നരകത്തിൽ നിത്യവാസത്തിനും നരകശിക്ഷക്കും കാരണമാക്കുന്ന പാപങ്ങളെക്കുറിച്ച് നാം മുമ്പ് വിശദീകരിക്കുകയുണ്ടായി.
യഥാർത്ഥ ഈമാനും സൽ പ്രവൃത്തികളുമാണ് നരകത്തിൽനിന്ന് രക്ഷപ്പെടുത്തുവാനുള്ളത്. അല്ലാഹുവോട് വിശ്വാസികൾ ദുആ ചെയ്യുമ്പോൾ തങ്ങളുടെ ‘ഈമാനി’ നേയും സൽപ്രവൃത്തികളേയും വസീലയാക്കി(മുൻനിർത്തി) അല്ലാഹുവോട് നരകത്തിൽനിന്ന് രക്ഷതേടുന്നത് അതി നാലാണ്. അല്ലാഹു പറഞ്ഞു:
الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ ﴿١٦﴾
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതി നാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരക ശിക്ഷയിൽനിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരും. വി. ക്വു. (3: 16)
رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿١٩٢﴾ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾
…ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നിനിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികൾക്ക് സഹായികളായി ആരുമില്ലതാനും. ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ ‘നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവീൻ’ എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വിസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളുടെ തിന്മകൾ ഞങ്ങളിൽ നിന്നു നീ മായിച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങുടെ രക്ഷിതാവേ, നിന്റെ ദൂതന്മാർ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് നൽകുകയും ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ഞങ്ങൾക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച. വി. ക്വു. (3: 191-194)
വിശ്വാസം നരകത്തിൽനിന്ന് കാവലാകുന്നത് പോലെ സത്യവിശ്വാസികൾക്ക് അവരുടെ സൽപ്രവൃത്തികളും നരകത്തിൽനിന്ന് കാവലാണ്. തെളിവുകൾ ഈ വിഷയത്തിൽ ധാരാളം സ്ഥിരപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّهُ خُلِقَ كُلُّ إِنْسَانٍ مِنْ بَنِي آدَمَ عَلَىٰ سِتِّينَ وَثَلاَثِمِائَةِ مَفْصِلٍ. فَمَنْ كَبَّرَ اللّهَ، وَحَمِدَ اللّهَ، وَهَلَّلَ اللّهَ، وَسَبَّحَ اللّهَ، وَاسْتَغْفَرَ اللّهَ، وَعَزَلَ حَجَراً عَنْ طَرِيقِ النَّاسِ، أَوْ شَوْكَةً أَوْ عَظْماً عَنْ طَرِيقِ النَّاسِ، وَأَمَرَ بِمَعْرُوفٍ، أَوْ نَهَىٰ عَنْ مُنْكَرٍ، عَدَدَ تِلْكَ السِّتِّينَ وَالثَّلاَثِمِائَةِ السُّلاَمَىٰ. فَإِنَّهُ يَمْشِي يَوْمَئِذٍ وَقَدْ زَحْزَحَ نَفْسَهُ عَنِ النَّارِ
“തീർച്ചയായും ആദം സന്തതികളിൽ ഓരോ മനുഷ്യനും മുന്നൂറ്റി അറുപത് സന്ധികൾ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. ആരെങ്കിലും അല്ലാഹു അക്ബർ, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അസ്തഗ്ഫിറുല്ലാഹ് എന്നിവ പറയുകയോ, ജനങ്ങളുടെ വഴിയിൽനിന്നും കല്ല് നീക്കിയിടുകയോ, മുള്ളോ എല്ലോ എടുത്തു മാറ്റുകയോ, നന്മ കൽപ്പിക്കുകയോ, തിന്മ വരോധിക്കുകയോ ചെയ്തുകൊണ്ട് അവ മുന്നൂറ്റി അറുപത് എണ്ണം എത്തിയാൽ അവൻ അവന്റെ ശരീരത്തെ നരകത്തിൽനിന്നും തെറ്റിച്ചുകൊൺണ്ടാണ് (സംരക്ഷിച്ചു കൊൺണ്ടാണ്) അവൻ നടന്നു കൊണ്ടിരിക്കുന്നത്”. (മുസ്ലിം)
ഒരു വിശ്വാസിക്ക് നരകത്തിൽനിന്ന് അല്ലാഹുവിന്റെ ഔദാര്യത്താൽ രക്ഷയാകുന്ന ഏതാനും കാര്യങ്ങൾ ഇവിടെ ഉണർത്തുന്നു.
ഒന്ന്: അല്ലാഹുവിന്റെ സ്നേഹം നേടൽ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന്നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
والله لا يلقي الله حبيبه في النار
അല്ലാഹുവാണേ സത്യം, അല്ലാഹു തന്റെ ‘ഹബീബി’നെ ഒരിക്കലും നരകത്തിൽ എറിയുകയില്ല.
രണ്ട്: “ലാഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലൽ
ഇത്ബാൻ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
فَإِنّ الله حَرّمَ عَلَى النّارِ مَنْ قَالَ: لاَ إِلَهَ إِلاّ الله, يَبْتَغِي بِذَلِكَ وَجْهَ الله
“”ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീർച്ച”. (ബുഖാരി,മുസ്ലിം)
മൂന്ന്: നിർബന്ധ നമസ്കാരങ്ങൾ യഥാവിധം നിർവ്വഹിക്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من حافظ على الصلوات الخمس ركوعهن وسجودهن ومواقيتهن وعلم أنهن حق من عند الله دخل الجنة أو قال وجبت له الجنة أو قال حرم على النار
“ആരെങ്കിലും അഞ്ചു നമസ്കാരങ്ങൾ, അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നിർവ്വഹിക്കുകയും അവ അല്ലാഹുവിൽനിന്നുള്ള ബാധ്യത കളാണെന്ന് അറിയുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവന് സ്വർഗ്ഗം നിർബന്ധമായി. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവൻ നരകത്തിന് നിഷിദ്ധമായി”.
നാല്: നോമ്പെടുക്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَن صامَ يَوماً في سبيلِ الله بَعَّدَ الله وَجهَهُ عنِ النارِ سبعينَ خَريفاً
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾ ഒരുദിനം നോമ്പനുഷ്ഠിച്ചാൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽനിന്ന് എഴുപതു വർഷത്തെ ദൂരത്തേക്ക് അകറ്റും” (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَامَ يَوْماً في سَبِيلِ الله جَعَلَ الله بَيْنَهُ وبَيْنَ النَّارِ خَنْدَقاً كما بَيْنَ السماءِ والأرْضِ
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾ ഒരുദിനം നോമ്പെടുത്താൽ അല്ലാഹു അവന്റെയും നരകത്തിന്റേയും ഇടയിൽ ആകാശത്തിനും ഭൂമിക്കുമിടയിലെ ദൂരം കണക്ക് ഒരു കിടങ്ങുതീർക്കും”
അല്ലാഹു പറഞ്ഞതായി അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الصيام جنة يستجن بها العبد من النار
“നോമ്പ് പരിചയാകുന്നു. ദാസൻ നോമ്പുകൊണ്ട് നരകത്തിൽനിന്ന് മറസ്വീകരിക്കട്ടെ…
അഞ്ച്: സ്വദക്വഃ നല്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ما منكم من أحدٍ إلا سيُكلِّمهُ ربهُ ليس بينَهُ وبينَهُ ترجمان فينظرُ أيمنَ منهُ فلا يرى إلاّ ما قدَّمَ من عمله، وينظرُ أَشْأَمَ منه فلا يَرَى إلا ما قدَّمَ، وينظرُ بين يديه فلا يرى إلاَّ النارَ تِلْقاء وجهه، فاتَّقوا النار ولو بِشقِّ تمرةٍ
“നിങ്ങളിൽ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനുമിടയിൽ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാൾ തന്റെ വലതു ഭാഗത്തേക്ക് നോക്കും, താൻ കാലെകൂട്ടി ചെയ്തതല്ലാതെ അയാൾ യാതൊന്നും കാണില്ല. അയാൾ തന്റെ ഇടതു ഭാഗത്തേക്ക് നോക്കും അപ്പോഴും താൻ തനിക്ക് മുൻകൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അപ്പോൾ അയാൾ തന്റെ മുന്നിലേക്ക് നോക്കും, തന്റെ മുന്നിൽ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാൽ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ കാക്കുക”. (ബുഖാരി)
ആറ്: മൃദുലമായി പെരുമാറൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ وَمَنْ تَحْرُمُ عَلَيْهِ النَّارُ ؟ عَلَى كُلِّ قَرِيبٍ هَيِّنٍ سَهْلٍ
“നരകത്തെ ആർക്ക് നിഷിദ്ധമാകുമെന്നും ആര് നരകത്തിന് നിഷിദ്ധമാകുമെന്നും ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടയോ? ജനങ്ങളോട് അടുത്തും സ്നേഹത്തോടും മൃദുലമായും പെരുമാറുന്നവൻ”.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ كَانَ سَهْلاً هَيِّناً لَيِّناً ، حرَّمَهُ اللهُ عَلَى النَّارِ
“ആരെങ്കിലും ലോലനും വിനയാന്വിതനും മൃദുലനും ആണെങ്കിൽ അല്ലാഹു അയാൾക്ക് നരകം നിഷിദ്ധമാക്കും”
ഏഴ്: തനിക്കിഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ. وَلْيَأْتِ إلَىٰ النَّاسِ الَّذِي يُحِبُّ أَنْ يُؤْتَىٰ إلَيْهِ
“നരകത്തിൽനിന്ന് അകറ്റി നിർത്തപ്പെടുവാനും സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരായിരിക്കെ അവരെ തേടി മരണം വരട്ടെ, തന്നിലേക്ക് വന്നെത്തിപ്പെടുവാൻ താൻ ആഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്ക് ചെല്ലുകയും ചെയ്യട്ടെ…” (മുസ്ലിം)
എട്ട്: നരകത്തിൽനിന്നും മോചനമേകുവാൻ കാരണമാകുന്ന ദിക്റിനെ വർദ്ധിപ്പിക്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قالَ حِينَ يُصْبِحُ أَوْ يُمْسِي: اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ الله لاَ إِلٰهَ إِلاَّ أَنْتَ وَأَنَّ مُحَمَّداً عَبْدُ كَ وَرَسُولُكَ ، أَعْتَقَ الله رُبْعَهُ مِنَ النَّارِ، فَمَنْ قالَهَا مَرَّتَينِ أَعْتَقَ الله نِصْفَهُ، وَمَنْ قالَهَا ثَلاَثاً أَعْتَقَ الله ثَلاَثَةَ أَرْبَاعِهِ، فإِنْ قَالَهَا أَرْبَعاً اعْتَقَهُ الله مِنَ النَّارِ
“ആരെങ്കിലും നേരം പുലരുമ്പോൾ അല്ലെങ്കിൽ വൈകുന്നേ രമാകുമ്പോൾ ഇങ്ങനെപ്പറഞ്ഞാൽ:
اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
അല്ലാഹുവേ, ഞാൻ പ്രഭാതത്തിൽ പ്രവേശിച്ചു, ഞാൻ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അർശിന്റെ വാഹകരേയും നിന്റെ മലക്കുകളേയും നിന്റെ സകല സൃഷ്ടികളേയും ഞാൻ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാർത്ഥ ആരാധനക്കർഹനായി നീ മാത്രം. നിശ്ചയം, മുഹമ്മദ് നബി നിന്റെ ദാസനും നിന്റെ ദൂതനുമാകുന്നു. (ഇതോടെ) അല്ലാഹു ആ ദിനം അവന്റെ നാലിൽ ഒരു ഭാഗം നരകത്തിൽ നിന്ന് മോചിപ്പിക്കും. ഒരാൾ ഇത് രണ്ടുതവണ പറഞ്ഞാൽ അവന്റെ പകുതി നരകത്തിൽനിന്ന് മോചിപ്പിക്കും. ഒരാൾ ഇത് മൂന്നുതവണ പറഞ്ഞാൽ അവന്റെ നാലിൽ മൂന്നുഭാഗം നരകത്തിൽനിന്ന് മോചിപ്പിക്കുന്നു. ഇനി ഒരാൾ അത് നാലുതവണ പറഞ്ഞാൽ ആ ദിനം അല്ലാഹു അവനെ നരകത്തിൽ നിന്ന് മോചിപ്പിക്കും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും അബൂസഈദ് رَضِيَ اللَّهُ عَنْهُ വി ൽ നിന്നും നിവേദനം:
أَنَّهُمَا شَهِدَا عَلَى رَسُولِ اللَّهِ ﷺ قَالَ: إِذَا قَالَ الْعَبْدُ لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ قَالَ يَقُولُ اللَّهُ عَزَّ وَجَلَّ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَأَنَا أَكْبَرُ وَإِذَا قَالَ الْعَبْدُ لَا إِلَهَ إِلَّا اللَّهُ وَحْدَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَحْدِي وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ لَا شَرِيكَ لَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا شَرِيكَ لِي وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا لِي الْمُلْكُ وَلِيَ الْحَمْدُ وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا حَوْلَ وَلَا قُوَّةَ إِلَّا بِي وَكَانَ يَقُولُ مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ
“അവർ രണ്ട് പേരും അല്ലാഹുവിന്റെ റസൂൽ പറഞ്ഞതിന് സാക്ഷികളായി: ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അ ക്ബർ’ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ അക്ബർ(വലിയവൻ) ആകുന്നു. അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ എന്ന് പറഞ്ഞാൽ, അല്ലാഹു പറ യും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ ഏകനാണ്. അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു, ലാ ശരീകലഹു’ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല. (അടിമ) ‘ലാഇലാഹ ഇല്ലല്ലാഹു ലഹുൽമു ൽകു വലഹുൽഹംദു’ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാ ധ്യനായി മറ്റാരുമില്ല; എനിക്കുമാത്രമാണ് രാജാധിപത്യവും സർവ്വസ്ഥുതികളും. (അടിമ) ‘ലാഇലാഹ ഇല്ലല്ലാഹു, വലാ ഹൗല വലാക്വുവ്വത്ത ഇല്ലാബില്ലാഹ് ‘ എന്ന് പറഞ്ഞാൽ, അല്ലാഹു പ റയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലനശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല. അദ്ദേഹം പറയുമായിരുന്നു: ആരെങ്കിലും തന്റെ രോഗാവസ്ഥയിൽ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താൽ അയാളെ തീ തിന്നുകയില്ല”
മറ്റൊരു റിപ്പോട്ടിൽ:
مَنْ رُزِقَهُنَّ عِنْدَ مَوْتِهِ لَمْ تَمَسَّهُ النَّارُ
“ആർക്കെങ്കിലും തന്റെ മരണ സന്ദർഭത്തിൽ (ചൊല്ലുവാൻ) ഇവ പ്രധാനം ചെയ്യപ്പെട്ടാൽ അയാളെ നരകം സ്പർശിക്കുകയില്ല”.
ഒമ്പത്: പെൺമക്കളെ സംരക്ഷിക്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنِ ابتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ فأَحْسَنَ إليهنَّ ،كُنَّ له سِتْراً مِنَ النَّارِ
“പെൺമക്കളാൽ പരീക്ഷിക്കപ്പെടുന്നവൻ (രക്ഷിതാവ്) അവരെ നല്ല നിലയിൽ വളർത്തിയാൽ, അവർ അവന് നരകത്തിൽ നിന്ന് മറയാണ്”. (ബുഖാരി,മുസ്ലിം)
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا. فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ. فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً. وَرَفَعَتْ إِلَىٰ فِيهَا تَمْرَةً لِتَأْكُلُهَا. فَاسْتَطْعَمَتْهَا ابْنَتَاهَا. فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا. فَأَعْجَبَنِي شَأْنُهَا. فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللّهِ. فَقَالَ ﷺ: إِنَّ اللّه قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ. أَوْ أَعْتَقَهَا بِهَا مِنَ النَّارِ.
“എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടുപെൺമക്കളേയും വഹിച്ചുകൊണ്ടുവന്നു. ഞാൻ അവർക്ക് മൂന്നു കാരക്കകൾ തിന്നുവാൻ നൽകി. ആ ഉമ്മ രണ്ടുകുട്ടികൾക്കും ഒരോ കാരക്കകൾ നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി, അപ്പോൾ, ആ രണ്ടു പെണ്മക്കൾ ഉമ്മയോട് ആ കാരക്കയും അവർക്ക് തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ താൻ തിന്നുവാൻ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവർക്കിടയിൽ വീതിച്ചുനൽകി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവർചെയ്ത പ്രവൃത്തി ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യോട് ഉണർത്തി. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു അവർക്ക് ആ കാരക്കകൊണ്ട് സ്വർഗ്ഗം നിർബന്ധമാക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവരെ നരകത്തിൽനിന്നും മോചിപ്പിക്കും”. മുസ്ലിം)
പത്ത്: അല്ലാഹുവിനെ ഭയന്ന് കരയൽ
അല്ലാഹുവിനെ ഭയക്കുന്നവർക്ക് അവൻ ഒരുക്കിയത് സ്വർഗ്ഗീയ ആരാമങ്ങളാണ്.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ الله حَتَّى يَعُودَ الَّلبَنُ في الضَّرْعِ، وَلاَ يَجْتَمِعُ غُبَارٌ فِي سَبيلِ الله وَدُخَانُ جَهَنَّمَ
“അല്ലാഹുവിനെ ഭയന്ന് കരയുന്ന ഒരാൾ, (കറന്നെടുത്ത) പാൽ അകിട്ടിൽ തിരിച്ചു പ്രവേശിക്കുന്നതുവരെ നരകത്തിൽ പ്രവേശിക്കില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുമ്പോൾ മേൽപറ്റിയ പൊടിപടലങ്ങളും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല”.
അല്ലാഹുവിന്റെ റസുൽ ﷺ പറഞ്ഞു:
ثلاثةٌ لاَ ترَى أعيُنُهم النَّار: عَيْنٌ حَرَسَتْ في سبيلِ الله، وعَيْنٌ بَكَتْ منْ خَشْيَةِ الله، وَعَينٌ كَفَّتْ عنْ مَحَارِمِ الله
“മൂന്നുകൂട്ടർ, അവരുടെ കണ്ണുകൾ നരകം കാണില്ല. ഒരു കണ്ണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കാവൽനിന്നു. ഒരുകണ്ണ് അല്ലാഹുവിനെ ഭയന്ന് കരഞ്ഞു, ഒരുകണ്ണ് അല്ലാഹു നിഷിദ്ധമാക്കിയവയിൽനിന്ന് തടഞ്ഞു”
പതിനൊന്ന്: അന്യരുടെ അഭിമാനം കാക്കൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ رَدَّ عن عِرْضِ أَخِيهِ رَدَّ الله عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ
“തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാൽ ക്വിയാമത്ത് നാളിൽ അല്ലാഹു അവന്റെ മുഖത്തു നിന്നും നരകത്തെ തടുക്കും”
പന്ത്രണ്ട്: ദ്വുഹ്റിന്റെ സുന്നത്ത് നമസ്കാരങ്ങൾ നിലനിർത്തൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من حافظ على أربعِ ركعاتٍ قبلَ الظهرِ وأربعٍ بعدَها حرَّمهُ الله على النارِ
“ആരെങ്കിലും ദുഹ്റിന് മുമ്പ് നാല് റക്അത്തുകളും ശേഷം നാല് റക്അത്തുകളും നിത്യമായി നിർവ്വഹിക്കുകയാണെങ്കിൽ അല്ലാഹു അയാൾക്ക് നരകം നിഷിദ്ധമാക്കും”.
പതിമൂന്ന്: മഹത്തുക്കളുടെ പ്രശംസ നേടൽ
അനസ് ﷺ വിൽ നിന്ന് നിവേദനം:
مَرُّوا بجنازةٍ فأثْنَوا عليها خيراً، فقال النبيُّ ﷺ : وَجَبَتْ. ثمَّ مَرُّوا بأُخرى فأثْنَوا عليها شَرّاً، فقال: وَجَبتْ. فقال عمرُ بن الخطاب : ماوَجَبتْ قال: هذا أثَنيتُم عليهِ خيراً فوَجَبتْ لهُ الجنَّةُ، وهذا أثنَيتُم عليهِ شرّاً فوَجَبتْ لهُ النارُ، أنتم شُهَداءُ اللهِ في الأرضِ
“അവർ ഒരു ജനാസയുടെ അരികിലൂടെ നടന്നു. ആ ജനാസയെക്കുറിച്ച് അവർ പുകഴ്ത്തി പറയുകയും ചെയ്തു. അപ്പോൾ നബി ﷺ പറഞ്ഞു: അനിവാര്യമായി. പിന്നീട് അവർ മറ്റൊരു ജനാസയുടെ അരികിലൂടെ നടന്നു, അപ്പോൾ അവർ അതിനെ ഇകഴ്ത്തി പറഞ്ഞു. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: അനിവാര്യമായി. അപ്പോൾ ഉമർ പറഞ്ഞു: എന്താണ് അനിവാര്യമായത്? അദ്ദേഹം പറഞ്ഞു: ഈ ജനാസയെ നിങ്ങൾ പുകഴ്ത്തി; അതിനാൽ അയാൾക്ക് സ്വർഗ്ഗം അനിവാര്യമായി. മറ്റേ ജനാസയെ നിങ്ങൾ ഇകഴ്ത്തി പറഞ്ഞു അതിനാൽ അയാൾക്ക് നരകം അനിവാര്യമായി. നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്ട്”. (ബുഖാരി)
പതിനാല്: നരകത്തിൽനിന്ന് രക്ഷതേടൽ
പരമകാരുണികനായ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ പ്രാർത്ഥനയായി അല്ലാഹു പറയുന്നു:
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾ إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീർച്ചയായും അത് (നരകം) ചീ ത്തയായ ഒരു താവളവും പാർപ്പിടവും തന്നെയാകുന്നു. വി. ക്വു. (25: 65, 66)
അല്ലാഹുവിന്റെ റസുൽ ﷺ പറഞ്ഞു:
إِنَّ لِلَّهِ مَلَائِكَةً يَطُوفُونَ فِي الطُّرُقِ، يَلْتَمِسُونَ أَهْلَ الذِّكْرِ، فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ ، تَنَادَوْا: هَلُمُّوا إِلَى حَاجَتِكُمْ. قَالَ: فَيَحُفُّونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا. قَالَ: فَيَسْأَلُهُمْ رَبُّهُمْ ـ وَهُوَ أَعْلَمُ مِنْهُمْ ـ مَا يَقُولُ عِبَادِي؟ قَالُوا:…قَالَ: فَمِمَّ يَتَعَوَّذُونَ؟ قَالَ: يَقُولُونَ: مِنْ النَّار.ِ قَالَ يَقُولُ: وَهَلْ رَأَوْهَا؟ قَالَ: يَقُولُونَ: لَا وَاللَّهِ يَا رَبِّ مَا رَأَوْهَا. قَالَ: يَقُولُ: فَكَيْفَ لَوْ رَأَوْهَا؟ قَالَ: يَقُولُونَ: لَوْ رَأَوْهَا كَانُوا أَشَدَّ مِنْهَا فِرَارًا، وَأَشَدَّ لَهَا مَخَافَةً. قَالَ: فَيَقُولُ: فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ…
“നിശ്ചയം, അല്ലാഹുവിന് വഴികളിൽ ചുറ്റി സഞ്ചരിക്കുന്ന മലക്കുകളുണ്ട്. അവർ ദിക്ർ എടുക്കുന്നവരെ അന്വേഷിക്കും. ദിക്ർ എടുക്കുന്ന ഒരു വിഭാഗത്തെ കണ്ടാൽ അവർ പരസ്പരം വിളിച്ചു കൊണ്ട് പറയും: നിങ്ങളുടെ ആവശ്യത്തിലേക്ക് വന്നാലും. (പ്രവാചകൻ ﷺ ) പറഞ്ഞു: അവർ മലക്കുകൾ ഭൗമാന്തരീക്ഷത്തോട് അടുത്ത ആകാശം വരെ ഇവരെ തങ്ങളുടെ ചിറകുകൾ കൊണ്ട് പൊതിഞ്ഞ് നിൽക്കും. (പ്രവാചകൻ ﷺ ) പറയുന്നു: അപ്പോൾ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും (അവന് അവരെക്കുറിച്ച് നന്നായി അറിയാം): എന്റെ ദാസന്മാർ എന്താണ് പറയുന്നത്? മലക്കുകൾ പറയും: … അവർ ഏതൊന്നിൽ നിന്നാണ് അഭയം തേടുന്നത്? അവർ പറയും: നരകത്തിൽനിന്ന്. അല്ലാഹു പറയും: അവർ അത് (നരകം) കണ്ടിട്ടുണ്ടോ? അവർ പറയും: അല്ലാഹുവാണെ സത്യം, രക്ഷിതാവേ, ഇല്ല. അവർ കണ്ടിട്ടില്ല. അല്ലാഹു പറയും: അവർ അത് (നരകം) കണ്ടിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും? അവർ അത് കണ്ടിരുന്നുവെങ്കിൽ അതിൽ നിന്ന് അവർ കൂടുതൽ ഓടിയകലുമായിരുന്നു, വല്ലാതെ അതിനെ ഭയക്കുമായിരുന്നു. അല്ലാഹു പറയും: മലക്കുകളെ നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു. ഞാൻ അവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു… (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ
“ഒരാൾ അല്ലാഹുവിനോട് മൂന്നു തവണ സ്വർഗ്ഗം ചോദിച്ചാൽ, സ്വർഗ്ഗം പറയും: അല്ലാഹുവേ ഇയാളെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ. ഒരാൾ അല്ലാഹുവിനോട് മൂന്നുതവണ നര കത്തിൽനിന്ന് രക്ഷതേടിയാൽ, നരകം പറയും: അല്ലാഹുവേ, ഇയാൾക്ക് നീ നരകത്തിൽനിന്ന് രക്ഷ നൽകേണമേ”
അല്ലാഹുവിന്റെ റസൂൽ ﷺ , സദാ പ്രാർത്ഥിക്കാറുള്ള തായി ഹദീഥുകളിൽ ഇപ്രകാരം വന്നിരിക്കുന്നു:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.
“അല്ലാഹുവേ ക്വബ്ർ ശിക്ഷയിൽനിന്നും നരക ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണ കെടുതികളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു” (ബുഖാരി)
അല്ലാഹുയോട് സദാസമയവും നരകത്തിൽനിന്ന് രക്ഷതേടുക. അല്ലാഹു തൗഫീക്വ് പ്രദാനം ചെയ്യുമാറാകട്ടെ…
ആമീൻ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല