സ്വർഗ്ഗവാസികൾ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സന്ദർഭത്തിൽ അവർക്കുള്ള ഹൃദ്യമായ സ്വീകരണത്തെ കുറിച്ച് കിതാബും സുന്നത്തും വിവരിക്കുന്നത് നോക്കൂ.
അല്ലാഹു പറയുന്നു:
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ ۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا ﴿٤٤﴾
അവർ അവനെ കണ്ടുമുട്ടുന്ന ദിവസം അവർക്കുള്ള അഭിവാദ്യം സലാം ആയിരിക്കും. അവർക്കവൻ മാന്യമായ പ്രതിഫലം ഒരുക്കി വെച്ചിട്ടുണ്ട്. (വി. ക്വു. അഹ്സാബ്: 44)
سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴿٥٨﴾
സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവി ങ്കൽനിന്ന് അവർക്കുള്ള അഭിവാദ്യം. (വി. ക്വു. യസീൻ: 58)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ يَقُولُ لأَهْلِ الْجَنَّةِ يَا أَهْلَ الْجَنَّةِ . فَيَقُولُونَ لَبَّيْكَ رَبَّنَا وَسَعْدَيْكَ وَالْخَيْرُ فِى يَدَيْكَ . فَيَقُولُ هَلْ رَضِيتُمْ فَيَقُولُونَ وَمَا لَنَا لاَ نَرْضَى يَا رَبِّ وَقَدْ أَعْطَيْتَنَا مَا لَمْ تُعْطِ أَحَدًا مِنْ خَلْقِكَ . فَيَقُولُ أَلاَ أُعْطِيكُمْ أَفْضَلَ مِنْ ذَلِكَ . فَيَقُولُونَ يَا رَبِّ وَأَىُّ شَىْءٍ أَفْضَلُ مِنْ ذَلِكَ فَيَقُولُ أُحِلُّ عَلَيْكُمْ رِضْوَانِى فَلاَ أَسْخَطُ عَلَيْكُمْ بَعْدَهُ أَبَدًا
“നിശ്ചയം അല്ലാഹു സ്വർഗ്ഗവാസികളോട് പറയും: സ്വർഗ്ഗവാസികളേ. അപ്പോൾ അവർ പറയും: അല്ലാഹുവേ നിന്റെ വിളിയാളത്തിന് ഞങ്ങളിതാ വീണ്ടും വീണ്ടും ഉത്തരമേകുന്നു. നിന്റെ വിളിക്ക് ഉത്തരമേകുന്നതിൽ ഞങ്ങൾ സൗഭാഗ്യവാന്മാരാകുന്നു. നിന്റെ തിരുമുമ്പിലാകുന്നു നന്മകൾ മുഴുവനും.’ അപ്പോൾ അല്ലാഹു പറ യും: നിങ്ങൾ തൃപ്തരായോ? അവർ പറയും: ഞങ്ങളുടെ രക്ഷി താവേ എന്ത് കൊണ്ട് ഞങ്ങൾ തൃപ്തരാവുകയില്ല; നിന്റെ സൃഷ്ടി കളിൽ ഒരാൾക്കും നൽകാത്തത്ര നീ ഞങ്ങൾക്ക് നൽകിയിരി ക്കുന്നുവല്ലോ. അപ്പോൾ അല്ലാഹു പറയും: അതിനേക്കാൾ അതി ശ്രേഷ്ഠമായത് ഞാൻ നിങ്ങൾക്ക് നൽകട്ടേ? അവർ പറയും: ഞ ങ്ങളുടെ രക്ഷിതാവേ, അതിനേക്കാൾ ശ്രേഷ്ഠമായത് എന്താണ്? അപ്പോൾ അല്ലാഹു പറയും: എന്റെ പ്രീതി ഞാൻ നിങ്ങൾക്ക് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽപിന്നെ ഞാൻ ഒരിക്കലും നിങ്ങളോ ട് കോപിക്കുകയില്ല.” (ബുഖാരി)
അല്ലാഹുവേ, ഞങ്ങളേയും ഞങ്ങളുടെ മാതാപിതാക്കളേയും ഇണകളേയും മക്കളേയും മുഴുമുസ്ലിംകളേയും നീ പ്രീതിപ്പെടേണമേ. നിന്റെ കാരുണ്യത്തിന്റെ ഭവനമായ ജന്നത്തിൽ ഒരു ഇടമേകി നീ ഞങ്ങളോട് കനിയേണമേ……
അബ്ദുൽ ജബ്ബാർ അബ്ദുല്ല