لاَ إِلَهَ إِلاَّ اللَّهُ
“യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല”
കലിമതുത്തൗഹീദിനു വേണ്ടിയാണ് വാനങ്ങളും ഭൂമിയും നിലവിൽവന്നതും സൃഷ്ടിചരാചരങ്ങൾ സൃഷ്ടിക്കപെട്ടതും. നബിമാരും റസൂലുമാരും നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങൾ അവരിക്കപ്പെട്ടതും അതിനുവേണ്ടി തന്നെ. ലോകാവസാനം സംഭവിക്കുന്നതും ലോകർ ഉയിർത്തെഴുന്നേൽക്കുന്നതും വിചാരണയുടെ വേദി നിലവിൽ വരുന്നതും അതിനുവേണ്ടി തന്നെയാണ്. സ്വർഗവും നരകവും പടക്കപ്പെട്ടതും രക്ഷാശിക്ഷകൾ വിധിക്കപ്പെട്ടതും അതുകാരണത്താൽതന്നെ. ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യം അറിയുവാൻ അല്ലാഹു കൽപ്പിച്ചു:
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ (سورة محمد:١٩)
ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്ന് നീ മനസ്സിലാക്കുക. (വി. ക്വു. 47: 19)
കലിമത്തുത്തൗഹീദിന്റെ മഹത്വവും സ്ഥാനവും അറിയി ക്കുന്ന തിരുമൊഴികൾ ധാരാളമാണ്. “ലാ ഇലാഹ ഇല്ലല്ലാഹു” അറിഞ്ഞ് കൊണ്ട് വല്ലവനും മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് ഉഥ്മാൻ ബ്നുഅഫ്ഫാനി رَضِيَ اللَّهُ عَنْهُ ൽ നിന്നു ഇമാം
മുസ്‌ലിം നിവേദനം ചെയ്തിരിക്കുന്നു.
لَا إِلَهَ إِلَّا اللَّهُ
ഹൃദയത്തിൽ ദൃഢബോധമുള്ളവനായി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് സാക്ഷ്യം വഹിക്കുന്നവന് സ്വർഗം കൊണ്ടു സന്തോഷവാർത്ത അറിയിക്കുവാൻ തിരുദൂതൻ ﷺ കൽപിച്ചത് അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തു.
മരണം ആസന്നമായവർക്ക് ലാ ഇലാഹ ഇല്ലല്ലാഹ് ചൊ ല്ലിക്കൊടുക്കുവാൻ തിരുമേനി ﷺ കൽപിക്കുകയും “ഒരാളുടെ മരണാവസ്ഥയിലെ അവസാനത്തെ വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് ആയാൽ അയാൾ ഒരു ദിനം സ്വർഗത്തിൽ പ്രവേശിക്കും; അതി നുമുമ്പ് അയാളിൽ എന്ത് തെറ്റുഭവിച്ചാലും” എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്തു. ഇബ്നുഹിബ്ബാൻ നിവേദനം. അർ നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ഹൃദയത്തിൽ ഒരു യവത്തിന്റെ തൂക്കം നന്മയുണ്ടായിരി ക്കേ ലാഇലാഹ ഇല്ലല്ലാഹ് പറയുന്നവനും ഹൃദയത്തിൽ ഒരു ഗോതമ്പിന്റെ തൂക്കം നന്മയുണ്ടായിരിക്കേ ലാ ഇലാഹ ഇല്ലല്ലാ ഹ് പറയുന്നവനും ഹൃദയത്തിൽ ഒരു പരമാണുവിന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ ലാ ഇലാഹ ഇല്ലല്ലാഹ് പറയുന്നവനും നരകത്തിൽനിന്ന് പുറത്ത് കടക്കുമെന്ന് തിരുമൊഴിയുണ്ട്. ഇമാം ബു ഖാരിയും മുസ്ലിമും അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം ചെയ്തു.
സ്വർഗത്തിന്റെ താക്കോൽ ലാ ഇലാഹ ഇല്ലല്ലാഹ് ആ ണെന്നറിയിക്കുന്ന അഥറുകളും പൂർവ്വ സൂരികളുടെ മൊഴികളും പ്രമാണികരുടെ രചനകളിൽ കാണാം.
ഏറ്റവും ശ്രേഷ്ഠമായ ദിക്ർ, ലാ ഇലാഹ ഇല്ലല്ലാഹ് ആണെന്ന് തിരുനബി ﷺ പറഞ്ഞത് ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം തുർമുദിയും മറ്റും നിവേദനം.
ജനങ്ങൾ ചുറ്റും കൂടി എതിർത്തിട്ടും നിറുത്താതെ “ജനങ്ങളേ, നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് പറയൂ, നിങ്ങൾ വിജയിക്കും” എന്ന് ദിൽമജാസ് ചന്തയിൽ വെച്ച് തിരുദൂതർ ﷺ പ്രഖ്യാ പിച്ചത് റബീഅത് ഇബ്നു ഇബാദിദ്ദീലി رَضِيَ اللَّهُ عَنْهُ യിൽ നിന്നും ഇമാം അഹ്മദ് നിവേദനം.
താഴെ വരുന്ന സാക്ഷ്യവചനങ്ങളിൽ സംശയിക്കാതെ വല്ലവനും മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തു.
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّداً رَسُولُ اللَّهِ
“യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്(ﷺ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.’
ഉപരി സൂചിത വചനങ്ങൾ നിഷ്കളങ്കമായി, നാവ് ഹൃദയത്തേയും ഹൃദയം നാവിനേയും സത്യപ്പെടുത്തി, സാക്ഷ്യം വഹിച്ചവർക്കാണ് എന്റെ ശഫാഅതെന്നു തിരുനബി ﷺ പറഞ്ഞത് അബൂഹുറെയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും ഇബ്നുഹിബ്ബാൻ നിവേദനം.
ക്വൽബിൽ തട്ടി, നിഷ്കളങ്കമായി ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞവനാണ് തിരുനബി ﷺ യുടെ ശഫാഅത്ത് ലഭിക്കുന്ന അതിഭാഗ്യവാൻ എന്നും ഹദീഥുണ്ട്. ഇമാം ബുഖാരി നിവേദനം.
താഴെ വരുന്ന സാക്ഷ്യം ഒരാൾ ക്വൽബിൽ തട്ടി, സത്യ സന്ധമായി ചൊല്ലിയാൽ അയാളെ അല്ലാഹു നരകത്തിനു ഹറാ മാക്കിയിരിക്കുന്നു എന്ന് മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
വുദ്വൂഇൽ നിന്ന് വിരമിച്ച ശേഷം താഴെ വരുന്ന സാക്ഷ്യം ചൊല്ലുന്നവർക്കു സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടുമെന്നും താൻ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണെന്നും മുമ്പ് നാം വായിച്ചുവല്ലോ.
أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأشْهَدُ أنَّ مُحمَّداً عَبْدُهُ وَرَسُولُهُ
താഴെ വരുന്ന സാക്ഷ്യം ഒരാൾ വഹിച്ചാൽ സ്വർഗത്തി ന്റെ എട്ടു കവാടങ്ങളിൽ താൻ ഉദ്ദേശിക്കുന്നതിലൂടെ അല്ലാഹു അയാളെ പ്രവേശിപ്പിക്കുമെന്ന് തിരുനബി ﷺ പറഞ്ഞത് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തു.
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ
“യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും അവൻ ഏകനും അവന് യാതൊരു പങ്കുകാരുമില്ലെന്നും, തീർച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും, തീർച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അ വന്റെ ദാസിയുടെ പുത്രനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ഒരാത്മാവുമാണെന്നും സ്വർഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”
മരണാസന്നനായ നൂഹ് നബി (അ) തന്റെ മക്കൾക്കു നൽ കിയ വസ്വിയ്യത്തിൽ, രണ്ടു കാരങ്ങൾ കൽപിച്ചു. അതിലൊന്ന്,
لَا إِلَهَ إِلَّا اللَّهُ
ആയിരുന്നു. തുടർന്ന് അതിന്റെ മഹത്വം അദ്ദേഹം ഇപ്രകാരം പ റഞ്ഞു: “നിശ്ചയം ആകാശഭൂമികളും അവയിലുള്ളതും തുലാസി ന്റെ ഒരു തട്ടിലും ലാഇലാഹ ഇല്ലല്ലാഹ് മറ്റൊരു തട്ടിലും വെക്കപ്പെട്ടാൽ അത് (ലാഇലാഹ ഇല്ലല്ലാഹ്) കനം തൂങ്ങും. നിശ്ചയം ആകാശഭൂമികൾ രണ്ടും ഒരു വലയമാണെങ്കിൽ ലാഇലാഹ ഇ ല്ലല്ലാഹ് അതിന്മേൽ വെക്കപ്പെട്ടാൽ ലാഇലാഹ ഇല്ലല്ലാഹ് അതിനെ മുറിച്ചുകളയും അല്ലെങ്കിൽ തകർത്തുകളയും.” ഹദീഥ് ഇമാം അഹ്മദ് നിവേദനം.
ഒരു ഹദീഥിൽ വന്ന ഏതാനും സാക്ഷ്യവചനങ്ങൾ താഴെ നൽകുന്നു. ദാസൻ അവ മൊഴിയുമ്പോൾ അല്ലാഹു അതിനോട് പ്രതികരിക്കുന്നതും മരണവേളയിൽ ഒരാൾ ഇത് ചൊല്ലിയാൽ അയാളെ തീ തിന്നുകയോ സ്പർശിക്കുകയോ ചെയ്യില്ല എന്ന് തിരുദൂതർ ﷺ പറഞ്ഞതും ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. ദാസൻ,
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
എന്നു പറഞ്ഞാൽ അല്ലാഹു പ്രതികരിക്കും: “എന്റെ അടിമ സത്യം പറഞ്ഞു. ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ അക്ബർ(ഏറ്റവും വലിയവൻ) ആകുന്നു.” ദാസൻ,
لَا إِلَهَ إِلَّا اللَّهُ وَحْدَهُ
എന്നു പറഞ്ഞാൽ അല്ലാഹു പ്രതികരിക്കും: “എന്റെ അടിമ സ ത്യം പറഞ്ഞു. ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമി ല്ല; ഞാൻ ഏകനാണ്”. ദാസൻ,
لَا إِلَهَ إِلَّا اللَّهُ لَا شَرِيكَ لَهُ
എന്നു പറഞ്ഞാൽ അല്ലാഹു പ്രതികരിക്കും: “എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമി ല്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല.” ദാസൻ,
لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ
എന്നു പറഞ്ഞാൽ അല്ലാഹു പ്രതികരിക്കും: “എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥത്തിൽ ആരാധിക്കപ്പെടു ന്നവനായി മറ്റാരുമില്ല; എനിക്കു മാത്രമാണ് രാജാധിപത്യവും സ് തുതികൾ സർവ്വവും.” ദാസൻ,
لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
എന്നു പറഞ്ഞാൽ അല്ലാഹു പ്രതികരിക്കും: “എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനായി മറ്റാരുമില്ല; യാതൊരു കഴിവും ചലന ശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല.”
അന്ത്യനാളിൽ ഒരു മുസ്ലിമിനെ വിചാരണയുടെ വേദിയിൽ ജനസമക്ഷം ഉച്ചത്തിൽ വിളിക്കപ്പെടുകയും ശേഷം കണ്ണെത്തും ദൂരമുള്ള, അവൻ ചെയ്ത തൊണ്ണൂറ്റൊമ്പത് തിന്മകളുടെ ഏടുകൾ നിവർത്തപ്പെടുകയും ചെയ്യും. അതിൽനിന്ന് ഒന്നു പോലും അവന് നിഷേധിക്കുവാനാകില്ല. ഒരു ഒഴിവുകഴിവു നിരത്താനും അവന് ആകില്ല. അപ്പോൾ അല്ലാഹു “നിനക്ക് എന്റെ അടുക്കൽ ചില പുണ്യങ്ങളുണ്ടെന്നും നിന്നോട് യാതൊരു അനീതിയുമില്ലെന്നും പറഞ്ഞ് അവനുവേണ്ടി ഒരു കാർഡ് പുറത്തെടുക്കും. അതിൽ,
أشْهَدُ أنْ لاَ إلَهَ إلاَّ الله ، وَ أنَّ مُحمَّداً عَبْدُهُ وَرَسُولُهُ
എന്ന് എഴുതിയിട്ടുണ്ടായിരിക്കും. “നാഥാ, തിന്മയുടെ ഈ ഏടു കളുടെ കൂടെ ഈ കാർഡ് എന്ത് ഉപകരിക്കുവാനാണെന്ന് അവൻ ചോദിക്കുമ്പോൾ, തുലാസിന്റെ ഒരു തട്ടിൽ തിന്മയുടെ എടുകളും മറുതട്ടിൽ കാർഡും വെക്കപ്പെടും. അതോടെ ഏടുകൾ കനം തൂങ്ങാതെ പാറിപ്പോവുകയും കാർഡ് കനം തൂങ്ങുകയും ചെയ്യും. ഹദീഥ് വിശദമായി ഇമാം തുർമുദിയും മറ്റും അബ്ദു ല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.
താഴെവരുന്ന ദിക്ർ ഒരാൾ സുബ്ഹി നമസ്കാരശേഷം സംസാരിക്കുന്നതിനുമുമ്പായി അവന്റെ കാലുകൾ മടക്കിവെച്ച്
പത്തു തവണ ചൊല്ലിയാൽ അവന് പത്ത് നന്മകൾ രേഖപ്പെടു ത്തപ്പെടുമെന്നും അവന്റെ പത്ത് തിന്മകൾ മായ്ക്കപ്പെടുമെന്നും അവന് പത്ത് പദവികൾ ഉയർത്തപ്പെടുമെന്നും പ്രസ്തുത ദിനം എല്ലാ അനിഷ്ടങ്ങളിൽ നിന്നും അവൻ സുരക്ഷിതത്വത്തിലായിരി ക്കുമെന്നും പിശാചിൽ നിന്ന് അവൻ സംരക്ഷിക്കപ്പെടുമെന്നും ശിർക്കൊഴിച്ച് മറ്റൊരു തെറ്റിനും അവനെ പിടികൂടാനാവില്ലെന്നും തിരുമൊഴിയുണ്ട്. ഇബ്നുഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.”
ഉപരിസൂചിത ദിക്റിന്റെ മഹത്വങ്ങളും അത് ചൊല്ലേണ്ട സന്ദർഭങ്ങളും ഈ ഗ്രന്ഥത്തിൽതന്നെ പലയിടങ്ങളിലായി നൽകിയിട്ടുണ്ട്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല