നാല് ശ്രേഷ്ഠ വചനങ്ങൾ

THADHKIRAH

 
سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
“തസ്ബീഹ്’ എന്നാൽ അനുയോജ്യമല്ലാത്തതിൽ നിന്ന് അല്ലാഹുവെ പരിശുദ്ധപ്പെടുത്തലാണ്. “തഹ്മീദ്’ എന്നാൽ ഇസ്മുകളിലും സ്വിഫതുകളിലും ഫിഅ്ലുകളിലും അല്ലാഹുവിന് പരിപൂർണ്ണത സ്ഥാപിക്കലാണ്. “തഹ്ലീൽ’ എന്നാൽ അല്ലാഹുവിനുള്ള തൗഹീദും അവനോടുള്ള നിഷ്കളങ്കതയും ശിർക്കിൽ നിന്ന് മോചനവുമാണ്. “തക്ബീർ’ എന്നാൽ അല്ലാഹുവിന്റെ മഹത്വം സ്ഥാപിക്കലും അവനേക്കാൾ വലിയതായി യാതൊന്നുമില്ലെന്ന് അംഗീകരിക്കലുമാണ്.
തസ്ബീഹ്, തഹ്മീദ്, തഹ്ലീൽ, തക്ബീർ എന്നീ നാലു വചനങ്ങൾ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടകരമായ വചനങ്ങളാണ് എന്ന് സ്വഹീഹുമുസ്ലിമിൽ സമുറ رَضِيَ اللَّهُ عَنْهُ  യിൽ നിന്നു നി വേദനം ചെയ്യപെട്ട ഹദീഥിൽ വന്നിട്ടുണ്ട്.
ഈ നാല് വചനങ്ങളുടെ മഹത്വങ്ങൾ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും തിരുനബി ‎ﷺ  ക്ക് ഏറ്റവും പ്രിയങ്കരമായവ ആണെന്ന് അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നു ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. 
ഈ നാല് വചനങ്ങൾ വചനങ്ങളിൽ ഏറ്റവും ഉത്തമവും വിശുദ്ധ ക്വുർആനിൽ പെട്ടതുമാണെന്ന് സമുറ رَضِيَ اللَّهُ عَنْهُയിൽ നി ന്ന് ഇമാം അഹ്മദ് നിവേദനം ചെയ്തിട്ടുണ്ട്. ഹദീഥിനെ അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ഒരാൾ നൂറ് തസ്ബീഹ് ചൊല്ലിയാൽ അറബികളിൽ ഏറ്റവും നല്ല കുടുംബമായ ഇസ്മാഈലി (അ) ന്റെ മക്കളിൽ നിന്ന് നൂറ് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണെന്നും ഒരാൾ നൂറ് തവണ അല്ലാഹുവിനെ സ്തുതിച്ചാൽ അഥവാ അൽഹംദുലില്ലാഹ് എന്ന് നൂറ് തവണ പറഞ്ഞാൽ അയാൾക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുവാൻ മുജാഹിദുകളെ വഹിക്കുവാനുള്ള ജീനിയണിഞ്ഞ കടിഞ്ഞാണിട്ട നൂറ് കുതിരകളെ സ്വദക്വഃ ചെയ്തതിനുള്ള പ്രതിഫലമാണെന്നും ഒരാൾ നൂറ് തവണ തക്ബീർ ചൊല്ലിയാൽ അയാൾക്ക് നൂറ് ഒട്ടകത്തെ സ്വദക്വ ചെയ്ത പ്രതിഫലമുണ്ടെന്നും  ഒരാൾ നൂറ് തവണ തഹ്ലീല് ചൊല്ലിയാൽ അഥവാ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് നൂറ് തവണ പറഞ്ഞാൽ അത് ആകാശത്തിനും ഭൂമിക്കുമിടയിൽ പ്രതിഫലം നിറക്കുമെന്നും ഇതിനു തുല്യമായ മറ്റൊരു പ്രവർത്തനവും അന്നാളിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയില്ലെന്നും അറിയിക്കുന്ന ഹദീഥ് ഉമ്മുഹാനിഅ് ബിൻത്അബീത്വാലിബ് رَضِيَ اللَّهُ عَنْها ൽനിന്ന് ഇമാം അഹ്മദ് മുസ്നദിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹദീഥിനെ അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ തിരുദൂതർ ‎ﷺ  നടക്കുകയും തന്റെ കയ്യിലുള്ള വടി കൊണ്ട് അതിൽ അടിക്കുകയും ഇലകൾ കൊഴിഞ്ഞു വീണപ്പോൾ ഈ വൃക്ഷത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ ഈ നാലു വചനങ്ങൾ ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയുമെന്ന് പറയുകയും ചെയ്തു. ഹദീഥിനെ അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
സ്വർഗ്ഗം നല്ല മണ്ണാണെന്നും അതിലെ വെള്ളം സ്വഛമാ ണെന്നും അത് നീണ്ടു വിശാലമാണെന്നും സുബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബർ എന്നീ വചനങ്ങൾ സ്വർഗീയ കൃഷിയാണെന്നും ഇബ്റാഹീം (അ) മിഅ്റാജിന്റെ രാവിൽ ഉമ്മത്തികളെ അറിയിക്കുവാൻ തിരുന ബി ‎ﷺ  യോട് ആജ്ഞാപിച്ചതായി അബ്ദുല്ലാഹ് ഇബ്നു മസ്ഉൗ ദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം ചെയ്യപെട്ടിട്ടുണ്ട്. ഹദീഥിനെ അൽബാ നി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ഇസ്ലാമിൽ ആയുസ്സ് നൽകപ്പെട്ട് തക്ബീറും തസ്ബീ ഹും തഹ്ലീലും തഹ്മീദും വർദ്ധിപ്പിച്ച സത്യവിശ്വാസിയേക്കാൾ അല്ലാഹുവിന്റെ അടുക്കൽ ഉത്കൃഷ്ഠനായ ഒരാളും ഇല്ല എന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി അബ്ദുല്ലാഹ് ഇബ്നു ശദ്ദാദിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവത്തിൽ വന്നിട്ടുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
അല്ലാഹു അടിമകൾക്ക് ഈ നാലു വചനങ്ങളെ പ്രത്യേകം തെരെഞ്ഞെടുത്തു. ഒരാൾ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാൽ അയാൾക്ക് ഇരുപത് നന്മകൾ രേഖപ്പെടുത്തപ്പെടും. അയാളിൽ നിന്ന് ഇരുപത് തിന്മകൾ മായിക്കപ്പെടുകയും ചെയ്യും. ഒരാൾ അല്ലാഹുഅക്ബർ എന്നു പറഞ്ഞാൽ അയാൾക്ക് ഇരുപത് നന്മകൾ രേഖപ്പെടുത്തപ്പെടും. അയാളിൽനിന്ന് ഇരുപത് തിന്മകൾ മായിക്കപ്പെടുകയും ചെയ്യും. ഒരാൾ ലാഇലാഹ ഇ ല്ലല്ലാഹ് എന്നു പറഞ്ഞാലും ഇത് പോലെ അയാൾക്ക് ഇരുപത് നന്മകൾ രേഖപ്പെടുത്തപ്പെടും. അയാളിൽ നിന്ന് ഇരുപത് തിന്മകൾ മായിക്കപ്പെടുകയുംചെയ്യും. ഒരാൾ ആത്മാർത്ഥമായി അൽ ഹംദുലില്ലാഹി റ്വബ്ബിൽആലമീൻ എന്നു പറഞ്ഞാൽ അയാൾ ക്ക് മുപ്പത് നന്മകൾ രേഖപ്പെടുത്തപ്പെടുകയും മുപ്പത് പാപങ്ങൾ അയാളിൽനിന്ന് മായ്ക്കപ്പെടുകയും ചെയ്യും. ഈ വിഷയങ്ങൾ അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും അബൂസഈദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം ചെയ്യപെട്ടിട്ടുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വി ശേഷിപ്പിച്ചു.
രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതുമായ ‘അൽബാക്വിയാത്തുസ്സ്വാലി ഹാത്ത്’ അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനിൽക്കുന്ന സൽപ്രവർത്തനങ്ങളാണ് ഈ നാലു വചനങ്ങൾ എന്നും ഉപരി സൂചിത നിവേദനത്തിലുണ്ട്.
ഈ വചനങ്ങൾ അർശിനുചുറ്റും വളഞ്ഞു കൂടുമെന്നും അവക്ക് തേനീച്ചയുടെ മൂളൽ പോലുള്ള ഒരു ഇരമ്പലുണ്ടാകുമെന്നും അവകൾ തങ്ങളെ ചൊല്ലിപ്പറഞ്ഞയാളുകളെ അനുസ്മ രിച്ചുകൊണ്ടിരിക്കുമെന്നും നുഅ്മാൻ ഇബ്നു ബശീറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം ചെയ്യപെട്ടിട്ടുണ്ട്. ഇമാം ഹാകിം ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ഈ നാലു വചനങ്ങൾ തുലാസിൽ നന്മയായി ഭാരം തൂങ്ങുന്നവയാണ് എന്ന് തിരുനബി ‎ﷺ  ആശ്ചര്യപൂർവ്വം പ്രവചിച്ചത് അബൂസൽമ رَضِيَ اللَّهُ عَنْهُ  വിൽനിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹാകിമും ദഹബിയും ഈ ഹദീഥിനെ സ്വഹീഹാക്കിയിരിക്കുന്നു, 
ഈ നാലു വചനങ്ങളുടെ മഹത്വമറിയിക്കുന്ന ഒരു സം ഭവം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സാധു ജനങ്ങൾ സമ്പത്തു കൊണ്ട് മാത്രമേ സ്വദക്വയുള്ളൂ എന്ന് ധരിച്ചു. അവരാകട്ടെ അതിന് അശക്തരാണ് താനും. അപ്പോൾ തിരുനബി ‎ﷺ  അവർക്ക് എല്ലാ സുകൃതങ്ങളും നന്മകളും സ്വദക്വകളാണ് എന്ന് പറഞ്ഞു കൊടുക്കുകയും എല്ലാ സൽകർമ്മങ്ങളുടേയും മുൻപന്തിയിൽ സുബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ എന്നീ നാലു വാക്യങ്ങളാണ് എന്ന് ഉണർ ത്തുകയും ചെയ്തു. സംഭവം വിശദമായി അബൂദർറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തു.
ഈ നാലു വചനങ്ങളെ ആരെങ്കിലും പറഞ്ഞാൽ അവനുവേണ്ടി അവ ഓരോന്നിനും സ്വർഗത്തിൽ ഓരോ മരം നടുമെന്ന് ഇബനു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും ഇമാം ത്വബറാനി നിവേദനം ചെയ്തു. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts