ത്വൽഹഃ തന്റെ കഥ പറയുന്നു…

THADHKIRAH

ത്വൽഹത്ത് ബ്നു ഉബൈദില്ല പറയുന്നു: ഞാൻ സിറിയയിലെ ബുസ്വ്റാ ചന്തയിൽ പങ്കെടുത്തു. അപ്പോൾ ഒരു മഠത്തിലെ പുരോഹിതൻ ഇപ്രകാരം പറയുന്നു: “ഈ സീസണിലെ വ്യാപാരികളിൽ ഹറമിൽനിന്ന്(മക്ക) വല്ലവരുമുണ്ടോ എന്ന് അന്വേഷിക്കൂ. 
ഞാൻ പറഞ്ഞു: അതെ, ഞാൻ മക്കയിൽ നിന്നാണ്.
അദ്ദേഹം ചോദിച്ചു: അഹ്മദ് ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ലേ?
ഞാൻ ചോദിച്ചു: ആരാണ് അഹ്മദ് ?
അദ്ദേഹം പറഞ്ഞു: അബ്ദുൽ മുത്ത്വലിബിന്റെ മകൻ അബ്ദുല്ലയുടെ പുത്രൻ. അദ്ദേഹം പ്രവാചകനായിവരുന്ന മാസമാണല്ലോ ഇത്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. ഹറമിൽനിന്ന് നിയോഗിക്കപ്പെടും. അദ്ദേഹം പാലായനം ചെയ്ത് അഭയാർത്ഥിയായി എത്തുന്ന നാട് കറുത്ത കല്ലുകൾ പാകപ്പെട്ട കുന്നുകളുള്ളതും ഈത്തപ്പനകളുള്ളതും ചതുപ്പ് നിലമുള്ളതുമായിരിക്കും. അദ്ദേഹത്തിലേക്ക് വല്ലവരും നിന്നെ മുൻകടക്കുന്നതിന് മുമ്പ് വേഗത്തിൽ ചെന്നെത്തി അദ്ദേഹത്തെ ആശ്ലേഷിക്കുക. 
ത്വൽഹഃ: പുരോഹിതന്റെ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. ഞാൻ മക്കയിലേക്ക് കുതിച്ചു. മക്കയിലെത്തി ഞാൻ 
ചോദിച്ചു: വല്ലതും സംഭവിച്ചിട്ടുണ്ടോ?
അവർ പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിരിക്കുന്നു. അബൂ ക്വുഹാഫയുടെ മകൻ അബൂബകർ മുഹമ്മദിനെ അനുഗമിച്ചിരിക്കുന്നു.
ഞാൻ അബൂബകറിന്റെ അടുക്കൽ ചെന്നുകൊണ്ട് ചോദിച്ചു: താങ്കൾ മുഹമ്മദിനെ സ്വീകരിച്ചുവോ?
അബൂബകർ: അതെ. താങ്കളും മുഹമ്മദിന്റെ അടുക്കൽ ചെല്ലുക. അദ്ദേഹത്തെ പിൻപറ്റുക; കാരണം അദ്ദേഹം സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്.
ഞാൻ പ്രവാചക സവിദത്തിലെത്തി. ബുസ്വ്റായിലെ പുരോഹിതൻ പറഞ്ഞത് ഞാൻ അദ്ദേഹത്തോടോതി. അതിൽ പ്രവാചകൻ എറെ സന്തുഷ്ടി പ്രകടിപ്പിച്ചു. ഞാൻ പ്രഖ്യാപിച്ചു:
“അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ (യഥാർത്ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്റെ തിരുദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.)
 
“ഇതിന് മുമ്പ് നാം ആർക്ക് വേദഗ്രന്ഥം നൽകിയോ അവർ ഇതിൽ വിശ്വസിക്കുന്നു. ഇതവർക്ക് ഓതികേൾപിക്ക പ്പെടുമ്പോൾ അവർ പറയും: ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു. തീർച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീർച്ചയായും ഞങ്ങൾ കീഴ്പെടുന്നവരായിരിക്കുന്നു.  അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നൻമ കൊണ്ട് തിൻമയെ തടുക്കുകയും, നാം അവർക്ക് നൽകി യിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യും. വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. നിങ്ങൾക്കു സലാം. മൂഢന്മാരെ ഞങ്ങൾക്ക് ആവശ്യമില്ല” (വിശുദ്ധ ക്വുർആൻ 28: 52 -55)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts