പരലോകത്തിന്റെ സംഭവ്യത ക്വുർആനിൽ

THADHKIRAH

അന്ത്യനാളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിഭിന്ന രീതിക ളിൽ വിശുദ്ധ ക്വുർആൻ ആദ്യാന്തം പരാമർശിച്ചത് ഏതൊരാൾ ക്കും നന്നേ വ്യക്തമാണ്. പ്രസ്തുത പരാമർശങ്ങളിൽനിന്ന് ഏതാനും ഭാഗങ്ങളാണ് ഈ അദ്ധ്യായം.
 
അല്ലാഹുവിൽനിന്നുള്ള പ്രഖ്യാപനം
 
അന്ത്യനാളിന്റെ സംഭവ്യതക്കുള്ള ഏറ്റവും വലിയ തെളിവ് അതിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ പ്രഖ്യാപനങ്ങളാകുന്നു. പ്രസ്തുത വിശ്വാസം മനസ്സിൽ രൂഢമൂലമാകുന്നതിനും ഹൃദയ ത്തിൽ വേരുറക്കുന്നതിനും ഭിന്നമാർന്ന ശൈലികളാണ് വിശുദ്ധ ക്വുർആനിൽ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അവയിൽ ഏതാനും ശൈലികളും പ്രഖ്യാപനങ്ങളുമാണ് ഇവിടെ നൽകുന്നത്.
 
1. ആശയങ്ങളെ ശക്തിപ്പെടുത്തുവാനുള്ള അവ്യയങ്ങൾ ഉപയോഗിച്ച് വചനങ്ങളിലൂടെ അന്ത്യനാളിന്റെ സംഭവ്യത ഉറപ്പിച്ച് പറയുക. അല്ലാഹു പറയുന്നു:
 إِنَّ السَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍ بِمَا تَسْعَىٰ ‎﴿١٥﴾‏
തീർച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താൻ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നൽകപ്പെടുവാൻ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. (സൂറത്തുത്വാഹാ: 15)
وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ ‎﴿٨٥﴾
…ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂർവ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യ സമയം വരുകതന്നെ ചെയ്യും. അതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക.  (സൂറത്തുൽഹിജ്ർ: 85)
إِنَّمَا تُوعَدُونَ لَوَاقِعٌ ‎﴿٧﴾
തീർച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതുതന്നെയാകുന്നു. (സൂറത്തുൽമുർസലാത്ത്: 7)
 
2. അന്ത്യനാളിന്റെ ആഗമനവും സംഭവ്യതയും സത്യം ചെയ്ത് ഉറപ്പിച്ച് പറയുക. അല്ലാഹു പറയുന്നു:
وَالذَّارِيَاتِ ذَرْوًا ‎﴿١﴾‏ فَالْحَامِلَاتِ وِقْرًا ‎﴿٢﴾‏ فَالْجَارِيَاتِ يُسْرًا ‎﴿٣﴾‏ فَالْمُقَسِّمَاتِ أَمْرًا ‎﴿٤﴾‏ إِنَّمَا تُوعَدُونَ لَصَادِقٌ ‎﴿٥﴾‏ وَإِنَّ الدِّينَ لَوَاقِعٌ ‎﴿٦﴾‏
ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകൾ) തന്നെയാണ, സത്യം. (ജല) ഭാരം വഹിക്കുന്ന (മേഘങ്ങൾ) തന്നെയാണ, സത്യം. നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകൾ) തന്നെയാണ, സത്യം!  കാര്യങ്ങൾ വിഭജിച്ചു കൊടുക്കുന്നവർ (മലക്കുകൾ) തന്നെയാണ, സത്യം.  തീർച്ചയായും നിങ്ങൾക്കു താക്കീത് നൽകപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു. തീർച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു. (സൂറത്തു ദ്ദാരിയാത്ത്: 1-6)
وَالطُّورِ ‎﴿١﴾‏ وَكِتَابٍ مَّسْطُورٍ ‎﴿٢﴾‏ فِي رَقٍّ مَّنشُورٍ ‎﴿٣﴾‏ وَالْبَيْتِ الْمَعْمُورِ ‎﴿٤﴾‏ وَالسَّقْفِ الْمَرْفُوعِ ‎﴿٥﴾‏ وَالْبَحْرِ الْمَسْجُورِ ‎﴿٦﴾‏ إِنَّ عَذَابَ رَبِّكَ لَوَاقِعٌ ‎﴿٧﴾‏ مَّا لَهُ مِن دَافِعٍ ‎﴿٨﴾‏
ത്വൂർ പർവ്വതം തന്നെയാണ, സത്യം. എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.  നിവർത്തിവെച്ച തുകലിൽ  അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം. ഉയർത്തപ്പെട്ട മേൽപുര (ആകാശം) ത ന്നെയാണ, സത്യം. നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.  തീർച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നതുതന്നെയാകുന്നു. അതു തടുക്കുവാൻ ആരും തന്നെയില്ല. (സൂറത്തു ത്ത്വൂർ: 1-8)
 
3. അന്ത്യനാൾ സംഭവിക്കുമെന്ന് തന്റെ ദൂതനെക്കൊണ്ട് സത്യം ചെയ്യിച്ച് പറയിപ്പിക്കുക. അല്ലാഹു പറയുന്നു:
وَقَالَ الَّذِينَ كَفَرُوا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَبِّي لَتَأْتِيَنَّكُمْ
ആ അന്ത്യസമയം ഞങ്ങൾക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേ ധികൾ പറഞ്ഞു.നീ പറയുക: അല്ല, എന്റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്യും…  (സൂറത്തുസ്സബഅ്:3)
 ۞ وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ ‎﴿٥٣﴾‏
ഇത് സത്യമാണോ എന്ന് നിന്നോട് അവർ അന്വേഷിക്കുന്നു. പറയുക: അതെ; എന്റെ രക്ഷിതാവിനെതന്നെയാണ! തീർച്ചയായും അത് സത്യം തന്നെയാണ്. നിങ്ങൾക്ക് തോൽപിച്ചുകളയാനാവില്ല. (സൂറത്തുയൂനുസ്: 53)
زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّهِ يَسِيرٌ ‎﴿٧﴾‏ 
തങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികൾ ജൽപിച്ചു. (നബിയേ,)പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടും. പിന്നീട് നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (സൂറത്തുത്തഗാബുൻ: 7)
 
അന്ത്യനാളിന്റെ സംഭവ്യതയെ കളവാക്കുന്നവരെ ആക്ഷേപിക്കുക.
 
അല്ലാഹു പറയുന്നു:
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ وَمَا كَانُوا مُهْتَدِينَ ‎﴿٤٥﴾‏ 
അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവർ നഷ്ടത്തിലായിരിക്കുന്നു. അവർ സൻമാർഗ്ഗം പ്രാപിക്കുന്നവരായതുമില്ല.  (സൂറത്തുയൂനസ്: 45)
بَلِ ادَّارَكَ عِلْمُهُمْ فِي الْآخِرَةِ ۚ بَلْ هُمْ فِي شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ ‎﴿٦٦﴾‏ 
അല്ല, അവരുടെ അറിവ് പരലോകത്തിൽ എത്തി നിൽക്കുകയാണ്. അല്ല, അവർ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവർ അതിനെപ്പറ്റി അന്ധതയിൽ കഴിയുന്നവരത്രെ. (സൂറത്തുന്നംല്:66)
 
أَلَا إِنَّ الَّذِينَ يُمَارُونَ فِي السَّاعَةِ لَفِي ضَلَالٍ بَعِيدٍ ‎﴿١٨﴾‏
…ശ്രദ്ധിക്കുക: തീർച്ചയായും അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ വിദൂരമായ പിഴവിൽ തന്നെയാകുന്നു.  (സൂറത്തുശ്ശൂറാ : 18)
 
അന്ത്യനാളിന്റെ സംഭവ്യതയിൽ വിശ്വസിക്കുന്ന മുഅ്മിനീങ്ങളെ പ്രശംസിക്കുക
 
അല്ലാഹു പറയുന്നു:
الم ‎﴿١﴾‏ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ‎﴿٢﴾‏ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿٣﴾‏ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ‎﴿٤﴾‏ أُولَٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ‎﴿٥﴾‏
അലിഫ് ലാം മീം ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാർത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കുകയും,  നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ ( സൂക്ഷ്മത പാലിക്കുന്നവർ).  അവരുടെ നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർ തന്നെയാകുന്നു സാക്ഷാൽ വിജയികൾ.   (സൂറത്തുൽബക്വറഃ : 1-5)
 
സത്യമായും പുലരുന്ന വാഗ്ദാനവും വൃത്താന്തവുമാണ് അന്ത്യനാളെന്ന് ഉണർത്തുക.
 
അല്ലാഹു പറയുന്നു:
إِنَّ فِي ذَٰلِكَ لَآيَةً لِّمَنْ خَافَ عَذَابَ الْآخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ‎﴿١٠٣﴾‏
പരലോകശിക്ഷയെ ഭയപ്പെടുന്നവർക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്. സർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. (സർവ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്.  (സൂറത്തുഹൂദ് : 103)
إِنَّ وَعْدَ اللَّهِ حَقٌّ ۖ 
തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. (സൂറത്തുലുക്വ്മാൻ: 33)
 
അടുത്ത് സംഭവിക്കുമെന്ന് പ്രഖ്യാപിക്കുക
 
അല്ലാഹു പറയുന്നു:
إنَّهُمْ يَرَوْنَهُ بَعِيدًا ‎﴿٦﴾‏ وَنَرَاهُ قَرِيبًا ‎﴿٧﴾‏
തീർച്ചയായും അവർ അതിനെ വിദൂരമായി കാണുന്നു. നാം അതിനെ അടുത്തതായും കാണുന്നു. (സൂറത്തുൽമആരിജ്: 6,7)
اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ‎﴿١﴾‏
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രൻ പിളരുകയും ചെയ്തു.  (സൂറത്തുൽക്വമർ: 1)
أَتَىٰ أَمْرُ اللَّهِ فَلَا تَسْتَعْجِلُوهُ ۚ 
അല്ലാഹുവിന്റെ കൽപന വരാനായിരിക്കുന്നു, എന്നാൽ നിങ്ങളതിന് ധൃതികൂട്ടേണ്ട…  (സൂറത്തുന്നഹ്ൽ: 1)
 
സൃഷ്ടികൾക്ക് അശക്തമായ പുനഃസൃഷ്ടി തനിക്ക് ഏറെ എളുപ്പമാണെന്ന് വ്യക്തമാക്കുക.
 
അല്ലാഹു പറയുന്നു:
 مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ ۗ 
നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു… (സൂറത്തുലുക്വ്മാൻ: 28) 
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ ‎﴿٣﴾‏ بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ ‎﴿٤﴾‏  
മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമി ച്ചുകൂട്ടുകയില്ലെന്ന്?  അതെ, നാം അവന്റെ വിരൽത്തുമ്പുകളെപോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.  (സൂറത്തുൽ കിയാമഃ : 3,4)
 
وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا ‎﴿٣﴾‏ 
അവന്ന് പുറമെ പല ദൈവങ്ങളേയും അവർ സ്വീകരിച്ചിരിക്കുന്നു. അവർ (ദൈവങ്ങൾ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽപിനെയോ അവർ അധീനപ്പെടുത്തുന്നില്ല.  (അൽഫുർക്വാൻ: 3)
 
ആദ്യതവണയിലെ സൃഷ്ടിപ്പുകൊണ്ട് തെളിവ് പറയുക
 
പുനഃസൃഷ്ടിക്കും ഉയിർത്തെഴുന്നേൽപ്പിനും തെളിവായി വിശുദ്ധ ക്വുർആൻ പലയിടങ്ങളിലും ഉണർത്തുന്നതും ചിന്തയിലേക്ക് നൽകുന്നതും ആദ്യതവണയിലെ സൃഷ്ടിപ്പാണ്. മനുഷ്യർ പിറന്നുവീഴുന്നു. പക്ഷികൾ വിരിഞ്ഞിറങ്ങുന്നു. മൃഗങ്ങൾ പെറ്റ് പെരുകുന്നു. മത്സ്യങ്ങൾ ജലാശയങ്ങളിൽ നീന്തിത്തുടിക്കുന്നു. സസ്യല താദികൾ മുളപൊട്ടി വളർന്ന് പന്തലിക്കുന്നു. എല്ലാത്തിനും മനുഷ്യൻ ജീവിക്കുന്ന സാക്ഷിയാണ്. എന്നിട്ടും അവൻ മറ്റൊരിക്കൽകൂടി ഇത്തരമൊരു സൃഷ്ടിപ്പ് നടക്കുന്നതിനെ നിഷേധിക്കുകയും അതിലുള്ള വിശ്വാസം നിരാകരിക്കുകയും ചെയ്യുന്നു.
 
ഇത്തരക്കാരോടുള്ള വിശുദ്ധ ക്വുർആനിന്റെ ചോദ്യം:
يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ ‎﴿٥﴾‏ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿٦﴾‏ وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَن فِي الْقُبُورِ ‎﴿٧﴾‏
മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തി ലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും,പിന്നീട് ബീജത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽ കപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവ രെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നി ങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതുവരെ (നാം നി ങ്ങളെ വളർത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ്.  അന്ത്യസമയം വരിക തന്നെചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ക്വബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യും.   (സൂറത്തുൽഹജ്ജ്: 5-7)
 

വലിയതും ഭാരിച്ചതും സൃഷ്ടിച്ച നാഥന് ചെറിയത് സൃഷ്ടിക്കൽ ക്ഷിപ്രസാധ്യമാണെന്ന് ഉണർത്തുക.

മനുഷ്യരേക്കാൾ വലിയതും ശക്തിമത്തായതുമായ സൃഷ്ടിപ്പ് നടത്തിയ അല്ലാഹുവിന് പുനഃസൃഷ്ടി നടത്തൽ ഒരിക്കലും ഭാരിച്ചതല്ല. അല്ലാഹു പറയുന്നു:

أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَلَمْ يَعْيَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ۚ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿٣٣﴾

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതു കൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ? അതെ; തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.  (സൂറത്തുൽഅഹ്ക്വാഫ്: 33)

ذَٰلِكَ جَزَاؤُهُم بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ‎﴿٩٨﴾‏ ۞ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ قَادِرٌ عَلَىٰ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلَّا كُفُورًا ‎﴿٩٩﴾‏ 

അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങൾ എല്ലുകളും ജീർണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങൾ ഉയിർത്തെഴുന്നൽപിക്കപ്പെടുന്നത് എന്ന് അവർ പറഞ്ഞതിനും അവർക്കുള്ള പ്രതിഫലമത്രെ അത്. ആ കാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാൻ ശക്തനാണ് എന്ന് ഇവർ മനസ്സിലാക്കിയിട്ടില്ലേ? ഇവർക്ക് അവൻ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ സംശയമേ ഇല്ല. എന്നാൽ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികൾക്ക് മനസ്സ് വന്നില്ല.   (സൂറത്തുൽഇസ്റാഅ്: 98,99)

സൃഷ്ടികളിൽ കാണുന്ന പരിണാമങ്ങളിൽ ചിന്തിപ്പിക്കുക
സൃഷ്ടിച്ചതിന് ശേഷം സൃഷ്ടികളിൾ വിവിധങ്ങളായ പരിണാമ
ങ്ങൾ നടത്തുന്നവനാണ് അല്ലാഹു. അവൻ സൃഷ്ടിക്കുകയും സംഹരിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു… വിത്തുകളിൽനിന്നും ധാന്യമണികളിൽനിന്നും വൃക്ഷലതാദികളെ കൊണ്ടുവരുന്നു. വൃക്ഷലതാദികളിൽനിന്ന് ഫലങ്ങളും പഴങ്ങളും പുഷ്പങ്ങളും അവയിൽനിന്ന് ധാന്യമണികളും വിത്തുകളും വിളയായുണ്ടാക്കുന്നു. ഇത്തരം അവസ്ഥാമാറ്റങ്ങൾക്ക് പിന്നിലെല്ലാം അല്ലാഹുവിന്റെ കഴിവും സൃഷ്ടിപ്പും മാത്രമാണെന്നരിക്കെ പുനഃസൃഷ്ടി അവന് ക്ഷിപ്രസാദ്ധ്യമാണ്. അല്ലാഹു പറയുന്നു:

۞ إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ ‎﴿٩٥﴾‏ فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ‎﴿٩٦﴾‏ 

തീർച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളർക്കുന്നവ നാകുന്നു അല്ലാഹു. നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് വരുത്തുന്നു. ജീവനുള്ളതിൽനിന്ന് നിർജീവമായതിനെ പുറത്ത് വരുത്തുന്നവനുമാണ് അവൻ. അങ്ങനെയുള്ളവനത്രെ അല്ലാഹു. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? പ്രഭാതത്തെ പിളർത്തിക്കൊണ്ട് വരുന്നവനാണവൻ. രാത്രിയെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക് അടിസ്ഥാനവും (ആക്കി യിരിക്കുന്നു.) പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ അത്. (സൂറത്തുൽഅൻആം: 95,96)

മരണപ്പെട്ട ചിലർക്ക് ജീവനേകിയ ചരിത്രത്തിലേക്ക് ശ്രദ്ധക്ഷണിക്കുക.
ജീവനറ്റതും ജീവനറ്റ് ജീർണ്ണിച്ചതുമായ ചില ശരീരങ്ങളിൽ ജീവനരിക്കുകയും അവ സജീവമാവുകയും ചെയ്ത ഏതാനും സംഭവങ്ങൾക്ക് കാലം സാക്ഷിയാണ്. എന്ന് മാത്രമല്ല നിർജ്ജീവ മായ ചില വസ്തുക്കൾവരെ ജീവനുള്ളവയായി പരിണമിച്ചതിന് ചരിത്രം സാക്ഷ്യം മൊഴിയുന്നുണ്ട്.
വിശുദ്ധ ക്വുർആൻ ഇത്തരം സംഭവങ്ങളിലേക്ക് വെളിച്ചം വീശി. ലോകം ശുദ്ധശൂന്യതയിൽ നിന്ന് പടച്ച് അവയിൽ ഇത്തരം അത്ഭുതങ്ങളും അമാനുഷികതകളും കാഴ്ച്ചവെച്ചത് അല്ലാഹു മാത്രമാണെന്നും അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവനാണെന്നും ലോകം വായിച്ചെടുക്കുവാനും അവന് അശക്തമായതായി യാതൊന്നുമില്ലെന്ന് അറിയുവാനുമാണത്.
അല്ലാഹുവിനെ പരസ്യമായി കാണുകയാണെങ്കിൽ മാ ത്രമേ വിശ്വസിക്കൂ എന്ന് മൂസായുടെ ജനത ദുശ്ശാഠ്യം കാണിച്ചപ്പോൾ അവരെ പിടികൂടിയ പ്രകമ്പനവും അതിൽ അവർ മരി ക്കുകയും ശേഷം അല്ലാഹു അവർക്ക് ജീവൻ നൽകുകയും ചെയ്തത് വിശുദ്ധക്വുർആൻ ഉണർത്തുന്നു.

وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ ‎﴿٥٥﴾‏ ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ‎﴿٥٦﴾

ഓ; മൂസാ, ഞങ്ങൾ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങൾ പറഞ്ഞ സന്ദർഭം (ഓർക്കുക.) തന്നിമിത്തം നിങ്ങൾ നോക്കി നിൽ ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേൽപിച്ചു. നിങ്ങൾ നന്ദിയുള്ളവരായിത്തീരാൻ വേണ്ടി.  (സൂറത്തുൽബക്വറഃ : 55,56)

മരണം ഭയന്ന് തങ്ങളുടെ ഭവനങ്ങളിൽനിന്ന് ഓടിയകന്ന വരെ അല്ലാഹു മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്ത സംഭവം വിശുദ്ധക്വുർആനിൽ മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്.

۞ أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ ‎﴿٢٤٣﴾‏

ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങൾ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവർക്ക് ജീവൻ നൽകി. അല്ലാഹു തീർച്ചയായും മനുഷ്യരോട് ഒൗദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.(സൂറത്തുൽബക്വറഃ:243)

ഭൂമുഖത്തെ മഴ വർഷിപ്പിച്ച് സജീവമാക്കിയതിനോട് ഉപമിക്കുക

ജീവനറ്റ ഭൗതിക ശരീരങ്ങളിലേക്കും ജീർണ്ണിച്ച് നുരുമ്പിയ അസ്തികളിലേക്കും ആത്മാവിനെ മടക്കുന്നതിനെ അല്ലാഹു ഉപമിച്ചത് വരണ്ടു നശിച്ച് ശൂന്യമായ ഭൂതലത്തിലേക്ക് മഴ വർഷിപ്പി ച്ച് അതിനെ സജീവമാക്കുന്നതിനോടാണ്. മനുഷ്യന്റെ കൺവെട്ട ത്ത് ഭൂമിക്കുപരിയിൽ ഈ അവസ്ഥാമാറ്റത്തിന് പിന്നിൽ ആരാ ണ്? ഈ അവസ്ഥാമാറ്റം നൽകുന്ന പാഠങ്ങളിൽ അതിപ്രധാനമായത് എന്താണ്? അല്ലാഹു പറയുന്നു:

وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿٣٩﴾‏

നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ അതിന് ചലനമുണ്ടാവുകയും അത് വള രുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടത ത്രെ. അതിന് ജീവൻ നൽകിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യ ത്തിനും കഴിവുള്ളവനാകുന്നു. (സൂറത്തുൽഫുസ്സ്വിലത്ത് : 39)

وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ ‎﴿١١﴾‏ 

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വർഷിച്ചു തരികയും ചെയ്തവൻ. എന്നിട്ട് അത് മൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മര ണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്.  (സൂറത്തു സ്സുഖ്റഫ്: 11)

നാഥന്റെ യുക്തിയുടേയും നീതിയുടേയും തേട്ടമാണ് പുനഃസൃഷ്ടി

മഹത്വമുടയവനായ പ്രപഞ്ചനാഥന്റെ യുക്തിയുടേയും നീതിയുടേയും തേട്ടമാണ് പുനഃസൃഷ്ടി നടത്തലും കർമ്മങ്ങൾക്ക് പ്രതിഫലമേകലും. തന്നെ മാത്രം ആരാധിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു സൃഷ്ടിപ്പ് നടത്തിയത്. വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചും ദൂതന്മാരെ നിയോഗിച്ചും എങ്ങിനെ തന്നെ ആരാധിക്കണ മെന്നും അവൻ പഠിപ്പിച്ചു. അതിൽപിന്നെ അല്ലാഹുവിനെ മാ ത്രം ആരാധിച്ച് സന്മാർഗ്ഗത്തിൽ വഴിനടന്നവനുണ്ട്. അതിക്രമിയായി മാർഗ്ഗഭ്രംശിയായവനുമുണ്ട്. സധർമ്മം പ്രവർത്തിച്ചവന് മോക്ഷവും പ്രതിഫലവും അധർമ്മം പ്രവർത്തിച്ചവന് ശിക്ഷയും അല്ലാഹുവിന്റെ നിയമമാണ്. അല്ലാഹു പറയുന്നത് നോക്കൂ:

وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ ‎﴿٢٧﴾‏ أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ ‎﴿٢٨﴾‏

ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം! അതല്ല, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ? (സൂറത്തുസ്വാദ്: 27,28)
ഈ ഉലകത്തിന്റെ സൃഷ്ടിപ്പ് വ്യർത്ഥവും വൃഥാവേലയുമാ ണെന്നതും അതിൽ യാതൊരു യുക്തിയുമില്ലെന്നതും അവിശ്വാസികളുടെ ഊഹങ്ങളും ദുർചിന്തകളും മാത്രമാണ്.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts