സ്വർഗ്ഗീയ നദികൾ
താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ് സ്വർഗ്ഗം എന്ന് അല്ലാഹു അനേക വചനങ്ങളിൽ ഉണർത്തിയിരിക്കുന്നു. പാലാറുകൾ, തേനാറുകൾ, മദ്യത്തിന്റെ നദികൾ, സംശുദ്ധമായ വെള്ളത്തിന്റെ പുഴകൾ, കൗഥർ തുടങ്ങി സ്വർഗ്ഗീയ നദികൾ ധാരാളമാണ്. അല്ലാഹു പറഞ്ഞു:
۞ مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ ﴿٣٥﴾
സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും… (വി. ക്വു. അർറഅ്ദ്: 35)
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ﴿٥٧﴾
വിശ്വസിക്കുകയും സൽപ്രവൃത്തികളിൽ ഏർപെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗത്തോട്ടങ്ങളിൽ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. (വി. ക്വു. അന്നി സാഅ്: 57)
مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ
സൂക്ഷ്മതയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാൽ അതിൽ പകർച്ച വരാത്ത വെള്ളത്തിന്റെ നദികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ നദികളും, കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ നദികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ നദികളുമുണ്ട്. (വി. കു. മുഹമ്മദ്: 15)
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ ﴿٥٤﴾
തീർച്ചയായും ധർമ്മനിഷ്ഠ പാലിച്ചവർ ഉദ്യാനങ്ങളിലും നദികളിലുമായിരിക്കും. (വി. കു. അൽക്വമർ: 54)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَإِذَا أَرْبَعَةُ أَنْهَارٍ نَهْرَانِ بَاطِنَانِ، وَنَهْرَانِ ظَاهِرَانِ. فَقُلْتُ مَا هَذَانِ يَا جِبْرِيلُ قَالَ أَمَّا الْبَاطِنَانِ، فَنَهَرَانِ فِى الْجَنَّةِ، وَأَمَّا الظَّاهِرَانِ فَالنِّيلُ وَالْفُرَاتُ
“…. അപ്പോഴതാ നാല് നദികൾ. രണ്ട് നദികൾ അകത്തും. രണ്ട് നദികൾ പുറത്തും. ഞാൻ ചോദിച്ചു: ഇവ രണ്ടും എന്താണ് ജിബ്രീൽ? അദ്ദേഹം പറഞ്ഞു: അകത്തുള്ളത് രണ്ടും സ്വർഗ്ഗത്തിലെ രണ്ട് നദികളാണ്. എന്നാൽ പുറത്തുള്ളവ രണ്ടും നൈലും ഫുറാത്തു(യൂഫ്രട്ടീസു)മാണ്.” (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْكَوْثَرُ نَهْرٌ فِى الْجَنَّةِ حَافَّتَاهُ مِنْ ذَهَبٍ وَمَجْرَاهُ عَلَى الدُّرِّ وَالْيَاقُوتِ تُرْبَتُهُ أَطْيَبُ مِنَ الْمِسْكِ وَمَاؤُهُ أَحْلَى مِنَ الْعَسَلِ وَأَبْيَضُ مِنَ الثَّلْجِ
“അൽകൗഥർ സ്വർഗ്ഗത്തിലെ ഒരു നദിയാണ്. അതിന്റെ ഇരു തീരങ്ങളും സ്വർണ്ണത്താലാണ്. അതിന്റെ ഒഴുക്കാകട്ടേ മുത്തുകളിലൂടേയും മാണിക്യത്തിലൂടേയുമാണ്. അതിലെ മണ്ണാകട്ടെ കസ്തൂരിയേക്കാൾ മുന്തിയതാണ്. അതിലെ വെള്ളം തേനിനേക്കാൾ മധുരമുള്ളതും ഹിമത്തേക്കാൾ വെളുത്തതുമാണ്”