സ്വർഗ്ഗം സ്ഥിതി ചെയ്യുന്നത് വാനങ്ങൾക്ക് ഉപരിയിലാണെന്നറിയിക്കുന്ന തെളിവുകൾ താഴെ ചേർക്കുന്നു. മിഅ്റാജിന്റെ രാവിൽ തിരുദൂതർ ﷺ ആകാശാരോഹണം നടത്തിയ വിഷയവും നബി ﷺ അവിടെ സ്വർഗ്ഗവും സിദ്റത്തുൽമുൻതഹായും മറ്റും കണ്ടതും വിശുദ്ധ ക്വുർആൻ വിവരിച്ചിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ الْمُنتَهَىٰ ﴿١٤﴾ عِندَهَا جَنَّةُ الْمَأْوَىٰ ﴿١٥﴾
മറ്റൊരു ഇറക്കത്തിലും അദ്ദേഹം (മലക്കിനെ) കണ്ടിട്ടുണ്ട്. അറ്റ ത്തെ ഇലന്തമരത്തിനടുത്ത് വെച്ച് അതിന്നടുത്താകുന്നു ജന്നത്തുൽമഅ്വാ (താമസിക്കുവാനുള്ള സ്വർഗ്ഗത്തോപ്പ്) (വി. ക്വു. അന്നജ്മ്: 13,14,15)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَنْ آمَنَ بِاللَّهِ وَرَسُولِهِ ، وَأَقَامَ الصَّلاَةَ ، وَصَامَ رَمَضَانَ ، كَانَ حَقًّا عَلَى اللَّهِ أَنْ يُدْخِلَهُ الْجَنَّةَ هَاجَرَ فِى سَبِيلِ اللَّهِ ، أَوْ جَلَسَ فِى أَرْضِهِ الَّتِى وُلِدَ فِيهَا . قَالُوا يَا رَسُولَ اللَّهِ أَفَلاَ نُنَبِّئُ النَّاسَ بِذَلِكَ . قَالَ ട്ട إِنَّ فِى الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِى سَبِيلِهِ ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الْفِرْدَوْسَ ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ ، وَفَوْقَهُ عَرْشُ الرَّحْمَنِ ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ
“വല്ലവനും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും നമസ്കാരം മുറപ്രകാരം നിലനിർത്തുകയും റമദാനിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കൽ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. അവൻ അല്ലാഹുവിന്റ മാർഗ്ഗത്തിൽ ഹിജ്റഃ പോയാലും ശരി അതല്ല താൻ ജനിച്ച ഭൂമിയിൽ ഇരുന്നാലും ശരി. സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾ ജനങ്ങളെ ഈ വിവരമറി യിക്കട്ടേ? തിരുമേനി ﷺ പറഞ്ഞു: നിശ്ചയം സ്വർഗ്ഗത്തിന് നൂറ് പദവികളുണ്ട്. അവയെല്ലാം അല്ലാഹു അവന്റെ മാർഗ്ഗത്തിലുള്ള മുജാഹിദീങ്ങൾക്ക് ഒരുക്കിവെച്ചതാകുന്നു. ഓരോ ഇരുപദവികൾക്കിടയിലും ആകാശഭൂമികൾക്കിടയിലുള്ളത്ര ദൂരമുണ്ട്. നിങ്ങൾ അല്ലാഹുവോട് തേടിയാൽ ഫിർദൗസ് തേടുക. കാരണം അത് സ്വർഗ്ഗത്തിന്റെ മദ്ധ്യവും സ്വർഗ്ഗത്തിന്റെ അത്യുന്നതവുമാകുന്നു. അതിന് മുകളിലാകുന്നു കരുണാവാരുധിയായ അല്ലാഹുവിന്റെ മഹിത സിംഹാസനം. അതിൽനിന്നാകുന്നു സ്വർഗ്ഗീയ നദികൾ പൊട്ടിയൊഴുകുന്നത്”. (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല