നരകവാസിയുടെ വസ്ത്രം

THADHKIRAH

നരകവാസികൾക്ക് വിവിധങ്ങളായ വസ്ത്രങ്ങളും ഉടയാടകളും അന്ത്യനാളിലും നരകത്തിലും നൽകപ്പെടുന്നതാണ്. തൽവിഷയത്തിൽ പ്രമാണവചനങ്ങൾ ഇപ്രകാരമാണ്.
അല്ലാഹു പറയുന്നു:

فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ ‎﴿١٩﴾

…എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക് അഗ്നികൊണ്ടുള്ള ‘വസ്ത്രങ്ങൾ’ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തല ക്കുമീതെ തിളക്കുന്നവെള്ളം ചൊരിയപ്പെടുന്നതാണ്. വി. ക്വു. (22 : 19)

وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ‎﴿٤٩﴾‏ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ‎﴿٥٠﴾‏

ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങൾ കറുത്ത കീല് (ടാർ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്.  വി. ക്വു. (14: 49,50)
അബൂമാലിക് അൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞിരിക്കുന്നു:

أَرْبَعٌ فِي أُمّتِي مِنْ أَمْرِ الْجَاهِلِيّةِ لا يَتْرُكُونَهُنّ: الْفَخْرُ فِي الأَحْسَابِ, وَالطّعْنُ فِي الأَنْسَابِ, وَالاسْتِسْقَاءُ بِالنّجُومِ, وَالنّيَاحَةُബ്ല، وَقَالَ: ട്ടالنّائِحَةُ إِذَا لَمْ تَتُبْ قَبْلَ مَوْتِهَا, تُقَامُ يَوْمَ الْقِيَامَةِ وَعَلَيْهَا سِرْبَالٌ مِنْ قَطِرَانٍ, وَدِرْعٌ مِنْ جَرَب

“എന്റെ ഉമ്മത്തികളിൽ ജാഹിലിയ്യാകാര്യങ്ങളിൽനിന്നും നാല് കാര്യങ്ങളുണ്ട്. അതവർ ഒഴിവാക്കുകയില്ല. കുലമഹിമയിൽ അഹങ്കരിക്കൽ, തറവാടിനെ കുത്തിപ്പറയൽ, നക്ഷത്രങ്ങൾ കാരണത്താലാണ് മഴ വർഷിച്ചത് എന്ന് വാദിക്കൽ, മരണപ്പെട്ടവർക്കുവേണ്ടി വിലപിച്ചട്ടഹസിക്കൽ എന്നിട്ട് റസൂൽ ‎ﷺ പറഞ്ഞു: മയ്യിത്തിന്റെ പേരിൽ ആർത്തട്ടഹസിച്ചവൾ മരിക്കുന്നതിന് മുമ്പായി തൗബ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ഉരുക്കിയ ടാറിന്റെ ആവരണവും ശരീരം മുഴുവൻ ചൊറിയുന്ന ഒരു അങ്കിയുമായിട്ടായിരിക്കും അവൾ ഉയിർത്തെഴുന്നേൽക്കുക. (മുസ്ലിം)
ഹുബയ്ബ് അൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞിരിക്കുന്നു:

مَنْ وَطِئَ عَلَى إِزَارِهِ خُيَلاَءَ وَطِئَ فِى نَارِ جَهَنَّمَ 

“വല്ലവനും അഹങ്കാരിയായി തന്റെ തുണിയിൽ ചവിട്ടി (നടന്നാൽ) നരകത്തീയിലും അവൻ ചവിട്ടുന്നതാണ്”.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞിരിക്കുന്നു:

مَا أَسْفَلَ مِنَ الْكَعْبَيْنِ مِنَ الإِزَارِ فَفِى النَّارِ 

“തുണിയിൽനിന്ന് നെരിയാണികൾക്ക് താഴെ വരുന്നത് നരകത്തീയിലാണ്”.  (ബുഖാരി)

 

നരകവാസിയുടെ വിരിയും പുതയും

നരകവാസികൾക്ക് വസ്ത്രങ്ങൾ മുറിച്ചുനൽകപ്പെടുകയും അണിയിക്കപ്പെടുകയും ചെയ്യുന്നതുപോലെ വിരിപ്പും പുതപ്പും നരകത്തിൽ നൽകപ്പെടുന്നതാണ്. പക്ഷെ നരകത്തീയിനാലുള്ള വിരിയും പുതയുമാണ് അത്.
അല്ലാഹു  പറഞ്ഞു:

 لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِي الظَّالِمِينَ ‎﴿٤١﴾‏

അവർക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളുമുണ്ടായിരിക്കും. അപ്രകാരമാണ് നാം അ ക്രമികൾക്ക് പ്രതിഫലം നൽകുന്നത്.   വി. ക്വു. (7: 41)

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ ‎﴿١٦﴾‏

അവർക്ക് അവരുടെ മുകൾഭാഗത്ത് തീയ്യിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകൾ. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവീൻ.   വി. ക്വു. (39: 16)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts