കാണുകയും കേൾക്കുകയും സംസാരിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്ന ഒരു സൃഷ്ടിയായിട്ടാണ് വിശുദ്ധ ക്വുർആനും തിരുസുന്നത്തും നരകത്തെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറഞ്ഞു:
إِذَا رَأَتْهُم مِّن مَّكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا ﴿١٢﴾
ദൂരസ്ഥലത്തുനിന്ന് തന്നെ അത് അവരെ കാണുമ്പോൾ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവർക്ക് കേൾക്കാവുന്നതാണ്. വി. ക്വു.(25: 12)
يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ ﴿٣٠﴾
നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്. വി. ക്വു.(50: 30)
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَخْرُجُ عُنُقٌ مِنْ النَّارِ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا وَأُذُنَانِ يَسْمَعُ بِهِمَا وَلِسَانٌ يَنْطِقُ بِهِ فَيَقُولُ إِنِّي وُكِّلْتُ بِثَلَاثَةٍ بِكُلِّ جَبَّارٍ عَنِيدٍ وَبِكُلِّ مَنْ دَعَا مَعَ اللَّهِ إِلَهًا آخَرَ وَالْمُصَوِّرِينَബ്ല
ബ്ലഅന്ത്യനാളിൽ നരകത്തിൽനിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിന് രണ്ട് കണ്ണുകളുണ്ട്. അവ കാണും. അതിന് രണ്ട് കാതുകളുണ്ട്. അവ കേൾക്കും. സംസാരിക്കുന്ന നാവുമുണ്ട്. നരകം പറയും: മൂന്നുകൂട്ടരെ (ശിക്ഷിക്കുവാൻ) ഞാൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ ധിക്കാരികളായ അഹങ്കാരികളേയും, അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ ദുആയിരക്കുന്നവരേയും, ചിത്രരചനയും, രൂപനിർമ്മാണം നടത്തുകയും ചെയ്യുന്നവരേയും.
അബ്ദുൽ ജബ്ബാർ അബ്ദുല്ല