لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
“യാതൊരു കഴിവും ചലനശേഷിയും അല്ലാഹുവെ കൊണ്ടല്ലാതെയില്ല.”
സ്വർഗീയ കവാടങ്ങളിൽപ്പെട്ട ഒരു കവാടം ഞാൻ അറിയിച്ചുതരട്ടെ എന്നു ചോദിച്ച് ഖയ്സ് ഇബ്നു സഅദി رَضِيَ اللَّهُ عَنْهُ  നു തിരു നബി ‎ﷺ  അറിയിച്ചു കൊടുത്തത് ഉപരി സൂചിത ഹൗക്വഃലയുടെ വചനമാണ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
സ്വർഗീയ കൃഷി നിങ്ങൾ വർദ്ധിപ്പിക്കുക എന്ന് അനുശാസിച്ച തിരുനബി ‎ﷺ  അറിയിച്ചു കൊടുത്ത ഒരു കൃഷി ഉപരി സൂചിത ഹൗക്വഃലയുടെ വചനമാണ്. ഇബനു ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്നു നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
സ്വർഗീയ കനികളിൽപ്പെട്ട ഒരു കനിയെക്കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ എന്നു ചോദിച്ച്  അബൂദർറി رَضِيَ اللَّهُ عَنْهُ  നും മറ്റും നബി ‎ﷺ  അറിയിച്ചു കൊടുത്തതും ഉപരി സൂചിത ഹൗക്വഃലയു ടെ വചനമാണ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ
“അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. അല്ലാഹു അക് ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അൽഹംദുലി ല്ലാഹി കഥീറൻ എന്നു ഹംദു ചൊല്ലുന്നു. ലോകരുടെ രക്ഷിതാവായ അല്ലാഹുവിന്റെ പരിശുദ്ധി ഞാൻ തസ്ബീഹു ചൊല്ലി നിർവ്വഹിക്കുന്നു. അസീസും ഹകീമുമായ അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയും ചലന ശേഷിയുമില്ല.’
നമസ്കാരത്തിലോതുവാൻ ക്വുർആൻ പഠിക്കാൻ സാധിക്കുന്നില്ല അതിനാൽ മതിയാവുന്ന വല്ലതും എനിക്ക് പഠിപ്പി ച്ചു തരണമെന്ന് ആവശ്യപെട്ട ഗ്രാമീണന് തിരുനബി ‎ﷺ  ഉപരി സൂചിത വചനം പഠിപ്പിച്ചു. ഇബ്നു അബീഔഫാ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ഉപരി സൂചിത വചനം ഭൂമിയുടെ പരപ്പിൽ ഒരാൾ പറഞ്ഞാൽ അതോടെ അയാളുടെ പാപങ്ങൾ സമുദ്രത്തിലെ നുരകളേക്കാൾ അധികമാണെങ്കിലും അവ മായ്ക്കപ്പെടുമെന്ന് അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ اللهِ , وَالْحَمْدُ للهِ , وَلَا إِلَهَ إِلَّا اللهُ , وَاللهُ أَكْبَرُ وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ
ഇബ്റാഹീം (അ) മിഅ്റാജിന്റെ രാവിൽ തിരുനബി ‎ﷺ  യോട് സ്വർഗീയ കൃഷിയായി ഉമ്മത്തികളെ അറിയിക്കുവാൻ ആജ്ഞാപിച്ചത് ഉപരി സൂചിത വചനമാണെന്ന് നിവേദനമുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.  
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، وَلَا مَلْجَأَ مِنَ اللهِ إِلَّا إِلَيْهِ 
സ്വർഗ്ഗീയ നിധികളിൽപെട്ട ഒരു നിധിയെക്കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ എന്നു ചോദിച്ച്  അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  ക്ക് തിരുനബി ‎ﷺ  അറിയിച്ചു കൊടുത്തത് ഉപരി സൂചിത ഹൗക്വഃലയുടെ വചനമാണ്. ഈ വചനം ചൊല്ലിയാൽ “എന്റെ ദാസൻ സർവ്വവും സമർപ്പിച്ചു, അവൻ കീഴ്പെടുകയും ചെയ്തു” എന്ന് അല്ലാഹു പ്രതികരിക്കുമെന്നും നിവേദനമുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts