حَـسْـبِيَ اللَّهُ
“എനിക്കു അല്ലാഹു മതി”
അടിയാറുകളെ ബാധിക്കുന്ന എല്ലാ വിഷമങ്ങളും കൈകാര്യം ചെയ്യുവാൻ അല്ലാഹു മതി. അവരുടെ ഇഹപര പ്രശ്നങ്ങൾ പരിഹരിക്കുവാനും അല്ലാഹു മതി. അവർക്കുവേണ്ടത് എളുപ്പമാക്കുന്നവനും അവർക്ക് പ്രയാസകരമായത് അവരെതൊട്ട് തടുക്കുന്നവനുമാണ് അല്ലാഹു. പ്രയാസകരവും ഭീതി ജനകവു മായ സന്ദർഭങ്ങളിൽ ഹസ്ബലഃ എന്ന് അറിയപ്പെടുന്ന ദിക്റുകൾ കൊണ്ട് വിളിക്കുകയും ഇരക്കുകയും ചെയ്ത ചില സംഭ വങ്ങൾ കാണാം.
ആരോപണവിധേയയായ ഒരു സ്ത്രീ മാനസികവും ശാരീരികവുമായി അന്യായമായി പീഢിപ്പിക്കപ്പെട്ടപ്പോൾ അവർ താഴെവരുന്ന ദിക്ർ പറയുകയും മാതാവിന്റെ മടിയിലിരുന്ന് അമ്മിഞ്ഞപ്പാൽ കുടിക്കുകയായിരുന്ന ഒരു കുഞ്ഞ് ഈ രംഗം ക ണ്ട് ആ സ്ത്രീയെ പേലെ എന്നെ ആക്കേണമേ എന്ന് അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്.
حَـسْـبِيَ اللَّهُ
“എനിക്കു അല്ലാഹു മതി”
ശത്രുക്കൾ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോൾ അവസാനമായി ഇബ്രാഹീം നബി ﷺ പ്രഖ്യാപിച്ചത് താഴെ വരുന്ന വചനമാണെന്ന് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരി നി വേദനം ചെയ്തു.
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
“എനിക്ക് അല്ലാഹുമതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു.”
ഉമ്മുൽ മുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് വ്യാജവാദികൾ ആരോപണമുന്നയിക്കുകയും ആഇശാ رَضِيَ اللَّهُ عَنْها തീർത്തും നിരപരാധിയാണെന്ന് അല്ലാഹു അറിയിക്കുകയും ചെയ്ത സംഭവം പിൽകാലത്ത് അനുസ്മരിക്കപ്പെട്ടപ്പോൾ സ്വഫ്വാ رَضِيَ اللَّهُ عَنْهُ ന്റെ ഒട്ടകപ്പുറത്ത് കയറുവാൻ കാൽവെച്ചപ്പോൾ നിങ്ങൾ എന്താണ് പറഞ്ഞതെന്ന് സെയ്നബ് ബിൻതു ജഹ്ശ് رَضِيَ اللَّهُ عَنْها ആഇശാ رَضِيَ اللَّهُ عَنْها യോട് ചോദിച്ചപ്പോൾ അവർ അറിയിച്ചത് ഇപ്രകാരമാണ്:
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
“എനിക്ക് അല്ലാഹുമതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു.”
ഉഹ്ദു യുദ്ധാനന്തരം നബി ﷺ യേയും സ്വഹാബികളേയും നേരിടുവാൻ മക്കാ മുശ്രിക്കുകൾ വീണ്ടും സൈന്യത്തെ ഒരുമിച്ച് കൂട്ടിയിരിക്കുന്നുവെന്നും അവരെ ഭയപ്പെടണമെന്നും കപടവിശ്വാസികൾ പറഞ്ഞപ്പോൾ നബി ﷺ യുടേയും സ്വഹാബികളുടേയും പ്രഖ്യാപനം ഇപ്രകാരമായിരുന്നു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
“ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു.”
അന്ത്യനാളിന്റെ ഭീതിയെ കുറിച്ച് നബി ﷺ ഉണർത്തിയപ്പോൾ സ്വഹാബത്ത് ഭയന്നു. ഞങ്ങൾ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ عَلَى اللَّهِ تَوَكَّلْنَا
“ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞ ങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു.”
താഴെ വരുന്ന ദിക്ർ ഏഴ് തവണ വീതം പ്രഭാത പ്രദോഷങ്ങളിൽ ഒരാൾ ചൊല്ലിയാൽ അവനെ അലട്ടുന്ന ഇഹപരപ്രശ് നങ്ങൾ പരിഹരിക്കുവാൻ അല്ലാഹുമതി എന്ന് തിരുമൊഴിയുണ്ട്. അതിനെ കുറിച്ച് മുമ്പ് ഉണർത്തിയിട്ടുണ്ട്.
حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
“എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനിൽ ഞാൻ ഭരമേൽപ്പിച്ചു. അവൻ മഹിത സിം ഹാസനത്തിന്റെ രക്ഷിതാവാകുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല