ദുആ വചനങ്ങളായ ഏതാനും ആയത്തുകളാണ് ഈ അദ്ധ്യായം. വിവിധ അദ്ധ്യായങ്ങൾക്കു കീഴിൽ നൽകിയ ആയത്തുകളെ ഈ അദ്ധ്യായത്തിൽ ആവർത്തനം ഭയക്കുന്നതിനാൽ നൽകുന്നില്ല.
സ്വന്തം പിതാവിനേയും ജനതയേയും പ്രബോധനം നടത്തി, അവരോട് സംവദിച്ച്, അവർക്ക് അല്ലാഹുവെ പരിചയപ്പെടുത്തി, അവരുടെ ആരാധ്യന്മാരുടെ ആയോഗ്യത തെളിയിച്ച്, തന്റെ നിലപാടും പ്രഖ്യാപിച്ച് ഇബ്റാഹീം (അ) അല്ലാഹുവോട് നിർവ്വഹിച്ച ദുആ:
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ﴿٨٣﴾ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ﴿٨٤﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴿٨٥﴾
എന്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും എന്ന നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. എ ന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിന്റെ അവകാശികളിൽപെട്ട നാക്കേണമേ. (വി. ക്വു. 26: 83, 84, 85)
കഅ്ബയുടെ നിർമ്മാണം പൂർത്തീകരിച്ച ശേഷം, കർ മ്മം തങ്ങളിൽ നിന്നു സ്വീകരിക്കുവാൻ പ്രതീക്ഷയോടും പേടി യോടും കൂടി ഇബ്റാഹീം നബി (അ) യും ഇസ്മാഈൽ നബി (അ) യും നടത്തിയ ദുആ.
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരേയും നിനക്കു കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്കു കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്കു കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 2: 127,128)
നമസ്കാരം നിത്യമാക്കുവാനും കൃത്യമാക്കുവാനും കൽപിച്ച ശേഷം അല്ലാഹു ദുആയിരക്കുവാൻ കൽപിച്ച ദുആ വചനം ഇപ്രകാരമാണ്:
رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا ﴿٨٠﴾
എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാർഗ്ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിർഗ്ഗമന മാർഗ്ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കൽ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ. (വി. ക്വു. 17: 80)
നൂഹ് നബി (അ) യും കൂടെയുള്ളവരും പ്രളയത്തിൽ നി ന്നു രക്ഷപ്പെടുവാൻ കപ്പലിൽ കയറി. തുടർന്ന് അല്ലാഹുവിനു ഹംദു നിർവ്വഹിക്കുവാനും പിന്നെ ഇപ്രകാരം ദുആയിരക്കുവാനും അല്ലാഹു കൽപിച്ചു:
رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ ﴿٢٩﴾
എന്റെ രക്ഷിതാവേ, അനുഗ്രഹീതമായ ഒരു താവളത്തിൽ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരിൽ ഏറ്റവും ഉത്തമൻ. (വി. ക്വു. 23: 29)
പിൽകാലക്കാർക്ക് ഒരാൾക്കും തരപ്പെടാത്ത വിധമുള്ള ഭരണം, കാറ്റിനെ കീഴ്പ്പെടുത്തി കൊടുത്തത്, ജിന്ന്, മനുഷ്യർ, പറവകൾ തുടങ്ങിയ സൈന്യങ്ങൾ നൽകപ്പെട്ടത്, പറവകളുടേ യും ഉറുമ്പുകളുടേയും മറ്റും സംസാരം പഠിപ്പിക്കപ്പെട്ടത് തുട ങ്ങി അല്ലാഹുവിൽനിന്നുള്ള അനുഗ്രഹങ്ങൾ പലതായി ഏറ്റുവാ ങ്ങിയ സുലെയ്മാൻ നബി ﷺ നടത്തിയ ദുആ:
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ ﴿١٩﴾
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിനു നന്ദി കാണിക്കുവാ നും നീ തൃപ്തിപ്പെടുന്ന സൽകർമ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സദ്വൃ ത്തരായ ദാസന്മാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടുത്തുകയും ചെയ്യേണമേ. (വി. ക്വു. 27: 19)
അല്ലാഹുവിന്റെ ദീനിനെ സഹായിക്കാൻ തന്റെ കൂടെ ആരുണ്ട് എന്ന ഈസാ നബി (അ) യുടെ ചോദ്യത്തിന് ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണ് എന്നു പ്രഖ്യാപിച്ച ഹവാരി കൾ തുടർന്നു തങ്ങളുടെ ഈമാനും റസൂലിനോടുള്ള അനുസരണവും വസീലയാക്കി നിർവ്വഹിച്ച ദുആ വചനം:
رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ ﴿٥٣﴾
ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വശ്വസി ക്കുകയും, (നിന്റെ)ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കു ന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖ പ്പെടുത്തേണമേ. (വി. ക്വു. 3: 53)
ധ്യാനവും ജ്ഞാനവും സമ്മേളിച്ച മതപണ്ഡിതന്മാരും വൈദികന്മാരും മുഹമ്മദ് നബി ﷺ ക്ക് അവതീർണമായ സത്യം മനസിലാക്കി, അതിൽ സ്വാധീനിക്കപെട്ട് കണ്ണീർ വാർക്കുകയും അവർ ഇപ്രകാരം ദുആ ചെയ്യുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുന്നു.
رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ ﴿٨٣﴾
ഞങ്ങളുടെ റബ്ബേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.(വി. ക്വു. 5: 83)
അബ്ദുൽ ജബ്ബാർ അബ്ദുല്ല