നരക ശിക്ഷയുടെ കാഠിന്യം

THADHKIRAH

നരകശിക്ഷ വേദനയേറിയതാണ്. ശിക്ഷാകാഠിന്യത്തിൽനിന്ന് രക്ഷകിട്ടുവാൻ നരകവാസികൾ തനിക്ക് വിലപ്പെട്ടതെല്ലാം അല്ലാഹുവിന് സമർപ്പിച്ച് രക്ഷപ്രാപിക്കുവാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യും. പക്ഷെ അതു വൃഥാവേലയാണ് എന്നുമാത്രം. അല്ലാഹു  പറഞ്ഞു:
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ‎﴿٩١﴾‏
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരിൽപ്പെട്ട ഒരാൾ ഭൂമി നിറയെ സ്വർണ്ണം പ്രായശ്ചിത്തമായി നൽകിയാൽപോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവർക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. വി. ക്വു. (3:91)
إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ ‎﴿٣٦﴾‏
ഉയർത്തെഴുന്നേൽപ്പിന്റെ നാളിലെ ശിക്ഷ ഒഴിവാക്കിക്കിട്ടു വാൻവേണ്ടി പ്രായശ്ചിത്തം നൽകുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്ര തന്നെവേറെയും ഉണ്ടായിരുന്നാൽപോലും അവരിൽനിന്ന് അത് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.  വി. ക്വു. (5: 36)
يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ ‎﴿٨﴾‏ وَتَكُونُ الْجِبَالُ كَالْعِهْنِ ‎﴿٩﴾‏ وَلَا يَسْأَلُ حَمِيمٌ حَمِيمًا ‎﴿١٠﴾‏ يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ ‎﴿١١﴾‏ وَصَاحِبَتِهِ وَأَخِيهِ ‎﴿١٢﴾‏ وَفَصِيلَتِهِ الَّتِي تُؤْوِيهِ ‎﴿١٣﴾‏ وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ ‎﴿١٤﴾‏ كَلَّا ۖ إِنَّهَا لَظَىٰ ‎﴿١٥﴾‏ نَزَّاعَةً لِّلشَّوَىٰ ‎﴿١٦﴾‏
ആകാശം ഉരുകിയ ലോഹം പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആവുന്ന ദിവസം! ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവർക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളേയും ഭാര്യമാരേയും സഹോദരനെയും തനിക്ക് അഭയം നൽകിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവനാളുകളേയും പ്രായശ്ചിത്തമായി നൽകികൊണ്ട് ആ ദിവസത്തെ ശിക്ഷയിൽനിന്ന് മോചനം തേടുകയും എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയം വേണ്ട, തീർച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ച് കളയുന്ന നരകാഗ്നി.   വി. ക്വു. (70: 8 -16)
يُؤْتَى بِأَنْعَمِ أَهْلِ الدُّنْيَا مِنْ أَهْلِ النَّارِ يَوْمَ الْقِيَامَةِ فَيُصْبَغُ فِي النَّارِ صَبْغَةً ثُمَّ يُقَالُ يَا ابْنَ آدَمَ هَلْ رَأَيْتَ خَيْرًا قَطُّ هَلْ مَرَّ بِكَ نَعِيمٌ قَطُّ فَيَقُولُ لَا وَاللَّهِ يَا رَبِّ
നരകവാസിയായ ദുനിയാവുകണ്ട ഏറ്റവും വലിയ സുഖലോലുപനെ അന്ത്യനാളിൽ കൊണ്ടുവരപ്പെടും. അയാൾ നരകത്തിൽ ഒന്ന് മുക്കിയെടുക്കപ്പെടും. ശേഷം പറയപ്പെടും: ആദമിന്റെ പുത്രാ, നീ വല്ല നന്മയും കണ്ടിട്ടുണ്ടോ? വല്ല സമൃദ്ധിയും നിന്നിൽ കടന്നുപോയിട്ടുണ്ടോ? അപ്പോൾ അവൻ പറയും:  അല്ലാഹുവാണ് സത്യം. രക്ഷിതാവേ, ഇല്ല”. 
يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ الْقِيَامَةِ لَوْ أَنَّ لَكَ مَا فِي الْأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ فَيَقُولُ نَعَمْ فَيَقُولُ أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا وَأَنْتَ فِي صُلْبِ آدَمَ أَنْ لَا تُشْرِكَ بِي شَيْئًا فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي 
“അന്ത്യനാളിൽ നരകവാസികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷ അർഹിക്കുന്ന ഒരു വ്യക്തിയോട് അല്ലാഹു പറയും: നിനക്ക് ഭൂമിയിലുള്ളതെല്ലാം ഉണ്ടായിരുന്നുവെങ്കിൽ അത് നീ പ്രായശ്ചിത്തമായി നൽകുമോ? അയാൾ പറയും: അതെ. അല്ലാഹു പറയും: നീ എന്നിൽ ഒന്നിനേയും പങ്കുചേർക്കരുത് എന്ന ഇതിനേക്കാൾ വിനീതമായകാര്യം ഞാൻ നിന്നോട് ആവശ്യപ്പെട്ടു; നീ ആദമിന്റെ മുതുകിലായിരിക്കെ. എന്നാൽ നീ വിസമ്മതിക്കുകയും ശിർക്ക് ചെയ്യുകയും ചെയ്തു”.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts