സ്വർഗ്ഗവാസികൾ നരകവാസികളോട്

THADHKIRAH

അല്ലാഹു പറയുന്നു:
وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ ۚ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ ‎﴿٥٠﴾‏الَّذِينَ اتَّخَذُوا دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ نَنسَاهُمْ كَمَا نَسُوا لِقَاءَ يَوْمِهِمْ هَٰذَا وَمَا كَانُوا بِآيَاتِنَا يَجْحَدُونَ ‎﴿٥١﴾‏
സ്വർഗ്ഗാവകാശികൾ നരകാവകാശികളോട് വിളിച്ചു പറയും: ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിയോ? അവർ പറയും: അതെ അപ്പോൾ ഒരു വിളംബരക്കാരൻ അവർക്കിടയിൽ വിളിച്ചുപറയും: അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലാകുന്നു.  അതായത്, അല്ലാഹുവിന്റെ മാർഗ്ഗത്തിൽനിന്ന് തടയുകയും, അത് വക്രമാക്കാൻ ആഗ്രഹിക്കുകയും, പരലോകത്തിൽ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേൽ. (വി. ക്വു. അൽഅഅ്റാഫ്: 44, 45)
സ്വർഗ്ഗാവകാശികൾ  കുറ്റവാളികളോട്  അവർ നരകത്തിലാകുവാനുള്ള കാരണം ചോദിക്കും. അല്ലാഹു പറയുന്നു:  
مَا سَلَكَكُمْ فِي سَقَرَ ‎﴿٤٢﴾‏ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ‎﴿٤٣﴾‏ وَلَمْ نَكُ نُطْعِمُ الْمِسْكِينَ ‎﴿٤٤﴾‏ وَكُنَّا نَخُوضُ مَعَ الْخَائِضِينَ ‎﴿٤٥﴾‏ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ‎﴿٤٦﴾‏ حَتَّىٰ أَتَانَا الْيَقِينُ ‎﴿٤٧﴾‏
നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവർ (കുറ്റവാളികൾ) മറുപടി പറയും: ഞങ്ങൾ നമസ്കരിക്കുന്നവ രുടെ കൂട്ടത്തിലായില്ല. ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമാ യിരുന്നില്ല. (തോന്നിവാസത്തിൽ) മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങൾ നിഷേധിച്ചുകളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങൾക്ക് വന്നെത്തി. (വി. ക്വു. അൽമുദ്ദഥിർ: 42-47)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts