അല്ലാഹുവിന്റെ അതിമഹത്തായ സൃഷ്ടിപ്പാണ് സ്വർഗ്ഗം. അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില വചനങ്ങൾ താഴെ നൽകാം.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ സ്വർഗ്ഗത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞാലും. അതിന്റെ നിർമ്മാണം എങ്ങിനെയാണ്? അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَبِنَةٌ مِنْ ذَهَبٍ ، وَلَبِنَةٌ مِنْ فِضَّةٍ ، مِلاَطُهَا الْمِسْكُ الأَذْفَرُ ، حَصْبَاؤُهَا الْيَاقُوتُ وَاللُّؤْلُؤُ ، وَتُرْبَتُهَا الْوَرْسُ وَالزَّعْفَرَانُ ، مَنْ يَدْخُلُهَا يَخْلُدُ لاَ يَمُوتُ ، وَيَنْعَمُ لاَ يَبْأَسُ ، لاَ يَبْلَى شَبَابُهُمْ ، وَلاَ تُخَرَّقُ ثِيَابُهُمْ.
“സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയുമാണ്. അവക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കുന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാണ്. അതിലെ മണ്ണാകട്ടെ കുങ്കുമവും വർസു(മഞ്ഞവർണ്ണമുള്ള ഒരു തരം സുഗന്ധം)മാണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാസിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായിരിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൗവനം ഒരിക്കലും നശിക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല”.
بِنَاءُ الْجَنَّةِ لَبِنَةٌ مِنْ ذَهَبٍ ، وَلَبِنَةٌ مِنْ فِضَّةٍ.
“സ്വർഗ്ഗത്തിന്റെ നിർമ്മാണം സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയുമാണ്”.
അബ്ദുൽ ജബ്ബാർ അബ്ദുല്ല