അന്ത്യനാൾ സംഭവിക്കുന്നതോടെ ഭൂമിയെ അല്ലാഹു ഏടുകൾ ചുരുട്ടുന്നതുപോലെ ചുരുട്ടിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട വചനങ്ങൾ മുൻ അദ്ധ്യായത്തിൽ നാം വായിച്ചു. കൂടാതെ അന്ത്യനാളിൽ അതിഭദ്രമായ ആകാശമേൽകൂരക്ക് വിള്ളൽവീഴു കയും അത് ചഞ്ചലിതമാകുകയും പ്രകമ്പനം കൊള്ളുകയും ചെയ്യുമെന്ന് ധാരാളം വചനങ്ങൾ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
يَوْمَ تَمُورُ السَّمَاءُ مَوْرًا ﴿٩﴾
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം. (സൂറ ത്തുത്ത്വൂർ: 9)
ശക്തിമത്തായ ആകാശപാളികൾ പൊട്ടുകയും അതിൽ വിള്ളലുണ്ടാവുകയും ചെയ്യും. അല്ലാഹു പറയുന്നു:
إِذَا السَّمَاءُ انفَطَرَتْ ﴿١﴾
ആകാശം പൊട്ടി പിളരുമ്പോൾ. (സൂറത്തുൽഇൻഫിത്വാർ:1)
إِذَا السَّمَاءُ انشَقَّتْ ﴿١﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾
ആകാശം പിളരുമ്പോൾ, അത് അതിന്റെ രക്ഷിതാവിന് കീഴ്പ്പെടുകയും ചെയ്യുമ്പോൾ – അത് (അങ്ങനെ കീഴ്പെടാൻ) കടപ്പെട്ടിരി ക്കുന്നുതാനും. (സൂറത്തുൽഇൻശിക്വാക്വ്: 1,2)
അംബരചുംബികളായ ആകാശഗോപുരങ്ങളും കോട്ടക്കൊത്തളങ്ങളും ഭൂകുലുക്കത്തിൽ ബലക്ഷയമാകുന്നതുപോലെ ആ കാശങ്ങളും ദുർബലമാകും. അല്ലാഹു പറയുന്നു:
وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾
ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുർബലമായിരിക്കും. (സൂറത്തുൽഹാക്ക്വഃ : 16)
يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ ﴿٨﴾
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! (സൂറ ത്തുൽമാആരിജ്: 8)
നീലിമയുടുത്ത് സുന്ദരമായിരുന്ന ആകാശം നിറംമാറും. വിശുദ്ധ ക്വുർആൻ പറയുന്നു:
فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾
എന്നാൽ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പുപോല ള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താൽ (സൂറത്തുർറഹ്മാൻ: 37)
അബ്ദുൽ ജബ്ബാർ അബ്ദുല്ല