അല്ലാഹുവിന്റെ റസൂൽ ﷺ, തന്റെ ജീവിത കാലത്തുത ന്നെ സ്വർഗ്ഗവും നരകവും തന്റെ അടുപ്പത്തിലായി കണ്ടിരിക്കുന്നു. മുഗീറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ النَّارَ أُدْنِيَتْ مِنِّي حَتَّى نَفَخْتُ حَرَّهَا عَنْ وَجْهِي…
“നിശ്ചയം, നരകം എന്നോട് അടുത്തു; നരകച്ചൂട് ഞാൻ എന്റെ മുഖത്തുനിന്ന് ഊതി മാറ്റുവോളം… ”
അനസി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَوْ رَأَيْتُمْ مَا رَأَيْتُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا، قَالُوا: وَمَا رَأَيْتَ يَا رَسُولَ اللَّهِ ؟ قَالَ : رَأَيْتُ الْجَنَّةَ وَالنَّارَ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം; ഞാൻ കണ്ടത് നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ കുറച്ച് മാത്രമേ ചിരിക്കുകയുള്ളു. നിങ്ങൾ കൂടുതൽ കരയുമായിരുന്നു. അവർ പറഞ്ഞു: പ്രവാചകരെ നിങ്ങൾ എന്താണ് കണ്ടത്? അദ്ദേഹം പറഞ്ഞു: ഞാൻ നരകവും സ്വർഗ്ഗവും കണ്ടു”. (മുസ്ലിം)
إِنِّي رَأَيْتُ الْجَنَّةَ أَوْ أُرِيتُ الْجَنَّةَ فَتَنَاوَلْتُ مِنْهَا عُنْقُودًا وَلَوْ أَخَذْتُهُ لَأَكَلْتُمْ مِنْهُ مَا بَقِيَتْ الدُّنْيَا وَرَأَيْتُ النَّارَ فَلَمْ أَرَ كَالْيَوْمِ مَنْظَرًا قَطُّ وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ
“ഞാൻ സ്വർഗ്ഗം കണ്ടു. അതിൽനിന്ന് ഒരു മുന്തിരിക്കുല എടുക്കുവാൻ ഞാൻ തുനിഞ്ഞു. ഞാൻ അത് എടുത്തിരിന്നു വെങ്കിൽ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങൾക്ക് അതിൽനിന്ന് തിന്നാമായിരുന്നു. ഞാൻ നരകം കണ്ടു. ഇന്ന് ഞാൻ കണ്ടതുപോലെ ഭയാനകമായ ഒരു രംഗം ഞാൻ കണ്ടിട്ടേയില്ല. സ്ത്രീകളേയാണ് നരകവാസികളിൽ അധികവും ഞാൻ കണ്ടത്” (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قَدْ دَنَتْ مِنِّي الْجَنَّةُ حَتَّى لَوْ اجْتَرَأْتُ عَلَيْهَا لَجِئْتُكُمْ بِقِطَافٍ مِنْ قِطَافِهَا وَدَنَتْ مِنِّي النَّارُ حَتَّى قُلْتُ أَيْ رَبِّ وَأَنَا مَعَهُمْ فَإِذَا امْرَأَةٌ حَسِبْتُ أَنَّهُ قَالَ تَخْدِشُهَا هِرَّةٌ. قُلْتُ: مَا شَأْنُ هَذِهِ ؟ قَالُوا: حَبَسَتْهَا حَتَّى مَاتَتْ جُوعًا لَا أَطْعَمَتْهَا وَلَا أَرْسَلَتْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ
“സ്വർഗ്ഗം എന്നോട് അടുത്തു. ഞാൻ അതിനോട് തിടുക്കം കാട്ടിയിരുന്നുവെങ്കിൽ അതിലെ പഴക്കുലകളിൽനിന്നും ഒന്ന് നിങ്ങൾക്ക് കൊണ്ടുവരുമായിരുന്നു. നരകം എന്നോട് അടുത്തു. ഞാൻ ചോദിച്ചുപോയി. രക്ഷിതാവേ, ഞാനും അവരോടൊപ്പമാണോ? അപ്പോഴതാ (നരകത്തിൽ) ഒരു സ്ത്രീ യെ പൂച്ച മാന്തിപ്പറിക്കുന്നു. ഞാൻ ചോദിച്ചു. ഇവളുടെ വിഷയം എന്താണ്? അവർ പറഞ്ഞു: ആ സ്ത്രീ ആ പൂച്ചയെ ബന്ധിച്ചുവെച്ചു. വിശപ്പു സഹിച്ച് പൂച്ച ചത്തുപോയി. ആ സ്ത്രീ പൂച്ചക്ക് തിന്നാൻ കൊടുത്തില്ല, ഭൂമിയിലെ പ്രാണികളെ തിന്നുവാൻ കെട്ടഴിച്ച് വിട്ടതുമില്ല”.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ النَّارَ أُدْنِيَتْ مِنِّي ، حَتَّى نَفَخْتُ حَرَّهَا عَنْ وَجْهِي ، فَرَأَيْتُ فِيهَا صَاحِبَ الْمِحْجَنِ وَالَّذِي بَحَرَ الْبَحِيرَةَ وَصَاحِبَةَ حِمْيَرَ وَصَاحِبَةَ الْهِرَّةِ
“നിശ്ചയം, നരകം എന്നോട് അടുത്തു. തീ ചൂട് ഞാൻ എന്റെ മുഖത്തുനിന്ന് ഊതി മാറ്റി. അപ്പോൾ ഞാൻ നരകത്തിൽ “സ്വാഹിബുൽ മിഹ്ജനേയും”, നേർച്ചമൃഗത്തെ വിട്ടയച്ച വ്യക്തിയേയും ഹിംയർ കാരനേയും, പൂച്ചയെ കെട്ടിയിട്ട സ്ത്രീയേയും കണ്ടു”.
അബ്ദുൽ ജബ്ബാർ അബ്ദുല്ല