അല്ലാഹു, തന്നെ അവിശ്വസിച്ചവർക്കും തന്റെ ദീനിനെ ധിക്കരിച്ചവർക്കും ദൂതന്മാരെ കളവാക്കിയവർക്കും ഒരുക്കിവെച്ച ഭവനമാകുന്നു നരകം (അന്നാർ). പ്രസ്തുത ഭവനത്തിലത്രേ അല്ലാഹു തന്റെ ശത്രുക്കളെ ശിക്ഷിക്കുന്നത്. കുറ്റവാളികളെ പാർപ്പിക്കുവാനുള്ള അല്ലാഹുവിന്റെ തടവറയുമാകുന്നു നരകം. അത് കൊടിയ നിന്ദ്യതയും കടുത്ത നഷ്ടവുമത്രെ. അതിനേക്കാൾ വലിയ നിന്ദ്യതയും നഷ്ടവും വേറെയില്ല. അല്ലാഹു പറഞ്ഞു:
رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿١٩٢﴾
ഞങ്ങളുടെ രക്ഷിതാവെ, നീ വല്ലവനെയും നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നീ നിന്ദ്യനാക്കി കഴിഞ്ഞു. അക്രമികൾക്ക് സഹായികളായി ആരുമില്ലതാനും. വി. ക്വു. (3: 192)
أَلَمْ يَعْلَمُوا أَنَّهُ مَن يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ ﴿٦٣﴾
വല്ലവനും അല്ലാഹുവോടും അവന്റെ ദൂതനോടും എതിർത്തു നിൽക്കുന്നപക്ഷം അവന് നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതിൽ നിത്യവാസിയായിരിക്കുമെന്നും അവർ മനസ്സിലാക്കിയിട്ടില്ലെ? അതാണ് വമ്പിച്ച അപമാനം. വി.ക്വു.(9:63)
…إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١٥﴾
…ഉയിർത്തെഴുന്നേല്പിന്റെ നാളിൽ സ്വദേഹങ്ങൾക്കും തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ. അതുതന്നെയാണ് വ്യക്തമായ നഷ്ടം. വി. ക്വു. (39: 15)
നാവുകൾക്ക് പറഞ്ഞു തീർക്കുവാനും തൂലികകൾക്ക് എഴുതി അവസാനിപ്പിക്കുവാനും കഴിയാത്തവിധമാണ് നരകാഗ്നിയിലെ ആധികളും വേദനകളും ശിക്ഷാമുറകളും. അവയോടൊപ്പം അത് ശാശ്വതമാണ്; അവിശ്വാസികളായ പാപികൾ അതിൽ നിത്യനിവാസികളുമാണ്.
അല്ലാഹു പറഞ്ഞു:
إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
…തീർച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാർപ്പിടവും തന്നെയാകുന്നു… വി. ക്വു. (25: 66)
هَٰذَا ۚ وَإِنَّ لِلطَّاغِينَ لَشَرَّ مَآبٍ ﴿٥٥﴾ جَهَنَّمَ يَصْلَوْنَهَا فَبِئْسَ الْمِهَادُ ﴿٥٦﴾
ഇതത്രെ (അവരുടെ അവസ്ഥ). തീർച്ചയായും ധിക്കാരികൾ ക്ക് മടങ്ങിചെല്ലുവാൻ മോശപ്പെട്ട സ്ഥാനമാണുള്ളത്. നരകമത്രെ അത്. അവർ അതിൽ കത്തി എരിയും. അതത്രെ മോശമായ വിശ്രമസ്ഥാനം! വി. ക്വു. (38: 55,56)
അബ്ദുൽ ജബ്ബാർ അബ്ദുല്ല