അല്ലാഹു മുഴുജനങ്ങളേയും അന്ത്യനാളിൽ ഒരുമിച്ച് കൂട്ടുന്നതാണ്. എല്ലാവരേയും ഒരുമിച്ച് കൂട്ടുന്ന വേദിയാണ് മഹ്ശർ. അല്ലാഹു പറഞ്ഞു:

 ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ‎﴿١٠٣﴾‏ 

സർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. (സർവ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരുദിവസമാകുന്നു അത്.  (സൂറത്തു ഹൂദ്: 103)

പൂർവ്വികന്മാരും പിൽകാലക്കാരും ഒരുപോലെ ഒരുമിച്ച് കൂട്ടപ്പെടും. അല്ലാഹു പറഞ്ഞു:

قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ ‎﴿٤٩﴾‏ لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ ‎﴿٥٠﴾‏

നീ പറയുക: തീർച്ചയായും പൂർവ്വികരും പിൽക്കാലക്കാരും എല്ലാം ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നവർ തന്നെയാകുന്നു. (സൂറത്തുൽ വാക്വിഅഃ:49,50)

എല്ലാവരേയും എല്ലാത്തിനേയും വലയം ചെയ്ത് നിൽക്കുന്ന അല്ലാഹുവിന്റെ കഴിവിനാൽ എവിടെയാണെങ്കിലും അവരെ മഹ്ശറിലേക്ക് അവൻ കൊണ്ടുവരുന്നതാണ്. അല്ലാഹു പറഞ്ഞു:

 أَيْنَ مَا تَكُونُوا يَأْتِ بِكُمُ اللَّهُ جَمِيعًا ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿١٤٨﴾‏ 

നിങ്ങൾ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്.തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.  (സൂറത്തുൽ ബക്വറഃ: 148)

മഹ്ശറിൽ നിന്ന് ഒരാളും തെന്നുകയോ വഴിമാറുകയോ ഇല്ല. നാഥനായ അല്ലാഹു എല്ലാവരേയും എണ്ണുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കെ ആരും ഒറ്റപ്പെടുന്ന അവ സ്ഥയുണ്ടാവുകയുമില്ല.
അല്ലാഹു പറഞ്ഞു:

 إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا ‎﴿٩٣﴾‏ لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا ‎﴿٩٤﴾‏ وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا ‎﴿٩٥﴾‏

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെ ന്ന നിലയിൽ പരമകാരുണികന്റെ അടുത്ത് വരുന്നവൻ മാത്രമായിരിക്കും.തീർച്ചയായും അവരെ അവൻ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു. അവരോരോരുത്തരും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഏകാകിയായിക്കൊണ്ട് അവന്റെ അടുക്കൽ വരുന്നതാണ്.  (സൂറത്തുമർയം: 93,94,95)

മൃഗങ്ങൾ വരെ മഹ്ശറിൽ എത്തിക്കപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:

وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ‎﴿٣٨﴾‏ 

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ചവരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്.  (സൂറത്തുൽഅൻആം: 38)

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ ‎﴿٢٩﴾‏

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവ ജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചു കൂട്ടുവാൻ കഴിവുള്ളവനാണ് അവൻ. (സൂറത്തുശ്ശൂറാ: 29)

وَإِذَا الْوُحُوشُ حُشِرَتْ ‎﴿٥﴾‏

വന്യമൃഗങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമ്പോൾ (സൂറത്തുത്തക്’വീർ:5)

ആളുകൾഒരുമിച്ച് കൂട്ടപ്പെടുമ്പോൾ
നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായി ആളുകൾ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. നബി ‎ﷺ പറഞ്ഞു:
إِنَّكُمْ مَحْشُورُونَ حُفَاةً عُرَاةً غُرْلاً ثُمَّ قَرَأَ “كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ”
“നിശ്ചയം, നിങ്ങൾ നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യ പ്പെടാത്തവരുമായി ഒരുമിച്ച് കൂട്ടപ്പെടുന്നവരാണ്. ശേഷം തിരു മേനി ‎ﷺ ഒാതി: 
كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ‎﴿١٠٤﴾‏
ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാന മത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. (സൂറത്തുൽ അമ്പിയാഅ് : 104)
എന്നാൽ, നഗ്നരായതിനാൽ ആരും ആരുടേയും നഗ്ന തയിലേക്ക് നോക്കുകയോ ആസ്വദിക്കുകയോ ഇല്ല; കാരണം അന്ത്യനാളിന്റെ ഭീകരത അത്തരം ചിന്തകളിൽ നിന്നും തോന്ന ലുകളിൽ നിന്നും മനുഷ്യരെ അകറ്റും വിധം കഠിനവും കഠോര വുമായിരിക്കും. 
 
ഒരിക്കൽ നബി ‎ﷺ  ഇപ്രകാരം പറഞ്ഞു:
يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُرَاةً غُرْلاً
“ജനങ്ങൾ നഗ്നരും നഗ്നപാദരും ചേലാകർമ്മം ചെയ്യപ്പെടാത്ത വരുമായി ഒരുമിച്ച് കൂട്ടപ്പെടും” തിരുദൂതർ ‎ﷺ  പറയുന്നത് ആഇശാ رَضِيَ اللَّهُ عَنْها  കേട്ടപ്പോൾ അവർ ചോദിച്ചു: 
يَا رَسُولَ اللَّهِ النِّسَاءُ وَالرِّجَالُ جَمِيعًا يَنْظُرُ بَعْضُهُمْ إِلَى بَعْضٍ قَالَ ‎ﷺ  يَا عَائِشَةُ الأَمْرُ أَشَدُّ مِنْ أَنْ يَنْظُرَ بَعْضُهُمْ إِلَى بَعْضٍ
“”അല്ലാഹുവിന്റെ തിരുദൂതരേ, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചായാൽ അവർ അന്യോന്യം നോക്കും. തിരുമേനി ‎ﷺ  പറഞ്ഞു: “അവർ അന്യോന്യം നോക്കുന്നതിനേക്കാൾ അതി കഠിനമാണ് കാര്യങ്ങളെല്ലാം.”  (ബുഖാരി, മുസ്ലിം)
 
ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത്
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّكُمْ مَحْشُورُونَ حُفَاةً عُرَاةً غُرْلًا ثُمَّ قَرَأَ: “كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ” وَأَوَّلُ مَنْ يُكْسَى يَوْمَ الْقِيَامَةِ إِبْرَاهِيمُ وَإِنَّ أُنَاسًا مِنْ أَصْحَابِي يُؤْخَذُ بِهِمْ ذَاتَ الشِّمَالِ فَأَقُولُ أَصْحَابِي أَصْحَابِي فَيَقُولُ إِنَّهُمْ لَمْ يَزَالُوا مُرْتَدِّينَ عَلَى أَعْقَابِهِمْ مُنْذُ فَارَقْتَهُمْ فَأَقُولُ كَمَا قَالَ الْعَبْدُ الصَّالِحُ “وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ‎﴿١١٧﴾‏ إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ‎﴿١١٨﴾‏”
“നിശ്ചയം, നിങ്ങൾ നഗ്നരും നഗ്നപാദരും ചേലാകർമ്മം നിർവ്വഹിക്കാത്തവരുമായി ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. ശേഷം നബി ‎ﷺ  ഓതിക്കൊടുത്തു: 
كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ ‎﴿١٠٤﴾‏
“ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.”  (സൂറത്തുൽ അമ്പിയാഅ്: 104)
അന്ത്യനാളിൽ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്റാഹീം(അ) ആയിരിക്കും. എന്റെ അനുയായികളിൽ ഒരു വിഭാഗം ഇടതു ഭാഗത്തേക്ക് എടുക്കപ്പെടും. അപ്പോൾ ഞാൻ പറയും: എന്റെ ആളുകളാണ്, എന്റെ ആളുകളാണ്. അപ്പോൾ പറയും: താങ്കൾ അവരോട് വിടചൊല്ലിയത് മുതൽ അവർ മതപരിത്യാഗികളായി കൊണ്ടേയിരുന്നു. അപ്പോൾ ഞാൻ, ഈസാ(അ) പറഞ്ഞതു പോലെ പറയും:
وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ‎﴿١١٧﴾‏ إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ‎﴿١١٨﴾‏
ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവ രുടെ മേൽ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചി രുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാ രാണല്ലോ. നീ അവർക്ക് പൊറുത്തു കൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (സൂറത്തുൽമാഇദഃ: 117, 118)  (ബുഖാരി, മുസ്ലിം)
 
ശഹീദും മുഹ്രിമും ഉയിർത്തെഴുന്നേൽക്കുമ്പോൾ
ഇഹ്റാമിലായിരിക്കെ മരണപ്പെടുന്ന വ്യക്തി അന്ത്യനാ ളിൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ തൽബിയത്ത് ചൊല്ലിക്കൊ ണ്ട്വരുമെന്ന് തിരുമൊഴി അറിയിക്കുന്നു. ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْه ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
أَنَّ رَجُلاً كَانَ مَعَ النَّبِىِّ ‎ﷺ  فَوَقَصَتْهُ نَاقَتُهُ، وَهُوَ مُحْرِمٌ، فَمَاتَ، فَقَالَ رَسُولُ اللَّهِ ‎ﷺ  اغْسِلُوهُ بِمَاءٍ وَسِدْرٍ، وَكَفِّنُوهُ فِى ثَوْبَيْهِ، وَلاَ تَمَسُّوهُ بِطِيبٍ، وَلاَ تُخَمِّرُوا رَأْسَهُ، فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّيًا
“”ഒരു വ്യക്തി നബി ‎ﷺ  യോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഇഹ്റാമിലായിരിക്കെ അദ്ദേഹത്തിന്റെ ഒട്ടകം അദ്ദേഹത്തെ തള്ളിയിടുകയും പിരടി ഒടിക്കുകയും ചെയ്തു. അങ്ങിനെ അദ്ദേഹം മരണപ്പെട്ടു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “താളിയും വെള്ളവുമുപയോഗിച്ച് നിങ്ങൾ അദ്ദേഹത്തെ കുളിപ്പിക്കുക. അദ്ദേഹത്തിന്റെ ഇരുവസ്ത്രങ്ങളിൽ നിങ്ങൾ അദ്ദേഹത്തെ കഫൻ ചെയ്യുക. അദ്ദേഹത്തിൽ നിങ്ങൾ സുഗന്ധം തൊടരുത്. അദ്ദേഹത്തിന്റെ തല മറക്കുകയും അരുത്. നിശ്ചയം അദ്ദേഹം തൽബിയത്ത് ചൊല്ലിക്കൊണ്ട് അന്ത്യനാളിൽ ഉയർത്തെഴുന്നേൽപ്പിക്കപ്പെടും.” (ബുഖാരി, മുസ്ലിം) 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
والذي نَفْسي بيدِه، لا يُكْلمُ أحدٌ في سبيلِ اللهـ والله أعلمُ بَمن يُكلَمُ في سبيلهِ ـ إلا جاءَ يَومَ القيامةَ واللَّونُ لَونُ الدَّمِ، والرِّيحُ رِيحُ المسْكِ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾക്കും ഒരു മുറിവും ഏൽക്കു കയില്ല, ـ അല്ലാഹുവിന് നന്നായി അറിയാം ആർക്കാണ് അവന്റെ മാർഗ്ഗത്തിൽ മുറിവേൽക്കുന്നതെന്ന് ـ  മുറിവേറ്റയാൾ അന്ത്യനാളിൽ വരാതെ; അപ്പോൾ നിറം രക്തത്തിന്റെ നിറമായി രിക്കും. മണം കസ്തൂരിയുടെ മണവുമായിരിക്കും.” (ബുഖാരി). 

മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ قَاتَلَ فِي سَبيلِ اللهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ ، وَجَبَتْ لَهُ الْجَنَّةَ ، وَمَنْ جُرِحَ جُرْحاً فِي سَبيلِ اللهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِيئُ يَوْمَ الْقِيَامَةِ كأَغْزَرِ مَا كَانتْ، لَوْنُها الزَّعْفَرَانُ وَرِيحُهَا كَالمِسْكِ 
“ഒരു മുസ്ലിമായ മനുഷ്യൻ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലക്കണ്ണിൽ പാലുവരുന്ന സമയദൈർഘ്യത്തിൽ, അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ പോരാടിയാൽ അവന് സ്വർഗ്ഗം നിർബന്ധ മായി. ഒരാൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു മുറിവേറ്റു അല്ലെങ്കിൽ ഒരു അപകടമേറ്റു, പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളിൽ വരും. അതിന്റെ നിറം കുങ്കുമത്തിന്റേതും മണം കസ്തൂരിയുടേതുമായിരിക്കും.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts