നിന്നും ഇരുന്നും കിടന്നും അല്ലാഹുവേ സ്മരിക്കുന്ന, അവന്നു ദിക്റെടുക്കുന്ന, ആകാശ ഭൂമികളുടെ സൃഷ്ടിപ്പിൽ ചിന്തിക്കുന്ന ധിഷണാശാലികളുടെ പരലോകരക്ഷക്കുവേണ്ടിയുള്ള പ്രാർത്ഥന:
رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾
ഞങ്ങളുടെ റബ്ബേ, നിന്റെ ദൂതന്മാർ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്കു നൽകുകയും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഞങ്ങൾക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച. (വി. ക്വു. 3: 194)
അതേ ധിഷണാശാലികൾ തന്നെ നരകരക്ഷക്കുവേണ്ടി നടത്തുന്ന ഒരു പ്രാർത്ഥന ക്വുർആൻ ഇപ്രകാരം നൽകുന്നു:
رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿١٩٢﴾
ഞങ്ങളുടെ റബ്ബേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും ന രകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്ര മികൾക്ക് സഹായികളായി ആരുമില്ലതാനും. (വി. ക്വു. 3: 191,192)
അല്ലാഹുവിൽനിന്നുള്ള പ്രത്യേകമായ കാരുണ്യ കടാക്ഷ ത്തിനു പാത്രീഭൂതരായ വിശിഷ്ഠരായ ദാസന്മാരുണ്ട്. ഇബാദുർ റഹ്മാൻ. അവരുടെ വിശേഷണങ്ങളെ വിശുദ്ധക്വുർആൻ എണ്ണി യപ്പോൾ നരകരക്ഷക്കായുള്ള അവരുടെ ദുആ ഇപ്രകാരമാണ്:
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾ إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നരകശിക്ഷ നീ ഒഴിവാ ക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപ ത്താകുന്നു. തീർച്ചയായും നരകം ചീത്തയായ താവളവും പാർപ്പിട വും തന്നെയാകുന്നു. (വി. ക്വു. 25: 65, 66)
ഇബ്റാഹീം (അ) അല്ലാഹുവോട് നിർവ്വഹിച്ച ദുആ:
رَبِّ ……… وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴿٨٥﴾ ……… وَلَا تُخْزِنِي يَوْمَ يُبْعَثُونَ ﴿٨٧﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
എന്റെ റബ്ബേ,…….. എന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിന്റെ അവകാശികളിൽപെട്ടവനാക്കേണമേ……..അവർ(മനുഷ്യർ) ഉയിർത്ത ഴുന്നേൽപിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരു തേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ. (വി. ക്വു. 26: 83, 85)
നരകത്തിനും സ്വർഗത്തിനുമിടയിലുള്ള അഅ്റാഫിൽ നിൽക്കുന്ന ആളുകൾ നരകവാസികളേയും സ്വർഗവാസികളേയും നോക്കിക്കാണും. നരകത്തേയും നരകവാസികളേയും കാണുമ്പോൾ അഅ്റാഫിലുള്ളവർ നടത്തുന്ന ദുആ:
رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ ﴿٤٧﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ. (വി. ക്വു. 7: 47)
അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങളെ എ ണ്ണിപ്പറഞ്ഞ് യൂസുഫ് നബി നടത്തിയ ദുആ:
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾
എന്റെ രക്ഷിതാവേ, നീ എനിക്കു ഭരണാധികാരത്തിൽനിന്ന് (ഒരംശം) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും (ചിലത്) നീ എനിക്കു പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ. (വി. ക്വു. 12: 101)
നാനോന്മുഖങ്ങളായ അനുഗ്രഹങ്ങളാൽ സമ്പുഷ്ടമായ സ്വർഗീയ തോപ്പുകളെ അനന്തരമാക്കുന്ന മുത്തക്വീങ്ങൾ, തങ്ങ ളുടെ ഈമാനിനെ വസീലയാക്കി നിർവ്വഹിച്ചിരുന്ന ഒരു ദുആ വിശുദ്ധ ക്വുർആൻ ഇപ്രകാരം നൽകുന്നു:
رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ ﴿١٦﴾
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽ നി ന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. (വി. ക്വു. 3: 16)
സഅ്ദ് ഇബ്നു അബീവക്വാസ് رَضِيَ اللَّهُ عَنْهُ തന്റെ മകനെ പഠിപ്പി ച്ച ഒരു ദുആ. ഇമാം അഹ്മദ് നിവേദനം. അർനാഊത്വ് ഹസനുൻലിഗയ്രിഹീ എന്നു വിശേഷിപ്പിച്ചു:
اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَل.
“അല്ലാഹുവേ, സ്വർഗവും അതിലേക്കു അടുപ്പിക്കുന്ന വാക്കും പ്രവൃ ത്തിയും ഞാൻ നിന്നോടു തേടുന്നു. നരകത്തിൽനിന്നും അതിലേ ക്കു അടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.’
തിരുനബി ﷺ പ്രാർത്ഥിക്കാറുണ്ടായിരുന്നതായി അബൂസലമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.
“അല്ലാഹുവേ ക്വബ്ർ ശിക്ഷയിൽനിന്നും നരക ശിക്ഷയിൽ നി ന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങ ളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണകെടുതികളിൽനി ന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.’
തിരുനബി ﷺ പ്രാർത്ഥിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:
اللَّهُمَّ إِنِّى…. أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
“അല്ലാഹുവേ,….ക്വബ്ർ ശിക്ഷയിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീ ക്ഷണങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെ വരുന്ന നാലു വചനങ്ങൾ ചൊല്ലുന്നവർക്ക് അവ, നരകത്തെ തടുക്കുവാനുള്ള പരിചയും അന്ത്യനാളിൽ രക്ഷയും അവനെ മുന്നോട്ട് ആനയിക്കുന്നവയുമാണ് എന്ന് അബൂഹുറയ് رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം ചെയ്യപെട്ടിട്ടുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
ഹജ്ജു കർമ്മം നിർവ്വഹിച്ച ഉമർ ഇബ്നുൽഖത്വാബ് رَضِيَ اللَّهُ عَنْهُ തന്റെ അവസാന നാളുകളിൽ മിനയിൽ നിന്ന് പുറപ്പെട്ടപ്പോൾ അബ്ത്വഹിൽ തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചശേഷം ചരൽകല്ലു കൊണ്ട് ഒരു കൂനയുണ്ടാക്കി അതിന്മേൽ തന്റെ തട്ടം വിരിച്ചിട്ട് അതിൽ മലർന്നു കിടന്ന തന്റെ ഇരുകരങ്ങളും ആകാശത്തിനു നേരെ ഉയർത്തിക്കൊണ്ടു നിർവ്വഹിച്ച ഒരു ദുആ സഈദ് ഇബ് നുൽമുസയ്യബിൽ നിന്ന് ഇമാം മാലിക് മുവത്ത്വഇൽ ഇപ്രകാരം നിവേദനം:
اللَّهُمَّ كَبِرَتْ سِنِّى وَضَعُفَتْ قُوَّتِى وَانْتَشَرَتْ رَعِيَّتِى. فَاقْبِضْنِى إِلَيْكَ غَيْرَ مُضَيِّعٍ وَلاَ مُفَرِّطٍ
“അല്ലാഹുവേ, എനിക്കു പ്രായാധിക്യമായി. എന്റെ ശക്തി ക്ഷയിച്ചു. എന്റെ പ്രജകൾ വ്യാപിച്ചു. അതിനാൽ പാഴാക്കുന്നവനും വീഴ്ചവരുത്തുന്നവനുമാക്കാതെ എന്നെ നിന്നിലേക്ക് (മരണത്തിലൂടെ) പിടികൂടേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല