سُـــــبـْحَانَ اللهِ

“അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.’

എല്ലാവിധ കുറവുകളിൽനിന്നും ന്യൂനതകളിൽ നിന്നും അനുയോജ്യമല്ലാത്ത മുഴുവൻ വിഷയങ്ങളിൽ നിന്നും പങ്കാളികളിൽനിന്നും എല്ലാ മോശമായവയിൽനിന്നും മഹത്വമുടയവനായ അല്ലാഹുവെ പരിശുദ്ധമാക്കലാണ് തസ്ബീഹ്.
അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നതിന്റെ മഹത്വങ്ങളും സന്ദർഭങ്ങളും അറിയിക്കുന്ന ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വന്നിട്ടുണ്ട്. വിവിധ പ്രയോഗങ്ങളിലൂടെയും ശൈലികളിലൂടെയും എൺപതിലേറെ തവണ തസ്ബീഹ് വിശുദ്ധക്വുർആനിൽ തന്നെ വന്നിട്ടുണ്ട്.
മുഴുവൻ പടപ്പുകളാലും തസ്ബീഹ് നിർവഹിക്കപ്പെടുന്നവനാണ് അല്ലാഹു. മരണാസന്നനായ നൂഹ് (അ) തന്റെ മക്കളെ “സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്ന ദിക്റ് നിർവ്വഹിക്കുവാൻ കൽപിക്കുകയും അത് എല്ലാവസ്തുക്കളുടേയും സ്വലാത്താണെന്നും അതുകൊണ്ടാണ് എല്ലാ വസ്തുക്കൾക്കും ഉപജീവനം നൽകപ്പെടുന്നതെന്ന് ഉണർത്തുകയും ചെയ്തത് അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം ചെയ്യപ്പെട്ടിട്ടു ണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. തസ് ബീഹിന്റെ മഹത്വവും പ്രധാന്യവുമാണ് ഇതറിയിക്കുന്നത്
സത്യവിശ്വാസികളോടു തസ്ബീഹ് നിർവ്വഹിക്കുവാൻ അല്ലാഹുകൽപിച്ചു:

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ‎﴿٤١﴾‏ وَسَبِّحُوهُ بُكْرَةً وَأَصِيلًا ‎﴿٤٢﴾

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനു സ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീർ ത്തിക്കുകയും ചെയ്യുവിൻ. (വി. ക്വു. 33: 41, 42)
രാവും പകലും ഒരു പോലെ അല്ലാഹുവിന് ദിക്ർ അധികരിപ്പിക്കുവാൻ ചുവടെ വരുന്ന വചനങ്ങൾ പഠിക്കുവാനും തന്റെ ശേഷക്കാരെ പഠിപ്പിക്കുവാനും ഉമാമഃ رَضِيَ اللَّهُ عَنْهُ യോട് തിരുമേനി ‎ﷺ  കൽപിച്ചു. ഇബ്നു ഹിബ്ബാൻ നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ اللَّهِ عَدَدَ مَا خَلَقَ، وَسُبْحَانَ اللَّهِ مِلْءَ مَا خَلَقَ، وَسُبْحَانَ اللَّهِ عَدَدَ مَا فِي الْأَرْضِ وَالسَّمَاءِ، وَسُبْحَانَ اللَّهِ مِلْءَ مَا فِي الْأَرْضِ وَالسَّمَاءِ، وَسُبْحَانَ اللَّهِ عَدَدَ مَا أَحْصَى كِتَابُهُ، وَسُبْحَانَ اللَّهِ عَدَدَ كُلِّ شَيْءٍ، وَسُبْحَانَ اللَّهِ مِلْءَ كُلِّ شَيْءٍ

“അല്ലാഹു സൃഷ്ടിച്ചവയുടെ എണ്ണത്തോളം സുബ്ഹാനല്ലാഹ്. അവൻ സൃഷ്ടിച്ചവ നിറയെ സുബ്ഹാനല്ലാഹ്. വാനങ്ങളിലും ഭൂമിയിലും ഉള്ളവയുടെ എണ്ണത്തോളം സുബ്ഹാനല്ലാഹ്. വാനങ്ങളിലും ഭൂമിയിലും ഉള്ളവ നിറയെ സുബ്ഹാനല്ലാഹ്. അല്ലാഹുവിന്റെ കിതാ ബ് ക്ലിപ്തപ്പെടുത്തിയതിന്റെ എണ്ണത്തോളം സുബ്ഹാനല്ലാഹ്. അല്ലാഹുവിന്റെ കിതാബ് ക്ലിപ്തപ്പെടുത്തിയവ നിറയെ സുബ്ഹാ നല്ലാഹ്. എല്ലാ വസ്തുക്കളുടേയും എണ്ണത്തോളം സുബ്ഹാനല്ലാഹ്. എല്ലാ വസ്തുക്കളും നിറയെ സുബ്ഹാനല്ലാഹ്.”
താഴെ വരുന്ന തസ്ബീഹ് വല്ലവരും പ്രഭാതത്തിലും പ്രദോഷത്തിലും നൂറുതവണ പറഞ്ഞാൽ അവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടു വന്നിട്ടില്ല; അയാൾ പറഞ്ഞതു പോലുള്ള അല്ലെങ്കിൽ അതിനേക്കാൾ അധികം ചൊല്ലിയ വ്യക്തിയൊഴികെ എന്ന് നബി ‎ﷺ  പറഞ്ഞത് ഇമാം മുസ്ലിമും നിവേദനം ചെയ്തു.

سُبـْحَانَ اللهِ وَبِحَمْدِهِ

“അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധി യെ ഞാൻ വാഴ്ത്തുന്നു.”
താഴെ വരുന്ന തസ്ബീഹിനും ഉപരി സൂചിതമായ തിരുമൊഴിക്കു സമാനമായ ഹദീഥ് ഇമാം അബൂദാവൂദ് നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

“മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”

മേൽപറഞ്ഞ തസ്ബീഹ് ചൊല്ലുന്നവർക്ക് സ്വർഗത്തിൽ ഒരു ഈത്തപ്പന നട്ടുപിടിപ്പിക്കപ്പെടുമെന്ന് ജാബിറി رَضِيَ اللَّهُ عَنْهُ  ന്റെ ഹദീ ഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
മരണാസന്നനായ നൂഹ് നബി (അ) തന്റെ മക്കൾക്കു നൽകിയ വസ്വിയ്യത്തിൽ, രണ്ടു കാര്യങ്ങൾ കൽപിച്ചു. അതിൽ രണ്ടാമത്തേത്,

سُبـْحَانَ اللهِ وَبِحَمْدِهِ

എന്ന ദിക്ർ ആയിരുന്നു. തുടർന്ന് അതിന്റെ മഹത്വം അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിശ്ചയം അത് എല്ലാ വസ്തുക്കളുടേയും പ്രാർത്ഥനയാണ്, അതുകൊണ്ട് എല്ലാ വസ്തുക്കൾക്കും ഉപജീവനം നൽകപ്പെടും” ഹദീഥ് ഇമാം അഹ്മദ് നിവേദനം.
ചുവടെ വരുന്ന രണ്ടു തസ്ബീഹിന്റെ വചനങ്ങൾ ചെല്ലുവാൻ നാവിന് ഭാരമില്ലാത്തവയും മീസാനിൽ ഭാരമുള്ളവയും റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണെന്ന് തിരുനബി ‎ﷺ  പറഞ്ഞത് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്.

سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيمِ

“അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധി യെ ഞാൻ വാഴ്ത്തുന്നു. മഹത്വമേറിയവനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
ചുവടെ വരുന്ന തസ്ബീഹുകളുടെ മഹത്വം അറിയിക്കുന്ന ജുവയ്രിയ്യഃ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള നിവേദനവും അർത്ഥവും പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകളിൽ നൽകിയിട്ടുണ്ട്.

سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ

“അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ പടപ്പുകളുടെ എണ്ണത്തോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം.’

سُبـْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِه

“അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കു ന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
അല്ലാഹു അടിമകൾക്ക് നാലു വചനങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും അതിൽ ഒരാൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അയാൾക്ക് ഇരുപത് നന്മകൾ രേഖപ്പെടുത്ത പ്പെടുമെന്നുമുള്ള നിവേദനം മുൻകടന്നുവല്ലോ. അതു പോലെ എല്ലാ തസ്ബീഹും സ്വദകഃയാണെന്ന് അറിയിക്കുന്ന ഹദീഥും നാം വായിച്ചു.

سُبْحَانَ اللهِ

“അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
സ്വഹാബികൾ യാത്രയിൽ കയറ്റത്തിലാകുമ്പോൾ തക്ബീറും ഇറക്കമിറങ്ങുമ്പോൾ തസ്ബീഹും ചൊല്ലിയിരുന്നതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഇമാം ബുഖാരിയുടെ ഹദീഥിലുണ്ട്.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts