നരകത്തിൽ പ്രവേശിക്കുന്നവരെല്ലാം ഒരേ ശിക്ഷ അനുഭവിക്കുന്നവരല്ല. നരകത്തിന്റെ തട്ടുകൾ അടിയിലേക്ക് വ്യത്യസ്തമാണെന്നതുപോലെ അവയിലുള്ളവരുടെ ശിക്ഷയും വ്യത്യസ്തമാണ്.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى رُكْبَتَيْهِ وَمِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى حُجْزَتِهِ وَمِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى تَرْقُوَتِهِ
“(നരകവാസികളിൽ) തീ തന്റെ നെരിയാണിവരെ പിടികൂടുന്നവരുണ്ടാകും. അവരിൽ തന്റെ ഇരുകാൽമുട്ടുകൾവരെ തീ പിടികൂടുന്നവരുണ്ടാകും. അവരിൽ തന്റെ അരവരെ തീ പിടികൂടുന്നവരുണ്ടാകും. അവരിൽ തന്റെ തൊണ്ടക്കുഴിവരെ തീ പിടികൂടുന്നവരുണ്ടാകും”.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا يَوْمَ الْقِيَامَةِ لَرَجُلٌ تُوضَعُ فِي أَخْمَصِ قَدَمَيْهِ جَمْرَةٌ يَغْلِي مِنْهَا دِمَاغُهُ
“തീർച്ചയായും അന്ത്യനാളിൽ നരകവാസികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷയർഹിക്കുന്ന ഒരു വ്യക്തി; അയാളുടെ കാൽപാദങ്ങൾക്കടിയിൽ ഒരു തീക്കനൽ വെക്കും. ആ തിക്കനൽ കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും”.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا يَوْمَ الْقِيَامَةِ رَجُلٌ عَلَى أَخْمَصِ قَدَمَيْهِ جَمْرَتَانِ يَغْلِي مِنْهُمَا دِمَاغُهُ كَمَا يَغْلِي الْمِرْجَلُ وَالْقُمْقُمُ
“തീർച്ചയായും അന്ത്യനാളിൽ നരകവാസികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷയർഹിക്കുന്ന ഒരു വ്യക്തി; അയാളുടെ ഇരു കാൽപാദങ്ങൾക്കടിയിൽ രണ്ട് തീക്കനലുകൾ ഉണ്ടാകും. അവ രണ്ടും കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും; ചീനചട്ടിയും ചെമ്പുകലവും തിളക്കുന്നതുപോലെ”. (ബുഖാരി)
إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا مَنْ لَهُ نَعْلَانِ وَشِرَاكَانِ مِنْ نَارٍ يَغْلِي مِنْهُمَا دِمَاغُهُ كَمَا يَغْلِ الْمِرْجَلُ مَا يَرَى أَنَّ أَحَدًا أَشَدُّ مِنْهُ عَذَابًا وَإِنَّهُ لَأَهْوَنُهُمْ عَذَابًا
“തീർച്ചയായും അന്ത്യനാളിൽ നരകവാസികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷയർഹിക്കുന്ന വ്യക്തി തീകൊണ്ടുള്ള രണ്ട് ചെരിപ്പുകളും ചെരിപ്പിൻവള്ളികളും ഉള്ളവനായിരിക്കും. അവ രണ്ടും കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും; ചീനചട്ടി തിളക്കുന്നതുപോലെ. അയാൾ തന്നെക്കാൾ കഠിന ശിക്ഷയുള്ളവർ ആരുമുണ്ടാവില്ലെന്ന് വിചാരിക്കും. എന്നാൽ അയാളാകുന്നു ഏറ്റവും എളിയ ശിക്ഷയുള്ളവൻ” (മുസ്ലിം)
إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ
“തീർച്ചയായും നരകവാസികളിൽ ഏറ്റവും താഴ്ന്ന ശിക്ഷ അർഹിക്കുന്ന വ്യക്തി തീകൊണ്ടുള്ള രണ്ട് ചെരിപ്പുകൾ ധരിക്കും. തന്റെ ചെരിപ്പുകൾ കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും” (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ പിതൃവ്യൻ അബൂത്വാലിബിനെ കുറിച്ച് പറയുന്നത് കേട്ടതായി അബൂ സഈദ് അൽ ഖുദ്രി നിവേദനം ചെയ്യുന്നു:
لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ فَيُجْعَلُ فِي ضَحْضَاحٍ مِنْ النَّارِ يَبْلُغُ كَعْبَيْهِ يَغْلِي مِنْهُ أُمُّ دِمَاغِهِ
“ഒരു പക്ഷേ, എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകരിച്ചേക്കും. അപ്പോൾ അയാൾ നരകത്തിൽ തന്റെ നെരിയാണിവരെ തീ എത്തും വിധം ആഴം കുറഞ്ഞ ഒരു സ്ഥലത്ത് ആക്കപ്പെടുന്നതാണ്. അതിൽ അയാളുടെ തലച്ചോർ തിളച്ചുമറിയും” (ബുഖാരി, മുസ്ലിം)
ഇമാം ഇബ്നു റജബുൽ ഹംബലി പറഞ്ഞു: “താങ്കൾ അറിയണം, നിശ്ചയം നരകവാസികളുടെ ശിക്ഷയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് അവർ നരകത്തിൽ പ്രവേശിക്കുവാൻ കാരണമായ കർമ്മങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല