ഈ ദുൻയാവിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും പരലോകത്ത് തന്റെ റബ്ബിന്റെ മുമ്പില്‍ ചെന്ന് സ്വകര്‍മങ്ങള്‍ക്കെല്ലാം സമാധാനം ബോധിപ്പിക്കേണ്ടതുണ്ട് എന്നത് ഒരു സത്യവും യാഥാര്‍ത്ഥ്യവുമാണ്. അതിനെ നിഷേധിക്കുകയും, പരിഹസിക്കുകയും ചെയ്‌തിരുന്ന വ്യക്തികൾ അല്ലാഹുവിന്റെ മുമ്പില്‍ വരുമ്പോള്‍, അവര്‍ണ്ണനീയമായ ഭയവിഹ്വലതയും, അപാരമായ വ്യസനവും, അത്യധികമായ നാണക്കേടും നിമിത്തം തലപൊക്കാന്‍ സാധിക്കാതെ കേണപേക്ഷിക്കുന്ന രംഗം വിശുദ്ധ ഖുര്‍ആൻ എടുത്ത് പറയുന്നുണ്ട്.
وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَٰلِحًا إِنَّا مُوقِنُونَ
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട,് ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!) (ഖുര്‍ആൻ: 32/12)
{نَاكِسُو رُءُوسِهِمْ عِنْدَ رَبِّهِمْ} خاشعين خاضعين أذلاء، مقرين بجرمهم،
{തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ തല കുനിച്ച്} ഭയന്നവരായി, താഴ്മ കാണിക്കുന്നവരായി, നിന്ദ്യരും ബന്ധിതരുമായി. (തഫ്സീറുസ്സഅ്ദി)
ഈ സത്യം ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിതം തിട്ടപ്പെടുത്തുകയും ചെയ്തവര്‍ക്കാണ് ഇരുലോകത്തും വിജയം.
قال بعض السلف : شيئان قطعا عني لذاذة الدنيا : ذكر الموت، والوقوف بين يدي الله عز وجل .
സലഫുകളില്‍ ചിലര്‍ പറഞ്ഞു: രണ്ട് കാര്യങ്ങള്‍ ദുനിയാവിന്‍റെ (മതിമറന്നുള്ള) ആനന്ദത്തെ മുറിച്ച്കളയും. ഒന്ന്) മരണത്തെക്കുറിച്ചുള്ള ഓര്‍മ. രണ്ട്) അല്ലാഹുവിന്‍റെ മുന്നില്‍ നില്‍ക്കുന്നതിനെക്കുറിച്ചുള്ള ഓര്‍മ. لطائف المعارف [١٠٠]
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (ഖുര്‍ആൻ: 55/46)
റബ്ബിന്‍റെ സ്ഥാനത്തെ (مَقَامَ رَبِّهِ) ഭയപ്പെടുക എന്നതുകൊണ്ടു വിവക്ഷ, അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ഭയപ്പാടാകുന്നു. (അമാനി തഫ്സീര്‍)
وللذي خاف ربه وقيامه عليه، فترك ما نهى عنه، وفعل ما أمره به، له جنتان من ذهب آنيتهما وحليتهما وبنيانهما وما فيهما، إحدى الجنتين جزاء على ترك المنهيات، والأخرى على فعل الطاعات.
തന്‍റെ രക്ഷിതാവിനെയും അവന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുന്നതും ഭയപ്പെടുന്നവന്. അങ്ങനെ അവന്‍ വിരോധിച്ചത് ഉപേക്ഷിക്കുകയും കല്‍പിച്ചത് പ്രവര്‍ത്തിക്കുകയും ചെയ്തു. അവന് (രണ്ട് സ്വര്‍ഗത്തോപ്പുണ്ട്). അതിലെ രണ്ടിലെയും പാത്രങ്ങളും ആഭരണങ്ങളും കെട്ടിടങ്ങളും അടക്കം അതിലുള്ളതെല്ലാം സ്വര്‍ണംകൊണ്ടാണ്. ഒന്ന്, തിന്മ ഉപേക്ഷിച്ചതിന്; മറ്റേത്, നന്മ പ്രവര്‍ത്തിച്ചതിന്. (തഫ്സീറുസ്സഅ്ദി)
മുജാഹിദ് رَحِمَهُ اللهُ പറഞ്ഞു: ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, എന്നിട്ട് റബ്ബിന്റെ മുമ്പിൽ നിൽക്കേണ്ട സന്ദർഭത്തെ കുറിച്ചോർത്ത് ആ തിന്മയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തവനെ കുറിച്ചാണിത്.