നോവേറ്റുന്ന ചൂട്
നരകത്തിലെ ചൂടിനേയും അതിന്റെ കാഠിന്യത്തേയും വിളിച്ചറിയിക്കുന്ന ഏതാനും തെളിവുകൾ ഈ അദ്ധ്യായത്തിൽ നൽകുന്നു. കപടവിശ്വാസികളുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَقَالُوا لَا تَنفِرُوا فِي الْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا يَفْقَهُونَ ﴿٨١﴾
അവർ പറഞ്ഞു: ഈ ഉഷ്ണത്തിൽ നിങ്ങൾ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതൽ കഠിനമായ ചൂടുള്ളതാണ്. അവർ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കിൽ! വി. ക്വു.(9:81)
وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾ وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةٌ ﴿١١﴾
എന്നാൽ ഏതൊരാളുടെ തുലാസുകൾ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം “ഹാവിയഃ’ ആയിരിക്കും. “ഹാവിയഃ” എന്താണെന്ന് നിനക്കറിയാമോ? ചൂട് ഏറെയുള്ള നരകമാകുന്നു. വി. ക്വു. (101: 8-11)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ قِيلَ يَا رَسُولَ اللَّهِ إِنْ كَانَتْ لَكَافِيَةً قَالَ فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا
“നിങ്ങളുടെ തീ (ഇഹലോകത്തുണ്ടാകുന്ന തീ) നരകത്തീയിന്റെ എഴുപതിൽ ഒരു ഭാഗമാണ്. പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ അതുതന്നെ (ഇഹലോകത്തുണ്ടാകുന്ന തീ) മതിയല്ലോ. അദ്ദേഹം പറഞ്ഞു: നരകത്തീ അതിലേക്ക് അറുപത്തൊമ്പത് ഭാഗങ്ങൾ ചേർത്തുക്കൊണ്ട് അധികമാക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും (ഇഹലോകത്തുണ്ടായ) തീയിന്റെ ചൂടായി രിക്കും”. (ബുഖാരി, മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اشْتَكَتْ النَّارُ إِلَى رَبِّهَا فَقَالَتْ رَبِّ أَكَلَ بَعْضِي بَعْضًا فَأَذِنَ لَهَا بِنَفَسَيْنِ نَفَسٍ فِي الشِّتَاءِ وَنَفَسٍ فِي الصَّيْفِ فَأَشَدُّ مَا تَجِدُونَ مِنْ الْحَرِّ وَأَشَدُّ مَا تَجِدُونَ مِنْ الزَّمْهَرِيرِ
“നരകം തന്റെ റബ്ബിനോട് ആവലാതിപ്പെട്ടുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ ചില ഭാഗങ്ങൾ ചിലതിനെ തിന്നിരിക്കുന്നു. അപ്പോൾ അതിന് രണ്ട് നിശ്വാസങ്ങൾക്ക് അനു മതി നൽകി. ശൈത്യകാലത്ത് ഒരു നിശ്വാസവും. ഉഷ്ണകാലത്ത് ഒരു നിശ്വാസവും. അപ്പോൾ അതികഠിനമായ ചൂട് നിങ്ങൾ അനുഭവിക്കുന്നത് (അതിന്റെ ചുടുകാറ്റാണ്.) അതി കഠിനമായ തണുപ്പ് നിങ്ങൾ അനുഭവിക്കുന്നത് (അതിന്റെ തണുപ്പുമാണ്)” (ബുഖാരി)
ചൂടുകാറ്റും, കരിമ്പുകയും
നരകത്തിലെ കാറ്റ് അത്യുഷ്ണമുള്ള സമൂമാകുന്നു. അതിലെ വെള്ളം അതികഠിനമായി ചൂടുള്ള ഹമീമാകുന്നു അതിലെ തണലാകട്ടെ കരിമ്പുകക്കീറുകളാകുന്ന യഹ്മൂമാകുന്നു. അത് തണുപ്പോ, സുഖമോ പ്രദാനം ചെയ്യാത്തതും തീ നാളങ്ങളെയും തീപൊരികളെയും ചെറുക്കാത്തതുമാകുന്നു.
നരകത്തിലെ ചുടുകാറ്റ്, ചുടുവെള്ളം, തണൽ എന്നിവയെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ ﴿٤١﴾ فِي سَمُومٍ وَحَمِيمٍ ﴿٤٢﴾ وَظِلٍّ مِّن يَحْمُومٍ ﴿٤٣﴾ لَّا بَارِدٍ وَلَا كَرِيمٍ ﴿٤٤﴾
ഇടതുപക്ഷക്കാർ, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ച് കയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണൽ എന്നീ ദുരിതങ്ങളിലായിരിക്കും അവർ. വി. ക്വു. (56: 41-44)
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ ﴿٣١﴾
മൂന്നു ശാഖകളുള്ള ഒരുതരം തണലിലേക്ക് നിങ്ങൾ പോയി കൊള്ളുക. അത് തണൽ നൽകുന്നതല്ല. തീ ജ്വാലയിൽനിന്ന് സംരക്ഷണം നൽകുന്നതുമല്ല. വി. ക്വു. (77: 30, 31)
തീജ്വാലകൾ, തീപ്പൊരികൾ
നരകം തീജ്വാലകളാണ്. അണഞ്ഞുപോകുമ്പേഴെല്ലാം അധികരിക്കപ്പെടുന്നതായ ജ്വാലകൾ. അല്ലാഹു പറഞ്ഞു:
وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോൾ. വി. ക്വു. (81: 12)
كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا ﴿٩٧﴾
…അത് അണഞ്ഞുപോകുമ്പോഴെല്ലാം നാം അവർക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്. വി. ക്വു. (17: 97)
നരകം തീപൊരികളെ തെറിപ്പിച്ചുകൊണ്ടിരിക്കും. കൊട്ടാര സമാനമായ തീപൊരികളാണ് നരകത്തീനാളങ്ങളിലെങ്കിൽ നരകത്തിന്റെ വലിപ്പവും ചൂടും എത്രമാത്രമായിരിക്കും. അല്ലാഹു പറഞ്ഞു:
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ ﴿٣١﴾ إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ ﴿٣٢﴾ كَأَنَّهُ جِمَالَتٌ صُفْرٌ ﴿٣٣﴾
തീർച്ചയായും അത് (നരകം) വലിയ കെട്ടിടംപോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചുകൊണ്ടിരിക്കും. അത് മഞ്ഞനിറമുള്ള ഒട്ടകകൂട്ടങ്ങളെപ്പൊലെയായിരിക്കും. വി. ക്വു.(77: 30-33)
കാലഘട്ടങ്ങൾ കഴിയുംതോറും തീജ്വാലകൾ വർദ്ധിക്കുകയും ശിക്ഷ പെരുകുകയും ചെയ്യും. നരകവാസി ഒരിക്കലും സുഖമോ രക്ഷാമാർഗ്ഗമോ കാണുകയില്ല.
അല്ലാഹു പറഞ്ഞു:
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿٣٠﴾
അതിനാൽ നിങ്ങൾ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നാം നിങ്ങൾക്കു ശിക്ഷയല്ലാതൊന്നും വർദ്ധിപ്പിച്ചുതരുകയില്ല. വി. ക്വു. (78: 30)
فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنصَرُونَ ﴿٨٦﴾
…അവർക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുകയില്ല. അവർക്ക് ഒരു സഹായവും ലഭിക്കുകയുമില്ല. വി. ക്വു. (2: 86)
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴿٣٥﴾
നിങ്ങൾ ഇരുവിഭാഗത്തിന്റെയും(ജിന്നുകളുംമനുഷ്യരും) നേർക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോൾ നിങ്ങൾക്ക് രക്ഷാമാർഗം സ്വീകരിക്കാനാവില്ല. വി. ക്വു. (55: 35)
നരകം കറുത്തിരുണ്ടത് !!!
നരകത്തിന്റെ നിറം കറുപ്പാണ്. നരകത്തിന് ജഹന്നം എന്ന നാമം നൽകപ്പെട്ടതുതന്നെ അതിലെ കൂരിരുട്ടും കറുപ്പും കാരണത്താലാണ് എന്ന് വശുദ്ധ ക്വുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. നരകത്തീയിനെക്കുറിച്ച് ഹദീ ഥിൽ വന്നത് ഇപ്രകാരമാണ്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
تحسبون أن نار جهنم مثل ناركم هذه؟! هي أشد سواداً من القار…
“നരകത്തീ നിങ്ങളുടെ ഈ തീയിനെ പോലെയാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?! അത് ടാറിനേക്കാൾ കടുത്ത കറുപ്പുള്ളതാണ്.”
ഇമാം ദ്വഹ്ഹാക്ജ പറഞ്ഞു: “നരകം കറുത്തതാണ്. അതിലെ വെള്ളവും മരങ്ങളും കറുത്തതാണ്. നരകവാസികളുടെ (നിറവും) കറുപ്പാണ്.”
റബീഅ് ഇബ്നു അനസ്ജപറയുന്നു: “നിശ്ചയം അല്ലാഹു ഭൗതികലോകത്തിലെ തീയിൽ ഭൂവാസികൾക്ക് പ്രകാശവും വെളിച്ചവും ഉപകാരവും നിശ്ചയിച്ചിരിക്കുന്നു. എന്നാൽ വലിയ തീ(നരകം) ക്വബ്റിനെപ്പോലെ കറുത്തിരുണ്ടതാണ്. അല്ലാഹുവേ നിന്റെ കാവൽ…”
നരകവാസികളുടെ കറുപ്പിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٧﴾
തിൻമകൾ പ്രവർത്തിച്ചവർക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിന് തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്റെ കഷ്ണങ്ങൾ കൊണ്ട് അവരുടെ മുഖങ്ങൾ പൊതിഞ്ഞതുപോലെയിരിക്കും. അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളാ യിരിക്കും. വി. ക്വു. (10: 27)
അബ്ദുൽ ജബ്ബാർ അബ്ദുല്ല