പാപമോചനത്തിനും കാരുണ്യത്തിനും പശ്ചാതാപത്തിനും തേടുവാൻ ഏതാനും ദുആ വചനങ്ങളാണ് ഈ അദ്ധ്യായത്തിൽ. ആദം നബി (അ) യും ഹവ്വാ (അ) യും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിൽ പിന്നെ അവർക്കു പശ്ചാതപിക്കുവാനുള്ള വചനങ്ങൾ അല്ലാഹു അവരെ പഠിപ്പിക്കുകയും അവർ പശ്ചാതപിക്കുകയും ചെയ്തു. പ്രസ്തുത വചനങ്ങൾ:
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെ യ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയ വരുടെ കൂട്ടത്തിലായിരിക്കും. (വി. ക്വു. 7: 23)
തന്റെ കുടുംബത്തെ പ്രളയത്തിൽ നിന്നു രക്ഷപ്പെടുത്തുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പരിഗണിച്ച് കാഫിറായ മകനെ പ്രളയത്തിൽ നിന്നു രക്ഷപ്പെടുത്തുവാൻ നൂഹ് നബി (അ) നടത്തിയ തേട്ടം ശരിയായില്ലെന്നും വിവരമില്ലാത്തവരുടെ കൂട്ടത്തിൽ ആയിപ്പോകരുതെന്നും അല്ലാഹു ഗുണദോഷിച്ചപ്പോൾ അദ്ദേഹം നടത്തിയ ദുആ വചനങ്ങൾ:
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ ﴿٤٧﴾
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആ വശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുക യും ചെയ്യാത്തപക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (വി. ക്വു. 11: 47)
കഅ്ബത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ഇബ്റാഹീം നബി (അ) യും ഇസ്മാഇൗൽ നബി (അ) യും നടത്തിയ പശ്ചാത്താപ തേട്ടം:
وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
…ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ച യായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാ നിധിയുമാകുന്നു. (വി. ക്വു. 2: 128)
അബദ്ധത്തിലുള്ള തന്റെ ഇടിയേറ്റ് കോപ്റ്റിക് വംശജൻ മരിക്കാനിടയായപ്പോൾ, ഉടനടി മൂസാ നബി (അ) നടത്തിയ പാപമോചന തേട്ടം:
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي
എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അ ന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. (വി. ക്വു. 28: 16)
താഴെ വരുന്ന ദുആ ചെയ്യുവാൻ അല്ലാഹു നബി ﷺ യോട് ആജ്ഞാപിച്ചത് വിശുദ്ധ ക്വുർആൻ നൽകുന്നു:
رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴿١١٨﴾
എന്റെ രക്ഷിതാവേ, നീ പൊറുത്തു തരികയും കരുണ കാണി ക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ. (വി. ക്വു. 23: 118)
ആദർശ സംരക്ഷണാർത്ഥം നാടും വീടും വിട്ട് പാലായ നം ചെയ്ത് ഗുഹയിൽ അഭയം കണ്ടെത്തിയ ഒരു സംഘം യുവാക്കൾ (അസ്വ്ഹാബുൽകഹ്ഫ്) നിർവ്വഹിച്ച ദുആ:
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
ഞങ്ങളുടെ റബ്ബേ, നിന്റെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾ ക്ക് നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാം വണ്ണം നിർവഹിക്കുവാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ. (വി. ക്വു.18: 10)
നിന്നും ഇരുന്നും കിടന്നും അല്ലാഹുവേ സ്മരിക്കുന്ന, അവന്നു ദിക്റെടുക്കുന്ന, ആകാശ ഭൂമികളുടെ സൃഷ്ടിപ്പിൽ ചിന്തിക്കുന്ന ധിഷണാ ശാലികളെ കുറിച്ച് ഉണർത്തവെ, അവരുടെ ഒരു പ്രാർത്ഥന വിശുദ്ധ ക്വുർആൻ ഇപ്രകാരം നൽകുന്നു:
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസക്കുവിൻ എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മ കൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യ വാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (വി. ക്വു. 3: 193, 194)
മുഹാജിറുകളുടേയും അൻസ്വാരികളുടേയും ശേഷം വന്ന മുഅ്മിനീങ്ങൾ, സ്വന്തത്തോടും ലോകം കണ്ട മുഴുവൻ വിശ്വാസികളോടും ഗുണകാംക്ഷയും സ്നേഹവും പാരസ്പര്യവും പുലർത്തി നിർവ്വഹിച്ചു കൊണ്ടിരിക്കേണ്ട പ്രാർത്ഥന വിശുദ്ധ ക്വുർആൻ ഇപ്രകാരം നൽകുന്നു:
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞ ങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 59:10)
അല്ലാഹുവിൽനിന്നുള്ള വിധികളും വിലക്കുകളും കേൾ ക്കുകയും അനുസരിക്കുകയും ചെയ്ത് അത് പ്രഖ്യാപിച്ച് തിരു ദൂതരും ﷺ വിശ്വാസികളും നിർവ്വഹിച്ച ദുആ വിശുദ്ധ ക്വുർആൻ ഇപ്രകാരം നൽകുന്നു:
سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾
ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കു മാത്ര മാകുന്നു (ഞങ്ങളുടെ) മടക്കം. (വി. ക്വു. 2: 285)
അല്ലാഹുവിൽ നിന്ന് അവതീർണവും റസൂലും ﷺ വിശ്വാസികളും ദുആയിരക്കുകയും ചെയ്ത അതിശ്രേഷ്ഠ വചനം:
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊറുക്കുക യും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതി രായി നീ ഞങ്ങളെ സഹായിക്കേണമേ. (വി. ക്വു. 2: 286)
നരകത്തിൽ വെച്ച് രക്ഷക്കും മോചനത്തിനുമായി നരകവാസികൾ കേഴുമ്പോൾ ഇഹലോകത്ത് അവർ പരിഹസിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്തിരുന്ന വിശ്വാസികളെ കുറിച്ച് അവരെ അല്ലാഹു ഉണർത്തുകയും ആ വിശ്വാസികൾ ഭൗതിക ലോകത്ത് പരിഹസിക്കപ്പെടുവാൻ കാരണമായ അവരുടെ ദുആ വിശുദ്ധ ക്വുർആനിൽ അനുസ്മരിക്കുകയും ചെയ്യുന്നു.
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ ﴿١٠٩﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണി ക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഉത്തമനാണല്ലോ. (വി. ക്വു. 23: 109)
വിശ്വാസത്തിന്റേയും കർമ്മങ്ങളുടേയും തോതനുസരിച്ച് അന്ത്യനാളിൽ വിശ്വാസികൾക്ക് പ്രകാശം നൽകപ്പെടും. പ്രസ്തുത പ്രകാശത്തിലായിരിക്കും അവരുടെ പ്രയാണം. ഇരുട്ടിൽ പ്രഭയില്ലാതെ പ്രയാസപ്പെടുന്ന കപടവിശ്വാസികളെ കാണുമ്പോൾ വിശ്വാസികളുടെ പ്രാർത്ഥന:
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٨﴾
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീ കരിച്ച് തരികയും, ഞങ്ങൾക്കു നീ പൊറുത്തു തരികയും ചെയ്യേ ണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി. ക്വു. 66: 8)
കിടക്കുവാൻ വിരിപ്പിലേക്ക് അണയുന്നവൻ താഴെ വരുന്ന ദിക്ർ ചൊല്ലിയാൽ സമുദ്രത്തിലെ നുരകൾക്കു തുല്യമാണ് അയാളുടെ തെറ്റുകളെങ്കിലും അവ പെറുക്കപ്പെടുമെന്ന് തിരുമൊഴിയുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، سُبْحَانَ اللهِ، وَالْحَمْدُ للهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ
“അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവൻ ഏ കനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. അവന്നു മാത്രമാകുന്നു ആധിപത്യം. അവന്നു മാത്രമാകുന്നു സ്തുതികൾ. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയും ചലന ശേഷിയുമില്ല. സുബ്ഹാനല്ലാഹ് വൽ ഹംദുലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹ് വല്ലാഹുഅക്ബർ.”
ഇസ്ലാമിനു മുമ്പ് ജാഹിലിയ്യത്തിൽ ജീവിച്ച ഒരു പരോപകാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ഇബ്നു ജുദ്ആൻ. കുടുംബ ബന്ധം ചാർത്തുക, അഗതികൾക്ക് അന്നം നൽകുക, അനാഥകൾക്ക് അത്താണിയായി വർത്തിക്കുക തുടങ്ങി ധാരാളം പ്രവൃത്തികൾ അയാൾക്കുണ്ടായിരുന്നു. അതെല്ലാം അയാൾക്ക് ഉപകരിക്കുമോ എന്ന ആഇശാ رَضِيَ اللَّهُ عَنْها യുടെ ചോദ്യത്തിന് അയാൾ റബ്ബിനെ വിളിച്ച് താഴെ വരും വിധമുള്ള പാപമോചന തേട്ടം ഒരിക്കലും നടത്തിയിട്ടില്ല എന്നാണ് തിരുമേനി ﷺ പ്രതികരിച്ചത്.
رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
“രക്ഷിതാവേ, അന്ത്യനാളിൽ എന്റെ പാപങ്ങൾ നീ എനിക്ക് പൊറുക്കേണമേ.”
റബ്ബിനോട് ചോദിക്കുമ്പോൾ എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് ഒരാൾ ചോദിച്ചപ്പോൾ താഴെ വരുന്ന ദുആ വചനം തിരുദൂതർ ﷺ അറിയിച്ചു. തന്റെ തള്ളവിരലൊഴിച്ച് ബാക്കി വിരലുകൾ കൂട്ടിപ്പിടിച്ചു “ഇവകൾ താങ്കൾക്കു ഇഹവും പരവും ഒരുമിച്ചു നേടിത്തരുമെന്ന്” തിരുദൂതർ ﷺ അയാളെ ഉണർത്തുകയും ചെയ്തു. സംഭവം അബൂമാലിക് അൽഅശ്ജഇൗ رَضِيَ اللَّهُ عَنْه യിൽനിന്ന് ഇമാം മുസ്ലിം നിവേദനം:
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَارْزُقْنِي
“അല്ലാഹുവേ നീ എന്നോടു പൊറുക്കേണമേ, നീ എന്നോടു കരു ണ കാണിക്കേണമേ, നീ എനിക്കു സൗഖ്യം നൽകേണമേ, നീ എനിക്കു ഉപജീവനം നൽകേണമേ”
ഒരു മജ്ലിസിൽ തിരുനബി ﷺ നൂറുതവണ താഴെ വരുന്ന ദുആ ചെയ്യുന്നത് ഞങ്ങൾ എണ്ണുമായിരുന്നു എന്ന് ഇബ്നു ഉമറി رَضِيَ اللَّهُ عَنْه ൽ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു
رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
“അല്ലാഹുവേ, നീ എനിക്ക് പൊറുത്തു മാപ്പേകേണമേ. എന്റെ തൗ ബഃ സ്വീകരിക്കേണമേ. നിശ്ചയം നീ തൗബഃ സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാണല്ലോ.”
ഇബ്നുമസ്ഉൗദും رَضِيَ اللَّهُ عَنْه ഇബ്നു ഉമറും رَضِيَ اللَّهُ عَنْه നിർവ്വഹിച്ചിരുന്ന ഒരു ദുആ താഴെ വരുന്ന പ്രകാരം ഇമാം ബയ്ഹക്വി നിവേദനം. മൗക്വൂഫായി സ്വഹീഹാണെന്ന് അൽബാനി പറഞ്ഞു.
اللَّهُمَّ اغْفِرْ وَارْحَمْ وَاعْفُ عَمَّا تَعْلَمُ وَأَنْتَ الأَعَزُّ الأَكْرَمُ
“അല്ലാഹുവേ, നീ പൊറുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ. നീ അറിയുന്ന (തെറ്റുകളിൽ) വിട്ടു വീഴ്ചയേകേണമേ. കാര ണം നീയാകുന്നു അൽഅഅസ്സും(അതീവ പ്രതാപമുള്ളവനും) അൽ അക്റമും (അത്യുദാരനും)”
തിരുനബി ﷺ താഴെ വരുന്ന ദുആ നിർവ്വഹിക്കാറുണ്ടായി രുന്നുവെന്ന് അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْه യിൽനിന്ന് ഇമാം ബുഖാ രി നിവേദനം ചെയ്തു:
رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
“രക്ഷിതാവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളി ലെല്ലാമുള്ള അമിതവ്യയവും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതായ(കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകുറ്റങ്ങളും ബോധപൂർവ്വവും അ ജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്ക ലുണ്ട്. അല്ലാഹുവേ ഞാൻ മുന്തിച്ചുചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തു പോയതുമായ എന്റെ (പാപങ്ങൾ) നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.”
താഴെ വരുന്ന ദുആ വല്ലവരും ചൊല്ലിയാൽ അവന്റെ പാപങ്ങൾ അവൻ രണാങ്കണത്തിൽ നിന്ന് ഒാടിപ്പോയവനാണെ ങ്കിലും പൊറുക്കപ്പെടുമെന്ന് തിരുനബി ﷺ പറഞ്ഞത് ഇബ്നുമസ് ഉൗദി رَضِيَ اللَّهُ عَنْه ൽ നിന്ന് അബൂദാവൂദും മറ്റും നിവേദനം ചെയ്തു. അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
“ഞാൻ അല്ലാഹുവിനോടു പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ഞാൻ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.”
സദസ്സിൽ ഇരിക്കുന്നവർ എഴുന്നേൽക്കുന്നതിനു മുമ്പ് താഴെ വരുന്ന ദുആ ഇരന്നാൽ ആ മജ്ലിസ് പിരിയുന്നതിനു മുമ്പ് അവന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് തിരുമൊഴിയുണ്ട്.
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
“അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. യഥാർത്ഥ ആരാധ്യനായി നീ യല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃ ചെയ്ത് മടങ്ങുകയും ചെയ്യുന്നു.”
ദുആഉകളിൽ ഏറ്റം ശ്രേഷ്ഠവും പ്രധാനപെട്ടതുമാണ് സയ്യിദുൽഇസ്തിഗ്ഫാർ. തൗബയുടെ ആശയങ്ങളെല്ലാം സമുന്വയിച്ച മഹനീയ പ്രാർത്ഥന. ആവശ്യഘട്ടങ്ങളിൽ ആശ്രയിക്കപ്പെടുന്നവനാണല്ലോ സയ്യിദ്. കാര്യങ്ങളിലെല്ലാം സയ്യിദിനെയാണെല്ലോ മുന്തിപ്പിക്കുക. പാപമോചനത്തിനും തൗബക്കും ഏത് അവസരത്തിലും ഏവർക്കും ആശ്രയിക്കാവുന്ന ദുഅയാണത്. അഫ്ദ്വലുൽഇസ്തിഗ്ഫാർ(ഏറ്റവും ശ്രേഷ്ഠമായ പാപമോചന തേട്ടം) എന്നും ഇതിനു പേരുണ്ട്. അതിന്റെ മഹത്വവും ഫലവും ഈ ഗ്രന്ഥത്തിൽ തന്നെ മുമ്പ് നൽകിയിട്ടുണ്ട്.
أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ وَ أَ بُوءُ لَكَ بِذَنبِي فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
“അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാൻ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.”
ഒരു അഅ്റാബിക്ക് തിരുനബി പഠിപ്പിച്ച പ്രാർത്ഥനാവചനങ്ങൾ ഇപ്രകാരമാണ്.
الَّلهُمَّ اغْفِرْ لِي وارْحَمْنِي وَاهْدِنِي وَارْزُقْنِي
“അല്ലാഹുവേ, എനിക്കു പൊറുത്തുതരികയും എന്നോടു കരുണ കാണിക്കുകയും എനിക്കു സന്മാർഗം കാണിക്കുകയും ഉപജീവനം കനിയുകയും ചെയ്യേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല