അനിസ്ലാമിക ആശയങ്ങളിലേക്ക് ആളെ തെളിച്ചിരുന്നതായ വിഴികെട്ട നേതാക്കന്മാരോട് അവരുടെ അനുയായികൾ അന്ത്യനാളിൽ സംസാരിക്കുന്നതിനെ കുറിച്ചും നേതാക്കൾ പ്രതികരിക്കുന്നതിനെക്കുറിച്ചും അല്ലാഹു പറയുന്നു:
وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ ﴿٢٠﴾ هَٰذَا يَوْمُ الْفَصْلِ الَّذِي كُنتُم بِهِ تُكَذِّبُونَ ﴿٢١﴾ ۞ احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ﴿٢٣﴾ وَقِفُوهُمْ ۖ إِنَّهُم مَّسْئُولُونَ ﴿٢٤﴾مَا لَكُمْ لَا تَنَاصَرُونَ ﴿٢٥﴾ بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ ﴿٢٦﴾ وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ ﴿٢٧﴾ قَالُوا إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ الْيَمِينِ ﴿٢٨﴾ قَالُوا بَل لَّمْ تَكُونُوا مُؤْمِنِينَ ﴿٢٩﴾ وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَانٍ ۖ بَلْ كُنتُمْ قَوْمًا طَاغِينَ ﴿٣٠﴾ فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ ﴿٣١﴾ فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ ﴿٣٢﴾ فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ ﴿٣٣﴾ إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ ﴿٣٤﴾ إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ ﴿٣٥﴾
എന്നാൽ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവർ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു. അവർ പറയും: അഹോ! ഞങ്ങൾക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ! (അവർക്ക് മറുപടി നൽകപ്പെടും:) അതെ; നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിർണ്ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്. (അപ്പോൾ അല്ലാഹുവിന്റെ കൽപനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവർ അല്ലാഹുവിനു പുറമെ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക. എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. അവരെ നിങ്ങളൊന്നു നിർത്തുക. നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലോ നിങ്ങൾക്ക് എന്തുപറ്റി എന്ന് അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു. അല്ല, അവർ ആ ദിവസത്തിൽ കീഴടങ്ങിയവരായിരിക്കും. അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും. അവർ പറയും: തീർച്ചയായും നിങ്ങൾ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.) അവർ മറുപടി പറയും: അല്ല, നിങ്ങൾ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്. ഞങ്ങൾക്കാകട്ടെ നിങ്ങളുടെമേൽ ഒരധികാരവും ഉണ്ടായി രുന്നതുമില്ല. പ്രത്യുത, നിങ്ങൾ അതിക്രമകാരികളായ ഒരു ജനവി ഭാഗമായിരുന്നു. അങ്ങനെ നമ്മുടെമേൽ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാർത്ഥ്യമായിതീർന്നു. തീർച്ചയായും നാം (ശിക്ഷ) അനുഭവിക്കാൻ പോകുകയാണ്. അപ്പോൾ ഞങ്ങൾ നിങ്ങളെ വഴി കേടിലെത്തിച്ചിരിക്കുന്നു. (കാരണം) തീർച്ചയായും ഞങ്ങൾ വഴിതെറ്റിയവരായിരുന്നു. അപ്പോൾ അന്നേ ദിവസം തീർച്ചയായും അവർ (ഇരുവിഭാഗവും) ശിക്ഷയിൽ പങ്കാളികളായിരിക്കും. തീർച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു. (സൂറത്തു സ്സ്വാഫ്ഫാത്ത്്: 19-35)
അബ്ദുൽ ജബ്ബാർ അബ്ദുല്ല