പരലോക നാളുകളിൽ ഒരു ദിവസത്തിന്റെ ദൈർഘ്യം അ മ്പതിനായിരം വർഷങ്ങളുടേതത്രയായിരിക്കും.
അല്ലാഹു പറയുന്നു:
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ﴿٤﴾ فَاصْبِرْ صَبْرًا جَمِيلًا ﴿٥﴾ إِنَّهُمْ يَرَوْنَهُ بَعِيدًا ﴿٦﴾ وَنَرَاهُ قَرِيبًا ﴿٧﴾
അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസ ത്തിൽ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. എന്നാൽ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. തീർ ച്ചയായും അവർ അതിനെ വിദൂരമായി കാണുന്നു. നാം അതിനെ അടുത്തതായും കാണുന്നു. (സൂറത്തുൽമആരിജ്: 4-7)
മനുഷ്യൻ തന്റെ ഗതകാലങ്ങളെ വളരെക്കുറച്ച് മാത്രമായി വിലയിരുത്തുകയും ഏതാനും സമയങ്ങൾ മാത്രമേ ഞാൻ ഭൗതിക ലോകത്ത് ജീവിച്ചിരുന്നുള്ളൂ എന്ന് തറപ്പിച്ചും പരിതപിച്ചും പറഞ്ഞുകൊണ്ടുമിരിക്കും. അല്ലാഹു പറയുന്നു:
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ
അവൻ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലിൽ നിന്ന് അൽ പസമയം മാത്രമേ അവർ (ഇഹലോകത്ത്) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. (സൂറത്തുയൂനുസ്: 45)
وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ﴿٥٥﴾
അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത് പറയും; തങ്ങൾ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാ തെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്. അപ്രകാരം തന്നെയായിരുന്നു അ വർ (സത്യത്തിൽനിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്. (സൂറത്തുർറൂം: 55)
قَالَ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ ﴿١١٢﴾ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَاسْأَلِ الْعَادِّينَ ﴿١١٣﴾ قَالَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴿١١٤﴾
അവൻ (അല്ലാഹു) ചോദിക്കും: ഭൂമിയിൽ നിങ്ങൾ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അൽപഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവൻ പറയും: നിങ്ങൾ അൽപം മാത്രമേ താമസിച്ചിട്ടുള്ളൂ. നി ങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കിൽ (എത്ര നന്നായിരുന്നേനെ!) (സൂറത്തുൽമുഅ്മിനൂൻ: 112,113,114)
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾
അതിനെ അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവർക്ക് തോന്നുക.) (സൂറത്തുന്നാസിആത്ത്: 46)
അബ്ദുൽ ജബ്ബാർ അബ്ദുല്ല