ചിതർ പർവ്വത സമാനമായി ഇബാദത്ത് എടുക്കുന്നതിനേക്കാൾ മഹത്തരവും ശ്രേഷ്ഠവും മികവുറ്റതുമായത്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല