ഇസ്ലാമിക പ്രബോധനം മക്കയിൽ ചൂടുപിടിച്ച കാലം. കൂടുതൽ ആളുകൾ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടു. മുഹമ്മദ് നബി ﷺ യുടെ അനുയായികൾ എണ്ണംകൂടി. അതോടെ, ബഹുദൈവ വിശ്വാസികൾ തങ്ങളുടെ പ്രതിലോമ നിലപാടുകൾ കഠിനമാക്കി. പലവിധ പീഢന മുറകൾ അവർ വിശ്വാസികളിൽ പ്രയോഗിച്ചു. എവിടേക്കെങ്കിലും രക്ഷപ്പെടുവാനുള്ള മാർഗ്ഗമന്വേഷിക്കൽ മാത്രമായിരുന്നു മുസ്ലിംകൾക്ക് കരണീയം. ഈ സന്ദർഭത്തിലാണ് പാലായനത്തിനുള്ള നിർദ്ദേശം അല്ലാഹു വിൽനിന്നുള്ള സന്ദേശമായി വരുന്നത്. പാലായന ഭൂമിയായി പ്രവാചകൻ ﷺ കണ്ടത് അബ്സീനിയയായിരുന്നു. വിശ്വാസികളോട് പ്രവാചകൻ പറഞ്ഞു: “നിങ്ങൾ അബ്സീനിയാദേശത്തേക്ക് പലായനം ചെയ്യുക. അവിടെ ഒരു രാജാവുണ്ട്; അദ്ദേ ഹത്തിന്റെയടുക്കൽ ആരും അക്രമത്തിനിരയാകില്ല.”
മുസ്ലിംകൾ അഭയാർത്ഥികളായി രണ്ട് തവണ അബ് സീനിയായിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. സുരക്ഷിതരായുള്ള മുസ്ലിംകളുടെ ആദർശജീവിതത്തിൽ ഉറക്കം നഷ്ടപ്പെട്ടത് മക്കയിലെ ബഹുദൈവ വിശ്വാസികൾക്ക് മാത്രമാണ്. മുസ്ലിംകളെ അബ്സീനിയാദേശത്തുനിന്നും പുറംചാടിക്കുവാൻ അവർ അടവുകൾ പരതി. തങ്ങളുടെ കൂട്ടത്തിൽ യുക്തിയും ശക്തിയും വ്യക്തിത്വവുമുള്ള അബ്ദുല്ലാഹ് ഇബ്നു അബീ റബീ അത്തിനേയും അംറ് ഇബ്നുൽ ആസ്വിനേയും അവർ നജ്ജാശിയുടെ അടുക്കലേക്ക് നിയോഗിച്ചു. വിലയേറിയ പാരിദോഷികങ്ങൾ കാഴ്ചവെച്ചാണ് അബ്ദുല്ലയും അംറും രാജാവിനേയും പാത്രിയാർക്കീസുമാരേയും മുഖം കാണിച്ചത്. പാത്രിയാർക്കീസുമാരാകട്ടേ, ഇവരുടെ വ്യാജമൊഴികളിലും വിലയേറിയ സമ്മാനങ്ങളിലും ആകൃഷ്ടരായി അവർക്കുവേണ്ടി രാജാവിനോട് സംസാരിക്കാമെന്ന് ഏൽക്കുകയും ചെയ്തു. അബ്ദുല്ലയും അംറും നജ്ജാശി രാജാവിനെ മുഖം കാണിച്ചുകൊണ്ട് പറഞ്ഞു: “മഹാ രാജാവേ, താങ്കളുടെ നാട്ടിലേക്ക് ഞങ്ങളിലെ ചില വിവരമില്ലാത്ത ചെറുപ്പക്കാർ ചേക്കേറിയിട്ടുണ്ട്. അവർ തങ്ങളുടെ മതം കയ്യൊഴിച്ചിരിക്കുന്നു. താങ്കളുടെ മതത്തിൽ ചേർന്നിട്ടുമില്ല. ഞങ്ങൾക്കോ താങ്കൾക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായിട്ടാണ് അവർ വന്നിരിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ പ്രമുഖർ അവരെ തിരിച്ച് കൊണ്ടുപോകുവാൻ ഞങ്ങളെ നിയോഗിച്ചിരിക്കുകയാണ്. ഇവരുടെ പിതാക്കളും പിതൃവ്യന്മാരുമായ അവർക്കാണ് ഇവരെ കുറിച്ച് നന്നായി അറിയുക. ആയതിനാൽ ഇവരെ കൊണ്ടുപോകുവാൻ ഞങ്ങളെ അനുവദിച്ചാലും.
രാജാവ് അഭയാർത്ഥികളായ മുസ്ലിംകളോട് വല്ലതും സംസാരിക്കുന്നത് അബ്ദുല്ലക്കും അംറിനും തീരെ ഇഷ്ടമായിരുന്നില്ല.
രാജാവിനെ മുഖം കാണിക്കുന്നതിനു മുമ്പുതന്നെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ നൽകി അബ്ദുല്ലയും അംറും പാത്രിയാർക്കീസുമാരെ പാട്ടിലാക്കിയതിനാൽ അവർ രാജാവി നോട് പറഞ്ഞു: രാജാവേ, ഇവർ പറഞ്ഞത് ന്യായമാണ്. ഇവരുടെ ആളുകൾക്കാണ് ഇവരെ കുറിച്ച് കൂടുതൽ അറിയുക. അബ്ദുല്ലക്കും അംറിനും ഇവരെ ഏൽപിച്ചേക്കുക; അവർ അവ രുടെ നാട്ടിലേക്കും ആൾക്കാരിലേക്കും ഇവരെ എത്തിച്ചു കൊള്ളും.
രാജാവ് ദേഷ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇല്ല, അല്ലാഹുവാണേ, ഒരിക്കലുമില്ല. എന്റെ നാട്ടിൽ, എന്റെ ചാരത്ത് എന്നെ തേടിയെത്തിയവരെ ഞാൻ ഒരിക്കലും ഏൽപിക്കില്ല. അവരെ ക്ഷണിച്ച് വരുത്തി ഇവർ രണ്ട് പേരും അവരെ കുറിച്ച് പറഞ്ഞത് ഞാൻ ചോദിക്കട്ടെ. ഇവർ പറഞ്ഞതുപോലെയാണ് കാര്യമെങ്കിൽ ഏൽപ്പിക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയുമാകാം. അതല്ലായെങ്കിൽ ഇവരെ സംരക്ഷിക്കുകയും നല്ല സാമീപ്യം നൽകുകയും വേണം.
നജ്ജാശി രാജാവ് മുസ്ലിംകളെ വിളിക്കുവാൻ ആളെ വിട്ടു. ക്ഷണം സ്വീകരിച്ച മുസ്ലിംകൾ തങ്ങളുടെ ഭാഗം സംസാ രിക്കുവാൻ ജഅ്ഫർ ഇബ്നു അബീത്വാലിബി رَضِيَ اللَّهُ عَنْهُ നെ ഏൽപിച്ചു. എന്തുതന്നെ സംഭവിച്ചാലും തിരുദൂതർ കൽപിച്ചതും നാം അറിഞ്ഞതുമായ സത്യങ്ങൾ മാത്രമേ പറയാവൂ എന്ന് അവർ ആണയിട്ടുകൊണ്ട് അന്യോന്യം പറഞ്ഞു.
രാജാവ് തന്റെ ബിഷപ്പുമാരെ ക്ഷണിച്ചുവരുത്തി. രാജാവിനു ചുറ്റും അവർ തങ്ങളുടെ ഏടുകൾ നിവർത്തിവെച്ചു.
രാജാവ്: എന്റേയോ മറ്റ് ജനസമൂഹങ്ങളുടേയോ മതങ്ങളെ ആശ്ലേഷിക്കാതെ നിങ്ങൾ സ്വീകരിച്ച ഈ മതം ഏതാണ്? അത് കാരണമാണല്ലോ നിങ്ങൾ നിങ്ങളുടെ ആളുകളെ വിട്ട് നിൽക്കുന്നത്?
മുസ്ലിംകൾക്കുവേണ്ടി സംസാരിച്ചത് ജഅ്ഫർ رَضِيَ اللَّهُ عَنْهُ ആയിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലെയോ രാജാവേ, ഞങ്ങൾ അജ്ഞത മുറ്റിയ ഒരു ജനവിഭാഗമായിരുന്നു. ഞങ്ങൾ, വിഗ്രഹങ്ങളെ ആരാധിക്കുകയും ശവങ്ങൾ തിന്നുകയും നീചവൃ ത്തികൾ ചെയ്യുകയും കുടുംബ ബന്ധങ്ങൾ മുറിക്കുകയും അയൽപക്കത്തോട് ബന്ധങ്ങൾ മോശമാക്കുകയും ചെയ്തി രുന്നു. ഞങ്ങളിൽ ശക്തൻ ദുർബലനെ വകവരുത്തി. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതനെ നിയോഗിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവും സത്യസന്ധതയും വിശ്വസ്ഥതയും പരിശുദ്ധതയും ഞങ്ങൾക്ക് സുപരിചിതമാണ്. അദ്ദേഹം ഞങ്ങളെ, അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും അവന്റെ ഏകത്വത്തിലേക്കും ക്ഷണിച്ചു. ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലുകളും പ്രതിമകളും കയ്യൊഴിക്കുവാനും അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സംസാരത്തിൽ സത്യസന്ധരാകുവാനും അനാമത്ത് യഥാവിധം കൊടുത്ത് വീട്ടുവാനും കുടുംബ ബന്ധം ചേർക്കുവാനും അയൽവാസികളോട് നന്മയിൽ വർത്തിക്കുവാനും നിഷിദ്ധങ്ങളിൽനിന്ന് അകലുവാനും രക്തം ചിന്തുന്നതിൽനിന്ന് വിട്ട് നിൽക്കുവാനും അദ്ദേഹം ഞങ്ങളോട് കൽപിച്ചു. നീചവൃത്തികളും കള്ളവാക്കുകളും അനാഥകളുടെ ധനം തിന്നലും പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നതും അദ്ദേഹം ഞങ്ങളോട് വിലക്കി. അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അവനോട് ഒന്നും പങ്കുചേർക്കരുതെ ന്നും അദ്ദേഹം കൽപ്പിച്ചു. നമസ്കാരം, നോമ്പ്, സകാത്ത് എന്നിവകൊണ്ടും അദ്ദേഹം കൽപ്പിച്ചു.
ഇസ്ലാമിക പാഠങ്ങൾ ഓരോന്നായി ജഅ്ഫർ അദ്ദേഹത്തിന് എണ്ണിപ്പറഞ്ഞുകൊടുത്തു. ശേഷം പറഞ്ഞു: ഞങ്ങൾ അദ്ദേഹത്തെ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും അദ്ദേഹം ഓതിയത് അനുധാവനം ചെയ്യുകയും ചെയ്തിരിക്കുന്നു. ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവന് പങ്കുകാരെ സ്വീകരിക്കാതിരിക്കുകയും ചെയ്തു. അദ്ദേഹം നിഷിദ്ധമാക്കിയതെല്ലാം വെടിഞ്ഞു. അനുവദിച്ചതെല്ലാം സ്വീകരിച്ചു. അതോടെ ഞങ്ങളുടെ ജനത ഞങ്ങളോട് വൈരം വെക്കുവാനും ഞങ്ങളെ പീഢിപ്പിക്കുവാനും തുടങ്ങി. ഞങ്ങളുടെ മതത്തിന്റെ പേരിലായിരുന്നു പീഢനങ്ങൾ. അഥവാ, അല്ലാഹുവെ ആരാധിക്കുന്നതിൽനിന്ന് വിഗ്രഹാരാധനയിലേക്ക് ഞങ്ങളെ മടക്കുന്നതിനുവേണ്ടിയും മ്ലേച്ചമായ കാര്യങ്ങൾ ഞങ്ങൾ ചെയ്യുവാനും. അവർ ഞങ്ങളെ മർദ്ദിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ഞങ്ങളുടെ മതമനുസരിച്ച് ജീവിക്കുന്നതിന് മറസൃഷ്ടിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ അങ്ങയുടെ നാട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങൾ താങ്കളെ മാത്രം തെരെഞ്ഞെടുക്കുകയും അങ്ങയുടെ സാമീപ്യത്തിൽ ആകൃഷ്ടരാവുകയും താങ്കളുടെ അടുക്കൽ ഞങ്ങൾ അക്രമിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കുകയും ചെയ്തു.
നജ്ജാശി: അല്ലാഹുവിൽനിന്ന് അദ്ദേഹം എത്തിച്ച വല്ലതും നിങ്ങളുടെ കൂടെയുണ്ടോ?
ജഅ്ഫർ: അതെ.
നജ്ജാശി: എങ്കിൽ എനിക്കുമുമ്പിൽ അത് പാരായണം ചെയ്യൂ.
ജഅ്ഫർ, സൂറഃ മർയമിന്റെ തുടക്ക വചനങ്ങൾ ഓതി ക്കേൾപ്പിച്ചു. അതോടെ നജ്ജാശി കരഞ്ഞു. അദ്ദേഹത്തിന്റെ താടി നനഞ്ഞൊലിക്കുവോളം ആ കണ്ണുകൾ നിറഞ്ഞൊലിച്ചു. പാരായണ വചനങ്ങൾ കേട്ടതോടെ ബിഷപ്പുമാരും കരച്ചി ലായി; അത് അവരുടെ മുന്നിൽ നിവർത്തിയ ഏടുകളെ നനച്ച് കളഞ്ഞു.
നജ്ജാശി പറഞ്ഞു: അല്ലാഹുവാണേ, ഈ വചനങ്ങളുടേയും മൂസാ കൊണ്ടുവന്ന വചനങ്ങളടേയും പ്രഭവ സ്ഥാനം ഒന്നാണ്. നിങ്ങൾക്ക് രണ്ടുപേർക്കും പോകാം. ഇവരെ ഞാൻ നിങ്ങൾക്ക് വിട്ടുതരില്ല, ഒരിക്കലും.
അംറും അബ്ദുല്ലയും അവിടംവിട്ടിറങ്ങി. അംറ് അബ്ദുല്ലയോട് പറഞ്ഞു: അല്ലാഹുവാണേ, ഞാൻ നാളെ രാജസദസ്സിൽ ഇവരുടെ കുറവുകൾ എണ്ണും. അതോടെ അവർക്ക് ഉന്മൂല നാശമുണ്ടാകും. എന്നാൽ അബ്ദുല്ല കൂട്ടത്തിൽ സൂക്ഷ്മാലുവായിരുന്നു. അദ്ദേഹം പറഞ്ഞു: അങ്ങിനെ ചെയ്യരുത്. അവർ നമ്മോട് എതിരാണെങ്കിലും നമ്മോട് കുടുംബ ബന്ധമുള്ളവരാണല്ലോ.
അംറ് പറഞ്ഞു: അല്ലാഹുവാണെ, മർയമിന്റെ പുത്രൻ ഈസാ ദൈവദാസൻ മാത്രമാണെന്ന ഇവരുടെ വാദം ഞാൻ രാജാവിനോട് പറഞ്ഞേ അടങ്ങൂ.
അംറ് പിറ്റേന്ന് രാജസദസ്സിലെത്തി. അദ്ദേഹം പറഞ്ഞു: രാജാവേ, മർയമിന്റെ പുത്രൻ ഈസായെ സംബന്ധിച്ച് ഇവർ കടുത്ത കാര്യങ്ങളാണ് പറയുന്നത്. അവരെ വിളിച്ച് വരുത്തി അതിനെ കുറിച്ച് ആരാഞ്ഞാലും.
രാജാവ് മുസ്ലിംകളെ വിളിക്കുവാൻ ആളെ വിട്ടു. ക്ഷണം സ്വീകരിച്ച മുസ്ലിംകൾ ഒത്തുകൂടി. എന്തുതന്നെ സംഭവിച്ചാലും തിരുദൂതർ കൽപിച്ചതും നാം അറിഞ്ഞതുമായ സത്യങ്ങൾ മാത്രമേ പറയാവൂ എന്ന് അന്യോന്യം പറഞ്ഞു.
രാജാവ്: മർയമിന്റെ പുത്രൻ ഈസായെ കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത്?
ജഅ്ഫർ: ഞങ്ങളുടെ പ്രവാചകൻ പറഞ്ഞത് മാത്രമാണ് ഞങ്ങൾ പറയുന്നത്. ഈസാ അല്ലാഹുവിന്റെ തിരുദാസനും ദൂതനും ആത്മാവുമാണ്; പതിവ്രതയും കന്യകയുമായ മറിയത്തിലേക്ക് അല്ലാഹു നൽകിയ തന്റെ വചനവുമാണ്.
രാജാവ് നിലത്തുനിന്ന് ഒരു കൊള്ളിയെടുത്തു. ശേഷം പറഞ്ഞു: നിങ്ങൾ പറഞ്ഞത് കൃത്യമാണ്; അതിൽനിന്ന് ഈസാ ഈ കൊള്ളിയുടെ അത്രപോലും തെറ്റിയിട്ടില്ല.
രാജാവ് ഇത് പറഞ്ഞമാത്രയിൽ പാത്രിയാർക്കീസു മാർ അദ്ദേഹത്തിന് ചുറ്റും ബഹളം കൂട്ടി. രാജാവ് പറഞ്ഞു: നിങ്ങൾ എത്ര ബഹളം കൂട്ടിയാലും ശരി സത്യം അതാണ്.
രാജാവ് മുസ്ലിംകളോടായി പറഞ്ഞു: നിങ്ങൾക്ക് പോകാം. നിങ്ങൾ എന്റെ നാട്ടിൽ സുരക്ഷിതരായിരിക്കും. നിങ്ങളെ ശകാരിക്കുന്നവർ ശിക്ഷ അനുഭവിക്കേണ്ടിവരും. നിങ്ങൾക്ക് ദ്രോഹമുണ്ടാക്കിയാൽ എനിക്ക് ഒരു സ്വർണ്ണ മല ലഭിക്കുമെങ്കിലും ഞാൻ അത് ആഗ്രഹിക്കുന്നില്ല. അംറും അബ്ദുല്ലയും സമർപ്പിച്ച സമ്മാനങ്ങൾ അവർക്കുതന്നെ തിരിച്ചേൽപ്പിക്കുക. നമുക്ക് അവ ആവശ്യമില്ല. അല്ലാഹുവാണേ, അല്ലാഹു ഈ രാജ ഭരണം എന്നെ ഏൽപ്പിച്ചപ്പോൾ എന്നോട് കൈകൂലി വാങ്ങിയിട്ടില്ല. എങ്കിൽ, ഞാൻ ഇവിടെ എങ്ങിനെ കൈകൂലി വാങ്ങും?… അംറും അബ്ദുല്ലയും നിന്ദ്യരായി അവിടെനിന്ന് പടിയിറങ്ങി. അവരുടെ കാഴ്ചദ്രവ്യങ്ങൾ അവർക്കു തന്നെ തിരി ച്ചേൽപ്പിക്കപ്പെട്ടിരുന്നു.
അബ്സീനിയ മുസ്ലിംകൾക്ക് നല്ല വീടായിരുന്നു; നല്ല അയൽപക്കവും.
നജ്ജാശി ഇസ്ലാം സ്വീകരിച്ചു. ഹിജ്റാബ്ദം ഒമ്പതിലാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ പ്രവാചകൻ അനുചരന്മാരോട് പറഞ്ഞു: “ഇന്ന് ഒരു മഹാനായ മനുഷ്യൻ മരണപ്പെട്ടിരിക്കുന്നു. നിങ്ങൾ ആ സഹോദരന് വേണ്ടി ജനാസ നമസ്കരിക്കുക”. പ്രവാചകന്റെ ﷺ നേതൃത്വത്തിൽ പ്രസ്തുത നമസ്കാരം മദീനയിൽ നടന്നു.
പ്രപഞ്ച നാഥനായ അല്ലാഹു, തന്റെ കാരുണ്യം അദ്ദേഹത്തിൽ സദാ കടാക്ഷിക്കുമാറാകട്ടേ…

“…ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളിൽവെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക് കാണാം. അവരിൽ മതപണ്ഡിതൻമാരും സന്യാസികളും ഉണ്ടെന്നതും, അവർ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം. റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവർ കേട്ടാൽ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകുന്നതായി നിനക്ക് കാണാം. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാൻ ഞങ്ങൾ മോഹിച്ച് കൊണ്ടിരിക്കെ, ഞങ്ങൾക്കെങ്ങനെ അല്ലാഹുവിലും ഞങ്ങൾക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാൻ കഴിയും? അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവർക്ക് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ പ്രതിഫലമായി നൽകി. അവരതിൽ നിത്യവാസികളായിരിക്കും. സദ്വൃത്തർക്കുള്ള പ്രതിഫലമത്രെ അത്. അവിശ്വസിക്കുകയും, നമ്മുടെ തെളിവുകളെ തള്ളിക്കളയുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികൾ”
അബ്ദുൽ ജബ്ബാർ അബ്ദുല്ല