തൗഹീദ് ഉൾകൊള്ളുകയും അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും എന്നാൽ ഇതര തെറ്റുകൾ ചെയ്യുകയും നന്മകൾ കുറയുകയും തിന്മകൾ പെരുകുകയും ചെയ്തതായ ആളുകൾ, അല്ലാഹുവിന്റെ കാരുണ്യത്തിനുമുന്നിൽ അവരുടെ പാപങ്ങൾ പൊറുക്കപ്പെട്ടിട്ടില്ലായെങ്കിൽ അവർ നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്. പിന്നീട് അവർ അല്ലാഹുവിന്റെ കാരുണ്യത്താലും ശുപാർശകരുടെ ശഫാഅത്തിനാലും നരകത്തിൽനിന്ന് പുറത്തുകടക്കും. നന്മകൾ ഒട്ടും ചെയ്യാത്ത വിശ്വാസികളും അല്ലാഹുവിന്റെ കാരുണ്യത്താൽ നരകത്തിൽനിന്ന് പുറത്തുകടക്കും.
അബൂബകറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يُحْمَلُ النَّاسُ عَلَى الصِّرَاطِ يَوْمَ الْقِيَامَةِ فَتَقَادَعُ بِهِمْ جَنَبَةُ الصِّرَاطِ تَقَادُعَ الْفَرَاشِ فِى النَّارِ قَالَ فَيُنَجِّى اللَّهُ تَبَارَكَ وَتَعَالَى بِرَحْمَتِهِ مَنْ يَشَاءُ قَالَ ثُمَّ يُؤْذَنُ لِلْمَلاَئِكَةِ وَالنَّبِيِّينَ وَالشُّهَدَاءِ أَنْ يَشْفَعُوا فَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ وَزَادَ عَفَّانُ مَرَّةً فَقَالَ أَيْضاً وَيَشْفَعُونَ وَيُخْرِجُونَ مَنْ كَانَ فِى قَلْبِهِ مَا يَزِنُ ذَرَّةً مِنْ إِيمَانٍ
“അന്ത്യനാളിൽ ജനങ്ങൾ സ്വിറാത്ത്വിന്മേൽ കയറ്റപ്പെടും. അപ്പോൾ പാറ്റകൾ തീയിൽ മേൽക്കുമേൽ വീഴുന്നതുപോലെ സ്വിറാത്ത്വിന്റെ പാർശ്വം അവരെ ചിലർ ചിലർക്കുമേലായി നരകത്തിൽ വീഴ്ത്തും. അന്നേരം അല്ലാഹു തന്റെ കാരുണ്യത്താൽ താനുദ്ദേശിക്കുന്നവരെ രക്ഷപ്പെടുത്തും. ശേഷം മലക്കുകൾക്കും നബിമാർക്കും ശുഹദാക്കൾക്കും ശഫാഅത്തിന് അനുമതി നൽകും. അപ്പോൾ അവർ ശഫാഅത്ത് ചെയ്യുകയും ചിലരെ നരകത്തിൽനിന്ന് പുറത്ത് കൊണ്ടുവരികയും ചെയ്യും. (വീണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊ ണ്ടുവരികയും ചെയ്യും. (വീണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. (അഫ്ഫാൻ ഒരു തവണകൂടി വർദ്ധിപ്പിച്ചുകൊണ്ട് പറഞ്ഞു) അവർ ശഫാഅത്ത് ചെയ്യുകയും തന്റെ ക്വൽബിൽ പരമാണുവിന്റെ തൂക്കം വരുന്ന ഈമാൻ ഉള്ളവരെയെല്ലാം (നരകത്തിൽനിന്ന്) അവർ പുറത്ത് കൊണ്ടുവരികയും ചെയ്യും”.
മുസ്നദുഅഹ്മദ്. ഹദീഥിനെ അൽബാനിയും അർനാഊത്വും ഹസനെന്ന് വിശേഷിപ്പിച്ചു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല