സ്വർഗ്ഗവാസികൾക്ക് അണിയുവാൻ ആഭരണങ്ങളും ഉടുക്കുവാൻ ഉടയാടകളും വിവിധങ്ങളാണ്. അല്ലാഹു പറഞ്ഞു:
إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴿٢٣﴾
വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ തീർച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവർക്കവിടെ സ്വർണ്ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവർക്ക് അവിടെയുള്ള വസ്ത്രം. (വി. ക്വു.അൽഹജ്ജ് :23)
أُولَٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴿٣١﴾
അക്കൂട്ടർക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കു ന്നതാണ്. അവർക്കവിടെ സ്വർണ്ണം കൊണ്ടുള്ള വളകൾ അണിയി ക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങൾ അവർ ധരിക്കുകയും ചെയ്യും. അവിടെ അവർ അലങ്കരിച്ച കട്ടിലുകളിൽ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വി ശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം! (വി. ക്വു. അൽകഹ്ഫ് :31)
عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا ﴿٢١﴾
അവരുടെമേൽ പച്ചനിറമുള്ള നേർത്ത പട്ടുവസ്ത്രങ്ങളും കട്ടിയു ള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവർക്ക് അണിയിക്കപ്പെടുന്നതാണ്. അവർക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാൻ കൊടുക്കുന്നതുമാണ്. (വി. ക്വു. അൽഇൻസാൻ: 21)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും മറ്റും നിവേദനം.
أُهْدِىَ لِلنَّبِىِّ ﷺ جُبَّةُ سُنْدُسٍ ، وَكَانَ يَنْهَى عَنِ الْحَرِيرِ ، فَعَجِبَ النَّاسُ مِنْهَا ، فَقَالَ ﷺ وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ ، لَمَنَادِيلُ سَعْدِ بْنِ مُعَاذٍ فِى الْجَنَّةِ أَحْسَنُ مِنْ هَذَا
“നബി ﷺ ക്ക് മിനുസപ്പട്ടിന്റെ ഒരു ജുബ്ബ സമ്മാനിക്കപ്പെട്ടു. (തിരുമേനി ﷺ) പട്ടിനെ (പുരുഷന്മാർക്ക്) നിരോധിക്കുമായിരുന്നു. അപ്പോൾ ആ പട്ടിന്റെ (ഭംഗിയിലും മിനുമിനുപ്പിലും) സ്വഹാബത്ത് ആശ്ചര്യം കൂറി. തിരുമേനി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം സ്വർഗ്ഗത്തിൽ സഅ്ദ് ഇബ്നു മുആദിന്റെ ഉറുമാലുകൾ ഇതിനേക്കാൾ മികവുള്ളതാണ്”. (ബുഖാരി)
സഅ്ദ് ഇബ്നുമുആദ് رَضِيَ اللَّهُ عَنْهُ , അൻസ്വാരികളുടെ നേതാവും തിരുമേനി ﷺ യുടെ അരുമ സ്വഹാബിയുമായിരുന്നു. മഹത്വങ്ങൾ ധാരാളമുള്ള അദ്ദേഹം ഖന്തക്വ് യുദ്ധത്തോടനുബന്ധിച്ച് ശഹീദാവുകയുണ്ടായി.
സ്വർഗ്ഗത്തിൽ പട്ടുവസ്ത്രം നേടുവാൻ
അല്ലാഹു, സ്വർഗ്ഗത്തിൽ നേർമയുള്ള പട്ടിന്റേയും കട്ടി യുള്ള പട്ടിന്റേയും ഉടയാടകൾ ധരിപ്പിക്കുവാൻ അനുഷ്ഠിക്കേണ്ട തിനെക്കുറിച്ചും സൂക്ഷിക്കേണ്ടതിനെക്കുറിച്ചും ഹദീഥുകളിൽ ഇപ്ര കാരമുണ്ട്.
അബൂറാഫിഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ غَسَلَ ميِّتاً فَكَتَمَ عَلَيْهِ غَفَرَ اللهُ لَهُ أَرْبَعِينَ مَرَّةً ، وَمَنْ كَفَّنَ مَيِّتاً كَسَاهُ اللهُ مِنْ سُنْدُسٍ وَإِسْتَبْرَقٍ فِي الْجَنَّةِ ، وَمَنْ حَفَرَ لِمَيِّتٍ قَبْراً فَأَجَنَّهُ فِيهِ أَجْرَى اللهُ لَهُ فِيهِ مِنَ الأَجْرِ كَأَجْرِ مَسْكَنٍ أَسْكَنَهُ إِلَى يَوْمِ الْقِيامَةِ
“ഒരാൾ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും (അതിന്റെ ന്യൂനത) മറച്ചുവെക്കുകയും ചെയ്താൽ നാൽപ്പതു തവണ അല്ലാഹു അ യാൾക്ക് പൊറുത്തുകൊടുക്കും. ആരെങ്കിലും ഒരു മയ്യിത്തിനെ കഫൻ ചെയ്താൽ അയാളെ അല്ലാഹു സ്വർഗ്ഗത്തിൽ നേരിയതും കട്ടിയുള്ളതുമായ പട്ടുകൾ ധരിപ്പിക്കും. ഒരാൾ ഒരു മയ്യിത്തിന് ക്വബ്റ് കുത്തുകയും അതിൽ അയാളെ മറമാടുകയും ചെ യ്താൽ ക്വിയാമത്തുനാളുവരെ അയാളെ ഒരു വീട്ടിൽ താമസി പ്പിച്ചതിന്റെ കൂലി അയാൾക്ക് അല്ലാഹു നൽകുന്നതാണ്”.
ഹുദയ്ഫയി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لاَ تَشْرَبُوا فِى آنِيَةِ الذَّهَبِ وَالْفِضَّةِ ، وَلاَ تَلْبَسُوا الْحَرِيرَ وَالدِّيبَاجَ ، فَإِنَّهَا لَهُمْ فِى الدُّنْيَا وَلَكُمْ فِى الآخِرَةِ
“നിങ്ങൾ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും പാത്രത്തിൽ കുടി ക്കരുത്. നിങ്ങൾ(പുരഷവർഗ്ഗം) മിനുസപ്പട്ടും കട്ടിയുള്ളപട്ടും ധരി ക്കരുത്. കാരണം, അവ അവിശ്വാസികൾക്ക് ഇഹലോകത്തും നി ങ്ങൾക്ക് പരലോകത്തുമാണ്.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല