അന്ത്യനാളിൽ മനുഷ്യരോടൊപ്പം ജിന്നുകളിൽ പാപികളായവരും ഒരുമിച്ച് കൂട്ടപ്പെടുകയും അവർ വിചാരണ നടത്തപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:
وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الْإِنسِ ۖ وَقَالَ أَوْلِيَاؤُهُم مِّنَ الْإِنسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿١٢٨﴾
അവരെയെല്ലാം അവൻ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്നദിവസം. (ജിന്നുകളോട് അവൻ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരിൽ നിന്ന് ധാരാളം പേരെ നിങ്ങൾ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരിൽനിന്നുള്ള അവരുടെ ഉറ്റമിത്രങ്ങൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ ചിലർമറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങൾക്ക് നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവൻ പറയും: നരകമാണ് നിങ്ങളുടെ പാർപ്പിടം. അല്ലാഹു ഉദ്ദേശിച്ചസമയം ഒഴികെ നിങ്ങളതിൽ നിത്യവാസികളായിരിക്കും. തീർച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സർവ്വജ്ഞനുമാകുന്നു. വി.ക്വു.(6:128)
അല്ലാഹു പറയുന്നു:
فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴿٦٨﴾ ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا ﴿٦٩﴾ ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴿٧٠﴾
എന്നാൽ നിന്റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുകതന്നെ ചെയ്യും. പിന്നീട് ഓരോ കക്ഷിയിൽ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേർതിരിച്ച് നിർത്തുന്നതാണ്. പിന്നീട് അതിൽ (നരകത്തിൽ) എരിയുവാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും അർഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്. വി. ക്വു. (19: 68,69,70)
പിന്നീട് അവിശ്വസിച്ചവരോട് പറയപ്പെടും:
قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ ۖ
അവൻ (അല്ലാഹു) പറയും: ജിന്നുകളിൽനിന്നും മനുഷ്യരിൽ നിന്നുമായി നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തിൽ നരകത്തിൽ പ്രവേശിച്ചുകൊള്ളുക… വി. ക്വു. (7: 38)
അവസാനം അവരെല്ലാം നിന്ദ്യരായി നരകത്തിൽ വീഴ്ത്തപ്പെടുകയായി. അല്ലാഹു പറയുന്നു:
جُنُودُ إِبْلِيسَ أَجْمَعُونَ ﴿٩٥﴾ قَالُوا وَهُمْ فِيهَا يَخْتَصِمُونَ ﴿٩٦﴾
തുടർന്ന് അവരും (ആരാധ്യൻമാർ) ആ ദുർമാർഗികളും അതിൽ(നരകത്തിൽ) മുഖംകുത്തിവീഴ്ത്തപ്പെടുന്നതാണ്. ഇബ്ലീസിന്റെ മുഴുവൻ സൈന്യങ്ങളും വി. ക്വു. (26: 94,95)
അപ്രകാരം, നരകത്തെ ജിന്നിനെക്കൊണ്ടും ഇൻസി നെക്കൊണ്ടും നിറക്കുമെന്ന പ്രപഞ്ചനാഥന്റെ തീരുമാനം പൂർത്തീകരിക്കപ്പെടുന്നതാണ്.
جُنُودُ إِبْلِيسَ أَجْمَعُونَ ﴿٩٥﴾ قَالُوا وَهُمْ فِيهَا يَخْتَصِمُونَ ﴿٩٦﴾
…ജിന്നുകൾ, മനുഷ്യർ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെചെയ്യുന്നതാണ് എന്ന നിന്റെ രക്ഷിതാവിന്റെ വചനം നിറവേറിയിരിക്കുന്നു. വി. ക്വു. (11: 119)
وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ ﴿٢٥﴾
…ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവർക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ ഇവരുടെ
മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീർച്ചയായും അവർ നഷ്ടം പറ്റിയവരായിരുന്നു. വി. ക്വു. (41: 25)
അബ്ദുൽ ജബ്ബാർ അബ്ദുല്ല