അതിവിദൂരത്തിലേക്ക് വീശിയടിക്കുന്ന സ്വർഗ്ഗീയ സുഗന്ധങ്ങൾ പോലും നിഷേധിക്കപ്പെടുന്ന പാപികളായ ചില ജനവിഭാഗങ്ങ ളുണ്ട്.
1. ജനങ്ങളെ അന്യായമായി ദ്രോഹിക്കുന്നവർ
2. നഗ്നതയുടുത്ത് ഉലാത്തുന്ന സ്ത്രീകൾ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
“രണ്ടു വിഭാഗം ആളുകൾ നരകവാസികളാണ്. അവരെ ഞാൻ കണ്ടിട്ടില്ല. ഒരു വിഭാഗം അവരുടെ കയ്യിൽ പശുവിന്റെ വാലുകൾ പോലുള്ള ചമ്മട്ടികളുണ്ട്; അവകൊണ്ട് അവർ ജനങ്ങളെ അടിക്കുന്നു. (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച, (എന്നാൽ)നഗ്നരായ, (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകൾ ചാഞ്ഞ് ആടുന്ന ഒട്ടക പൂഞ്ഞകൾ പോലെയാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുക യില്ല. അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. സ്വർഗ്ഗീയ പരിമളമാകട്ടെ വളരെ വിദൂരതിയിൽ തന്നെ അനുഭവ പ്പെടുന്നതാകുന്നു”. (ബുഖാരി)
3. “മുആഹദി”നെ കൊല്ലുന്നവൻ
ഇസ്ലാമിക രാഷ്ട്രത്തിന്റെ അഭയം സ്വീകരിച്ച് കഴിയുന്ന അമുസ്ലിമാണ് മുആഹദ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا
“വല്ലവനും ഒരു മുആഹദിനെ കൊന്നാൽ അവൻ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. അതിന്റെ പരിമളം നാൽപ്പത് വർഷത്തെ വഴിദൂരത്തിൽനിന്ന് അനുഭവപ്പെടും”.
4. പ്രജകളോട് ഗുണകാംക്ഷയില്ലാത്ത പ്രജാധിപതി
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً ، فَلَمْ يَحُطْهَا بِنَصِيحَةٍ ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ
“അല്ലാഹു പ്രജയുടെ ഉത്തരവാദിത്തം ഏൽപ്പിച്ച ഏതൊരു ദാസനും ആ പ്രജയെ ഗുണകാംക്ഷയോടെ സംരക്ഷിച്ചില്ലായെങ്കിൽ തീർച്ചയായും അവൻ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല”. (ബുഖാരി)
5. അകാരണമായി ത്വലാക്വ് ആവശ്യപ്പെടുന്ന സ്ത്രീ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاَقًا فِى غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ
“ഏതൊരു സ്ത്രീയാണോ തന്റെ ഭർത്താവിനോട് യാതൊരു കുറ്റവുമില്ലാതിരിക്കെ ത്വലാക്വ് ആവശ്യപ്പെടുന്നത് അവൾക്ക് സ്വർഗ്ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണ്”
6. മുടി കറുപ്പിക്കുന്നവർ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَكُونُ قَوْمٌ يَخْضِبُونَ فِى آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ
“കാലാവസാനത്തിൽ ഒരു വിഭാഗം ആളുകൾ പ്രാവുകളുടെ മേട പോലെ (മുടിക്കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയിൽ) കറുപ്പ് കൊടുക്കുന്നവരായിരിക്കും. അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല”.
7. പിതൃത്വം പിതാവല്ലാത്തവരിലേക്ക് ജൽപ്പിക്കുന്നവൻ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنِ ادَّعَى إِلَى غَيْرِ أَبِيهِ لَمْ يَرَحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ خَمْسِمِائَةِ عَامٍ
“വല്ലവനും തന്റെ പിതാവല്ലാത്തവരിലേക്ക് (തന്റെ പിതൃത്വം) ജൽപ്പിച്ചാൽ അവൻ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്ക കയില്ല. അതിന്റെ പരിമളം അഞ്ഞൂറ് വർഷത്തെ വഴിദൂരത്തിൽ നിന്ന് അനുഭവപ്പെടും”
8. “ദിമ്മി”യെ കൊല്ലുന്നവൻ
ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാരാണ് ദിമ്മികൾ. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَتَلَ رَجُلاً مِنْ أَهْلِ الذِّمَّةِ لَمْ يَرَحْ رِيحَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ سَبْعِينَ عَاماً
“വല്ലവനും അഹ്ലുദിമ്മഃയിൽപെട്ട ഒരാളെ കൊന്നാൽ അവൻ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. തീർച്ചയായും അതിന്റെ പരിമളം എഴുപത് വർഷത്തെ വഴിദൂരത്തിൽനിന്ന് അനുഭവപ്പെടും.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല