ഭരണാധികാരികളും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും അവരെ അധാർമ്മികതയിൽ താങ്ങിയിരുന്ന ഭരണീയരും തർക്കത്തിലേർപ്പെടുന്നത് അല്ലാഹു വിവരിക്കുന്നു:
وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِن شَيْءٍ ۚ قَالُوا لَوْ هَدَانَا اللَّهُ لَهَدَيْنَاكُمْ ۖ سَوَاءٌ عَلَيْنَا أَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ ﴿٢١﴾
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്. അപ്പോഴതാ ദുർബലർ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാൽ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അൽപമെങ്കിലും നിങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തരുമോ? അവർ (അഹങ്കരി ച്ചിരുന്നവർ) പറയും: അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർവഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാർഗ്ഗവുമില്ല. (സൂറത്തുഇബ്റാഹീം: 21)
وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ ﴿٤٧﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ ﴿٤٨﴾
നരകത്തിൽ അവർ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദർ ഭം (ശ്രദ്ധേയമാകുന്നു.) അപ്പോൾ ദുർബലർ അഹംഭാവം നടിച്ചവ രോട് പറയും: തീർച്ചയായും ഞങ്ങൾ നിങ്ങളെ പിന്തുടർന്ന് ജീ വിക്കുകയായിരുന്നു. അതിനാൽ നരകശിക്ഷയിൽ നിന്നുള്ള വല്ല വിഹിതവും ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തരാൻ നിങ്ങൾക്ക് കഴി യുമോ? അഹംഭാവം നടിച്ചവർ പറയും: തീർച്ചയായും നമ്മളെല്ലാം ഇതിൽ തന്നെയാകുന്നു. തീർച്ചയായും അല്ലാഹു ദാസന്മാർ
ക്കിടയിൽ വിധി കൽപിച്ചുകഴിഞ്ഞു. (സൂറത്തുഗാഫിർ: 47,48)
وَقَالَ الَّذِينَ كَفَرُوا لَن نُّؤْمِنَ بِهَٰذَا الْقُرْآنِ وَلَا بِالَّذِي بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ الْقَوْلَ يَقُولُ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا لَوْلَا أَنتُمْ لَكُنَّا مُؤْمِنِينَ ﴿٣١﴾ قَالَ الَّذِينَ اسْتَكْبَرُوا لِلَّذِينَ اسْتُضْعِفُوا أَنَحْنُ صَدَدْنَاكُمْ عَنِ الْهُدَىٰ بَعْدَ إِذْ جَاءَكُم ۖ بَلْ كُنتُم مُّجْرِمِينَ ﴿٣٢﴾ وَقَالَ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا بَلْ مَكْرُ اللَّيْلِ وَالنَّهَارِ إِذْ تَأْمُرُونَنَا أَن نَّكْفُرَ بِاللَّهِ وَنَجْعَلَ لَهُ أَندَادًا ۚ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ وَجَعَلْنَا الْأَغْلَالَ فِي أَعْنَاقِ الَّذِينَ كَفَرُوا ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ ﴿٣٣﴾
ഈ ക്വുർആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങൾ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികൾ പറഞ്ഞു. ( നബിയേ,) ഈ അക്രമികൾ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ
നിർത്തപ്പെടുന്ന സന്ദർഭം നീ കണ്ടിരുന്നെങ്കിൽ! അവരിൽ ഓരോ വിഭാഗവും മറുവിഭാഗത്തിന്റെ മേൽ കുറ്റം ആരോപിച്ച് കൊണ്ടിരി ക്കും. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചിരുന്നവരോട്
പറയും: നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങൾ വിശ്വാസികളായിരു ന്നേനെ. വലുപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാർഗ്ഗദർശനം നിങ്ങൾക്ക് വന്നെത്തിയതിനുശേഷം അതിൽ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും, അവന്ന് സമൻമാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ) രാവും പകലും നടത്തിയ കുതന്ത്രത്തിന്റെ ഫലമാണത്. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവർക്ക് നൽകപ്പെടുമോ (സൂറത്തുസ്സബഅ്: 31,32,33)
അബ്ദുൽ ജബ്ബാർ അബ്ദുല്ല