നരകം അനശ്വരതയുടെ ഗേഹമാണ്. അതിന്ന് ഒരിക്കലും നാശമുണ്ടാവുകയില്ല. ഇമാം ത്വഹാവി പറഞ്ഞു: “സ്വർഗ്ഗവും നരകവും സൃഷ്ടിക്കപെട്ടവയാണ്. അവ നശിക്കുകയോ കാലഹരണപെടുകയോ ഇല്ല”. ഈ വിഷയത്തിൽ ഇമാം ഇബ്നുഹസം ഉമ്മത്തിന്റെ ഐക്യഖണ്ഡനയുള്ള അഭിപ്രായമായി ഉദ്ധരിക്കുന്നു: “സമുദായത്തിലെ മുഴുവൻ കക്ഷികളും സ്വർഗ്ഗത്തിനും സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്കും നരകത്തിനും നരകശിക്ഷകൾക്കും നാശമില്ല എന്നതിൽ ഏകോപിച്ചിരി ക്കുന്നു; ജഹ്മ് ഇബ്നു സ്വഫ്വാൻ ഒഴിച്ച്.”
നരകം ശാശ്വതമാണെന്ന് അറിയിക്കുന്ന തെളിവുകൾ ധാരാളമാണ്. അല്ലാഹു നരകത്തിന് പേരുവെച്ചത് തന്നെ “ദാറുൽഖുൽദ്’ അഥവാ ശാശ്വത ഭവനം എന്നാണ്.
നരകത്തിൽ പ്രവേശിക്കപെട്ടവരിൽ തൗഹീദ് ഉൾക്കൊണ്ട പാപികൾ ഉണ്ടെങ്കിൽ അവരുമാത്രമാണ് ശിക്ഷ കഴിഞ്ഞോ അല്ലെങ്കിൽ അല്ലാഹുവിന്റെ കാരുണ്യത്താലോ അതിൽനിന്ന് പുറത്തുകടക്കുകയുള്ളു. എന്നാൽ മുശ്രിക്കുകളും കാഫിരീങ്ങളും നരകത്തിൽ നിത്യനിവാസികളാണ് എന്നത് അഹ്ലുസുന്നഃയുടെ ആദർശമാകുന്നു.
നരകത്തിലെ ശാശ്വതവാസികൾ
നരകത്തിൽ നിത്യനിവാസികളാകുന്ന പാപികൾ അവിശ്വാസികളും മുശ്രിക്കുകളുമാകുന്നു. നരകത്തിൽ നിത്യവാസം അവർക്കായിരിക്കും. അല്ലാഹു പറഞ്ഞു:
وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٦﴾وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٦﴾
എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, അവയുടെ നേരേ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികൾ. അവർ അതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (7: 36)
لَوْ كَانَ هَٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ﴿٩٩﴾
ഇക്കൂട്ടർ ദൈവങ്ങളായിരുന്നുവെങ്കിൽ ഇവർ അതിൽ (നരകത്തിൽ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (21: 99)
الَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ ﴿٣٦﴾
അവിശ്വസിച്ചവരാരോ അവർക്കാണ് നരകാഗ്നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽനിന്ന് ഒട്ടും അവർക്ക് ഇളവു ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു. വി. ക്വു. (35: 36)
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَٰئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿١٦١﴾ خَالِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ ﴿١٦٢﴾
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്. അത് അവർ ശാശ്വതമായി അനുഭവിക്കുന്നതാണ്. അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവർക്ക് ഇടകൊടുക്കപ്പെടുകയുമില്ല. വി. ക്വു. (2: 161, 162)
وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٩﴾
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (2: 39)
يُرِيدُونَ أَن يَخْرُجُوا مِنَ النَّارِ وَمَا هُم بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٣٧﴾
നരകത്തിൽനിന്ന് പുറത്ത് കടക്കുവാൻ അവരാഗ്രഹിക്കും. അതിൽനിന്ന് പുറത്തുപോകുവാനവർക്ക് സാധ്യമാകുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവർക്കുള്ളത്. വി.ക്വു.(5:37)
ശ്വാശ്വതവാസികളുടെ കടുത്തപാപങ്ങൾ
കുഫ്റും ശിർക്കും
അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ ﴿١٠﴾
തീർച്ചയായും സത്യനിഷേധികളോട് ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങൾ വിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും, എന്നിട്ട് നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അല്ലാഹുവിന് (നിങ്ങളോടുള്ള) അമർഷം നിങ്ങൾ തമ്മിലുള്ള അമർഷത്തേക്കാൾ വലുതാകുന്നു. വി. ക്വു. (40: 10)
الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ ﴿٧٠﴾ إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ﴿٧١﴾ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ﴿٧٢﴾ ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ ﴿٧٣﴾ مِن دُونِ اللَّهِ ۖ قَالُوا ضَلُّوا عَنَّا بَل لَّمْ نَكُن نَّدْعُو مِن قَبْلُ شَيْئًا ۚ كَذَٰلِكَ يُضِلُّ اللَّهُ الْكَافِرِينَ ﴿٧٤﴾ ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَمْرَحُونَ ﴿٧٥﴾ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٦﴾
വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്മാരെ അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനേയും നിഷേധിച്ചുകളഞ്ഞവരത്രെ അവർ. എന്നാൽ വഴിയെ അവർ അറിഞ്ഞു കൊള്ളും. അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം. പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും. പിന്നീട് അവരോട് പറയപ്പെടും: അല്ലാഹുവിന് പുറമേ നിങ്ങൾ പങ്കാളികളായി ചേർത്തിരുന്നവർ എവിടെയാകുന്നു? അവർ പറയും: അവർ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങൾ മുമ്പ് പ്രാർത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു. ന്യായമില്ലാതെ നിങ്ങൾ ഭൂമിയിൽ അഹ്ലാദം കൊണ്ടിരുന്നതിന്റേയും, ഗർവ്വ് നടിച്ചിരുന്നതിന്റേയും ഫലമത്രെ അത്. നരകത്തിന്റെ കവാടങ്ങളിലൂടെ അതിൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാർപ്പിടം ചീത്തതന്നെ. (എന്ന് അവരോട് പറയപ്പെടും) വി. ക്വു. (40: 70-76)
وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ ۗ أُولَٰئِكَ الَّذِينَ كَفَرُوا بِرَبِّهِمْ ۖ وَأُولَٰئِكَ الْأَغْلَالُ فِي أَعْنَاقِهِمْ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٥﴾
നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ഞങ്ങൾ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് കഴുത്തുകളിൽ വിലങ്ങുകളുള്ളവർ. അക്കൂട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (13: 5)
പരലോകത്തെ കളവാക്കി വിധിവിലക്കുകൾ പാലിക്കാതിരിക്കൽ
സ്വർഗ്ഗവാസികൾ നരകവാസികളോട് തങ്ങൾ നരക ത്തിൽ പ്രവേശിക്കപ്പെട്ടതിന്റെ കാരണങ്ങൾ ചോദിക്കുമ്പോൾ നരകവാസികളുടെ മറുപടി ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
അല്ലാഹു പറയുന്നു:
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾ وَلَمْ نَكُ نُطْعِمُ الْمِسْكِينَ ﴿٤٤﴾ وَكُنَّا نَخُوضُ مَعَ الْخَائِضِينَ ﴿٤٥﴾ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ﴿٤٦﴾ حَتَّىٰ أَتَانَا الْيَقِينُ ﴿٤٧﴾
അവർ (പാപികൾ) മറുപടി പറയും: ഞങ്ങൾ നമസ്കരിക്കു ന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങൾ അഗതിക്ക് ആഹാരം നൽ കുമായിരുന്നില്ല. തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങൾ നിഷേധിച്ചുകളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങൾക്കു വന്നെത്തി. വി.ക്വു.(74:43-47)
വഴികെട്ടവരും സത്യനിഷേധികളുമായ നേതാക്കളേയും, മതത്തിൽനിന്ന് തടയുന്ന തത്വങ്ങളേയും നിയമങ്ങളേയും അനുസരിക്കൽ
അല്ലാഹു പറയുന്നു:
وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ ﴿٢٥﴾ وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ ﴿٢٦﴾ فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ ﴿٢٧﴾
അവർക്ക് നാം ചില കൂട്ടുകാരെ ഏർപെടുത്തികൊടുത്തു. എന്നിട്ട് ആ കൂട്ടാളികൾ അവർക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും അവർക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ ഇവരുടെ മേലും (ശിക്ഷയെ പ്പറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീർച്ചയായും അവർ നഷ്ടം പറ്റിയവരായിരുന്നു. സത്യനിഷേധികൾ പറഞ്ഞു: നിങ്ങൾ ഇൗ ക്വുർആൻ ശ്രദ്ധിച്ചു കേൾക്കരുത്. അത് പാരായണം ചെയ്യുമ്പോൾ നിങ്ങൾ ബഹളമുണ്ടാക്കുക. നിങ്ങൾക്ക് (അതിനെ) അതിജയിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ആ സത്യനിഷേധികൾക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ അതിനീചമായതിന്നുള്ള പ്രതിഫലം നാം അവർക്ക് നൽകുകതന്നെ ചെയ്യും. വി. ക്വു. (41: 25-27)
നിഫാക്വ് (കാപട്യം)
അല്ലാഹു പറയുന്നു:
وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٦٨﴾
കപടവിശ്വാസികൾക്കും കപടവിശ്വാസിനികൾക്കും സത്യനിഷേ ധികൾക്കും, അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കു ന്നു. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതു മതി. അവരെ അല്ലാഹു ശപിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്. വി. ക്വു.(9:68)
മുനാഫിക്വ്, നരകത്തിന്റെ അടിത്തട്ടിലാണ് ശിക്ഷിക്ക പ്പെടുക. അവിടമാണ് ചൂടുകൂടതൽ, വേദനയുടെ ആധിക്യവും. അല്ലാഹു പറയുന്നു:
إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا ﴿١٤٥﴾
തീർച്ചയായും കപടവിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവർക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. വി. ക്വു. (4: 145
കിബ്ർ (അഹങ്കാരം)
അല്ലാഹു പറയുന്നു:
وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٦﴾
എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, അവയുടെനേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികൾ. അവർ അതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (7: 36)
അബ്ദുൽ ജബ്ബാർ അബ്ദുല്ല