അന്ത്യനാളിന്റെ സംഭവ്യതയെക്കുറിച്ചും ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചും നബിപുങ്കവന്മാരെല്ലാം മുന്നറിയിപ്പ് നൽകുകയും സ്വർഗ്ഗം സുവിശേഷമറിയിക്കുകയും നരകത്തെക്കുറിച്ച് മുന്നറിയി പ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് പൂർവ്വ കാലത്തും പിൽകാലത്തുമുള്ള അവിശ്വാസികളെയെല്ലാം നരകത്തിലേക്ക് നയിക്കുമ്പോൾ മലക്കുകൾ താഴെ വരുംവിധം അവരോട് ചോദിക്കുന്നതും അവർ മലക്കുകളോട് പ്രതികരിക്കുന്നതും. അല്ലാഹു പ റയുന്നു:
وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾
സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ രക്ഷി താവിന്റെ ദൃഷ്ടാന്തങ്ങൾ ഓതികേൾപ്പിക്കുകയും, നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ. എന്ന് അതിന്റെ (നരകത്തിന്റെ) കാവൽക്കാർ അവരോട് ചോദിക്കുകയും ചെയ്യും. അവർ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. (സൂറത്തുസ്സുമർ:71)
ആദം നബി (അ) ഭൂമിയിലേക്ക് ഇറക്കപ്പെട്ടപ്പോൾ പുനർജന്മത്തെ കുറിച്ചും ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ചും അല്ലാഹു അദ്ദേഹത്തിന് ബോധനമേകി. അല്ലാഹു പറയുന്നു
قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤﴾قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ ﴿٢٥﴾
അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളായിരിക്കും. നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൗകര്യങ്ങളുമുണ്ട്. അവൻ പറഞ്ഞു: അതിൽ (ഭൂമിയിൽ) തന്നെ നിങ്ങൾ ജീവിക്കും. അവിടെ തന്നെ നിങ്ങൾ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങൾ പുറത്ത് കൊണ്ടുവരപ്പെടുകയും ചെയ്യും. (അൽഅഅ്റാഫ്: 24,25)
നൂഹ് നബി (അ) തന്റെ ജനതക്ക് അന്ത്യനാളിനെ കുറിച്ച് മുന്നറിയിപ്പ് നൽകി. അല്ലാഹു പറയുന്നു:
وَاللَّهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴿١٧﴾ ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴿١٨﴾
അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് ഒരു മുളപ്പിക്കൽ മുളപ്പിച്ചിരി ക്കുന്നു. പിന്നെ അതിൽ തന്നെ നിങ്ങളെ അവൻ മടക്കുകയും നിങ്ങളെ ഒരിക്കൽ അവൻ പുറത്തു കൊണ്ട് വരികയും ചെയ്യു ന്നതാണ്. (സൂറത്തുനൂഹ്: 17,18)
ഹൂദ് നബി (അ) തന്റെ ജനതക്ക് മുന്നറിയിപ്പ് നൽകിയ തും അവരിൽ ഭീതി ജനിപ്പിച്ചതും അല്ലാഹു ഉണർത്തുന്നു:
وَقَالَ الْمَلَأُ مِن قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ وَأَتْرَفْنَاهُمْ فِي الْحَيَاةِ الدُّنْيَا مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ ﴿٣٣﴾ وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَاسِرُونَ ﴿٣٤﴾ أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ ﴿٣٥﴾ ۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴿٣٦﴾ إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٣٧﴾
അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹിക ജീവിതത്തിൽ നാം സുഖാഡംബരങ്ങൾ നൽകിയവരുമായ പ്രമാണിമാർ പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവൻ തിന്നുന്നത്. നിങ്ങൾ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളപ്പോൾ നഷ്ടക്കാർ തന്നെയാകുന്നു. നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടുവരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്? നിങ്ങൾക്ക് നൽകപ്പെടു ന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ. (സൂറത്തുൽമുഅ്മിനൂൻ: 33-37)
സ്വാലിഹി (അ) ന്റെ ജനത ഥമൂദും ഹൂദിന്റെ ജനത ആദും അന്ത്യനാളിനെ കളവാക്കിയതും അവർക്ക് ശിക്ഷ വന്നണഞ്ഞതും അല്ലാഹു ഉണർത്തുന്നു:
كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ ﴿٤﴾ فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ ﴿٥﴾ وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ﴿٦﴾
ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവ ത്തെ നിഷേധിച്ചുകളഞ്ഞു. എന്നാൽ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു. എന്നാൽ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്ക പ്പെട്ടു. (സൂറത്തുൽഹാക്ക്വഃ : 4 -6)
ശുഐബ് നബി (അ) തന്റെ ജനതയെ ഉൽബോധിപ്പിക്കു ന്നു. അല്ലാഹു പറയുന്നു:
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٣٦﴾
മദ്യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്. (സൂറത്തുൽഅങ്കബൂത്ത്: 36)
യൂസുഫ് നബി (അ) നിർവ്വഹിച്ച ദുഅയായി അല്ലാഹു പറയുന്നു:
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾
(യൂസുഫ് പ്രാർത്ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാ ധികാരത്തിൽ നിന്ന് (ഒരംശം) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ.(സൂറത്തുയൂസുഫ്: 101)
ഖലീലുർറഹ്മാൻ ഇബ്റാഹീം (അ) ഇപ്രകാരം ദുആ ചെയ്തു. അല്ലാഹു പറയുന്നു:
وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ ﴿١٢٦﴾
എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാർത്ഥിച്ച സന്ദർഭവും (ഓർക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാൻ ആഹാരം നൽകുന്നതാണ്.) പക്ഷെ, അൽപകാലത്തെ ജീവിതസുഖംമാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് നരകശിക്ഷ ഏൽ ക്കാൻ ഞാൻ അവനെ നിർബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. (സൂറത്തുൽ ബക്വറഃ: 126)
കലീമുല്ലാഹ് മൂസാ (അ) യോടുള്ള അല്ലാഹുവിന്റെ സംസാരം ഇപ്രകാരമാണ്. അല്ലാഹു പറയുന്നു:
إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾ إِنَّ السَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍ بِمَا تَسْعَىٰ ﴿١٥﴾ فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَاتَّبَعَ هَوَاهُ فَتَرْدَىٰ ﴿١٦﴾
തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും, എന്നെ ഓർ മിക്കുന്നതിനായി നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താൻ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നൽകപ്പെടാൻ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. ആകയാൽ അതിൽ (അന്ത്യസമയത്തിൽ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്തവർ അതിൽ (വിശ്വ സിക്കുന്നതിൽ) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭ വിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്. (സൂറത്തുത്വാഹാ: 14,15,16)
പരലോകത്തിലുള്ള വിശ്വാസം എല്ലാ നബിമാരുടേയും ദഅ്വത്തിന്റെ കാതലായ വിഷയവും പരമപ്രധാന ഉത്ബോധനവുമായിരുന്നു എന്നറിയിക്കുവാനാണ് നബിമാരുമായി ബന്ധപ്പെട്ട് വിശുദ്ധക്വുർആൻ ഉണർത്തിയ ഏതാനും വചനങ്ങൾ ഉപരിയിൽ നൽകിയത്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല